നൂറ്റിമുപ്പത്തിയഞ്ചാം ദിവസം: എസ്തേര്‍ - ഭാഗം 1

കുറിപ്പ്:

എസ്തേറിന്റെ പുസ്തകത്തിന്റെ ഹീബ്രു മൂലകൃതിയോടൊപ്പം, മൂലകൃതിയിലുള്ളതിനേക്കാൾ നൂറ്റിയെട്ടു വാക്യങ്ങൾ കൂടുതലുള്ള ഒരു ഗ്രീക്ക് പരിഭാഷയും നിലവിലുണ്ടായിരുന്നു. ഗ്രീക്കു പരിഭാഷയിലുള്ള അധികവാക്യങ്ങളും കാനോനിക അംഗീകാരമുള്ളവയാണ്. ഗ്രീക്കു പരിഭാഷയിലെ അധികവാക്യങ്ങൾ ഹീബ്രുമൂലത്തിലെ കഥയുമായി യഥാസ്ഥാനം ചേർത്തിട്ടുള്ളതിനാൽ അദ്ധ്യായങ്ങൾ തുടർച്ചയായല്ല ബൈബിളിൽ കാണുന്നത്.

അദ്ധ്യായം 11

മൊര്‍ദെക്കായുടെ സ്വപ്നം,
1: മഹാനായ അഹസ്വേരൂസിന്റെ രണ്ടാംഭരണവര്‍ഷം നീസാൻമാസം ഒന്നാംതീയതി ജായീറിന്റെ മകന്‍ മൊര്‍ദെക്കായ് ഒരു സ്വപ്നം കണ്ടു.
2: ജായീര്‍ ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്റെ മകന്‍ ഷിമെയിയുടെ പുത്രനായിരുന്നു.
3: സൂസാനഗരത്തില്‍ ജീവിച്ചുകൊണ്ട് രാജകൊട്ടാരത്തില്‍ സേവനംചെയ്തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നുമൊര്‍ദെക്കായ്.
4: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദാരാജാവായ യക്കോണിയായോടൊപ്പം ജറുസലെമില്‍നിന്നു കൊണ്ടുപോന്ന തടവുകാരിലൊരുവനായിരുന്നു അവന്‍.
5: സ്വപ്നമിതായിരുന്നു: ഭൂമുഖത്തു ബഹളവും സംഭ്രാന്തിയും ഇടിമുഴക്കവും ഭൂകമ്പങ്ങളും ലഹളയും!
6: രണ്ടു ഭീകരസത്വങ്ങള്‍ പൊരുതാനൊരുങ്ങി മുന്നോട്ടുവന്നുഅവ അതിഭയങ്കരമായി അലറിക്കൊണ്ടിരുന്നു.
7: അവയുടെ അലര്‍ച്ചകേട്ടു സകലജനതകളും നീതിമാന്മാരുടെ ജനതയ്ക്കെതിരേ യുദ്ധത്തിനൊരുങ്ങി.
8: ഭൂമുഖത്ത്, അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും കഷ്ടതയുടെയും ദുരിതത്തിന്റെയും പീഡനത്തിന്റെയും മഹാകലാപത്തിന്റെയും ഒരു ദിവസം!
9: നീതിമാന്മാരുടെ ജനതമുഴുവന്‍ കഷ്ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടതകളെ അവര്‍ ഭയപ്പെട്ടുനശിക്കാന്‍ അവര്‍ തയ്യാറായി.
10: അപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചുഅവരുടെ കരച്ചിലില്‍നിന്ന് ചെറിയ ഉറവയില്‍നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദിയുണ്ടായി.
11: പ്രകാശം വന്നുസൂര്യനുദിച്ചുയര്‍ന്നുഎളിയവര്‍ ഉയര്‍ത്തപ്പെട്ടുഉന്നതര്‍ നശിപ്പിക്കപ്പെട്ടു.
12: ദൈവം ചെയ്യാനുറച്ചിരിക്കുന്നതെന്തെന്നു മൊര്‍ദെക്കായ് ഈ സ്വപ്നത്തില്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ അതവന്റെ മനസ്സില്‍ തങ്ങിനിന്നുഅത് എല്ലാ വിശദാംശങ്ങളോടുംകൂടെ ഗ്രഹിക്കാന്‍ അവന്‍ ദിവസംമുഴുവന്‍ ശ്രമിച്ചു.

അദ്ധ്യായം 12

രാജാവിനെതിരേ ഗൂഢാലോചന
1: കൊട്ടാരത്തിന്റെയങ്കണത്തില്‍ കാവല്‍നിന്നിരുന്ന ഗബാഥാതാറാ എന്നീ ഷണ്ഡന്മാരോടൊപ്പം മൊര്‍ദെക്കായ് അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്നു.
2: അവന്‍, അവരുടെ സംഭാഷണം കേള്‍ക്കാനിടയായി. അവരുടെ ഉദ്ദേശ്യം ആരാഞ്ഞറിഞ്ഞു. അവര്‍ അഹസ്വേരൂസ്‌രാജാവിനെ വധിക്കാനൊരുങ്ങുകയാണെന്നു മനസ്സിലാക്കി. അവരെപ്പറ്റി അവന്‍ രാജാവിനെയറിയിച്ചു.
3: രാജാവ് ആ രണ്ടു ഷണ്ഡന്മാരെ വിചാരണചെയ്തു. കുറ്റംസമ്മതിച്ച അവരെ വധശിക്ഷയ്ക്കേല്പിച്ചു.
4: രാജാവ് ഈ സംഭവങ്ങളുടെ ഒരു രേഖയുണ്ടാക്കി സൂക്ഷിച്ചു. മൊര്‍ദെക്കായ് അവയുടെ ഒരു വിവരണവും തയ്യാറാക്കി.
5: രാജാവ് മൊര്‍ദെക്കായോടു കൊട്ടാരത്തില്‍ സേവനംചെയ്യാന്‍ കല്പിക്കുകയും ഇക്കാര്യങ്ങള്‍ക്ക് അവനു സമ്മാനംകൊടുക്കുകയും ചെയ്തു.
6: എന്നാല്‍, ബുഗേയനായ ഹമ്മേദാഥായുടെ മകന്‍ ഹാമാനോടു രാജാവിനു വലിയ മതിപ്പായിരുന്നു. അവനാകട്ടെ രാജാവിന്റെ ആ രണ്ടു ഷണ്ഡന്മാരെപ്രതി മൊര്‍ദെക്കായെയും അവന്റെ ആളുകളെയും ഉപദ്രവിക്കാന്‍ തക്കംപാര്‍ത്തിരുന്നു.

അദ്ധ്യായം 1

അഹസ്വേരൂസിന്റെ വിരുന്ന്  
1: ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന
2: അഹസ്വേരൂസ്‌രാജാവു തലസ്ഥാനമായ സൂസായിലെ സിംഹാസനത്തില്‍വാഴുമ്പോള്‍, തന്റെ
3: മൂന്നാം ഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്മാര്‍ക്കും സേവകന്മാര്‍ക്കും പേര്‍ഷ്യയിലെയും മേദിയായിലെയും സേനാധിപന്മാര്‍ക്കും പ്രവിശ്യകളിലെ പ്രഭുക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും ഒരു വിരുന്നുനല്കി.
4: നൂറ്റിയെണ്‍പതുദിവസം അവന്‍ തന്റെ രാജകീയ മഹത്വത്തിന്റെ സമൃദ്ധിയും തന്റെ പ്രതാപൈശ്വര്യങ്ങളുടെ ആഡംബരപൂര്‍ണ്ണതയും അവരുടെമുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
5: അതുകഴിഞ്ഞ് തലസ്ഥാനമായ സൂസായിലുണ്ടായിരുന്ന വലിയവരും ചെറിയവരുമായ സകലര്‍ക്കുംകൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍വച്ച് ഏഴുദിവസം നീണ്ടുനിന്ന വിരുന്നുനല്കി.
6: അവിടെ മാര്‍ബിള്‍സ്തംഭങ്ങളിലുള്ള വെള്ളിവളയങ്ങളില്‍ ചെമന്ന, നേര്‍ത്ത ചണനൂലുകള്‍കോര്‍ത്ത് പരുത്തിത്തുണികൊണ്ടുള്ള വെളുപ്പും നീലയുമായ യവനികകള്‍ തൂക്കിയിട്ടിരുന്നു. അമൃതശിലവെണ്ണക്കല്ല്മുത്തുച്ചിപ്പിരത്നക്കല്ലുകള്‍ ഇവപടുത്തു വര്‍ണ്ണശബളമാക്കിയ തളത്തില്‍ പൊന്നുകൊണ്ടും വെള്ളികൊണ്ടുംനിര്‍മ്മിച്ച തല്പങ്ങളുമുണ്ടായിരുന്നു.
7: വിവിധതരം പൊന്‍ചഷകങ്ങളിലാണു പാനീയങ്ങള്‍ പകര്‍ന്നിരുന്നത്രാജകീയവീഞ്ഞും രാജാവിന്റെ ഔദാര്യമനുസരിച്ചു നിര്‍ലോപം വിളമ്പി.
8: കുടിക്കുന്നതു നിയമാനുസൃതമായിരുന്നുഎന്നാല്‍ കുടിക്കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല. ഓരോരുത്തരുടെയും ഇഷ്ടംനോക്കണമെന്നു സേവകന്മാര്‍ക്കു രാജാവു കല്പനകൊടുത്തിരുന്നു.
9: അഹസ്വേരൂസ്‌രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു വാഷ്തിരാജ്ഞിയും ഒരു വിരുന്നു നല്കി.
10: ഏഴാംദിവസം രാജാവിന്റെ ഹൃദയം വീഞ്ഞുകുടിച്ചു സന്തുഷ്ടമായപ്പോള്‍ വാഷ്തിരാജ്ഞിയുടെ സൗന്ദര്യം ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും കാണിച്ചുകൊടുക്കാന്‍വേണ്ടി,
11: അവളെരാജകീയകിരീടം ധരിപ്പിച്ച്രാജസന്നിധിയിലാനയിക്കാന്‍ അഹസ്വേരൂസ്‌രാജാവു കൊട്ടാരത്തിലെ സേവകന്മാരായ മെഹുമാന്‍, ബിസ്താഹര്‍ബോണാബിഗ്താഅബാഗ്താസേതാര്‍, കാര്‍ക്കാസ് എന്നീ ഏഴു ഷണ്ഡന്മാരോടു കല്പിച്ചു. രാജ്ഞി കാഴ്ചയ്ക്കു വളരെയഴകുള്ളവളായിരുന്നു.
12: ഷണ്ഡന്മാരറിയിച്ച രാജകല്പനയനുസരിച്ചു വരുന്നതിന്, വാഷ്തിരാജ്ഞി വിസമ്മതിച്ചു. തന്മൂലം രാജാവു കോപിച്ചുകോപം ഉള്ളിലാളിക്കത്തി.
13: നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിനു പതിവായിരുന്നു.
14: തന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്ന പേര്‍ഷ്യയിലെയും മേദിയായിലെയും പ്രഭുക്കന്മാരായ കര്‍ഷേനഷെത്താര്‍, അദ്മാഥാതാര്‍ഷീഷ്മേരെസ്മര്‍സേനമെമുക്കാന്‍ എന്നീ ജ്ഞാനികളും പ്രമുഖന്മാരുമായ ഏഴുപേരോടു രാജാവാരാഞ്ഞു.
15: നിയമമനുസരിച്ച്, വാഷ്തിരാജ്ഞിയോടെന്താണു ചെയ്യേണ്ടത്അഹസ്വേരൂസ്‌രാജാവ് ഷണ്ഡന്മാര്‍മുഖേന അറിയിച്ച കല്പന അവളനുസരിച്ചില്ല.
16: അപ്പോള്‍, മെമുക്കാന്‍ രാജാവിനോടും പ്രഭുക്കന്മാരോടുമായി പറഞ്ഞു: രാജാവിനോടു മാത്രമല്ലപ്രഭുക്കന്മാരോടും അഹസ്വേരൂസ്‌രാജാവിന്റെ എല്ലാ പ്രവിശ്യകളിലുംനിന്നുള്ള സകല ജനങ്ങളോടുമാണ് വാഷ്തിരാജ്ഞി തെറ്റുചെയ്തിരിക്കുന്നത്.
17: രാജ്ഞിയുടെ ഈ പ്രവൃത്തി എല്ലാ സ്ത്രീകളുമറിയുകയും ഭര്‍ത്താക്കന്മാരെ അവര്‍ അവജ്ഞയോടെ വീക്ഷിക്കുന്നതിനിടയാകുകയും ചെയ്യുംഅവര്‍ പറയുംതന്റെ മുമ്പില്‍വരാന്‍ അഹസ്വേരൂസ്‌രാജാവു വാഷ്തി രാജ്ഞിയോടാജ്ഞാപിച്ചുഅവള്‍ ചെന്നില്ല.
18: രാജ്ഞിയുടെ പെരുമാറ്റത്തെപ്പറ്റിക്കേട്ട പേര്‍ഷ്യയിലെയും മേദിയായിലെയും വനിതകള്‍ അതിനെപ്പറ്റി ഇന്നുതന്നെ രാജാവിന്റെ സകലപ്രഭുക്കന്മാരോടും പറയുംഅങ്ങനെ എങ്ങും വലിയ അവജ്ഞയും അമര്‍ഷവുമുണ്ടാകും.
19: രാജാവിനു ഹിതമെങ്കില്‍ വാഷ്തി ഇനിയൊരിക്കലും അഹസ്വേരൂസ്‌രാജാവിന്റെ മുമ്പില്‍ വരരുതെന്ന് ഒരു രാജശാസനം പുറപ്പെടുവിച്ച്അതിനു മാറ്റംവരാതിരിക്കത്തക്കവിധം അതു പേര്‍ഷ്യക്കാരുടെയും മേദിയാക്കാരുടെയും നിയമങ്ങളിലെഴുതട്ടെ. രാജ്ഞീപദം അവളെക്കാള്‍ ശ്രേഷ്ഠയായ ഒരുവള്‍ക്കു രാജാവു നല്കുകയുംചെയ്യട്ടെ.
20: അപ്രകാരം, രാജകല്പന വിസ്തൃതമായ രാജ്യത്തെങ്ങും വിളംബരംചെയ്യുമ്പോള്‍ സകലസ്ത്രീകളുംവലിയവരും ചെറിയവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബഹുമാനിക്കും.
21: ഈ ഉപദേശം രാജാവിനും പ്രഭുക്കന്മാര്‍ക്കും ഇഷ്ടപ്പെട്ടുമെമുക്കാന്‍ നിര്‍ദ്ദേശിച്ചതുപോലെ രാജാവു ചെയ്തു.
22: പുരുഷന്മാര്‍ വീടുകളില്‍ നാഥന്മാരായിരിക്കണമെന്നു രാജാവു തന്റെ സകല പ്രവിശ്യകളിലേക്കും എഴുത്തുകളയച്ചുഓരോ പ്രവിശ്യയ്ക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലുമാണ് എഴുതിയത്.

അദ്ധ്യായം 2

എസ്‌തേറിനു രാജ്ഞീപദം
1: കോപം ശമിച്ചപ്പോള്‍ അഹസ്വേരൂസ്‌രാജാവ് വാഷ്തിയെയും അവളുടെ പ്രവൃത്തിയെയും അവള്‍ക്കെതിരേ പുറപ്പെടുവിച്ച കല്പനയെയുമോര്‍ത്തു.
2: രാജാവിനെ സേവിച്ചിരുന്ന ഭൃത്യന്മാര്‍ പറഞ്ഞു: സൗന്ദര്യമുള്ള യുവകന്യകമാരെ രാജാവിനുവേണ്ടി അന്വേഷിക്കട്ടെ.
3: രാജ്യത്തെ സകലപ്രവിശ്യകളിലും രാജാവു സേവകന്മാരെ നിയമിച്ചാലും. അവര്‍ സ്ത്രീകളുടെ ചുമതലവഹിക്കുന്നവനും രാജാവിന്റെ ഷണ്ഡനുമായ ഹെഗായിയുടെ നേതൃത്വത്തില്‍, തലസ്ഥാനമായ സൂസായിലെ അന്തഃപുരത്തില്‍ സൗന്ദര്യമുള്ള സകല യുവകന്യകമാരെയും കൊണ്ടുവരട്ടെഅവര്‍ക്കുവേണ്ട ലേപനവസ്തുക്കളും കൊടുക്കട്ടെ.
4: രാജാവിനിഷ്ടപ്പെടുന്ന കന്യക, വാഷ്തിക്കുപകരം രാജ്ഞിയാകട്ടെ. ഇതു രാജാവിനിഷ്ടപ്പെട്ടു. അവനങ്ങനെ ചെയ്തു.
5: തലസ്ഥാനമായ സൂസായില്‍ മൊര്‍ദെക്കായ് എന്ന ഒരു യഹൂദനുണ്ടായിരുന്നു.
6: അവന്‍ ബഞ്ചമിന്‍ഗോത്രജനായ കിഷിന്റെ മകന്‍ ഷിമെയിയുടെ മകനായ ജായീറിന്റെ മകനായിരുന്നു. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍, യൂദാരാജാവായ യക്കോണിയായോടൊപ്പം ജറുസലെമില്‍നിന്നു തടവുകാരായി കൊണ്ടുപോയവരുടെ കൂട്ടത്തില്‍ അവനുമുള്‍പ്പെട്ടിരുന്നു.
7: അവന്‍ തന്റെ പിതൃസഹോദരന്റെ മകളായ ഹദാസ്സായെ - എസ്‌തേറിനെ - വളര്‍ത്തിയിരുന്നു. അവള്‍ക്ക് അപ്പനുമമ്മയും ഇല്ലായിരുന്നു. ആ യുവതി രൂപവതിയും സുമുഖിയുമായിരുന്നുമാതാപിതാക്കള്‍ മരിച്ച അവളെ മൊര്‍ദെക്കായ് സ്വന്തം മകളായി സ്വീകരിച്ചു.
8: രാജാവു വിളംബരംചെയ്ത കല്പനയനുസരിച്ച് തലസ്ഥാനമായ സൂസായില്‍ കൊണ്ടുവന്ന്സ്ത്രീകളുടെ ചുമതലവഹിക്കുന്ന ഹെഗായിയെയേല്പിച്ച അനേകം കന്യകമാരുടെകൂട്ടത്തില്‍ എസ്‌തേറുമുണ്ടായിരുന്നു.
9: അവളെ അവനിഷ്ടപ്പെടുകയും അവള്‍ അവന്റെ പ്രീതിനേടുകയും ചെയ്തു. അവന്‍ അവള്‍ക്കാവശ്യമായ സുഗന്ധതൈലങ്ങളും ഭക്ഷണവുംരാജകൊട്ടാരത്തില്‍നിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും കൊടുത്തു. അവള്‍ക്കും തോഴിമാര്‍ക്കും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥലം നല്കി.
10: തന്റെ വംശമോ കുലമോ എസ്‌തേര്‍ ആര്‍ക്കും വെളിപ്പെടുത്തിയില്ലഅതാരോടും പറയരുതെന്ന് മൊര്‍ദെക്കായ് അവളോടു കല്പിച്ചിരുന്നു.
11: എസ്തേറിനു സുഖമാണോയെന്നറിയാന്‍ മൊര്‍ദെക്കായ് ദിവസവും അന്തഃപുരത്തിന്റെ മുന്‍വശത്തുകൂടെ നടക്കുമായിരുന്നു.
12: യുവതികളുടെ സൗന്ദര്യവര്‍ദ്ധനത്തിന് ആറുമാസം മീറാതൈലവും ആറുമാസം സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളുംകൊണ്ടുള്ള പരിചരണപരിപാടി നിശ്ചയിച്ചിരുന്നു. ഈ പന്ത്രണ്ടുമാസംകഴിഞ്ഞ് ഓരോ യുവതിയും തവണയനുസരിച്ച് അഹസ്വേരൂസ് രാജാവിന്റെയടുത്തേക്കു ചെന്നു.
13: ഓരോ യുവതിയും രാജസന്നിധിയിലേക്കു പോകുമ്പോള്‍, താന്‍ ആഗ്രഹിക്കുന്നതെന്തും അന്തഃപുരത്തില്‍നിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നു.
14: സന്ധ്യയ്ക്ക് അവള്‍ പോയിട്ട്രാവിലെഉപനാരികളുടെ മേല്‍വിചാരകനും രാജാവിന്റെ ഷണ്ഡനുമായ ഷാഷ്‌ഗസിന്റെകീഴിലുള്ള അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിന് അവളില്‍ പ്രീതിതോന്നുകയും അവളെ പേരുചൊല്ലി വിളിക്കുകയും ചെയ്തില്ലെങ്കില്‍ അവള്‍ വീണ്ടും രാജസന്നിധിയില്‍ പോവുകയില്ല.
15: മൊര്‍ദെക്കായുടെ പിതൃവ്യനായ അബിഹായിലിന്റെ മകളും അവന്‍ മകളായി ദത്തെടുത്തവളുമായ എസ്‌തേര്‍ രാജസന്നിധിയില്‍ ചെല്ലാനുള്ള തവണവന്നപ്പോള്‍, രാജസ്ത്രീകളുടെ ചുമതലക്കാരനും രാജാവിന്റെ ഷണ്ഡനുമായ ഹെഗായി നിര്‍ദ്ദേശിച്ചവയല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടില്ല. കാണുന്നവരുടെയെല്ലാം പ്രീതി എസ്‌തേര്‍ നേടിയിരുന്നു.
16: രാജാവിന്റെ ഏഴാം ഭരണവര്‍ഷംപത്താംമാസംഅതായത്തേബെത് മാസം കൊട്ടാരത്തില്‍ അഹസ്വേരൂസ്‌ രാജാവിന്റെയടുത്തേക്ക് എസ്‌തേറിനെ കൊണ്ടുപോയി.
17: രാജാവ് മറ്റെല്ലാ സ്ത്രീകളെയുംകാള്‍കൂടുതല്‍ എസ്തേറിനെ സ്‌നേഹിച്ചുഅവന്റെമുമ്പില്‍ സകലകന്യകമാരെയുംകാളധികം, അവള്‍ പ്രീതിയും ആനുകൂല്യവും നേടി. തന്മൂലംഅവന്‍ രാജകീയകിരീടം അവളുടെ തലയില്‍വച്ച് അവളെ വാഷ്തിക്കുപകരം രാജ്ഞിയാക്കി.
18: അനന്തരംരാജാവ് എസ്‌തേറിന്റെപേരില്‍, തന്റെ എല്ലാ പ്രഭുക്കന്മാര്‍ക്കും സേവകന്മാര്‍ക്കും ഒരു വലിയ വിരുന്നുനല്കി. അവന്‍ പ്രവിശ്യകളുടെ നികുതികളില്‍ ഇളവു വരുത്തിതന്റെ രാജകീയ ഔദാര്യത്തിനൊത്തവിധം സമ്മാനങ്ങള്‍കൊടുക്കുകയും ചെയ്തു.
19: രണ്ടാംപ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോള്‍ മൊര്‍ദെക്കായ് കൊട്ടാരവാതില്‍ക്കലിരിക്കുകയായിരുന്നു.
20: എസ്തേറാകട്ടെമൊര്‍ദെക്കായ് കല്പിച്ചതനുസരിച്ച്, തന്റെ വംശമോ കുലമോ വെളിപ്പെടുത്തിയിരുന്നില്ല. മൊര്‍ദെക്കായ് തന്നെ വളര്‍ത്തിയിരുന്നകാലത്തെപ്പോലെതന്നെ ഇപ്പോഴും എസ്‌തേര്‍ അവനെയനുസരിച്ചിരുന്നു.
21: ആ നാളുകളില്‍ മൊര്‍ദെക്കായ് കൊട്ടാരവാതില്‍ക്കല്‍ ഇരിക്കുമ്പോള്‍ വാതില്‍ക്കാവല്‍ക്കാരുംരാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്താനും തേരെഷും കോപംപൂണ്ട് അഹസ്വേരൂസ് രാജാവിനെ വധിക്കാനാലോചിച്ചു.
22: ഇക്കാര്യം മൊര്‍ദെക്കായ് അറിയുകയുംഅവനത് എസ്‌തേര്‍രാജ്ഞിയോടു പറയുകയുംചെയ്തു. എസ്‌തേര്‍ അതു മൊര്‍ദെക്കായിക്കുവേണ്ടി രാജാവിനെയറിയിച്ചു.
23: അന്വേഷിച്ചപ്പോള്‍ അതു ശരിയാണെന്നു കണ്ടുആ രണ്ടുപേരും കഴുവിലേറ്റപ്പെട്ടുരാജസാന്നിദ്ധ്യത്തില്‍ ഇതു ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തി.

അദ്ധ്യായം 3

ഹാമാന്‍ യഹൂദര്‍ക്കെതിരേ

1: ഇവയ്ക്കുശേഷം അഹസ്വേരൂസ്‌രാജാവ് അഗാഗ്‌വംശജനും ഹമ്മേദാഥായുടെ മകനുമായ ഹാമാനു സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്കിഅവനെ മറ്റു പ്രഭുക്കന്മാരെക്കാള്‍ ഉന്നതനായി പ്രതിഷ്ഠിച്ചു.
2: കൊട്ടാരവാതില്‍ക്കലുണ്ടായിരുന്ന സകലരാജസേവകന്മാരും ഹാമാന്റെമുമ്പില്‍ കുമ്പിട്ട്, ആദരം കാണിച്ചു. അങ്ങനെ ചെയ്യണമെന്നു രാജാവു കല്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മൊര്‍ദെക്കായ് മുട്ടുമടക്കുകയോ അവനെ വണങ്ങുകയോ ചെയ്തില്ല.
3: കൊട്ടാരവാതില്‍ക്കലുള്ള സേവകന്മാര്‍ മൊര്‍ദെക്കായോടു ചോദിച്ചു: എന്തുകൊണ്ടാണു നീ രാജകല്പന ധിക്കരിക്കുന്നത്?
4: പല ദിവസം പറഞ്ഞിട്ടും അവന്‍ കേള്‍ക്കുന്നില്ലെന്നു കണ്ട്അവന്‍ വഴങ്ങുമോയെന്നറിയാന്‍ വിവരം അവര്‍ ഹാമാനോടു പറഞ്ഞു. താന്‍ യഹൂദനാണെന്നു മൊര്‍ദെക്കായ് അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
5: മൊര്‍ദെക്കായ് തന്നെ കുമ്പിട്ടു വണങ്ങുന്നില്ലെന്നറിഞ്ഞപ്പോള്‍ ഹാമാന്‍ ക്രുദ്ധനായി.
6: മൊര്‍ദെക്കായുടെമേല്‍മാത്രം കൈവച്ചാല്‍പോരെന്ന് അവനു തോന്നി. മൊര്‍ദെക്കായുടെ വംശമെന്ന് അവനറിഞ്ഞിരുന്ന യഹൂദരെ മുഴുവന്‍ അഹസ്വേരൂസിന്റെ രാജ്യത്തുനിന്നു നിര്‍മ്മൂലനംചെയ്യണമെന്ന് ഹാമാനാഗ്രഹിച്ചു.
7: അഹസ്വേരൂസ്‌രാജാവിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ആദ്യമാസമായ നീസാന്‍മാസം ഹാമാന്റെമുമ്പില്‍വച്ച് അവര്‍ ദിനംതോറും കുറിയിട്ടു. പന്ത്രണ്ടാം മാസമായ ആദാര്‍വരെ അവര്‍ ഒരു മാസവും മുടങ്ങാതെ അതു തുടര്‍ന്നു.
8: പിന്നെ ഹാമാന്‍ അഹസ്വേരൂസ്‌രാജാവിനോടു പറഞ്ഞു: നിന്റെ രാജ്യത്തെ സകല പ്രവിശ്യകളിലെയും ജനങ്ങളുടെയിടയില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഒരു വംശമുണ്ട്അവരുടെ നിയമങ്ങള്‍ മറ്റു ജനതകളുടേതില്‍നിന്നു ഭിന്നമാണ്അവര്‍ രാജാവിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ലഅവരെ വച്ചുപുലര്‍ത്തുന്നതു രാജാവിനു നല്ലതാണെന്നു തോന്നുന്നില്ല.
9: രാജാവിനിഷ്ടമെങ്കില്‍ അവരെ നശിപ്പിക്കാന്‍ കല്പിച്ചാലുംഞാന്‍ അതിനുവേണ്ടി ഭണ്ഡാരത്തിലേക്കു രാജാവിന്റെ കാര്യവിചാരകന്മാരുടെപക്കല്‍ പതിനായിരം താലന്തു വെള്ളി നല്‍കാം.
10: അതനുസരിച്ച്രാജാവു തന്റെ മുദ്രമോതിരമൂരി യഹൂദരുടെ വിരോധിയും ഹമ്മേദാഥായുടെ മകനും അഗാഗ്യനുമായ ഹാമാനു കൊടുത്തു.
11: രാജാവു ഹാമാനോടു പറഞ്ഞു: ആ ധനം നീതന്നെ സൂക്ഷിച്ചുകൊള്ളൂ. ആ ജനതയോടു നിനക്കിഷ്ടമുള്ളതു ചെയ്തുകൊള്ളുക.
12: ആദ്യമാസം പതിമൂന്നാംദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചുകൂട്ടി ഹാമാന്‍ കല്പിച്ചതുപോലെ അവര്‍ ഒരു രാജശാസനമെഴുതിയുണ്ടാക്കി. രാജപ്രതിനിധികള്‍ക്കുംസകല പ്രവിശ്യകളിലെയും നാടുവാഴികള്‍ക്കും എല്ലാ ജനതകളുടെയും പ്രഭുക്കന്മാര്‍ക്കുംഓരോ പ്രവിശ്യയ്ക്കും അതതിന്റെ ലിപിയിലുംഓരോ ജനതയ്ക്കും അതതിന്റെ ഭാഷയിലും അഹസ്വേരൂസ് രാജാവിന്റെ നാമത്തിലെഴുതി രാജമോതിരംകൊണ്ട് അതില്‍ മുദ്രവച്ചു.
13: സകലയഹൂദരെയും യുവാക്കന്മാരെയും വൃദ്ധന്മാരെയും സ്ത്രീകളെയും കുട്ടികളെയും പന്ത്രണ്ടാംമാസമായ ആദാര്‍ മാസം പതിമൂന്നാം തീയതി ഒറ്റദിവസം കൊണ്ടു നശിപ്പിക്കുന്നതിനും കൊല്ലുന്നതിനും വംശനാശം വരുത്തുന്നതിനും അവരുടെ വസ്തുക്കള്‍ കൊള്ളയടിക്കുന്നതിനും രാജാവിന്റെ സകല പ്രവിശ്യകളിലേക്കും ദൂതന്മാര്‍വഴി കത്തുകളയച്ചു.

അദ്ധ്യായം 13

യഹൂദരെ നശിപ്പിക്കാന്‍ കല്പന

1: കത്തിന്റെ പകര്‍പ്പ്: അഹസ്വേരൂസ് മഹാരാജാവ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കുമെഴുതുന്നത്: 
2: അനേകജനതകളുടെ ഭരണാധിപനും ഭൂമി മുഴുവന്റെയും യജമാനനുമായ ഞാന്‍ അധികാരനാട്യംനടത്തി എന്നെത്തന്നെ ഉയര്‍ത്തുകയല്ല ചെയ്തത്പ്രത്യുതഎല്ലായ്പോഴും ന്യായയുക്തമായും ദയാപൂര്‍വ്വകമായുമാണു പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ എല്ലാ പ്രജകളും പൂര്‍ണ്ണമായ സ്വസ്ഥതയില്‍ വസിക്കുന്നതിനും അങ്ങനെ എന്റെ രാജ്യത്തെ സമാധാനപൂര്‍ണ്ണമാക്കുന്നതിനും അതിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയുമാറ് അതിനെ സുരക്ഷിതമാക്കുന്നതിനും എല്ലാവരുമാഗ്രഹിക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
3: ഇതെങ്ങനെ സാധിക്കാമെന്ന് എന്റെ ഉപദേശകരോടു ചോദിച്ചപ്പോള്‍ ശ്രേഷ്ഠമായ ജ്ഞാനത്തില്‍ നമ്മിലാരെയും അതിശയിക്കുന്നവനും സുസ്ഥിരമായ സന്മനസ്സും ഇളക്കമില്ലാത്ത വിശ്വസ്തതയുംകൊണ്ട് അതിവിശിഷ്ടനും രാജ്യത്തു രണ്ടാംസ്ഥാനംനേടിയവനുമായ ഹാമാൻ ഇങ്ങനെ ധരിപ്പിച്ചു: 
4: ലോകത്തിലെ എല്ലാ ജനതകളുടെയുമിടയില്‍ ചിതറിക്കിടക്കുന്ന ഒരു ശത്രുജനതയുണ്ട്. അവരുടെ നിയമങ്ങള്‍ മറ്റു ജനതകളുടെ നിയമങ്ങള്‍ക്കു വിരുദ്ധമാണ്അവര്‍ തുടര്‍ച്ചയായി രാജാക്കന്മാരുടെ കല്പനകളവഗണിക്കുന്നുഅങ്ങനെ നാം അത്യധികമാഗ്രഹിക്കുന്ന രാജ്യത്തിന്റെ ഐക്യം സാധിക്കാതെവന്നിരിക്കുന്നു.
5: ഈ ജനതമാത്രം എല്ലാ മനുഷ്യര്‍ക്കുമെതിരായിഎക്കാലവും വഴിപിഴച്ച, വിചിത്ര ജീവിതരീതിയും നിയമങ്ങളും പുലര്‍ത്തുന്നു. നമ്മുടെ രാജ്യം സുസ്ഥിരത നേടാതിരിക്കാന്‍വേണ്ടി തങ്ങളാല്‍ക്കഴിയുന്ന എല്ലാ ഉപദ്രവങ്ങളുംചെയ്തുകൊണ്ട് അവര്‍ നമ്മുടെ ഭരണകൂടത്തിനെതിരേ നിലകൊള്ളുന്നു.
6: അതുകൊണ്ട്ഈ വര്‍ഷം പന്ത്രണ്ടാംമാസമായ ആദാര്‍മാസം പതിനാലാം ദിവസം എല്ലാക്കാര്യങ്ങളുടെയും ചുമതലവഹിക്കുന്നവനും നമ്മുടെ രണ്ടാമത്തെ പിതാവുമായ ഹാമാന്റെ കത്തുകളില്‍ എടുത്തുപറഞ്ഞിട്ടുള്ളവരെയെല്ലാം ഭാര്യമാരോടും കുട്ടികളോടുമൊപ്പം പരിപൂര്‍ണ്ണമായി നിര്‍ദ്ദയംഅവരുടെ ശത്രുക്കളുടെ വാളിനിരയാക്കി നശിപ്പിക്കണമെന്നു ഞാന്‍ കല്പിക്കുന്നു.
7: അങ്ങനെ പണ്ടുമുതല്‍ ഇന്നുവരെ ശത്രുതയില്‍ക്കഴിയുന്നവരെല്ലാം ഒറ്റദിവസംകൊണ്ടു വധിക്കപ്പെട്ട് പാതാളത്തില്‍പ്പതിക്കട്ടെനമ്മുടെ ഭരണകൂടം പരിപൂര്‍ണ്ണമായി സുരക്ഷിതവും ഉപദ്രവമേല്‍ക്കാത്തതുമായി ഇനിമേല്‍ നിലനില്‍ക്കട്ടെ.

അദ്ധ്യായം 3

14എല്ലാ ജനതകളും ആ ദിവസത്തേക്കു തയ്യാറായിരിക്കാന്‍വേണ്ടി ഈ രേഖയുടെ പകര്‍പ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലുമെത്തിച്ച് വിളംബരംചെയ്യേണ്ടിയിരിക്കുന്നു.
15രാജകല്പനപ്രകാരം ദൂതന്മാര്‍ ശീഘ്രം പോയി തലസ്ഥാനമായ സൂസായില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തിരാജാവും ഹാമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാനഗരം അസ്വസ്ഥമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ