നൂറ്റിമുപ്പത്തിമൂന്നാം ദിവസം: യൂദിത്ത് 9 - 12


അദ്ധ്യായം 9

യൂദിത്തിന്റെ പ്രാര്‍ത്ഥന
1: അനന്തരംയൂദിത്ത് സാഷ്ടാംഗംവീണ്തലയില്‍ ചാരംപൂശിധരിച്ചിരുന്ന ചാക്കുവസ്ത്രം അനാവരണംചെയ്ത്ജറുസലെംദേവാലയത്തില്‍ സായാഹ്നധൂപാര്‍പ്പണത്തിന്റെ സമയത്ത്കര്‍ത്താവിനോട് ഉച്ചത്തില്‍ നിലവിളിച്ചു:
2: എന്റെ പിതാവായ ശിമയോന്റെ ദൈവമായ കര്‍ത്താവേഒരു കന്യകയെ മലിനയാക്കാന്‍ അവളുടെ വസ്ത്രമഴിക്കുന്നഅവളെ ലജ്ജിപ്പിക്കാന്‍ അവളുടെ നഗ്നതവെളിപ്പെടുത്തുന്നഅവളെ അപമാനിക്കാന്‍ അവളുടെ ഗര്‍ഭപാത്രം മലിനമാക്കുന്നഏതു വിദേശീയനോടും പ്രതികാരംചെയ്യുന്നതിന് അവിടുന്നെന്റെ പിതാവിനു ഖഡ്ഗംകൊടുത്തുവല്ലോ. എന്തെന്നാല്‍, അതൊരിക്കലും സംഭവിക്കരുതെന്നാണ് അവിടുത്തെ കല്പന. എങ്കിലും അവരതുചെയ്തു.
3: അതിനാല്‍, അവരുടെ ഭരണകര്‍ത്താക്കള്‍ കൊല്ലപ്പെടാനും അവരുടെ ചതിപ്രയോഗത്താല്‍ ലജ്ജപൂണ്ട കിടക്കകള്‍ രക്തപങ്കിലമാകാനും അവിടുന്നിടവരുത്തി. സിംഹാസനസ്ഥരായിരുന്ന രാജകുമാരന്മാരോടൊന്നിച്ച് അടിമകളെയും അവിടുന്ന് അടിച്ചുവീഴ്ത്തി.
4: അവരുടെ ഭാര്യമാര്‍ കൊള്ളയടിക്കപ്പെട്ടുപുത്രിമാര്‍ തടവിലാക്കപ്പെട്ടു. അങ്ങയോടുള്ള ഭക്തിയില്‍ തീക്ഷ്ണതയും തങ്ങളുടെ രക്തത്തെ മലിനമാക്കിയതില്‍ വെറുപ്പുമുള്‍ക്കൊണ്ട് അവിടുത്തെ സഹായമപേക്ഷിച്ച അരുമസന്താനങ്ങള്‍ക്ക് അവിടുന്നു കൊള്ളമുതലെല്ലാം വീതിച്ചു. ദൈവമേഎന്റെ ദൈവമേവിധവയായ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
5: അവിടുന്നാണ് ഇതും ഇതിനുമുമ്പും പിമ്പും സംഭവിച്ച കാര്യങ്ങളും ചെയ്തത്. ഇപ്പോഴുള്ളവയ്ക്കും വരാനിരിക്കുന്നവയ്ക്കും രൂപംനല്കിയത് അവിടുന്നുതന്നെ. അതേഅവിടുത്തെ ഹിതം നിറവേറി.
6: അവിടുന്നിച്ഛിച്ച കാര്യങ്ങള്‍ അവിടുത്തെ സന്നിധിയില്‍വന്ന് 'ഇതാ ഞങ്ങള്‍' എന്നു പറഞ്ഞു. എന്തെന്നാല്‍, അവിടുത്തെ വഴികള്‍ മുന്‍കൂട്ടിയൊരുക്കിയവയും അവിടുത്തെ വിധികള്‍ മുന്നറിവോടുകൂടിയവയുമാണ്.
7: അസ്സീറിയരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു. കുതിരകളാലും കുതിരക്കാരാലും അവര്‍ പ്രബലരായിരിക്കുന്നു. കാലാള്‍പ്പടയുടെ ശക്തിയില്‍ അവരഹങ്കരിക്കുന്നു. പരിചകുന്തംവില്ല്കവിണ എന്നിവയില്‍ അവരാശ്രയിക്കുന്നു. അവിടുന്നാണു യുദ്ധങ്ങള്‍ തകര്‍ക്കുന്ന കര്‍ത്താവെന്ന് അവര്‍ ഗ്രഹിക്കുന്നില്ല. കര്‍ത്താവെന്നത്രേ അവിടുത്തെ നാമം.
8: അവിടുത്തെ ശക്തിയാല്‍ അവരുടെ കരുത്തു തകര്‍ക്കണമേ. അവിടുത്തെ കോപത്തില്‍ അവരുടെ പ്രതാപംനശിക്കട്ടെ! അവിടുത്തെ ശ്രീകോവില്‍ അശുദ്ധമാക്കാനും അവിടുത്തെ മഹത്തായ നാമം കുടികൊള്ളുന്ന വിശുദ്ധമന്ദിരം മലിനമാക്കാനും ബലിപീഠത്തിന്റെ വളര്‍കോണ്‍ വാളുകൊണ്ടു മുറിച്ചുകളയാനും അവര്‍ ഉന്നംവയ്ക്കുന്നു. അവരുടെ അഹങ്കാരം കാണണമേ.
9: അവിടുന്ന് അവരുടെമേല്‍ കോപം വര്‍ഷിച്ചാലും. വിധവയായ എനിക്കു ലക്ഷ്യപ്രാപ്തിക്കുവേണ്ട ശക്തി നല്കണമേ.
10: പ്രഭുവിനോടൊപ്പം അടിമയെയും ദാസനോടൊപ്പം പ്രഭുവിനെയും എന്റെ അധരത്തിന്റെ വ്യാജത്താല്‍ വീഴ്ത്തണമേ. ഒരു നാരിയുടെ കൈയാല്‍ അവരുടെ അഹങ്കാരം തകര്‍ക്കണമേ! 
11: അവിടുത്തെ ശക്തി, സംഖ്യയെയോ അവിടുത്തെ പ്രതാപം, ശക്തന്മാരെയോ ആശ്രയിക്കുന്നില്ല. അവിടുന്ന് എളിയവരുടെ ദൈവവും മര്‍ദിതരുടെ സഹായകനുമാണ്അവശരെ താങ്ങുന്നവനും നിരാധാരരെ പരിപാലിക്കുന്നവനും ആശയറ്റവരെ രക്ഷിക്കുന്നവനുമാണ്.
12: എന്റെ പിതാവിന്റെ ദൈവമേഇസ്രായേലിന്റെ അവകാശത്തിന്റെ ദൈവമേഭൂസ്വര്‍ഗ്ഗങ്ങളുടെ കര്‍ത്താവേസമുദ്രങ്ങളുടെ സ്രഷ്ടാവേഅവിടുത്തെ സൃഷ്ടികളുടെയെല്ലാം രാജാവേഎന്റെ പ്രാര്‍ത്ഥന ശ്രവിക്കണമേ!
13: അവിടുത്തെ ഉടമ്പടിക്കും വിശുദ്ധഭവനത്തിനും സീയോന്‍മലയ്ക്കും അവിടുത്തെ മക്കളുടെ ഗൃഹത്തിനുമെതിരായി നിഷ്ഠൂരപദ്ധതികളാസൂത്രണംചെയ്ത അവരെ വ്രണപ്പെടുത്താനും ചതയ്ക്കാനും എന്റെ വ്യാജോക്തികള്‍ക്കു ശക്തിനല്കണമേ!
14: അവിടുന്നു ദൈവമാണെന്നുംഎല്ലാ ശക്തിയുടെയും പ്രതാപത്തിന്റെയും ദൈവമാണെന്നും അവിടുന്നല്ലാതെ ഇസ്രായേല്‍ജനത്തിനു മറ്റൊരു സംരക്ഷകനില്ലെന്നും അവിടുത്തെ ജനവും എല്ലാ ജനതയും ഗോത്രങ്ങളുമറിയട്ടെ.

അദ്ധ്യായം 10

ശത്രുപാളയത്തിലേക്ക്
1: യൂദിത്ത്ഇസ്രായേലിന്റെ ദൈവത്തോടുള്ള പ്രലാപവും പ്രാര്‍ത്ഥനയുമവസാനിപ്പിച്ചതിനുശേഷം,
2: സാഷ്ടാംഗംവീണുകിടന്ന സ്ഥലത്തുനിന്നെഴുന്നേറ്റ്ദാസിയെയും കൂട്ടിക്കൊണ്ട്സാബത്തുകളിലും ഉത്സവങ്ങളിലും താമസിക്കാറുള്ള ഭവനത്തിലേക്കു പോയി.
3: താന്‍ ധരിച്ചിരുന്ന ചാക്കുവസ്ത്രവും വിധവാവസ്ത്രവും മാറ്റികുളിച്ചതിനുശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി, തലമുടി ചീകി, ശിരോഭൂഷണമണിഞ്ഞു. തന്റെ ഭര്‍ത്താവു മനാസ്സെ ജീവിച്ചിരിക്കുമ്പോള്‍ താനണിയാറുളള ഏറ്റവും മനോഹരമായ വസ്ത്രമണിഞ്ഞു.
4: ചെരിപ്പു ധരിച്ചും വളകളും മാലകളും മോതിരവും കമ്മലും മറ്റാഭരണങ്ങളുമണിഞ്ഞും പുരുഷന്മാരുടെ കണ്ണുകളെ മയക്കത്തക്കവിധം അതീവ സൗന്ദര്യവതിയായി ചമഞ്ഞു.
5: അവള്‍ ഒരു കുപ്പി വീഞ്ഞും ഒരു പാത്രമെണ്ണയും ദാസിയെ ഏല്പിച്ചു. വറുത്ത ധാന്യവുംഉണങ്ങിയ പഴങ്ങള്‍കൊണ്ടുണ്ടാക്കിയ ഒരടയും നേര്‍മ്മയുള്ള അപ്പവും ഒരു സഞ്ചിയില്‍ നിറച്ച്പാത്രങ്ങളെല്ലാം പൊതിഞ്ഞുകെട്ടി ദാസിയെ ഏല്പിച്ചു.
6: അനന്തരംഅവള്‍ ബത്തൂലിയാ നഗരകവാടത്തിലേക്കു പുറപ്പെട്ടു. അവിടെ നഗരശ്രേഷ്ഠന്മാരായ കാബ്രിസ്കാര്‍മ്മിസ് എന്നിവരോടുകൂടെ ഉസിയാ നില്‍ക്കുന്നതു കണ്ടു. 
7: അവളുടെ മുഖത്തിനും ഉടയാടകള്‍ക്കുംവന്ന മാറ്റം അവര്‍ ശ്രദ്ധിച്ചു. അവളുടെ സൗന്ദര്യത്തില്‍, അവര്‍ക്കഗാധമായ മതിപ്പുളവായി.
8: അവരവളോടു പറഞ്ഞു: നമ്മുടെ പിതാക്കന്മാരുടെ ദൈവം, നിന്നില്‍ കൃപചൊരിയുകയും നിന്റെ പദ്ധതി നിറവേറ്റുകയുംചെയ്യട്ടെ. അങ്ങനെ ഇസ്രായേല്‍ജനം അഭിമാനംകൊള്ളുകയും ജറുസലെം ഉയര്‍ത്തപ്പെടുകയും ചെയ്യട്ടെ! അവള്‍ ദൈവത്തെ ആരാധിച്ചു.
9: അവളവരോടു പറഞ്ഞു: നഗരകവാടം എനിക്കു തുറന്നുതരാന്‍ കല്പന നല്കുക. ഞാന്‍ പോയി നമ്മള്‍ സംസാരിച്ച കാര്യം നിറവേറ്റട്ടെ. അതനുസരിച്ച് വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ യുവാക്കന്മാരോടു കല്പിച്ചു.
10: അവര്‍ വാതില്‍ തുറന്നു. യൂദിത്ത് ദാസിയോടൊത്തു പുറത്തുകടന്നുഅവള്‍ മലയുടെ താഴേക്കിറങ്ങി. താഴ്‌വരയിലൂടെ അവള്‍ നടന്നുനീങ്ങുന്നത്ദൃഷ്ടിയില്‍നിന്നു മറയുന്നതുവരെ നഗരവാസികള്‍ നോക്കിനിന്നു.
11: അവര്‍ നേരേ താഴ്‌വരയിലൂടെ നടന്നു. അസ്സീറിയാക്കാരുടെ കാവല്‍ഭടന്മാര്‍ അവളെക്കണ്ടു.
12: അവര്‍ അവളെ പിടികൂടി ചോദ്യംചെയ്തു: നീ ഏതു വര്‍ഗ്ഗക്കാരിയാണ്എവിടെനിന്നു വരുന്നുഎങ്ങോട്ടു പോകുന്നുഅവള്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായപുത്രിഅവരില്‍നിന്ന് ഓടി രക്ഷപെടുകയാണ്. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്പിക്കപ്പെടാറായി.
13: നിങ്ങളവരെ വിഴുങ്ങിക്കളയും. ഞാന്‍ നിങ്ങളുടെ സൈന്യാധിപന്‍ ഹോളോഫര്‍ണ്ണസിനെക്കണ്ട് ശരിയായ വിവരങ്ങള്‍ ധരിപ്പിക്കാന്‍ പോവുകയാണ്. തന്റെ ഒരാളും പിടിക്കപ്പെട്ടോ കൊല്ലപ്പെട്ടോ നഷ്ടപ്പെടാതെ മലനാടാകെ പിടിച്ചടക്കാനുതകുന്ന ഒരു മാര്‍ഗ്ഗം ഞാനവനു കാണിച്ചുകൊടുക്കും.
14: സൗന്ദര്യത്തിടമ്പായിത്തോന്നിയ അവളുടെ മുഖം ദര്‍ശിക്കുകയും വാക്കുകള്‍ ശ്രവിക്കുകയുംചെയ്തപ്പോള്‍ അവരവളോടു പറഞ്ഞു:
15: ഞങ്ങളുടെ യജമാനന്റെ സമീപത്തേക്ക് ഓടിപ്പോന്നതുകൊണ്ട്, നീ നിന്റെ ജീവന്‍ രക്ഷിച്ചു. ഇപ്പോള്‍ത്തന്നെ അവന്റെ കൂടാരത്തിലേക്കു ചെല്ലുകഞങ്ങളില്‍ ചിലര്‍ കൊണ്ടുചെന്നാക്കാം. 
16: അവന്റെ മുമ്പില്‍ ഭയത്തിനവകാശമില്ലഞങ്ങളോടു പറഞ്ഞതുതന്നെ അവനോടും പറയുകഅവന്‍ നിന്നോടു ദയാപൂര്‍വ്വം പെരുമാറും.
17: അവളെയും ദാസിയെയും അനുഗമിക്കുന്നതിന് അവരില്‍നിന്ന് നൂറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഹോളോഫര്‍ണ്ണസിന്റെ കൂടാരത്തിലേക്ക് അവരെ നയിച്ചു.
18: അവളുടെ ആഗമനവാര്‍ത്ത കൂടാരംതോറും പരന്നപ്പോള്‍ പാളയമാകെ ഇളകിവശായി. അവള്‍ ഹോളോഫര്‍ണ്ണസിന്റെ കൂടാരത്തിനുവെളിയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ ചുറ്റുംകൂടി. അവര്‍ ഹോളോഫര്‍ണ്ണസിനോട് അവളെപ്പറ്റി പറഞ്ഞു.
19: അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന അവര്‍ അവളെപ്പോലെയാണ് ഇസ്രായേല്യരെല്ലാം എന്നു നിരൂപിച്ച് അവരെ പുകഴ്ത്തി. അവര്‍ പരസ്പരം പറഞ്ഞു: ഇത്തരം സ്ത്രീകളുള്ള ഈ ജനതയെ ആരെങ്കിലും അവഹേളിക്കുമോനിശ്ചയമായും അവരില്‍ ആരും ജീവനോടിരിക്കാന്‍ പാടില്ല. അവരെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ലോകംമുഴുവന്‍ കെണിയില്‍പ്പെടുത്തും.
20: ഹോളോഫര്‍ണ്ണസിന്റെ അനുചരന്മാരും സേവകന്മാരും പുറത്തുവന്ന് അവളെ കൂടാരത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി.
21: ഹോളോഫര്‍ണ്ണസ് സ്വര്‍ണ്ണവും മരതകവും മറ്റു രത്നങ്ങളുംകൊണ്ടലങ്കരിച്ച ചെമന്ന മേല്‍ക്കട്ടിയുടെകീഴില്‍ കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു.
22: അവളെപ്പറ്റി പറഞ്ഞതുകേട്ട് അവനെഴുന്നേറ്റ്വെള്ളിവിളക്കുകളുടെ അകമ്പടിയോടുകൂടെ കൂടാരവാതില്‍ക്കലെത്തി.
23: തങ്ങളുടെ മുമ്പിലെത്തിയ യൂദിത്തിന്റെ മുഖസൗന്ദര്യംകണ്ട് ഹോളോഫര്‍ണ്ണസും സേവകന്മാരും അദ്ഭുതപരതന്ത്രരായി. അവള്‍ സാഷ്ടാംഗംവീണ് അവനെ വണങ്ങി. അവന്റെ അടിമകള്‍ അവളെയെഴുന്നേല്പിച്ചു.

അദ്ധ്യായം 11

യൂദിത്ത് ഹോളോഫര്‍ണ്ണസുമായി സംസാരിക്കുന്നു
1: ഹോളോഫര്‍ണ്ണസ് അവളോടു പറഞ്ഞു: സ്ത്രീയേ ധൈര്യമായിരിക്കുകഭയപ്പെടേണ്ടാലോകാധിപതിയായ നബുക്കദ്നേസറിനെ സേവിക്കാന്‍തയ്യാറായ ഒരു വ്യക്തിയെയും ഞാനുപദ്രവിച്ചിട്ടില്ല.
2: മലനാട്ടില്‍ വസിക്കുന്ന നിന്റെ ജനം എന്നെ അവഹേളിച്ചില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും അവരുടെനേരേ കുന്തമുയര്‍ത്തുകയില്ലായിരുന്നു. അവര്‍തന്നെ വിളിച്ചുവരുത്തിയ അനര്‍ത്ഥങ്ങളാണിത്.
3: നീ അവരെവിട്ടു ഞങ്ങളുടെയടുത്തേക്ക് ഓടിപ്പോന്നതെന്തിനെന്നു പറയുക. നീ സുരക്ഷിതയാണ്. ധൈര്യമായിരിക്കുക. ഇന്നുരാത്രിമുതല്‍ നിന്റെ ജീവന്‍ സുരക്ഷിതമാണ്.
4: ആരും നിന്നെ ദ്രോഹിക്കുകയില്ല. എന്റെ യജമാനനായ നബുക്കദ്‌നേസറിന്റെ സേവകരോടെന്നപോലെ എല്ലാവരും നിന്നോടു സ്‌നേഹപൂര്‍വ്വം പെരുമാറും.
5: യൂദിത്ത് പറഞ്ഞു: അങ്ങയുടെ ദാസിയായ എന്റെ വാക്കുകള്‍ ശ്രവിച്ചാലും. അങ്ങയുടെ സന്നിധിയില്‍ സംസാരിക്കുന്നതിന് എന്നെയനുവദിക്കുക. ഈ രാത്രിയില്‍ എന്റെ യജമാനനോടു ഞാന്‍ ഒരസത്യവും പറയുകയില്ല.
6: മാത്രമല്ലഈ ദാസി പറയുന്നതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍, ദൈവം അങ്ങു മുഖാന്തരം പലതും നിര്‍വ്വഹിക്കുംഅങ്ങയുടെ ഉദ്യമങ്ങള്‍ വിഫലമാവുകയില്ല.
7: സര്‍വ്വലോകത്തിന്റെയും രാജാവായ നബുക്കദ്‌നേസര്‍ വാഴുന്നു. അവന്റെ അധികാരവും നിലനില്‍ക്കുന്നു. അവനാണല്ലോ സര്‍വ്വസൃഷ്ടികളെയും നയിക്കുന്നതിനു നിന്നെ നിയോഗിച്ചിട്ടുള്ളത്. നീമൂലം മനുഷ്യര്‍ അവനെ സേവിക്കുന്നു. മാത്രമല്ലവയലിലെ മൃഗങ്ങളും കന്നുകാലികളും ആകാശത്തിലെ പറവകളും ജീവിക്കുന്നത്നബുക്കദ്‌നേസറിനോടും അവന്റെ ഭവനത്തോടും വിധേയത്വം പുലര്‍ത്തുന്ന നിന്റെ ശക്തിയാലത്രേ.
8: നിന്റെ ജ്ഞാനത്തെയും സാമര്‍ത്ഥ്യത്തെയുംകുറിച്ചു ഞങ്ങള്‍ കേട്ടിരിക്കുന്നു. എല്ലാ വിവരവും അറിയുന്നവനും വലിയ യുദ്ധതന്ത്രജ്ഞനുമായി ഈ രാജ്യത്ത് ഒരു നല്ല മനുഷ്യനുള്ളതു നീമാത്രമാണെന്ന വിവരം ലോകംമുഴുവന്‍ അറിഞ്ഞുകഴിഞ്ഞു.
9: നിന്റെ സദസ്സില്‍ ആഖിയോര്‍ പറഞ്ഞകാര്യങ്ങള്‍ ഞങ്ങളറിഞ്ഞു. ബത്തൂലിയാക്കാര്‍ അവനെ ഉപദ്രവിക്കാഞ്ഞതിനാല്‍ നിന്നോടുപറഞ്ഞതെല്ലാം അവന്‍ അവരോടും പറഞ്ഞു.
10: അതിനാല്‍, എന്റെ യജമാനനും നാഥനുമായ നീ അവന്‍ പറഞ്ഞതവഗണിക്കുകയോ വിസ്മരിക്കുകയോ അരുത്അതു സത്യമാണ്. തങ്ങളുടെ ദൈവത്തിനെതിരായി പാപംചെയ്താലല്ലാതെ ഞങ്ങളുടെ ജനത്തെ ശിക്ഷിക്കാനോ വാളിനിരയാക്കാനോ ആര്‍ക്കും സാധിക്കുകയില്ല.
11: എന്റെ യജമാനന്‍ പരാജയപ്പെടുകയോഅവന്റെ ലക്ഷ്യങ്ങള്‍ വിഫലമാവുകയോ ഇല്ല. കാരണംമരണം അവരുടെമേല്‍ വീഴും. തെറ്റുചെയ്യുമ്പോള്‍ സംഭവിക്കുന്നതുപോലെദൈവം കോപിക്കത്തക്കവിധം അവര്‍ പാപം ചെയ്തിരിക്കുന്നു.
12: അവര്‍ ശേഖരിച്ച ഭക്ഷണസാധനങ്ങള്‍ തീര്‍ന്നുവെള്ളവും തീരാറായി. നാല്‍ക്കാലികളെ കൊല്ലാന്‍ അവര്‍ ആലോചിക്കുന്നു. ദൈവം തന്റെ നിയമത്താല്‍ വിലക്കിയ ഭക്ഷണം കഴിക്കാനും അവരുറച്ചിരിക്കുന്നു.
13: ജറുസലെമില്‍ തങ്ങളുടെ ദൈവത്തിന്റെ സന്നിധിയില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ധാന്യത്തിന്റെ ആദ്യഫലവും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും ഭക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. ജനത്തിലാരെങ്കിലും അതു കൈകൊണ്ടു തൊടുന്നതുപോലും നിയമവിരുദ്ധമാണ്.
14: ജറുസലെം നിവാസികള്‍പോലും ഇങ്ങനെ ചെയ്യുന്നതിനാല്‍ ആലോചനാസംഘത്തില്‍നിന്നുള്ള അനുവാദത്തിന് അവര്‍ അങ്ങോട്ട് ആളയച്ചിരിക്കുന്നു.
15: അനുവാദംലഭിച്ച്, അങ്ങനെ പ്രവര്‍ത്തിക്കുന്ന ദിവസംതന്നെ അവിടുന്നവരെ നശിപ്പിക്കാന്‍ നിന്റെ കൈയിലേല്പിക്കും.
16: അതിനാല്‍, നിന്റെ ഈ ദാസിവിവരങ്ങളറിഞ്ഞപ്പോള്‍ അവരുടെയിടയില്‍നിന്ന് ഓടിപ്പോന്നതാണ്. ലോകത്തെ മുഴുവന്‍, കേള്‍ക്കുന്നവരെയെല്ലാം ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങള്‍ നിന്നോടൊത്തു നിര്‍വ്വഹിക്കാന്‍ ദൈവമെന്നെ അയച്ചിരിക്കുന്നു.
17: ഈ ദാസി സ്വര്‍ഗ്ഗത്തിലെ ദൈവത്തെ രാപകല്‍ സേവിക്കുന്ന ഭക്തയാണ്. നാഥാഞാന്‍ നിന്നോടൊത്തു വസിക്കും. ഓരോ രാത്രിയും നിന്റെ ദാസി താഴ്‌വരയിലേക്കുപോയി ദൈവത്തോടു പ്രാര്‍ത്ഥിക്കും. അവര്‍ പാപംചെയ്യുമ്പോള്‍ ദൈവം അതെന്നോടുപറയും.
18: ഞാന്‍ വന്നു നിന്നെയറിയിക്കും. അപ്പോള്‍ നിനക്കു സൈന്യസമേതം പുറപ്പെടാം. ആര്‍ക്കും ചെറുക്കാന്‍ കഴിയുകയില്ല.
19: ഞാന്‍ നിന്നെ യൂദയായുടെ നടുവിലൂടെ ജറുസലെമിലേക്കു നയിക്കും. അതിന്റെ മദ്ധ്യത്തില്‍ നിന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കുംനീ അവരെ ഇടയനില്ലാത്ത ആടുകളെപ്പോലെ നയിക്കും. നിനക്കെതിരേ കുരയ്ക്കാന്‍ പട്ടിപോലും വാതുറക്കുകയില്ല. ദീര്‍ഘദര്‍ശനശക്തിയാല്‍ എനിക്കിതെല്ലാം അറിയാന്‍ കഴിഞ്ഞുഇത്, എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. നിന്നോടു പറയാന്‍ ഇതാഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
20: ഹോളോഫര്‍ണ്ണസും സേവകന്മാരും അവളുടെ വാക്കുകളില്‍ പ്രീതിപൂണ്ടു. അവളുടെ ജ്ഞാനത്തില്‍ ആശ്ചര്യംകൊള്ളുകയുംചെയ്തു.
21: അവര്‍ പറഞ്ഞു: ലോകത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെയന്വേഷിച്ചാലും സൗന്ദര്യത്തിലും ജ്ഞാനത്തോടെ സംസാരിക്കാനുള്ള ചാതുര്യത്തിലും ഇതുപോലെ ശ്രേഷ്ഠയായ ഒരുവളെ കണ്ടെത്തുകയില്ല.
22: ഹോളോഫര്‍ണ്ണസ് അവളോടു പറഞ്ഞു: ഞങ്ങളുടെ കരങ്ങള്‍ക്കു ശക്തിനല്കാനും എന്റെ യജമാനനെ അവഹേളിക്കുന്നവര്‍ക്കു നാശംവരുത്താനും നിന്നെ നിന്റെ ജനത്തില്‍നിന്നു ഞങ്ങളുടെയടുത്തേക്കയച്ച ദൈവത്തിന്റെ പ്രവൃത്തി ഉത്തമംതന്നെ.
23: നീ കാഴ്ചയില്‍ സുന്ദരിയാണെന്നു മാത്രമല്ലഭാഷണചാതുര്യമുള്ളവളുമാണ്. നീ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്നപക്ഷം നിന്റെ ദൈവം എന്റെ ദൈവമായിരിക്കും. നീ നബുക്കദ്‌നേസറിന്റെ കൊട്ടാരത്തില്‍ വസിക്കുകയും ലോകപ്രശസ്തയാവുകയും ചെയ്യും.

അദ്ധ്യായം 12

ശത്രുപാളയത്തില്‍ വസിക്കുന്നു
1: വെള്ളിപ്പാത്രങ്ങള്‍ വച്ചിരിക്കുന്ന മുറിയിലേക്ക് അവളെ നയിക്കാന്‍ അവന്‍ അവരോടാജ്ഞാപിച്ചു. തന്റെ ഭക്ഷണവിഭവങ്ങളില്‍ ചിലതുകൊണ്ട്, അവള്‍ക്കു വിരുന്നൊരുക്കാനും തന്റെ വീഞ്ഞു പകര്‍ന്നുകൊടുക്കാനും അവന്‍ കല്പിച്ചു.
2: അപ്പോള്‍ യൂദിത്തു പറഞ്ഞു: എനിക്കതു ഭക്ഷിച്ചുകൂടാഅത് നിയമവിരുദ്ധമാണ്. എനിക്കു ഞാന്‍കൊണ്ടുവന്നിട്ടുള്ള സാധനങ്ങളുണ്ട്.
3: ഹോളോഫര്‍ണ്ണസ് പ്രതിവചിച്ചു. നിന്റെ പക്കലുള്ളതു തീരുമ്പോള്‍ ഞങ്ങളത് എവിടെനിന്നു കൊണ്ടുവരുംനിന്റെ ജനത്തിലാരും ഇവിടെയില്ലല്ലോ.
4: യൂദിത്ത് പറഞ്ഞു: നാഥാനിന്റെ ജീവനാണേകര്‍ത്താവ് എന്റെ കരത്താല്‍ നിര്‍വ്വഹിക്കാനുറച്ചതു ചെയ്യുംവരെ നിന്റെ ദാസിയുടെ കൈവശമുള്ള സാധനങ്ങള്‍ തീരുകയില്ല.
5: അനന്തരംഹോളോഫര്‍ണ്ണസിന്റെ ഭൃത്യന്മാര്‍ അവളെ കൂടാരത്തിനുള്ളിലേക്കു കൊണ്ടുപോയി. അര്‍ദ്ധരാത്രിവരെ അവളുറങ്ങി. പ്രഭാതത്തിനുമുമ്പ് അവളുണര്‍ന്നു.
6: ഹോളോഫര്‍ണ്ണസിന്റെയടുത്തേക്ക് ആളെയയച്ച് അവളപേക്ഷിച്ചു. നിന്റെ ദാസി പുറത്തുപോയി പ്രാര്‍ത്ഥിക്കുന്നതിനു കല്പിച്ചനുവദിക്കണം.
7: അവളെ തടയരുതെന്നു ഹോളോഫര്‍ണ്ണസ് കാവല്‍ഭടന്മാര്‍ക്കു കല്പനനല്കി. അവള്‍ മൂന്നുദിവസം പാളയത്തില്‍ പാര്‍ക്കുകയും രാത്രിതോറും ബത്തൂലിയാത്താഴ്‌വരയില്‍പോയി പാളയത്തിലെ അരുവിയില്‍ കുളിക്കുകയുംചെയ്തു.
8: അരുവിയില്‍നിന്നു പുറത്തുവരുമ്പോള്‍ അവള്‍ സ്വജനങ്ങളെ ഉദ്ധരിക്കുന്നതിനു മാര്‍ഗ്ഗം കാണിച്ചുതരണമേയെന്ന്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുപോന്നു. 
9: അങ്ങനെ സംശുദ്ധയായി അവള്‍ കൂടാരത്തിലേക്കു മടങ്ങുകയും അത്താഴം കഴിയുന്നതുവരെ അവിടെ തങ്ങുകയും ചെയ്തു.

ഹോളോഫര്‍ണ്ണസിന്റെ വിരുന്ന്
10: നാലാംദിവസം ഹോളോഫര്‍ണ്ണസ് സേനാധിപന്മാരെയാരെയും ക്ഷണിക്കാതെഅടിമകള്‍ക്കുമാത്രമായി ഒരു വിരുന്നൊരുക്കി.
11: തന്റെ സ്വകാര്യ പരിചാരകനായ ഷണ്ഡന്‍ ബഗോവാസിനോട് അവന്‍ പറഞ്ഞു: നീ പോയി നിന്റെ സംരക്ഷണയിലിരിക്കുന്ന ആ ഹെബ്രായസ്ത്രീയെ ഞങ്ങളോടൊത്തു ഭക്ഷിക്കാനും പാനംചെയ്യാനും പ്രേരിപ്പിക്കുക.
12: അത്തരമൊരു സ്ത്രീയുടെ സഹവാസം ആസ്വദിക്കാതെവിടുന്നത് അപമാനകരമാണ്. നാം അവളെ ആശ്ലേഷിക്കാതിരുന്നാല്‍ അവള്‍തന്നെ നമ്മെ പരിഹസിക്കും.
13: ബഗോവാസ്‌ യൂദിത്തിനെ സമീപിച്ചു പറഞ്ഞു: സുന്ദരിയായ പരിചാരികേവരുക. ഹോളോഫര്‍ണ്ണസിന്റെ സാന്നിദ്ധ്യത്തില്‍ ബഹുമാനിതയാവുക. വീഞ്ഞുകുടിച്ചു ഞങ്ങളോടൊത്തുല്ലസിക്കുക. ഇന്നു നീ നബുക്കദ്‌നേസറിന്റെ ഭവനത്തില്‍ സേവനംചെയ്യുന്ന അസ്സീറിയാപുത്രിമാര്‍ക്കു തുല്യയായി ഭവിക്കുക.
14: യൂദിത്ത് പ്രതിവചിച്ചു: എന്റെ യജമാനനെ നിരസിക്കാന്‍ ഞാനാര്അവനു പ്രീതികരമായതെന്തും ഞാന്‍ നിശ്ചയമായും ഉടനനുഷ്ഠിക്കും. മരണംവരെ അതെനിക്കു സന്തോഷജനകമായിരിക്കും.
15: അവളെഴുന്നേറ്റു തനിക്കിണങ്ങിയ, എല്ലാത്തരം ആടയാഭരണങ്ങളുമണിഞ്ഞു. അവളുടെ നിത്യോപയോഗത്തിനു ബഗോവാസ് നല്‍കിയ മൃദുലമായ ആട്ടിന്‍തോല്‍, യൂദിത്തിനു ചാരിക്കിടന്നു ഭക്ഷണം കഴിക്കേണ്ടതിനു ഹോളോഫര്‍ണ്ണസിന്റെമുമ്പില്‍ ദാസി വിരിച്ചു. യൂദിത്ത് അകത്തുകടന്ന്, അതില്‍ ശയിച്ചു.
16: ഹോളോഫര്‍ണ്ണസിന്റെ ഹൃദയത്തില്‍ അവളെക്കുറിച്ചുള്ള അഭിലാഷം നിറഞ്ഞു. അവളെ സ്വന്തമാക്കാന്‍ അവന്‍ കൊതിച്ചു. ആദ്യമായി കണ്ടതുമുതല്‍ അവളെ കുടുക്കാന്‍ അവന്‍ അവസരംപാര്‍ത്തിരിക്കുകയായിരുന്നു.
17: ഹോളോഫര്‍ണ്ണസ് അവളോടു പറഞ്ഞു: കുടിച്ച് ഞങ്ങളോടൊത്തുല്ലസിക്കുക.
18: യൂദിത്തു പറഞ്ഞു: പ്രഭോ ഇപ്പോള്‍ ഞാന്‍ കുടിക്കുംഎന്തെന്നാല്‍ ജനനംമുതല്‍ ഇന്നുവരെയുള്ള ഏതു ദിവസത്തെയുംകാള്‍ ഇന്നെനിക്ക് എന്റെ ജീവന്‍ വിലപ്പെട്ടതാണ്.
19: അതിനുശേഷംതന്റെ ദാസി പാകപ്പെടുത്തിയിരുന്ന ഭക്ഷണപാനീയങ്ങള്‍ അവള്‍ അവന്റെ മുമ്പില്‍വച്ചു കഴിച്ചു.
20: ഹോളോഫര്‍ണ്ണസ് അവളില്‍ അത്യധികം പ്രസാദിച്ചു. ജീവിതത്തിലൊരിക്കലും കുടിച്ചിട്ടില്ലാത്തത്ര വീഞ്ഞു കുടിക്കുകയുംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ