നൂറ്റിയെഴുപത്തിയേഴാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 137 - 143


അദ്ധ്യായം 137

പ്രവാസിയുടെ വിലാപം

1: ബാബിലോണ്‍നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. 
2: അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. 
3: ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോടാവശ്യപ്പെട്ടുഞങ്ങളുടെ മര്‍ദ്ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങളാലപിച്ചു തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. 
4: വിദേശത്തു ഞങ്ങളെങ്ങനെ കര്‍ത്താവിന്റെ ഗാനമാലപിക്കും? 
5: ജറുസലെമേനിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! 
6: നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കിലൊട്ടിപ്പോകട്ടെ! 
7: കര്‍ത്താവേജറുസലെമിന്റെ ദിവസത്തില്‍ ഏദോമ്യര്‍ചെയ്തതെന്തെന്ന് ഓര്‍ക്കണമേ! ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെ ഇടിച്ചുനിരത്തുവിന്‍ എന്നവര്‍ പറഞ്ഞു. 
8: സംഹാരിണിയായ ബാബിലോണ്‍പുത്രീനീ ഞങ്ങളോടുചെയ്തതു നിന്നോടുചെയ്യുന്നവന്‍ അനുഗൃഹീതന്‍. 
9: നിന്റെ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍.

അദ്ധ്യായം 138

കൃതജ്ഞതാഗീതം
ദാവീദിന്റെ സങ്കീർത്തനം 
1: കത്താവേഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അങ്ങേയ്ക്കു നന്ദിപറയുന്നുദേവന്മാരുടെമുമ്പില്‍ ഞാനങ്ങയെ പാടിപ്പുകഴ്ത്തും. 
2: ഞാനങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ ശിരസ്സു നമിക്കുന്നുഅങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയുമോര്‍ത്ത് അങ്ങേയ്ക്കു നന്ദിപറയുന്നുഅങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. 
3: ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്നെനിക്ക് ഉത്തരമരുളിഅവിടുന്നെന്റെ ആത്മാവില്‍ ധൈര്യംപകര്‍ന്ന്, എന്നെ ശക്തിപ്പെടുത്തി. 
4: കര്‍ത്താവേഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയെ പ്രകീര്‍ത്തിക്കുംഎന്തെന്നാല്‍, അവരങ്ങയുടെ വാക്കുകള്‍കേട്ടിരിക്കുന്നു. 
5: അവര്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചു പാടുംഎന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്. 
6: കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നുഅഹങ്കാരികളെ അവിടുന്ന്, അകലെവച്ചുതന്നെ അറിയുന്നു. 
7: കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലുംഎന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നുഎന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ അവിടുന്നു കരംനീട്ടുംഅവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. 
8: എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റുംകര്‍ത്താവേഅവിടുത്തെ കാരുണ്യമനന്തമാണ്അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ! 


അദ്ധ്യായം 139

എല്ലാം കാണുന്ന ദൈവം
ഗായകസംഘനേതാവിന്  ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേഅവിടുന്നെന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. 
2: ഞാനിരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്നറിയുന്നുഎന്റെ വിചാരങ്ങള്‍ അവിടുന്നകലെനിന്നു മനസ്സിലാക്കുന്നു. 
3: എന്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നുഎന്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേയ്ക്കു നന്നായറിയാം. 
4: ഒരു വാക്ക്, എന്റെ നാവിലെത്തുന്നതിനുമുമ്പുതന്നെ കര്‍ത്താവേഅതവിടുന്നറിയുന്നു. 
5: മുമ്പിലും പിമ്പിലും അവിടുന്നെനിക്കു കാവല്‍നില്‍ക്കുന്നുഅവിടുത്തെ കരം എന്റെമേലുണ്ട്. 
6: ഈ അറിവെന്നെ വിസ്മയിപ്പിക്കുന്നുഎനിക്ക് അപ്രാപ്യമാംവിധം അതുന്നതമാണ്. 
7: അങ്ങയില്‍നിന്നു ഞാനെവിടെപ്പോകുംഅങ്ങയുടെ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും? 
8: ആകാശത്തില്‍ കയറിയാല്‍, അങ്ങവിടെയുണ്ട്ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍, അങ്ങവിടെയുണ്ട്; 
9: ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ച്ചെന്നു വസിച്ചാല്‍ 
10: അവിടെയുമങ്ങയുടെ കരം എന്നെ നയിക്കുംഅങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും. 
11: ഇരുട്ടെന്നെ മൂടട്ടെഎന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ, എന്നു ഞാന്‍ പറഞ്ഞാല്‍, 
12: ഇരുട്ടുപോലും അങ്ങേയ്ക്ക് ഇരുട്ടായിരിക്കുകയില്ലരാത്രി, പകല്‍പോലെ പ്രകാശപൂര്‍ണ്ണമായിരിക്കുംഎന്തെന്നാല്‍, അങ്ങേയ്ക്ക്, ഇരുട്ടു പ്രകാശംപോലെതന്നെയാണ്. 
13: അവിടുന്നാണെന്റെ അന്തരംഗത്തിനു രൂപംനല്കിയത്എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്നെന്നെ മെനഞ്ഞു.
14: ഞാനങ്ങയെ സ്തുതിക്കുന്നു; എന്തെന്നാല്‍, അങ്ങെന്നെ വിസ്മയനീയമായി സൃഷ്ടിച്ചുഅവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായറിയാം. 
15: ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയുംചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേയ്ക്കജ്ഞാതമായിരുന്നില്ല. 
16: എനിക്കു രൂപം ലഭിക്കുന്നതിനുമുമ്പുതന്നെഅവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടുഎനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനുമുമ്പുതന്നെഅങ്ങയുടെ പുസ്തകത്തില്‍ അവയെഴുതപ്പെട്ടു. 
17: ദൈവമേഅവിടുത്തെ ചിന്തകള്‍ എനിക്കെത്ര അമൂല്യമാണ്! അവയെത്ര വിപുലമാണ്! 
18: ഞാന്‍ എണ്ണാന്‍നോക്കിയാല്‍ അവ മണല്‍ത്തരികളെക്കാളധികമാണ്ഉണരുമ്പോള്‍ ഞാനങ്ങയുടെകൂടെയായിരിക്കും. 
19: ദൈവമേഅവിടുന്നു ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍! കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍! 
20: അവരങ്ങയെ നീചമായി ധിക്കരിക്കുന്നുഅങ്ങയുടെ നാമത്തെ ദുഷിക്കുന്നു. 
21: കര്‍ത്താവേഅങ്ങയെ വെറുക്കുന്നവരെ ഞാന്‍ വെറുക്കുന്നില്ലയോഅങ്ങയെ എതിര്‍ക്കുന്നവരെ ഞാന്‍ ദ്വേഷിക്കുന്നില്ലയോ? 
22: ഞാനവരെ പരിപൂര്‍ണ്ണമായി വെറുക്കുന്നുഅവരെ ശത്രുക്കളായി ഞാന്‍ പരിഗണിക്കുന്നു. 
23: ദൈവമേഎന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെയറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ! 
24: വിനാശത്തിന്റെ മാര്‍ഗ്ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നുനോക്കണമേ! ശാശ്വതമാര്‍ഗ്ഗത്തിലൂടെ എന്നെ നയിക്കണമേ! 

അദ്ധ്യായം 140

ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ 
ഗായകസംഘനേതാവിന്  ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേദുഷ്ടരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്നെന്നെ കാത്തുകൊള്ളണമേ, 
2: അവര്‍ തിന്മ നിരൂപിക്കുകയുംനിരന്തരം കലഹമിളക്കിവിടുകയുംചെയ്യുന്നു. 
3: അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കുകീഴില്‍ അണലിയുടെ വിഷമുണ്ട്. 
4: കര്‍ത്താവേദുഷ്ടരുടെ കൈകളില്‍നിന്ന്, എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍നോക്കുന്ന അക്രമികളില്‍നിന്ന് എന്നെ രക്ഷിക്കണമേ! 
5: ഗര്‍വ്വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നുഅവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവരെനിക്കു കുടുക്കൊരുക്കിയിരിക്കുന്നു. 
6: കര്‍ത്താവിനോടു ഞാന്‍ പറയുന്നു: അവിടുന്നാണെന്റെ ദൈവംകര്‍ത്താവേഎന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ! 
7: കര്‍ത്താവേഎന്റെ കര്‍ത്താവേ, എന്റെ ശക്തനായ രക്ഷകായുദ്ധദിവസം അവിടുന്നെന്നെ പടത്തൊപ്പിയണിയിച്ചു. 
8: കര്‍ത്താവേദുഷ്ടന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കരുതേ! അവന്റെ ദുരുപായങ്ങള്‍ സഫലമാക്കരുതേ! 
9: എന്നെ വലയംചെയ്യുന്നവര്‍ തലയുയര്‍ത്തുന്നുഅവരുടെ അധരങ്ങളുടെ തിന്മ, അവരെ കീഴ്‌പെടുത്തട്ടെ! 
10: ജ്വലിക്കുന്ന തീക്കനലുകള്‍ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്തവിധം അവര്‍ കുഴിയിലെറിയപ്പെടട്ടെ! 
11: ഏഷണിക്കാരന്‍ ഭൂമിയില്‍ പ്രബലനാകാതിരിക്കട്ടെ! അക്രമിയെ, തിന്മ വേഗം വേട്ടയാടി നശിപ്പിക്കട്ടെ! 
12: കര്‍ത്താവു പീഡിതര്‍ക്കു നീതിനടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കു ന്യായംനിര്‍വ്വഹിച്ചുകൊടുക്കുമെന്നും ഞാനറിയുന്നു. 
13: നീതിമാന്മാര്‍ അങ്ങയുടെ നാമത്തിനു നിശ്ചയമായും നന്ദിപറയുംപരമാര്‍ത്ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.

അദ്ധ്യായം 141

സായാഹ്നപ്രാര്‍ത്ഥന
ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നുവേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥനയ്ക്കു ചെവിതരണമേ! 
2: എന്റെ പ്രാര്‍ത്ഥന, അങ്ങയുടെ സന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകളുയര്‍ത്തുന്നതു സായാഹ്നബലിയായും സ്വീകരിക്കണമേ! 
3: കര്‍ത്താവേഎന്റെ നാവിനു കടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ! 
4: എന്റെ ഹൃദയം തിന്മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മ്മങ്ങളില്‍ മുഴുകാന്‍ എനിക്കിടയാക്കരുതേ! അവരുടെയിഷ്ടവിഭവങ്ങള്‍ രുചിക്കാന്‍ എനിക്കിടവരുത്തരുതേ! 
5: എന്റെ നന്മയ്ക്കുവേണ്ടി, നീതിമാന്‍ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലം, എന്റെ ശിരസ്സിനെ അഭിഷേകംചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ത്ഥനയെപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്. 
6: അവരുടെ ന്യായാധിപന്മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടുംഅപ്പോള്‍ എന്റെ വാക്ക്, എത്ര സൗമ്യമായിരുന്നെന്ന് അവരറിയും. 
7: വിറകു കീറിയിട്ടിരിക്കുന്നതുപോലെ അവരുടെ അസ്ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു. 
8: ദൈവമായ കര്‍ത്താവേഎന്റെ ദൃഷ്ടി, അങ്ങയുടെനേരേ തിരിഞ്ഞിരിക്കുന്നുഅങ്ങയില്‍ ഞാനഭയംതേടുന്നു. 
9: എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേഅവര്‍ എനിക്കൊരുക്കിയ കെണികളില്‍നിന്നും ദുഷ്‌കര്‍മ്മികള്‍ വിരിച്ചവലകളില്‍നിന്നും എന്നെ കാത്തുകൊള്ളണമേ! 
10: ദുഷ്ടര്‍ ഒന്നടങ്കം അവരുടെതന്നെ വലകളില്‍ കുരുങ്ങട്ടെ! എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ! 

അദ്ധ്യായം 142

പരിത്യക്തന്റെ പ്രാര്‍ത്ഥന
ദാവീദ്  ഗുഹയിലായിരുന്നപ്പോൾ  രചിച്ച പ്രബോധനാഗീതം. ഒരു പ്രാർത്ഥന .
1: ഞാന്‍, ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നുശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടു യാചിക്കുന്നു. 
2: അവിടുത്തെ സന്നിധിയില്‍ ഞാനെന്റെ ആവലാതികള്‍ ചൊരിയുന്നുഎന്റെ ദുരിതങ്ങള്‍ ഞാനവിടുത്തെമുമ്പില്‍ നിരത്തുന്നു. 
3: ഞാന്‍ തളരുമ്പോള്‍, എന്റെ വഴി അങ്ങറിയുന്നുഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കു കെണിവച്ചിരിക്കുന്നു, 
4: വലത്തുവശത്തേക്കു നോക്കി ഞാന്‍ കാത്തിരിക്കുന്നുഎന്നാല്‍, ആരുമെന്നെ ശ്രദ്ധിക്കുന്നില്ലഒരു രക്ഷാകേന്ദ്രവും എനിക്കവശേഷിക്കുന്നില്ലആരുമെന്നെ പരിഗണിക്കുന്നുമില്ല. 
5: 'കര്‍ത്താവേഞാനങ്ങയോടു നിലവിളിക്കുന്നുഅങ്ങാണെന്റെയഭയംജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം' എന്നു ഞാന്‍ പറഞ്ഞു. 
6: എന്റെ നിലവിളി ശ്രദ്ധിക്കണമേഎന്തെന്നാല്‍, ഞാനങ്ങേയറ്റം തകര്‍ക്കപ്പെട്ടിരിക്കുന്നുപീഡിപ്പിക്കുന്നവരില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവര്‍ എന്റെ ശക്തിക്കതീതരാണ്. 
7: തടവറയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! ഞാനങ്ങയുടെ നാമത്തിനു നന്ദിപറയട്ടെ! നീതിമാന്മാര്‍ എന്റെ ചുറ്റും സമ്മേളിക്കുംഎന്തെന്നാല്‍, അവിടുന്നെന്നോടു ദയകാണിക്കും. 

അദ്ധ്യായം 143

കാരുണ്യത്തിനും സഹായത്തിനുംവേണ്ടി പ്രാര്‍ത്ഥന
ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേഎന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്കുത്തരമരുളണമേ! 
2: ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനും അങ്ങയുടെമുമ്പില്‍ നീതിമാനല്ല. 
3: ശത്രു എന്നെ പിന്തുടര്‍ന്നുഅവന്‍ എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തുപണ്ടേ മരിച്ചവനെപ്പോലെ എന്നെയവന്‍ ഇരുട്ടില്‍ത്തള്ളി. 
4: ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നുഎന്റെ ഹൃദയം നടുങ്ങുന്നു. 
5: കഴിഞ്ഞകാലങ്ങള്‍ ഞാനോര്‍ക്കുന്നുഅവിടുന്നുചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാന്‍ ധ്യാനിക്കുന്നുഅവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു. 
6: ഞാനങ്ങയുടെനേര്‍ക്കു കരങ്ങള്‍ വിരിക്കുന്നുഉണങ്ങിവരണ്ട നിലംപോലെ എന്റെ ഹൃദയം അങ്ങേയ്ക്കായി ദാഹിക്കുന്നു. 
7: കര്‍ത്താവേഎനിക്കു വേഗം ഉത്തരമരുളണമേ! ഇതാഎന്റെ പ്രാണന്‍പോകുന്നു! എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! മറച്ചാല്‍, ഞാന്‍ പാതാളത്തില്‍ പതിക്കുന്നവരെപ്പോലെയാകും. 
8: പ്രഭാതത്തില്‍ ഞാനങ്ങയുടെ കാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാനാശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെയാത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കാണു ഞാനുയര്‍ത്തുന്നത്. 
9: കര്‍ത്താവേശത്രുക്കളില്‍നിന്നെന്നെ മോചിപ്പിക്കണമേ! അഭയംതേടി ഞാനങ്ങയുടെ സന്നിധിയിലേക്ക് ഓടിവന്നിരിക്കുന്നു. 
10: അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍ എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അവിടുന്നാണെന്റെ ദൈവം! അങ്ങയുടെ നല്ല ആത്മാവ്, എന്നെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ! 
11: കര്‍ത്താവേഅങ്ങയുടെ നാമത്തെപ്രതി എന്റെ ജീവന്‍ പരിപാലിക്കണമേ! അങ്ങയുടെ നീതിയാല്‍, എന്നെ ദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ! 
12: കാരുണ്യവാനായ അങ്ങ്, എന്റെ ശത്രുക്കളെ വിച്ഛേദിക്കണമേ! എന്റെ വൈരികളെ നശിപ്പിക്കണമേ! എന്തെന്നാൽ,‍ ഞാനങ്ങയുടെ ദാസനാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ