ഇരുന്നൂറ്റിപ്പതിനാലാം ദിവസം: ഏശയ്യാ 48 - 52


അദ്ധ്യായം 48

ചരിത്രത്തെ നയിക്കുന്നവന്‍

1: ഇസ്രായേലെന്നു വിളിക്കപ്പെടുന്നവനും യൂദായില്‍നിന്നുദ്ഭവിച്ചവനുമായ യാക്കോബുഭവനമേകേള്‍ക്കുക: നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യംചെയ്യുന്നുഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നു. എന്നാല്‍, അതു സത്യത്തോടും ആത്മാര്‍ത്ഥതയോടുംകൂടെയല്ല.   
2: നിങ്ങള്‍ വിശുദ്ധനഗരത്തിന്റെ ജനമെന്നഭിമാനിക്കുന്നുഇസ്രായേലിന്റെ ദൈവത്തിലാശ്രയിക്കുന്നുസൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം.   
3: കഴിഞ്ഞകാര്യങ്ങള്‍ വളരെമുമ്പേ ഞാന്‍ പ്രസ്താവിച്ചിരുന്നു. അവ എന്റെ അധരങ്ങളില്‍നിന്നുതന്നെ നിങ്ങളറിഞ്ഞുഞാനവയെ വെളിപ്പെടുത്തി. ഉടന്‍തന്നെ ഞാന്‍ പ്രവര്‍ത്തിച്ചുഅവ സംഭവിക്കുകയുംചെയ്തു. 
4: കാരണംനീ ദുശ്ശാഠ്യക്കാരനും നിന്റെ കഴുത്ത് ഇരുമ്പുപോലെ വഴക്കമില്ലാത്തതും നിന്റെ നെറ്റി പിത്തളപോലെ കഠിനവുമാണെന്നു ഞാനറിയുന്നു.   
5: നിന്റെ വിഗ്രഹമാണതു ചെയ്തത്നിന്റെ കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുബിംബങ്ങളുമാണ് അവ കല്പിച്ചത് എന്ന്, നീ പറയാതിരിക്കേണ്ടതിന് ഞാന്‍ മുന്‍കൂട്ടിപ്പറഞ്ഞുസംഭവിക്കുന്നതിനുമുമ്പേ ഞാന്‍ പ്രസ്താവിച്ചു.   
6: നീ കേട്ടുകഴിഞ്ഞുഇനിക്കാണുക. നീയതു പ്രഘോഷിക്കുകയില്ലേഇന്നുമുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കുംനിനക്കജ്ഞാതമായ നിഗൂഢകാര്യങ്ങള്‍തന്നെ.   
7എനിക്കതറിയാമായിരുന്നു എന്ന്, നീ പറയാതിരിക്കേണ്ടതിന്അവയെ വളരെനാള്‍ മുമ്പല്ല, ഇപ്പോള്‍ സൃഷ്ടിച്ചതാണ്. നിങ്ങളവയെപ്പറ്റിക്കേട്ടിട്ടില്ല.   
8: നീയൊരിക്കലും കേള്‍ക്കുകയോ അറിയുകയോചെയ്തിട്ടില്ല. പണ്ടുമുതലേ നിന്റെ കാത്, അടഞ്ഞാണിരുന്നത്. നീ വഞ്ചനകാണിക്കുമെന്നും ജനനംമുതലേ കലഹക്കാരനായി അറിയപ്പെടുമെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു.   
9: എന്റെ നാമത്തെപ്രതി ഞാന്‍ കോപമടക്കിഎന്റെ മഹിമയ്ക്കായി നിന്നെ വിച്ഛേദിക്കാതെ ഞാനതു നിയന്ത്രിച്ചു.   
10: ഞാന്‍ നിന്നെ ശുദ്ധീകരിച്ചുഎന്നാല്‍, വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയില്‍, നിന്നെ ഞാന്‍ ശോധനചെയ്തു.  
11: എനിക്കുവേണ്ടിഅതേഎനിക്കുവേണ്ടി മാത്രമാണു ഞാനിതു ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകുംഎന്റെ മഹത്വം ഞാനാര്‍ക്കും നല്‍കുകയില്ല. 
12: യാക്കോബേഞാന്‍വിളിച്ച ഇസ്രായേലേഎന്റെ വാക്കു കേള്‍ക്കുകഞാനവനാണ്ആദിയുമന്തവുമായവന്‍.  
13: എന്റെ കരങ്ങള്‍ ഭൂമിക്കടിസ്ഥാനമിട്ടുഎന്റെ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുമ്പില്‍ ഒന്നിച്ചണിനിരക്കുന്നു.   
14: നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരിലാരാണ് ഇവയെല്ലാം പ്രസ്താവിച്ചത്കര്‍ത്താവു സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കുംഅവന്റെ കരങ്ങള്‍ കല്‍ദായര്‍ക്കെതിരേയുയരും.   
15: ഞാന്‍, അതേഞാന്‍തന്നെയാണ് അവനോടു സംസാരിച്ചത്അവനെ വിളിച്ചത്ഞാനവനെക്കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗ്ഗത്തില്‍ മുന്നേറും.   
16: എന്റെ സമീപംവന്ന്, ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാമുണ്ടായപ്പോള്‍ ഞാനുണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവെന്നെയും അവിടുത്തെ ആത്മാവിനെയുമയച്ചിരിക്കുന്നു.   
17: നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്കു നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ടവഴിയിലൂടെ നിന്നെ നയിക്കുകയുംചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്.  
18: നീ എന്റെ കല്പനകളനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെയൊഴുകുമായിരുന്നുനീതി കടലലകള്‍പോലെ ഉയരുമായിരുന്നു;   
19: നിന്റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയുമാകുമായിരുന്നുഅവരുടെ നാമം, എന്റെ മുമ്പില്‍നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.   
20: ബാബിലോണില്‍നിന്നു പുറപ്പെടുകകല്‍ദായയില്‍നിന്നു പലായനംചെയ്യുക. ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുകപ്രഘോഷിക്കുക. കര്‍ത്താവു തന്റെ ദാസനായ യാക്കോബിനെ രക്ഷിച്ചുവെന്നു ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക.   
21: അവിടുന്നു മരുഭൂമിയിലൂടെ അവരെ നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ലഅവര്‍ക്കായി അവിടുന്നു പാറയില്‍നിന്നു ജലമൊഴുക്കിഅവിടുന്നു പാറയിലടിച്ചുജലം പ്രവഹിച്ചു.   
22: കര്‍ത്താവരുളിച്ചെയ്യുന്നു: ദുഷ്ടര്‍ക്കൊരിക്കലും സമാധാനമുണ്ടാവുകയില്ല. 

അദ്ധ്യായം 49

കര്‍ത്താവിന്റെ ദാസന്‍ -2
1: തീരദേശങ്ങളേവിദൂരജനതകളേഎന്റെ വാക്കുകേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവു വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്നെ എന്നെ നാമകരണംചെയ്തു.   
2: എന്റെ നാവിനെ അവിടുന്നു മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്നെന്നെ മറച്ചുഎന്നെ മിനുക്കിയ അസ്ത്രമാക്കിതന്റെ ആവനാഴിയില്‍ അവിടുന്നൊളിച്ചുവച്ചു.   
3: ഇസ്രായേലേനീയെന്റെ ദാസനാണ്നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കുമെന്ന് അവിടുന്നരുളിച്ചെയ്തു.   
4: ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ത്ഥമായി അധ്വാനിച്ചുഎന്റെ ശക്തി വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്.   
5: യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെയടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ, എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവെന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തിയാവുകയും ചെയ്തിരിക്കുന്നു.   
6: അവിടുന്നരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീയെന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന്, ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.   
7: ഏറ്റവും വെറുക്കപ്പെട്ടവനും ജനതകളാല്‍ നിന്ദിതനും ഭരണാധികാരികളുടെ ദാസനുമായവനോട്, ഇസ്രായേലിന്റെ പരിശുദ്ധനും വിമോചകനുമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ തെരഞ്ഞെടുത്ത ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ കര്‍ത്താവുനിമിത്തം രാജാക്കന്മാര്‍ നിന്നെ കാണുമ്പോള്‍ എഴുന്നേല്‍ക്കുകയും പ്രഭുക്കന്മാര്‍ നിന്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യും.   

പ്രവാസികള്‍ ജറുസലെമിലേക്ക്
8: കര്‍ത്താവരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാന്‍ നിനക്കുത്തരമരുളി. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു. രാജ്യംസ്ഥാപിക്കാനും ശൂന്യമായ അവകാശഭൂമി പുനര്‍വ്വിഭജനംചെയ്തുകൊടുക്കാനും ഞാന്‍ നിന്നെ സംരക്ഷിച്ച്‌, ജനത്തിനുടമ്പടിയായി നല്‍കിയിരിക്കുന്നു.   
9: ബന്ധിതരോടു പുറത്തുവരാനും അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാന്‍ പറഞ്ഞു. യാത്രയിലവര്‍ക്കു ഭക്ഷണം ലഭിക്കുംവിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‍പ്പുറങ്ങളായിരിക്കും.   
10: അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ലചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍ അവരെ നയിക്കുംനീര്‍ച്ചാലുകള്‍ക്കരികിലൂടെ അവരെ കൊണ്ടുപോകും.   
11: മലകളെ ഞാന്‍ വഴിയാക്കി മാറ്റുംരാജവീഥികള്‍ ഉയര്‍ത്തും.   
12: അങ്ങ് ദൂരെനിന്ന്, - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെന്‍ദേശത്തുനിന്നും - അവന്‍ വരും.   
13: ആകാശമേആനന്ദ ഗാനമാലപിക്കുകഭൂമിയേആര്‍ത്തുവിളിക്കുകമലകളേആര്‍ത്തു പാടുകകര്‍ത്താവു തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടുന്നു കരുണകാണിക്കും.   
14: എന്നാല്‍, സീയോന്‍ പറഞ്ഞു: കര്‍ത്താവെന്നെ ഉപേക്ഷിച്ചുഎന്റെ കര്‍ത്താവെന്നെ മറന്നുകളഞ്ഞു.   
15: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോപുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോഅവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.   
16: ഇതാനിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുമ്പിലുണ്ട്.   
17: നിന്റെ നിര്‍മ്മാതാക്കള്‍ നിന്നെ നശിപ്പിച്ചവരെക്കാള്‍ വേഗമുള്ളവരാണ്. നിന്നെ വിജനമാക്കിയവര്‍ നിന്നില്‍നിന്നകന്നുപോയിരിക്കുന്നു.   
18: ചുറ്റും നോക്കുക. അവര്‍ ഒന്നുചേര്‍ന്നു നിന്റെയടുക്കല്‍വരുന്നു. കര്‍ത്താവായ ഞാന്‍ ശപഥംചെയ്യുന്നു. നീ അവരെ ആഭരണമായണിയും. വധുവിനെപ്പോലെ നീയവരെ നിന്നോടു ചേര്‍ക്കും.   
19: നിന്റെ പാഴ്‌നിലങ്ങളും വിജനദേശങ്ങളും കൊള്ളയടിക്കപ്പെട്ട സ്ഥലങ്ങളും അധിവാസത്തിനു തികയുകയില്ല. നിന്നെ വിഴുങ്ങിയവര്‍ അകന്നുപോകും.
20: സന്താനങ്ങള്‍ നഷ്ടപ്പെട്ടെന്നോര്‍ത്തു ദുഃഖിക്കുന്ന നിന്നോട്, അവര്‍ തിരിച്ചുവന്നുപറയും. ഈ സ്ഥലം എനിക്കു പോരാ, എനിക്കു വസിക്കാന്‍, ഇടംതരുക.
21: അപ്പോള്‍, നീ ഹൃദയത്തില്‍പ്പറയും: വന്ധ്യയും പുത്രഹീനയും പ്രവാസിനിയും പരിത്യക്തയുമായിരുന്ന എനിക്ക്, ഇവരെങ്ങനെ ജനിച്ചുആരിവരെ വളര്‍ത്തിഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവരെവിടെനിന്നു വന്നു?   
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകള്‍ക്കുനേരേ ഞാന്‍ കരമുയര്‍ത്തുകയും അവര്‍ക്കടയാളംകൊടുക്കുകയും ചെയ്യും. അവര്‍ നിന്റെ പുത്രന്മാരെ മാറിലണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും.   
23: രാജാക്കന്മാര്‍ നിന്റെ വളര്‍ത്തുപിതാക്കന്മാരും രാജ്ഞിമാര്‍ വളര്‍ത്തമ്മമാരുമായിരിക്കും. അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങുകയും നിന്റെ കാലിലെ പൊടി നക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവെന്ന് അപ്പോള്‍ നീയറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാവുകയില്ല.   
24: ശക്തനില്‍നിന്ന് ഇരയെയോ സ്വേച്ഛാധിപതിയില്‍നിന്ന് അടിമകളെയോ വിടുവിക്കാന്‍ കഴിയുമോ?   
25: കഴിയും - കര്‍ത്താവരുളിച്ചെയ്യുന്നു: ശക്തനില്‍നിന്ന് അടിമകളെ വിടുവിക്കുകയും സ്വേച്ഛാധിപതിയില്‍നിന്ന് ഇരയെ രക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.   
26: നിന്നെ മര്‍ദ്ദിക്കുന്നവര്‍ സ്വന്തം മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തുംവീഞ്ഞു കൊണ്ടെന്നപോലെ സ്വന്തം രക്തംകുടിച്ച് അവര്‍ക്കു മത്തുപിടിക്കുംഞാന്‍ നിന്റെ രക്ഷകനും വിമോചകനുംയാക്കോബിന്റെ ശക്തനായവനും ആണെന്ന് അപ്പോള്‍ മര്‍ത്ത്യകുലം അറിയും. 

അദ്ധ്യായം 50

1: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചപ്പോള്‍നല്‍കിയ, മോചനപത്രമെവിടെഎന്റെ കടക്കാരില്‍ ആര്‍ക്കാണു നിങ്ങളെ ഞാന്‍ വിറ്റത്നിങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം നിങ്ങള്‍ വില്‍ക്കപ്പെട്ടു. നിങ്ങളുടെ അപരാധംനിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു.   
2: ഞാന്‍ വന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നതെന്തുകൊണ്ട്ഞാന്‍ വിളിച്ചപ്പോള്‍ എന്തേ ആരും വിളികേട്ടില്ലരക്ഷിക്കാനാവാത്തവിധം എന്റെ കരം കുറുകിപ്പോയോഅഥവാമോചിപ്പിക്കാന്‍ എനിക്കു ശക്തിയില്ലേഎന്റെ കല്പനയാല്‍ ഞാന്‍ കടല്‍വറ്റിക്കുകയും നദികളെ മരുഭൂമിയാക്കുകയുംചെയ്യുന്നു. ജലം ലഭിക്കാതെ അവയിലെ മത്സ്യങ്ങള്‍ ചത്തുചീയുന്നു.   
3: ഞാന്‍ ആകാശത്തെ അന്ധകാരമുടുപ്പിക്കുന്നു. ചാക്കുവസ്ത്രംകൊണ്ട് അതിനെയാവരണംചെയ്യുന്നു.   

കത്താവിന്റെ ദാസന്‍ -3
4: പരിക്ഷീണന് ആശ്വാസംനല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവെന്നെ ശിഷ്യനെയെന്നപോലെയഭ്യസിപ്പിച്ചു. പ്രഭാതംതോറും അവിടുന്നെന്റെ കാതുകളെ, ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു.   
5: ദൈവമായ കര്‍ത്താവ്  എവെന്റെ കാതുകള്‍തുറന്നു. ഞാനെതിര്‍ക്കുകയോ പിന്മാറുകയോചെയ്തില്ല.   
6: അടിച്ചവര്‍ക്കു പുറവും താടിമീശപറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖംതിരിച്ചില്ല.   
7: ദൈവമായ കര്‍ത്താവെന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.   
8: എനിക്കു നീതിനടത്തിത്തരുന്നവന്‍ എന്റെയടുത്തുണ്ട്. ആരുണ്ടെന്നോടു മത്സരിക്കാന്‍? നമുക്കു നേരിടാംആരാണെന്റെയെതിരാളിഅവനടുത്തുവരട്ടെ!   
9: ദൈവമായ കര്‍ത്താവെന്നെ സഹായിക്കുന്നു. ആരെന്നെ കുറ്റംവിധിക്കുംഅവരെല്ലാം വസ്ത്രംപോലെ പഴകിപ്പോകും. ഇരട്ടവാലന്‍ അവരെ കരണ്ടുതിന്നും. 
10: നിങ്ങളിലാരാണു കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസന്റെ വാക്കനുസരിക്കുകയുംചെയ്യുന്നത്പ്രകാശമില്ലാതെ അന്ധകാരത്തില്‍നടന്നിട്ടും കര്‍ത്താവിന്റെ നാമത്തിലാശ്രയിക്കുകയും തന്റെ ദൈവത്തില്‍ അഭയംതേടുകയുംചെയ്യുന്നവന്‍തന്നെ.   
11: തീകൊളുത്തുകയും തീക്കൊള്ളികള്‍ മിന്നിക്കുകയുംചെയ്യുന്നവരേനിങ്ങള്‍കൊളുത്തിയ തീയുടെയുംമിന്നിച്ച തീക്കൊള്ളിയുടെയും പ്രകാശത്തില്‍ സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ പീഡനമേറ്റു തളര്‍ന്നുകിടക്കും. ഇതാണു ഞാന്‍തരുന്ന പ്രതിഫലം. 

അദ്ധ്യായം 51

സീയോന് ആശ്വാസം
1: കര്‍ത്താവിനെയന്വേഷിക്കുന്നവരേരക്ഷതേടുന്നവരേഎന്റെ വാക്കുകേള്‍ക്കുവിന്‍. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെക്കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും നോക്കുവിന്‍.   
2: നിങ്ങളുടെ പിതാവായ അബ്രാഹമിനെയും നിങ്ങളെവഹിച്ച സാറായെയും നോക്കുവിന്‍! അബ്രാഹം ഏകനായിരിക്കേ ഞാനവനെ വിളിച്ചുഞാനവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ദ്ധിച്ചുപെരുകി.   
3: കര്‍ത്താവു സീയോനെയാശ്വസിപ്പിക്കുംഅവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയുമാക്കും. സന്തോഷവുമാനന്ദവും നന്ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍നിറയും.   
4: എന്റെ ജനമേഎന്റെ വാക്കു കേള്‍ക്കുവിന്‍. എന്റെ രാജ്യമേഎനിക്കു ചെവിതരുവിന്‍. എന്നില്‍നിന്നൊരു നിയമം പുറപ്പെടുംഎന്റെ നീതി ജനതകള്‍ക്കു പ്രകാശമായി ഭവിക്കും.   
5: ഞാന്‍ വേഗമവരെ മോചിപ്പിക്കും. എന്റെ രക്ഷ കടന്നുവരുന്നു. എന്റെ കരം ജനതകളെ ഭരിക്കും. തീരദേശങ്ങള്‍ എന്നെക്കാത്തിരിക്കുകയും എന്റെ ഭരണമാഗ്രഹിക്കുകയുംചെയ്യുന്നു.   
6: നിങ്ങള്‍ മുകളില്‍ ആകാശത്തേക്കും താഴെ ഭൂമിയിലേക്കും നോക്കുവിന്‍, ആകാശം പുകപോലെ അപ്രത്യക്ഷമാകും. ഭൂമി വസ്ത്രംപോലെ പഴകും. അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും. എന്നാല്‍, ഞാന്‍ നല്‍കുന്ന രക്ഷ നിത്യമാണ്മോചനം അനന്തവും.   
7: ന്യായമറിയുന്നവരുംഎന്റെ നിയമം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമായ ജനമേഎന്റെ വാക്കു കേള്‍ക്കുവിന്‍. മനുഷ്യരുടെ നിന്ദനത്തെ ഭയപ്പെടുകയോ ശകാരങ്ങളില്‍ സംഭ്രമിക്കുകയോ വേണ്ടാ.   
8: വസ്ത്രംപോലെ ഇരട്ടവാലനും കമ്പിളിപോലെ പുഴുവും അവരെ തിന്നൊടുക്കുംഎന്നാല്‍, ഞാന്‍ നല്‍കുന്ന മോചനം നിത്യമാണ്രക്ഷ തലമുറകളോളം നിലനില്‍ക്കും.   
9: കര്‍ത്താവിന്റെ ഭുജമേഉണരുകഉണര്‍ന്നു ശക്തിധരിക്കുക. മുന്‍കാലതലമുറകളെപൂര്‍വ്വകാലങ്ങളിലെപ്പോലെ ഉണരുവിന്‍. റാഹാബിനെ വെട്ടിനുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതുമങ്ങല്ലേ!   
10: അത്യഗാധത്തിലെ ജലത്തെ വറ്റിച്ചതങ്ങല്ലേമോചിതര്‍ക്കു കടന്നുപോകാന്‍ സമുദ്രത്തിന്റെ ആഴത്തില്‍ പാതയൊരുക്കിയതുമങ്ങല്ലേ?   
11: കര്‍ത്താവു വീണ്ടെടുത്തവര്‍ സീയോനിലേക്കു ഗാനാലാപത്തോടെ തിരിച്ചുവരും. നിത്യമായ ആനന്ദം അവര്‍ ശിരസ്സില്‍ച്ചൂടും. സന്തോഷവുമാഹ്ലാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും.   
12: ഞാന്‍തന്നെ നിന്നെയാശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യസന്തതിയെയും നീയെന്തിനു ഭയപ്പെടണം?   
13: ഭൂമിക്കടിസ്ഥാനമിടുകയും ആകാശത്തെ വിരിക്കുകയുംചെയ്ത, നിന്റെ സ്രഷ്ടാവായ കര്‍ത്താവിനെ നീ മറന്നുകളഞ്ഞോനിന്നെ നശിപ്പിക്കാന്‍ വരുന്ന പീഡകന്റെ ക്രോധത്തെക്കുറിച്ചു നീ നിരന്തരം ഭയപ്പെടുന്നതെന്തിന്നിന്റെ പീഡകന്റെ ക്രോധമെവിടെ?   
14: അടിമകള്‍ വേഗം മോചിതരാകും. അവര്‍ മരിക്കുകയോ പാതാളത്തില്‍ വീഴുകയോ ഇല്ല. അവര്‍ക്കാഹാരം മുടങ്ങുകയില്ല.   
15: തിരമാലകളലറുംവിധം കടലിനെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് എന്റെ നാമം.   
16: ആകാശത്തെ വിരിച്ചും ഭൂമിക്കടിസ്ഥാനമിട്ടും സീയോനോടു നീ എന്റെ ജനമാണെന്നു പറഞ്ഞും എന്റെ വചനം നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. എന്റെ കരത്തിന്റെ തണലില്‍ ഞാന്‍ നിന്നെ മറച്ചിരിക്കുന്നു.   
17: ക്രോധത്തിന്റെ പാനപാത്രം കര്‍ത്താവിന്റെ കരത്തില്‍നിന്നു വാങ്ങിക്കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം, മട്ടുവരെ ഊറ്റിക്കുടിക്കുകയുംചെയ്ത ജറുസലെമേഉണരുകഉണര്‍ന്നെഴുന്നേല്‍ക്കുക.   
18: അവള്‍ പ്രസവിച്ച പുത്രന്മാരില്‍ ആരുമവളെ നയിക്കാനില്ല. അവള്‍ പോറ്റിയ പുത്രന്മാരില്‍ ആരുമവളെ കൈപിടിച്ചുനടത്താനില്ല.   
19: ഈ രണ്ടു നൈര്‍ഭാഗ്യങ്ങളും നിനക്കു ഭവിച്ചിരിക്കുന്നു. ആരു നിന്നോടു സഹതപിക്കുംശൂന്യതയും നാശവും പഞ്ഞവും വാളും - ആരു നിന്നെയാശ്വസിപ്പിക്കും?   
20: വലയില്‍ക്കുടുങ്ങിയ മാനിനെപ്പോലെ നിന്റെ പുത്രര്‍ വഴിക്കവലകളില്‍ മയങ്ങിക്കിടക്കുന്നു. അവരുടെമേല്‍ കര്‍ത്താവിന്റെ ക്രോധവും ദൈവത്തിന്റെ ഭര്‍ത്സനവും കുന്നുകൂടിയിരിക്കുന്നു.   
21: അതിപീഡനംസഹിക്കുന്നവളേവീഞ്ഞുകുടിക്കാതെ ബോധമറ്റവളേകേള്‍ക്കുക.   
22: തന്റെ ജനത്തിനുവേണ്ടി വാദിക്കുന്ന നിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ പരിഭ്രാന്തിയുടെ പാനപാത്രം നിന്റെ കൈയില്‍നിന്നു ഞാന്‍ എടുത്തുമാറ്റിയിരിക്കുന്നു. ക്രോധത്തിന്റെ പാനപാത്രം മേലില്‍ നീ കുടിക്കുകയില്ല.   
23: കുനിയുകഞാന്‍ കടന്നുപോകട്ടെയെന്നു നിന്നെ ദ്രോഹിച്ചവര്‍പറയുമ്പോള്‍ അവര്‍ക്കു കടന്നുപോകാനുള്ള നിലവും തെരുവീഥിയുംപോലെ നീ നിന്റെ പുറം വിട്ടുകൊടുത്തിരുന്നല്ലോ. അവരുടെ കൈയില്‍ ഞാനീ പാനപാത്രം വച്ചുകൊടുക്കും. 

അദ്ധ്യായം 52

1: സീയോനേഉണര്‍ന്നെഴുന്നേല്‍ക്കുകശക്തി സംഭരിക്കുകവിശുദ്ധനഗരമായ ജറുസലെമേനിന്റെ മനോഹരമായ വസ്ത്രങ്ങളണിയുക. അപരിച്ഛേദിതനും അശുദ്ധനും മേലില്‍ നിന്നില്‍ പ്രവേശിക്കുകയില്ല.   
2: ബന്ധനസ്ഥയായ ജറുസലെമേപൊടിയില്‍നിന്നു തട്ടിക്കുടഞ്ഞെഴുന്നേല്‍ക്കുക! ബന്ധനസ്ഥയായ സീയോന്‍പുത്രീനിന്റെ കഴുത്തിലെ കെട്ടുകള്‍ പൊട്ടിക്കുക.   
3: കര്‍ത്താവരുളിച്ചെയ്യുന്നു: വില വാങ്ങാതെ നിങ്ങള്‍ വില്‍ക്കപ്പെട്ടുപ്രതിഫലംകൂടാതെ നിങ്ങള്‍ മോചിതരാവുകയും ചെയ്യും.   
4: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: താത്കാലികവാസത്തിന് എന്റെ ജനം ഈജിപ്തിലേക്കു പോയി. അസ്സീറിയാക്കാര്‍ അകാരണമായവരെ പീഡിപ്പിച്ചു.   
5: കര്‍ത്താവു ചോദിക്കുന്നു: എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ ഞാനെന്തു ചെയ്യണംഅവിടുന്നരുളിച്ചെയ്യുന്നു: അവരുടെ ഭരണാധികാരികള്‍ വിലപിക്കുന്നുഎന്റെ നാമം നിത്യവും ഇടതടവില്ലാതെ നിന്ദിക്കപ്പെടുന്നു.   
6: എന്റെ ജനം എന്റെ നാമമറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവരറിയും. ഇതാഞാനിവിടെയുണ്ട്.   
7: സദ്‌വാര്‍ത്തയറിയിക്കുകയും സമാധാനം വിളംബരംചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം, മലമുകളില്‍ എത്രമനോഹരമാണ്!  
8: ശ്രദ്ധിക്കുകനിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നുഅവര്‍ സന്തോഷത്തോടെ ഒരുമിച്ചുപാടുന്നു. കര്‍ത്താവു സീയോനിലേക്കു തിരികെവരുന്നത് അവര്‍ നേരിട്ടുകാണുന്നു.   
9: ജറുസലെമിലെ വിജനതകളേആര്‍ത്തുപാടുവിന്‍! കര്‍ത്താവു തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നുജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.   
10: തന്റെ പരിശുദ്ധകരം എല്ലാ ജനതകളുടെയുംമുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷകാണും.   
11: പോകുവിന്‍, പോകുവിന്‍, അവിടെനിന്നു കടന്നുപോകുവിന്‍. അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ പാത്രവാഹകരേനിങ്ങള്‍ അവളില്‍നിന്നോടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍.   
12: നിങ്ങള്‍ തിടുക്കംകൂട്ടേണ്ടാവേഗമോടുകയുംവേണ്ടാ. കര്‍ത്താവു നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.   

കര്‍ത്താവിന്റെ ദാസന്‍ - 4
13: എന്റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്കുയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.  
14: അവനെക്കണ്ടവര്‍ അമ്പരന്നുപോയിമനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റേതല്ല.   
15: അവന്‍ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാര്‍ അവന്‍മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണുംകേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയുംചെയ്യും.

ഇരുന്നൂറ്റിപ്പതിമൂന്നാം ദിവസം: ഏശയ്യാ 44 - 47


അദ്ധ്യായം 44

കര്‍ത്താവുമാത്രം ദൈവം
1: എന്റെ ദാസനായ യാക്കോബേഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേകേള്‍ക്കുക. 
2: നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപംനല്കുകയും നിന്നെ സഹായിക്കുകയുംചെയ്യുന്ന കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേഞാന്‍ തിരഞ്ഞെടുത്ത ജഷ്‌റൂനേനീ ഭയപ്പെടേണ്ടാ. 
3: വരണ്ടഭൂമിയില്‍ ജലവും ഉണങ്ങിയനിലത്ത് അരുവികളും ഞാനൊഴുക്കും. നിന്റെ സന്തതികളുടെമേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെയനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.   
4: ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളുംപോലെ അവര്‍ തഴച്ചുവളരും.   
5: ഞാന്‍ കര്‍ത്താവിന്റേതാണെന്ന് ഒരുവന്‍ പറയുംമറ്റൊരുവന്‍ യാക്കോബിന്റെ നാമംസ്വീകരിക്കുംമൂന്നാമതൊരുവന്‍ സ്വന്തം കൈയില്‍ കര്‍ത്താവിനുള്ളവന്‍ എന്നു മുദ്രണംചെയ്യുകയും ഇസ്രായേല്‍ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും. 
6: ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല.   
7: എനിക്കു സമനായി ആരുണ്ട്അവന്‍ അതുദ്‌ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയുംചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതലറിയിച്ചതാര്ഇനിയെന്തുസംഭവിക്കുമെന്ന് അവര്‍ പറയട്ടെ!   
8: ഭയപ്പെടേണ്ടാധൈര്യമവലംബിക്കുക! ഞാന്‍ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയുംചെയ്തിട്ടില്ലേനിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോമറ്റൊരു ഉന്നതശില എന്റെയറിവിലില്ല.   
9: വിഗ്രഹംനിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ലഅവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ നിഷ്പ്രയോജനമാണ്. അവരുടെ സാക്ഷികള്‍ കാണുന്നില്ലഅറിയുന്നുമില്ലഅതുകൊണ്ട്അവര്‍ ലജ്ജിതരാകും.   
10: ഒന്നിനുമുപകരിക്കാത്ത ദേവനെ മെനയുകയോ വിഗ്രഹംവാര്‍ക്കുകയോ ചെയ്യുന്നതാരാണ്?   
11: അവര്‍ ലജ്ജിതരാകുംവിഗ്രഹനിര്‍മ്മാതാക്കള്‍ മനുഷ്യര്‍മാത്രം! അവര്‍ ഒരുമിച്ചണിനിരക്കട്ടെഅവര്‍ ഭയപ്പെടുകയും ലജ്ജിക്കുകയും ചെയ്യും.   
12: ഇരുമ്പുപണിക്കാരന്‍ തീക്കനലില്‍വച്ചു പഴുപ്പിച്ച്, ചുറ്റികയ്ക്കടിച്ച്, അതിനു രൂപംകൊടുക്കുന്നു. അങ്ങനെ, തന്റെ കരബലംകൊണ്ട് അതു നിര്‍മ്മിക്കുന്നു. എന്നാല്‍, വിശപ്പുകൊണ്ട് അവന്റെ ശക്തി ക്ഷയിക്കുന്നുജലപാനംനടത്താതെ അവന്‍ തളരുകയുംചെയ്യുന്നു.   
13: തച്ചന്‍ തോതുപിടിച്ചു നാരായംകൊണ്ടടയാളമിടുന്നുഅവന്‍ തടി ചെത്തിമിനുക്കി മട്ടംവച്ചു വരച്ച്, ഭവനത്തില്‍ പ്രതിഷ്ഠിക്കാന്‍ യോഗ്യമായ സുന്ദരമായ ആള്‍രൂപമുണ്ടാക്കുന്നു.   
14: അവന്‍ ദേവദാരു വെട്ടുന്നു. അല്ലെങ്കില്‍ കരുവേലകവും സരളമരവും തിരഞ്ഞെടുത്ത് വൃക്ഷങ്ങള്‍ക്കിടയില്‍ വളരാനനുവദിക്കുന്നു. അവന്‍ ദേവദാരുനടുകയും മഴ അതിനു പുഷ്ടിനല്കുകയും ചെയ്യുന്നു.   
15: പിന്നെ അതു വിറകിനെടുക്കും. ഒരു ഭാഗം കത്തിച്ചു തീകായുന്നതിനും ആഹാരം പാകംചെയ്യുന്നതിനുമുപയോഗിക്കുന്നു. വേറൊരു ഭാഗമെടുത്ത്, ദേവനെയുണ്ടാക്കിയാരാധിക്കുകയും വിഗ്രഹംകൊത്തിയെടുത്ത്, അതിന്റെ മുമ്പില്‍ പ്രണമിക്കുകയുംചെയ്യുന്നു.   
16: തടിയുടെ ഒരുഭാഗം കത്തിച്ച്, അതില്‍ മാംസം ചുട്ടുതിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവന്‍ പറയുന്നു: കൊള്ളാംനല്ല ചൂട്ജ്വാലകള്‍ കാണേണ്ടതുതന്നെ.   
17: ശേഷിച്ചഭാഗംകൊണ്ട് അവന്‍ ദേവനെവിഗ്രഹത്തെയുണ്ടാക്കി അതിനെ പ്രണമിച്ചാരാധിക്കുന്നു. എന്നെ രക്ഷിക്കണമേഅവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അവനതിനോടു പ്രാര്‍ത്ഥിക്കുന്നു.   
18: അവരറിയുന്നില്ലഗ്രഹിക്കുന്നില്ലകാണാന്‍കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മനസ്സും അടച്ചിരിക്കുന്നു.   
19: തടിയുടെ പകുതി ഞാന്‍ കത്തിച്ചുഅതില്‍ അപ്പംചുടുകയും മാംസംവേവിക്കുകയുംചെയ്തുഭക്ഷിച്ചുശേഷിച്ചഭാഗംകൊണ്ടു ഞാന്‍ മ്ലേച്ഛവിഗ്രഹമുണ്ടാക്കുകയോ! തടിക്കഷണത്തിനുമുമ്പില്‍ പ്രണമിക്കുകയോ! ചിന്തിക്കാനോ മനസ്സിലാക്കാനോ ആരും വിവേകം കാണിക്കുന്നില്ല.   
20: അവന്‍ വെണ്ണീര്‍ ഭുജിക്കുന്നു. അവന്റെ വഞ്ചിക്കപ്പെട്ട ഹൃദയം അവനെ വഴിതെറ്റിക്കുന്നു. തന്നെത്തന്നെ സ്വതന്ത്രനാക്കാനോ തന്റെ വലത്തുകൈയില്‍ കാപട്യമല്ലേ കുടികൊള്ളുന്നതെന്നു ചിന്തിക്കാനോ അവനു കഴിയുന്നില്ല.   
21: യാക്കോബേനീയിവ ഓര്‍മ്മിക്കുക. ഇസ്രായേലേഓര്‍മ്മിക്കുക. നീ എന്റെ ദാസനാണ്ഞാന്‍ നിന്നെ സൃഷ്ടിച്ചുനീയെന്റെ ദാസന്‍തന്നെ. ഇസ്രായേലേഞാന്‍ നിന്നെ വിസ്മരിക്കുകയില്ല.   
22: കാര്‍മേഘംപോലെ നിന്റെ തിന്മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുകഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു.   
23: ആകാശങ്ങളേസ്തുതിപാടുകകര്‍ത്താവിതു ചെയ്തിരിക്കുന്നു. ഭൂമിയുടെ ആഴങ്ങളേആര്‍പ്പുവിളിക്കുകപര്‍വ്വതങ്ങളേവനമേവനവൃക്ഷങ്ങളേആര്‍ത്തുപാടുക! കര്‍ത്താവു യാക്കോബിനെ രക്ഷിച്ചിരിക്കുന്നു. ഇസ്രായേലില്‍ അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടും.   
24: ഗര്‍ഭത്തില്‍ നിനക്കു രൂപംനല്കിയ നിന്റെ രക്ഷകനായ കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയുംചെയ്ത കര്‍ത്താവു ഞാനാണ്. ആരുണ്ടായിരുന്നുഅപ്പോള്‍ എന്നോടൊന്നിച്ച്?   
25: വ്യാജപ്രവാചകന്മാരുടെ ശകുനങ്ങളെ അവിടുന്നു വ്യര്‍ത്ഥമാക്കുകയും പ്രശ്നംവയ്ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്യുന്നു. വിജ്ഞാനികളുടെ വാക്കുകളെ അവിടുന്നു വിപരീതമാക്കുകയും അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.   
26: അവിടുന്നു തന്റെ ദാസരുടെ വാക്കുകളുറപ്പിക്കുകയും ദൂതരുടെ ഉപദേശങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യുന്നു. ജറുസലെമിനോട് അവള്‍ അധിവസിക്കപ്പെടുമെന്നും യൂദാനഗരങ്ങളോട് അവര്‍ പുനര്‍നിര്‍മ്മിക്കപ്പെടുമെന്നും നാശത്തില്‍നിന്ന് അവരെ താന്‍ പുനരുദ്ധരിക്കുമെന്നും അവിടുന്നരുളിച്ചെയ്യുന്നു.   
27: ഉണങ്ങിപ്പോവുകനിന്റെ നദികളെ ഞാന്‍ വറ്റിക്കുമെന്ന് അവിടുന്ന് ആഴത്തോടു കല്പിക്കുന്നു.   
28: സൈറസിനെപ്പറ്റിഞാന്‍ നിയോഗിച്ച ഇടയനാണവന്‍ അവന്‍ എന്റെ ഉദ്ദേശ്യം സഫലമാക്കുമെന്നും ജറുസലെമിനെക്കുറിച്ച്അവള്‍ പുനര്‍നിര്‍മ്മിക്കപ്പെടുമെന്നും ദേവാലയത്തെക്കുറിച്ച്നിന്റെ അടിസ്ഥാനമുറപ്പിക്കുമെന്നും അവിടുന്നരുളിച്ചെയ്യുന്നു. 


അദ്ധ്യായം 45

സൈറസിനെ നിയോഗിക്കുന്നു
1: രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്മാരുടെ അരപ്പട്ടകളഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോതന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവരുളിച്ചെയ്യുന്നു:   
2: ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയുംചെയ്യും.   
3: നിന്നെ പേരുചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീയറിയേണ്ടതിന്, അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്കു തരും.   
4: എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.   
5: ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ലനീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അരമുറുക്കും.   
6: കിഴക്കും പടിഞ്ഞാറുമുള്ള എല്ലാവരും ഞാനാണു കര്‍ത്താവ്ഞാനല്ലാതെ മറ്റൊരുവനില്ലെന്ന് അറിയുന്നതിനുംവേണ്ടിത്തന്നെ.   
7: ഞാന്‍ പ്രകാശമുണ്ടാക്കിഞാനന്ധകാരം സൃഷ്ടിച്ചുഞാന്‍ സുഖദുഃഖങ്ങള്‍ നല്‍കുന്നു. ഇതെല്ലാംചെയ്ത കര്‍ത്താവു ഞാന്‍തന്നെ.   
8: സ്വര്‍ഗ്ഗങ്ങളേമുകളില്‍നിന്നു പൊഴിയുക. ആകാശം നീതിചൊരിയട്ടെ! ഭൂമിതുറന്നു രക്ഷ മുളയ്ക്കട്ടെ! അങ്ങനെ നീതി സംജാതമാകട്ടെ! കര്‍ത്താവായ ഞാനാണിതു സൃഷ്ടിച്ചത്.   

കര്‍ത്താവു ലോകനിയന്താവ്
9: ഒരുവന്‍ കുശവന്റെ കൈയിലെ മണ്‍പാത്രംമാത്രമായിരിക്കേതന്റെ സ്രഷ്ടാവിനെയെതിര്‍ത്താല്‍ അവനു ഹാ കഷ്ടം! കളിമണ്ണ്തന്നെ മെനയുന്നവനോട് നീ എന്താണുണ്ടാക്കുന്നതെന്നോനീയുണ്ടാക്കിയതിനു കൈപ്പിടിയുണ്ടോയെന്നോ ചോദിക്കുമോ?   
10: പിതാവിനോട്, എന്താണു നീ ജനിപ്പിക്കുന്നതെന്നും മാതാവിനോട് എന്താണു നീ പ്രസവിക്കുന്നതെന്നും ചോദിക്കുന്നവനു ഹാദുരിതം!   
11: ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ കര്‍ത്താവരുളിച്ചെയ്യുന്നുഎന്റെ മക്കളെപ്പറ്റിയോ എന്റെ സൃഷ്ടികളെപ്പറ്റിയോ എന്നെ ചോദ്യംചെയ്യാമോ?   
12: ഞാന്‍ ഭൂമിയുണ്ടാക്കിഅതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്. ഞാന്‍തന്നെയാണ് ആകാശസൈന്യങ്ങളോട് ആജ്ഞാപിച്ചതും.   
13: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നീതിയില്‍ ഞാന്‍ ഒരുവനെയുയര്‍ത്തി. ഞാനവന്റെ പാത നേരെയാക്കും. പ്രതിഫലത്തിനോ സമ്മാനത്തിനോവേണ്ടിയല്ലാതെ അവനെന്റെ നഗരംപണിയുകയും എന്റെ വിപ്രവാസികളെ സ്വതന്ത്രരാക്കുകയും ചെയ്യും. 
14: കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിന്റെ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്റേതാകും. അവര്‍ നിന്നെയനുഗമിക്കും. ചങ്ങലകളാല്‍ ബന്ധിതരായ അവര്‍, വന്നു നിന്നെ വണങ്ങും. ദൈവം നിന്നോടുകൂടെമാത്രമാണ്അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്നു പറഞ്ഞ്, അവര്‍ നിന്നോടു യാചിക്കും.   
15: ഇസ്രായേലിന്റെ ദൈവവും രക്ഷകനുമായവനേഅങ്ങു സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്.   
16: അവര്‍ ലജ്ജിച്ചു തലതാഴ്ത്തുംവിഗ്രഹനിര്‍മ്മാതാക്കള്‍ പരിഭ്രാന്തരാകും.   
17: കര്‍ത്താവ്, ഇസ്രായേലിന് എന്നേയ്ക്കും രക്ഷനല്‍കിയിരിക്കുന്നു. നിങ്ങള്‍ക്കൊരിക്കലും ലജ്ജിച്ചുതലതാഴ്‌ത്തേണ്ടിവരുകയില്ല.   
18: ഞാനാണു കര്‍ത്താവ്ഞാനല്ലാതെ മറ്റൊരുവനില്ലഎന്ന് ആകാശംസൃഷ്ടിച്ച കര്‍ത്താവരുളിച്ചെയ്യുന്നു. അവിടുന്നാണ് ദൈവംഅവിടുന്ന് ഭൂമിയെ രൂപപ്പെടുത്തിസ്ഥാപിച്ചുവ്യര്‍ത്ഥമായിട്ടല്ലഅധിവാസയോഗ്യമായിത്തന്നെ അവിടുന്നതു സൃഷ്ടിച്ചു.   
19: അന്ധകാരംനിറഞ്ഞിടത്തുവച്ച് രഹസ്യമായല്ല ഞാന്‍ സംസാരിച്ചത്. ശൂന്യതയില്‍ എന്നെത്തിരയുവാന്‍ യാക്കോബിന്റെ സന്തതിയോടു ഞാനാവശ്യപ്പെട്ടില്ല. കര്‍ത്താവായ ഞാന്‍ സത്യംപറയുന്നുഞാന്‍ ശരിയായതു പ്രഖ്യാപിക്കുന്നു.   
20: ജനതകളിലവശേഷിച്ചവരേഒരുമിച്ചുകൂടി അടുത്തുവരുവിന്‍. തടികൊണ്ടുള്ള വിഗ്രഹം പേറിനടക്കുകയും രക്ഷിക്കാന്‍കഴിവില്ലാത്ത ദേവനോടു പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന അവര്‍ അജ്ഞരാണ്.   
21: നിങ്ങളുടെ ന്യായവാദമുന്നയിക്കുവിന്‍; അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ നിങ്ങളോടു പറഞ്ഞതാരാണ്കര്‍ത്താവായ ഞാന്‍തന്നെയല്ലേഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല.   
22: ഭൂമിയുടെ അതിര്‍ത്തികളേഎന്നിലേക്കുതിരിഞ്ഞു രക്ഷപ്പെടുക. ഞാനാണു ദൈവംഞാനല്ലാതെ മറ്റൊരു ദൈവമില്ല.   
23: ഞാന്‍ ശപഥംചെയ്തിരിക്കുന്നുഒരിക്കലും തിരിച്ചെടുക്കാത്ത നീതിയുടെ വാക്ക്, എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുമ്പില്‍ മുട്ടുമടക്കുംഎല്ലാ നാവും ശപഥം ചെയ്യും.   
24: നീതിയും ബലവും കര്‍ത്താവിന്റെമാത്രമെന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുമ്പില്‍ ലജ്ജിതരാകും.   
25: ഇസ്രായേലിന്റെ സന്തതികള്‍ കര്‍ത്താവില്‍ വിജയവും മഹത്വവും കൈവരിക്കും. 

അദ്ധ്യായം 46

വ്യാജദേവന്മാരുടെ പതനം
1: ബേല്‍ മുട്ടുമടക്കുന്നുനെബോ കുമ്പിടുന്നുഅവരുടെ വിഗ്രഹങ്ങള്‍ കന്നുകാലികളുടെയും മൃഗങ്ങളുടെയുംമേല്‍ വച്ചിരിക്കുന്നു. നിങ്ങള്‍വഹിക്കുന്ന ഈ വിഗ്രഹങ്ങള്‍ പരിക്ഷീണരായ മൃഗങ്ങള്‍ചുമക്കുന്ന ഭാരംപോലെയാണ്.   
2: അവ കുനിഞ്ഞുകുമ്പിട്ടുപോകുന്നുഅവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവരും അടിമത്തത്തിലേക്കു നീങ്ങുന്നു.   
3: ഗര്‍ഭത്തിലും ജനിച്ചതിനുശേഷവും ഞാന്‍വഹിച്ച യാക്കോബുഭവനമേഇസ്രായേല്‍ഭവനത്തില്‍ അവശേഷിക്കുന്നവരേഎന്റെ വാക്കു കേള്‍ക്കുവിന്‍.   
4: നിങ്ങളുടെ വാര്‍ദ്ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നരബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചുനിങ്ങളെ വഹിക്കുംചുമലിലേറ്റി രക്ഷിക്കുകയുംചെയ്യും.   
5: ആരോടു നീയെന്നെ സാദൃശ്യപ്പെടുത്തുംആരാണെനിക്കു തുല്യന്‍? ആരോടു നീയെന്നെ തുലനംചെയ്യും?   
6: എനിക്കു സമനായി ആരുണ്ട്മടിശ്ശീലയില്‍നിന്നു ധാരാളമായി സ്വര്‍ണ്ണവും വെള്ളിക്കോലില്‍ത്തൂക്കി വെള്ളിയുമെടുത്ത്, ദേവനെനിര്‍മ്മിക്കാന്‍ സ്വര്‍ണ്ണപ്പണിക്കാരനെ അവര്‍ കൂലിക്കെടുക്കുന്നുഅതിന്റെ മുമ്പില്‍വീണാരാധിക്കുന്നു.  
7: അവരതിനെ ചുമലില്‍വഹിച്ചുകൊണ്ടുപോയി യഥാസ്ഥാനമുറപ്പിക്കുന്നു. അവിടെനിന്ന് അതിനു ചലിക്കാനാവില്ല. ഒരുവന്‍ കേണപേക്ഷിച്ചാല്‍ അതുത്തരമരുളുകയോ ക്ലേശങ്ങളില്‍നിന്ന് അവനെ രക്ഷിക്കുകയോ ചെയ്യുന്നില്ല.   
8: അതിക്രമികളേഓര്‍മ്മിക്കുവിന്‍. നിങ്ങള്‍, ഇതനുസ്മരിക്കുകയും മനസ്സില്‍വയ്ക്കുകയുംചെയ്യുവിന്‍.   
9: പഴയ കാര്യങ്ങളോര്‍ക്കുവിന്‍, ഞാനാണു ദൈവംഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍തന്നെ ദൈവംഎന്നെപ്പോലെ മറ്റാരുമില്ല.   
10: എന്റെ ഉപദേശങ്ങള്‍ നിലനില്‍ക്കുംഎന്റെ ഉദ്ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയുംചെയ്യും എന്നുപറഞ്ഞ്, ആദിയിലേ ഞാന്‍ എന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി. പുരാതനകാലംമുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി.   
11: കിഴക്കുനിന്ന് ഒരു ഹിംസ്രപക്ഷിയെ ഞാന്‍ വിളിക്കും. എന്റെ അഭീഷ്ടംനിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും. ഞാന്‍ പറഞ്ഞുഅതു ചെയ്യുംതീരുമാനിച്ചുഅതു നടപ്പിലാക്കും.   
12: വിമോചനമകലെയാണെന്നുകരുതുന്ന മര്‍ക്കടമുഷ്ടികളേഎന്റെ വാക്കു കേള്‍ക്കുവിന്‍.   
13: ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നുഅതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. ഞാന്‍ സിയോനു രക്ഷയും ഇസ്രായേലിനു മഹത്വവും നല്‍കും. 

അദ്ധ്യായം 47

ബാബിലോണിനു നാശം
1: കന്യകയായ ബാബിലോണ്‍പുത്രീഇറങ്ങിപ്പൊടിയിലിരിക്കുക! കല്‍ദായപുത്രീസിംഹാസനംവെടിഞ്ഞു നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല. 
2: നീ തിരികല്ലില്‍ മാവുപൊടിക്കുകനീ മൂടുപടം മാറ്റുക. മേലങ്കിയുരിയുകനഗ്നപാദയായി നദി കടക്കുക.   
3: നിന്റെ നഗ്നത അനാവൃതമാകുംനിന്റെ ലജ്ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ പ്രതികാരംചെയ്യുംആരെയുമൊഴിവാക്കുകയില്ല.   
4: നമ്മുടെ രക്ഷകന്‍ ഇസ്രായേലിന്റെ പരിശുദ്ധനാണ്സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം.   
5: കല്‍ദായപുത്രീനിശ്ശബ്ദയായിരിക്കുകനീ അന്ധകാരത്തിലേക്കു പോവുക. ഇനിമേല്‍ ജനതകളുടെ രാജ്ഞിയെന്നു നീ വിളിക്കപ്പെടുകയില്ല.   
6: ഞാനെന്റെ ജനത്തോടു കോപിച്ചുഎന്റെ അവകാശം പ്രാകൃതമാക്കി. ഞാനവരെ നിന്റെ കൈയിലേല്‍പ്പിച്ചുനീയവരോടു കാരുണ്യംകാണിച്ചില്ല. വൃദ്ധരുടെമേല്‍പോലും ഭാരമേറിയ നുകം നീ വച്ചു.   
7നീയിതു ഗ്രഹിക്കുകയോ ഇതെവിടെ അവസാനിക്കുമെന്നോര്‍ക്കുകയോചെയ്യാതെഎന്നേയ്ക്കും രാജ്ഞിയായിരിക്കുമെന്നഹങ്കരിച്ചു.   
8: ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ലഞാന്‍ വിധവയാവുകയില്ലപുത്രനഷ്ടം ഞാനറിയുകയില്ല എന്നു സങ്കല്പിച്ച്, സുരക്ഷിതയായിരിക്കുന്ന സുഖഭോഗിനീശ്രവിക്കുക:   
9: ഇതു രണ്ടും ഒരു ദിവസംഒരു നിമിഷത്തില്‍ത്തന്നെ നിനക്കു ഭവിക്കും. നിന്റെ ക്ഷുദ്രപ്രയോഗങ്ങളേയും മാന്ത്രികശക്തിയെയും മറികടന്ന്, പുത്രനഷ്ടവും വൈധവ്യവും അവയുടെ പൂര്‍ണ്ണതയില്‍ നീയനുഭവിക്കും.   
10: ക്രൂരതയില്‍ നീ സുരക്ഷിതത്വംകണ്ടെത്തി. ആരും കാണുന്നില്ല എന്നു നീ വിചാരിച്ചു. നിന്റെ ജ്ഞാനവും അറിവും നിന്നെ വഴിതെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ലെന്നു നീയഹങ്കരിച്ചു.   
11: രക്ഷപ്പെടാന്‍വയ്യാത്ത നാശം നിനക്കു ഭവിക്കും. അപരിഹാര്യമായ അത്യാഹിതം നിനക്കു വന്നുചേരും. അപ്രതീക്ഷിതമായ വിനാശം നിന്റെമേല്‍പ്പതിക്കും. 
12: ചെറുപ്പംമുതലേ നീയനുവര്‍ത്തിച്ചിരുന്ന മാന്ത്രികവിദ്യകളും ക്ഷുദ്രപ്രയോഗങ്ങളും തുടര്‍ന്നുകൊള്ളുക. അതില്‍ നീ വിജയിച്ചേക്കാംഭീതിയുളവാക്കാനും നിനക്കു കഴിഞ്ഞേക്കാം.   
13: ഉപദേശങ്ങള്‍കൊണ്ടു നിനക്കു മടുപ്പായി. ആകാശത്തില്‍ രാശിതിരിച്ചു നിരീക്ഷിക്കുന്നവരും നിന്റെ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടുവന്നു നിന്നെ രക്ഷിക്കട്ടെ.   
14: അവര്‍ വൈക്കോല്‍ത്തുരുമ്പുപോലെയാണ്. അഗ്നിയവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്തിയില്ല. അതു തണുപ്പുമാറ്റാനുള്ള തീക്കനലും ഇരുന്നുകായാനുള്ള തീയുമല്ല.   
15: ചെറുപ്പംമുതല്‍ നിന്നോടൊത്തു വ്യാപരിച്ച ആഭിചാരികന്മാര്‍ നിന്നെയുപേക്ഷിച്ചു താന്താങ്ങളുടെവഴിയേ പോകും. നിന്നെ രക്ഷിക്കാന്‍ ആരുമുണ്ടാവുകയില്ല.