നൂറ്റിയെഴുപത്തിയാറാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 120 - 136


അദ്ധ്യായം 120

വഞ്ചകരില്‍നിന്നു രക്ഷിക്കണമേ
ആരോഹണഗീതം
1: എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നുഅവിടുന്നെനിക്കുത്തരമരുളും. 
2: കര്‍ത്താവേവ്യാജംപറയുന്ന അധരങ്ങളില്‍നിന്നും വഞ്ചനനിറഞ്ഞ നാവില്‍നിന്നും എന്നെ രക്ഷിക്കണമേ! 
3: വഞ്ചനനിറഞ്ഞ നാവേനിനക്കെന്തു ലഭിക്കുംഇനിയും എന്തുശിക്ഷയാണു നിനക്കുനല്കുക
4: ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലുംതന്നെ. 
5: മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം! 
6: സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു. 
7: ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നുഎന്നാലവര്‍ യുദ്ധത്തിനൊരുങ്ങുന്നു. 

അദ്ധ്യായം 121

കര്‍ത്താവെന്റെ കാവല്‍ക്കാരന്‍
ആരോഹണഗീതം
1: പര്‍വ്വതങ്ങളിലേക്കു ഞാന്‍ കണ്ണുകളുയര്‍ത്തുന്നുഎനിക്കു സഹായം എവിടെനിന്നു വരും?
2: എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നുആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്. 
3: നിന്റെ കാല്‍വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ലനിന്നെ കാക്കുന്നവന്‍ ഉറക്കംതൂങ്ങുകയില്ല.
4: ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ലഉറങ്ങുകയുമില്ല. 
5: കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്റെ വലതുഭാഗത്തുണ്ട്. 
6: പകല്‍ സൂര്യനോ, രാത്രി ചന്ദ്രനോ നിന്നെയുപദ്രവിക്കുകയില്ല. 
7: സകലതിന്മകളിലുംനിന്നു കര്‍ത്താവു നിന്നെ കാത്തുകൊള്ളുംഅവിടുന്നു നിന്റെ ജീവന്‍ സംരക്ഷിക്കും. 
8: കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേയ്ക്കും കാത്തുകൊള്ളും. 

അദ്ധ്യായം 122

ജറുസലേമിനു നന്മവരട്ടെ
ആരോഹണഗീതം ദാവീദ് രചിച്ചത്

1: കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു് അവര്‍പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. 
2: ജറുസലെമേഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളിലെത്തിയിരിക്കുന്നു.
3: നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം. 
4: അതിലേക്കു ഗോത്രങ്ങള്‍ വരുന്നു, കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്പിച്ചതുപോലെകര്‍ത്താവിന്റെ നാമത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു. 
5: അവിടെ ന്യായാസനങ്ങളൊരുക്കിയിരുന്നുദാവീദുഭവനത്തിന്റെ ന്യായാസനങ്ങള്‍. 
6: ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍; നിന്നെ സ്നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ! 
7: നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്ഷിതത്വവുമുണ്ടാകട്ടെ! 
8: എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയുംപേരില്‍ ഞാനാശംസിക്കുന്നു: നിനക്കു സമാധാനം. 
9: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി ഞാന്‍ നിന്റെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. 

അദ്ധ്യായം 123

കരുണയ്ക്കുവേണ്ടിക്കാത്തിരിക്കുന്നു.
ആരോഹണഗീതം
1: സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകളുയര്‍ത്തുന്നു. 
2: ദാസന്മാരുടെ കണ്ണുകള്‍ യജമാനന്റെ കൈയിലേക്കെന്നപോലെദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണതോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.  3: ഞങ്ങളോടു കരുണതോന്നണമേ! കര്‍ത്താവേഞങ്ങളോടു കരുണതോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു.  
4: സുഖാലസരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും സഹിച്ചു, ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.

അദ്ധ്യായം 124

കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ
ആരോഹണഗീതം ദാവീദ് രചിച്ചത്
1: ഇസ്രായേല്‍ പറയട്ടെകര്‍ത്താവു നമ്മുടെപക്ഷത്തില്ലായിരുന്നെങ്കില്‍,
2: ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെയില്ലായിരുന്നെങ്കില്‍,
3: അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു..
4: ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നുമലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു..
5: ആര്‍ത്തിരമ്പുന്ന പ്രവാഹം, നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു. 
6: നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! 
7: വേടന്റെ കെണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടുകെണി തകര്‍ന്നു നാം രക്ഷപെട്ടു. 
8: ആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

അദ്ധ്യായം 125


കര്‍ത്താവ്, ജനത്തിന്റെ കോട്ട
ആരോഹണഗീതം
1: കര്‍ത്താവിലാശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേയ്ക്കും നിലകൊള്ളുന്ന സീയോന്‍പര്‍വ്വതംപോലെയാണ്. 
2: പര്‍വ്വതങ്ങള്‍ ജറുസലെമിനെ ചൂഴ്ന്നുനില്‍ക്കുന്നതുപോലെകര്‍ത്താവ് ഇന്നുമെന്നേയ്ക്കും തന്റെ ജനത്തെ വലയംചെയ്യുന്നു. 
3: നീതിമാന്മാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോലുയരുകയില്ലനീതിമാന്മാര്‍ തിന്മചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ. 
4: കര്‍ത്താവേനല്ലവര്‍ക്കും ഹൃദയപരമാര്‍ത്ഥതയുള്ളവര്‍ക്കും നന്മചെയ്യണമേ! 
5: എന്നാല്‍, വക്രതയുടെ മാര്‍ഗ്ഗത്തിലേക്കുതിരിയുന്നവരെകര്‍ത്താവു ദുഷ്‌കര്‍മ്മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലില്‍ സമാധാനം നിലനില്ക്കട്ടെ! 

അദ്ധ്യായം 126

തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം
ആരോഹണഗീതം
1: കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അതൊരു സ്വപ്നമായിത്തോന്നി.
2: അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചുഞങ്ങളുടെ നാവ്, ആനന്ദാരവം മുഴക്കികര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നുവെന്നു ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
3: കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നുഞങ്ങള്‍ സന്തോഷിക്കുന്നു.
4: നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!
5: കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! 
6: വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും. 

അദ്ധ്യായം 127

എല്ലാം ദൈവത്തിന്റെ ദാനം
ആരോഹണഗീതം സോളമന്‍ രചിച്ചത്

1: കര്‍ത്താവു വീടുപണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമാണ്. കര്‍ത്താവു നഗരംകാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം. 
2: അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെവൈകി കിടക്കാന്‍പോകുന്നതും കഠിനപ്രയത്നംചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ത്ഥമാണ്. തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍, കര്‍ത്താവവര്‍ക്കു വേണ്ടതുനല്കുന്നു. 
3: കര്‍ത്താവിന്റെ ദാനമാണു മക്കള്‍, ഉദരഫലം ഒരു സമ്മാനവും. 
4: യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. 
5: അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ചു ശത്രുക്കളെനേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടിവരുകയില്ല.

അദ്ധ്യായം 128

ദൈവഭക്തന് അനുഗ്രഹം
ആരോഹണഗീതം
1: കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്‍. 
2: നിന്റെ അദ്ധ്വാനഫലം നീയനുഭവിക്കുംനീ സന്തുഷ്ടനായിരിക്കുംനിനക്കു നന്മവരും. 
3: നിന്റെ ഭാര്യ, ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കുംനിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍പോലെയും. 
4: കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. 
5: കര്‍ത്താവു സീയോനില്‍നിന്നു നിന്നെയനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യംകാണും. 
6: മക്കളുടെ മക്കളെക്കാണാന്‍ നിനക്കിടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ! 

അദ്ധ്യായം 129

സീയോന്റെ ശത്രുക്കള്‍ക്കെതിരേ
ആരോഹണഗീതം
1: ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെചെറുപ്പംമുതല്‍ എന്നെയവര്‍ എത്രയധികമായി പീഡിപ്പിച്ചു! 
2: ചെറുപ്പംമുതല്‍ എന്നെയവര്‍ അതികഠിനമായി പീഡിപ്പിച്ചുഎന്നിട്ടുംഅവര്‍ എന്റെമേല്‍ വിജയംനേടിയില്ല.
3: ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതുഅവര്‍ നീളത്തില്‍ ഉഴവുചാലു കീറി. 
4: കര്‍ത്താവു നീതിമാനാണ്ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്, അവിടുന്നെന്നെ മോചിപ്പിച്ചു. 
5: സീയോനെ വെറുക്കുന്നവര്‍ ലജ്ജിച്ചു പിന്തിരിയട്ടെ! 
6: അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അതു വളരുന്നതിനുമുമ്പുണങ്ങിപ്പോകുന്നു.
7: അതു കൊയ്യുന്നവന്റെ കൈ നിറയുന്നില്ലകറ്റകെട്ടുന്നവന്റെ മടിയും നിറയുന്നില്ല. 
8: കര്‍ത്താവിന്റെയനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ! കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നുവെന്നു വഴിപോക്കര്‍ അവരെനോക്കി പറയുന്നില്ല. 

അദ്ധ്യായം 130

അഗാധത്തില്‍നിന്ന്
ആരോഹണഗീതം
1: കര്‍ത്താവേഅഗാധത്തില്‍നിന്നു ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 
2: കര്‍ത്താവേഎന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! ചെവിചായിച്ച്, എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ! 
3: കര്‍ത്താവേഅങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്ക്കാനാകും
4: എന്നാല്‍, അങ്ങു പാപം പൊറുക്കുന്നവനാണ്അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെമുമ്പില്‍ ഭയഭക്തികളോടെ നില്ക്കുന്നു. 
5: ഞാന്‍ കാത്തിരിക്കുന്നുഎന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. 
6: പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.
7: പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ, ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെഎന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്അവിടുന്ന് ഉദാരമായി രക്ഷനല്കുന്നു. 
8: ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്ന്, അവിടുന്നു മോചിപ്പിക്കുന്നു. 

അദ്ധ്യായം 131

ശിശുസഹജമായ പ്രത്യാശ
ആരോഹണഗീതം
1: കര്‍ത്താവേഎന്റെ ഹൃദയമഹങ്കരിക്കുന്നില്ലഎന്റെ നയനങ്ങളില്‍ നിഗളമില്ലഎന്റെ കഴിവില്‍ക്കവിഞ്ഞ വന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. 
2: മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കിശാന്തമായുറങ്ങുന്ന ശിശുവിനെപ്പോലെയാണെന്റെ ആത്മാവ്. 
3: ഇസ്രായേലേഇന്നുമെന്നേയ്ക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക.

അദ്ധ്യായം 132

ദാവീദിനു നല്കിയ വാഗ്ദാനം
ആരോഹണഗീതം
1: കര്‍ത്താവേദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയുമോര്‍ക്കണമേ. 
2: അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തുയാക്കോബിന്റെ ശക്തനായവനോടു സത്യംചെയ്തു: 
3: കര്‍ത്താവിനൊരു സ്ഥലം
4: യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥലംകണ്ടെത്തുന്നതുവരെ ഞാന്‍ വീട്ടില്‍പ്രവേശിക്കുകയോ കിടക്കയില്‍ ശയിക്കുകയോ ഇല്ല 
5: ഞാന്‍ എന്റെ കണ്ണുകള്‍ക്കുറക്കമോ കണ്‍പോളകള്‍ക്കു മയക്കമോ കൊടുക്കുകയില്ല. 
6: എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടുയാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെത്തി. 
7: നമുക്ക്, അവിടുത്തെ വാസസ്ഥലത്തേക്കു പോകാംഅവിടുത്തെ പാദപീഠത്തിങ്കല്‍ ആരാധിക്കാം. 
8: കര്‍ത്താവേഎഴുന്നേറ്റ്, അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ! 
9: അങ്ങയുടെ പുരോഹിതന്മാര്‍ നീതിധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയുംചെയ്യട്ടെ! 
10: അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെ തിരസ്‌കരിക്കരുതേ! 
11: ദാവീദിനോടു കര്‍ത്താവൊരു ശപഥംചെയ്തുഅവിടുന്നു പിന്മാറുകയില്ലനിന്റെ മക്കളിലൊരുവനെ നിന്റെ സിംഹാസനത്തില്‍ ഞാനുപവിഷ്ടനാക്കും. 
12: എന്റെ ഉടമ്പടിയും ഞാന്‍ നല്കുന്ന കല്പനകളും നിന്റെ മക്കളനുസരിച്ചാല്‍, അവരുടെ മക്കള്‍ എന്നേയ്ക്കും നിന്റെ സിംഹാസനത്തില്‍ വാഴും
13: എന്തെന്നാല്‍, കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തുഅതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്നാഗ്രഹിച്ചു: 
14: ഇതാണ്, എന്നേയ്ക്കുമെന്റെ വിശ്രമസ്ഥലംഞാനിവിടെ വസിക്കുംഎന്തെന്നാല്‍, ഞാനതാഗ്രഹിച്ചു. 
15: അവള്‍ക്കുവേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്കുംഞാനവളുടെ ദരിദ്രരെ ആഹാരംനല്കി സംതൃപ്തരാക്കും.
16: അവളുടെ പുരോഹിതന്മാരെ ഞാന്‍ രക്ഷയണിയിക്കുംഅവളുടെ വിശുദ്ധര്‍ ആനന്ദിച്ചാര്‍പ്പുവിളിക്കും. 
17: അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കുംഎന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപമൊരുക്കിയിട്ടുണ്ട്. 
18: അവന്റെ ശത്രുക്കളെ ഞാന്‍ ലജ്ജയുടുപ്പിക്കുംഎന്നാല്‍, അവന്റെ കിരീടം, അവന്റെമേല്‍ ദീപ്തിചൊരിയും.

അദ്ധ്യായം 133

സഹോദരരുടെ ഐക്യം
ആരോഹണഗീതം
1: സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചുവസിക്കുന്നത് എത്രവിശിഷ്ടവും സന്തോഷപ്രദവുമാണ്! 
2: അഹറോന്റെ തലയില്‍നിന്നു താടിയിലേക്കിറങ്ങിഅങ്കിയുടെ കഴുത്തുപട്ടയിലൂടെയൊഴുകുന്നഅമൂല്യമായ അഭിഷേകതൈലംപോലെയാണത്.
3: സീയോന്‍പര്‍വ്വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍തുഷാരംപോലെയാണത്അവിടെയാണു കര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനംചെയ്യുന്നത്. 


അദ്ധ്യായം 134

നിശാഗീതം
ആരോഹണഗീതം
1: കര്‍ത്താവിന്റെ ദാസരേഅവിടുത്തെ സ്തുതിക്കുവിന്‍; രാത്രിയില്‍, കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേഅവിടുത്തെ വാഴ്ത്തുവിന്‍. 
2: ശ്രീകോവിലിലേക്കു കൈകള്‍നീട്ടി, കര്‍ത്താവിനെ വാഴ്ത്തുവിന്‍. 
3: ആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെയനുഗ്രഹിക്കട്ടെ.


അദ്ധ്യായം 135

കര്‍ത്താവിനെ സ്തുതിക്കുവിന്‍

1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേഅവിടുത്തെ സ്തുതിക്കുവിന്‍. 
2: കര്‍ത്താവിന്റെയാലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേദൈവത്തിന്റെ ഭവനാങ്കണത്തില്‍ നില്ക്കുന്നവരേഅവിടുത്തെ സ്തുതിക്കുവിന്‍, 
3: കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്നു നല്ലവനാണ്അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്. 
4: കര്‍ത്താവു യാക്കോബിനെ തനിക്കായിഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു. 
5: കര്‍ത്താവു വലിയവനാണെന്നും സകലദേവന്മാരെയുംകാള്‍ ഉന്നതനാണെന്നും ഞാനറിയുന്നു. 
6: ആകാശത്തിലും ഭൂമിയിലും ആഴിയിലുമഗാധങ്ങളിലും കര്‍ത്താവു തനിക്കിഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. 
7: ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു മേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്മഴയ്ക്കായി ഇടിമിന്നലുകളെ അയയ്ക്കുന്നതും കലവറതുറന്നു കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്. 
8: അവിടുന്നാണ് ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിച്ചത്. 
9: അവിടുന്ന് ഈജിപ്തിന്റെ മദ്ധ്യത്തില്‍, ഫറവോയ്ക്കും അവന്റെ ഭൃത്യര്‍ക്കുമെതിരായി അടയാളങ്ങളും അദ്ഭുതങ്ങളുമയച്ചു. 
10: അവിടുന്ന് അനേകം ജനതകളെ തകര്‍ക്കുകയും ശക്തരായ രാജാക്കന്മാരെ വധിക്കുകയുംചെയ്തു. 
11: അമോര്യരാജാവായ സീഹോനെയും ബാഷാന്‍രാജാവായ ഓഗിനെയും കാനാനിലെ സകലരാജ്യങ്ങളെയും സംഹരിച്ചു.
12: അവരുടെ ദേശങ്ങള്‍ തന്റെ ഇസ്രായേല്‍ജനത്തിന് അവകാശമായി അവിടുന്നു നല്കി. 
13: കര്‍ത്താവേഅങ്ങയുടെ നാമം ശാശ്വതമാണ്കര്‍ത്താവേഅങ്ങയുടെ കീര്‍ത്തി, തലമുറകളോളം നിലനില്ക്കുന്നു. 
14: കര്‍ത്താവു തന്റെ ജനത്തിനു നീതിനടത്തിക്കൊടുക്കുംതന്റെ ദാസരോടു കാരുണ്യംകാണിക്കും. 
15: ജനതകളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയുമാണ്മനുഷ്യരുടെ കരവേലകള്‍മാത്രം. 
16: അവയ്ക്കു വായുണ്ട്എന്നാല്‍ സംസാരിക്കുന്നില്ല. അവയ്ക്കു കണ്ണുണ്ട്എന്നാല്‍, കാണുന്നില്ല. 
17: അവയ്ക്കു കാതുണ്ട്എന്നാല്‍, കേള്‍ക്കുന്നില്ലഅവയുടെ വായില്‍ ശ്വാസമില്ല. 
18: അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെയാകട്ടെ! അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ. 
19: ഇസ്രായേല്‍ഭവനമേകര്‍ത്താവിനെ വാഴ്ത്തുകഅഹറോന്റെ ഭവനമേകര്‍ത്താവിനെ വാഴ്ത്തുക. 
20: ലേവിയുടെ ഭവനമേകര്‍ത്താവിനെ വാഴ്ത്തുകകര്‍ത്താവിന്റെ ഭക്തരേകര്‍ത്താവിനെ വാഴ്ത്തുവിന്‍. 
21: ജറുസലെമില്‍വസിക്കുന്ന കര്‍ത്താവു സീയോനില്‍ വാഴ്ത്തപ്പെടട്ടെ! 

അദ്ധ്യായം 136

കര്‍ത്താവിന്റെ കാരുണ്യമനന്തമാണ്

1: കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്അവിടുത്തെ കാരുണ്യമനന്തമാണ്. 
2: ദേവന്മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യമനന്തമാണ്. 
3: നാഥന്മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യമനന്തമാണ്. 
4: അവിടുന്നുമാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യമനന്തമാണ്. 
5: ജ്ഞാനംകൊണ്ട്, അവിടുന്നാകാശത്തെ സൃഷ്ടിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
6: അവിടുന്നു സമുദ്രത്തിനുമേല്‍ ഭൂമിയെ വിരിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
7: അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
8: പകലിനെ ഭരിക്കാന്‍ അവിടുന്നു സൂര്യനെ സൃഷ്ടിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
9: രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
10: ഈജിപ്തിലെ ആദ്യജാതരെ അവിടുന്നു സംഹരിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
11: അവിടുന്ന് അവരുടെയിടയില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
12: കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്നവരെ മോചിപ്പിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
13: അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
14: അതിന്റെ നടുവിലൂടെ അവിടുന്നിസ്രായേലിനെ നടത്തിഅവിടുത്തെ കാരുണ്യമനന്തമാണ്. 
15: ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്നു ചെങ്കടലിലാഴ്ത്തിഅവിടുത്തെ കാരുണ്യമനന്തമാണ്. 
16: തന്റെ ജനത്തെ അവിടുന്നു മരുഭൂമിയിലൂടെ നയിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
17: മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
18: കീര്‍ത്തിയുറ്റ രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
19: അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
20: ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
21: അവിടുന്ന്, അവരുടെ നാട് അവകാശമായി നല്കിഅവിടുത്തെ കാരുണ്യമനന്തമാണ്. 
22: അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന്, അതവകാശമായി നല്കിഅവിടുത്തെ കാരുണ്യമനന്തമാണ്. 
23: നമ്മുടെ ദുഃസ്ഥിതിയില്‍ അവിടുന്നു നമ്മെയോര്‍ത്തുഅവിടുത്തെ കാരുണ്യമനന്തമാണ്. 
24: അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചുഅവിടുത്തെ കാരുണ്യമനന്തമാണ്. 
25: അവിടുന്ന് എല്ലാ ജീവികള്‍ക്കുമാഹാരംകൊടുക്കുന്നുഅവിടുത്തെ കാരുണ്യമനന്തമാണ്. 
26: സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യമനന്തമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ