നൂറ്റിമുപ്പത്തിനാലാം ദിവസം: യൂദിത്ത് 13 - 16


അദ്ധ്യായം 13

ഹോളോഫര്‍ണ്ണസിനെ വധിക്കുന്നു
1: സന്ധ്യയായപ്പോള്‍ ഹോളോഫര്‍ണ്ണസിന്റെ അടിമകള്‍ വേഗം പിന്‍വാങ്ങി. ബഗോവാസ്‌ യജമാനസന്നിധിയില്‍നിന്നു സേവകന്മാരെയെല്ലാം വെളിയിലാക്കി കൂടാരകവാടം പുറത്തുനിന്നടച്ചു. വിരുന്നു നീണ്ടുപോയതിനാല്‍ ക്ഷീണിതരായ അവര്‍, ഉടനെ പോയിക്കിടന്നു.
2: കൂടാരത്തില്‍ വീഞ്ഞുകുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണ്ണസിന്റെസമീപം യൂദിത്തുമാത്രമവശേഷിച്ചു.
3: ശയനമുറിയില്‍നിന്നു താന്‍ പുറത്തുവരുന്നതുവരെപതിവുപോലെ കാത്തുനില്‍ക്കാന്‍ അവള്‍ ദാസിയോടു പറഞ്ഞിരുന്നുതാന്‍ പ്രാര്‍ത്ഥിക്കാന്‍പോകുമെന്നും അവള്‍ പറഞ്ഞിരുന്നു. ബഗോവാസിനോടും അങ്ങനെതന്നെ പറഞ്ഞു.
4: അങ്ങനെ എല്ലാവരും പോയിചെറിയവനോവലിയവനോ ആരും കിടക്കറയില്‍ അവശേഷിച്ചില്ല. യൂദിത്ത് അവന്റെ കിടക്കയ്ക്കടുത്തു നിന്നുകൊണ്ടു ഹൃദയത്തില്‍ മന്ത്രിച്ചുസര്‍വ്വശക്തനായ ദൈവമായ കര്‍ത്താവേഅവിടുന്നിപ്പോള്‍, ജറുസലെമിന്റെ മഹത്വത്തിനുവേണ്ടിയുള്ള എന്റെ പ്രവൃത്തിയെ കടാക്ഷിക്കണമേ;
5: അവിടുത്തെ അവകാശമായ ജനത്തെ സഹായിക്കാനും ഞങ്ങള്‍ക്കെതിരേ വരുന്ന ശത്രുക്കളെ നശിപ്പിക്കാന്‍ ഞാനേറ്റെടുത്ത കര്‍ത്തവ്യം നിര്‍വ്വഹിക്കാനുമുള്ള അവസരമാണിത്.
6: അവള്‍ ചെന്ന്കിടക്കയുടെ അറ്റത്തുള്ള തൂണില്‍, ഹോളോഫര്‍ണ്ണസിന്റെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്ന വാളെടുത്തു.
7: അവള്‍ കിടക്കയ്ക്കടുത്തുവന്ന് അവന്റെ തലമുടിയില്‍ പിടിച്ചു പ്രാര്‍ത്ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേഇന്നെനിക്കു ശക്തിതരണമേ!
8: അവള്‍ തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് അവന്റെ കഴുത്തില്‍ രണ്ടു പ്രാവശ്യം വെട്ടിശിരസ്സ് ശരീരത്തില്‍നിന്നു വേര്‍പെടുത്തി.
9: ശരീരം കിടക്കയില്‍ നിന്നുരുട്ടി താഴെയിട്ടു. മേല്‍ക്കട്ടിയും തൂണുകളില്‍നിന്നു വലിച്ചെടുത്തു. അല്‍പംകഴിഞ്ഞ് അവള്‍ പുറത്തുകടന്നു ഹോളോഫര്‍ണ്ണസിന്റെ ശിരസ്സ് ദാസിയെ ഏല്പിച്ചു.
10: അവളതു ഭക്ഷണസഞ്ചിയില്‍ നിക്ഷേപിച്ചു. ഉടന്‍തന്നെ ഇരുവരും നിത്യവും പ്രാര്‍ത്ഥനയ്ക്കുപോകുംപോലെ പുറത്തേക്കുപോയി. അവള്‍ പാളയത്തിലൂടെ കടന്ന്താഴ്‌വരചുറ്റിമലകയറി ബത്തൂലിയായുടെ കവാടങ്ങളിലെത്തി.

യൂദിത്ത് മടങ്ങിയെത്തുന്നു
11: യൂദിത്ത് ദൂരെവച്ചുതന്നെ കവാടത്തിലെ കാവല്‍ക്കാരോടു വിളിച്ചു പറഞ്ഞു: തുറക്കൂവാതില്‍ തുറക്കൂദൈവംനമ്മുടെ ദൈവംഇപ്പോഴും നമ്മോടുകൂടെയുണ്ട്. ഇസ്രായേലില്‍ തന്റെ പ്രാബല്യവും നമ്മുടെ ശത്രുക്കള്‍ക്കെതിരേ തന്റെ ശക്തിയും ഇന്നത്തെപ്പോലെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടിത്തന്നെ.
12: അവളുടെ നഗരത്തിലെ ആളുകള്‍ അവളുടെ ശബ്ദം കേട്ടപ്പോള്‍ ഇറങ്ങി നഗരകവാടത്തിലേക്കോടിച്ചെന്ന്ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.
13: വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും ഒന്നിച്ചോടികാരണം അവള്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ വാതില്‍ തുറന്ന് അവരെ അകത്തു കടത്തിവെളിച്ചത്തിനുവേണ്ടി തീ കത്തിക്കുകയും അവരുടെ ചുറ്റും കൂടിനില്‍ക്കുകയും ചെയ്തു.
14: അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ദൈവത്തെ സ്തുതിക്കുവിന്‍, അവിടുത്തെ പുകഴ്ത്തുവിന്‍. ഇസ്രായേല്‍ ഭവനത്തില്‍നിന്നു തന്റെ കാരുണ്യം പിന്‍വലിക്കാത്തവനും ഈ രാത്രി എന്റെ കരത്താല്‍ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചവനുമായദൈവത്തെ സ്തുതിക്കുവിന്‍.
15: അനന്തരംഅവള്‍ സഞ്ചിയില്‍നിന്ന് ആ തലയെടുത്ത് അവരെ കാണിച്ചുകൊണ്ടു പറഞ്ഞു: നോക്കൂഅസ്സീറിയന്‍ സൈന്യാധിപനായ ഹോളോഫര്‍ണ്ണസിന്റെ ശിരസ്സും മേല്‍ക്കട്ടിയും. ഇതിന്റെ കീഴിലാണ് കുടിച്ചു മത്തുപിടിച്ച് അവന്‍ ശയിച്ചത്. ഒരു സ്ത്രീയുടെ കൈയാല്‍ കര്‍ത്താവവനെ വീഴ്ത്തി.
16: ഞാന്‍ പോയവഴിയില്‍ എന്നെ സംരക്ഷിച്ച കര്‍ത്താവാണേഎന്റെ മുഖമാണ് അവനെ നാശത്തിന്റെ കെണിയില്‍ കുടുക്കിയതും പാപകരമായ പ്രവൃത്തിയാല്‍ എന്നെ മലിനയാക്കുകയോ അപമാനിക്കുകയോചെയ്യാന്‍ ഇടവരുത്താതിരുന്നതും.
17: ജനം അദ്ഭുതപരതന്ത്രരായിദൈവത്തെ കുമ്പിട്ടാരാധിച്ച്ഏകസ്വരത്തിലുദ്‌ഘോഷിച്ചുഞങ്ങളുടെ ദൈവമേഅവിടുന്നു വാഴ്ത്തപ്പെടട്ടെ! അവിടുത്തെ ജനത്തിന്റെ ശത്രുക്കളെയിന്ന് അവിടുന്നു നിന്ദ്യരാക്കി.
18: ഉസിയാ അവളോടു പറഞ്ഞു: മകളേഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികമനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്ടിച്ചവനും ശത്രുനേതാവിന്റെ തല തകര്‍ക്കാന്‍ നിന്നെ നയിച്ചവനുമായ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
19: ജനം ദൈവത്തിന്റെ ശക്തിയനുസ്മരിക്കുമ്പോള്‍, നീ ദൈവത്തിലര്‍പ്പിച്ച പ്രത്യാശ അവരുടെ ഹൃദയങ്ങളില്‍നിന്നു വിട്ടുപോവുകയില്ല.
20: ഇതു നിനക്കൊരു ശാശ്വത ബഹുമതിയാകാന്‍ ദൈവം കനിയട്ടെ! അനുഗ്രഹങ്ങളാല്‍ അവിടുന്നു നിന്നെ നിറയ്ക്കട്ടെ! എന്തെന്നാല്‍, നമ്മുടെ ദേശം അപമാനിതമായപ്പോള്‍ നീ സ്വജീവന്‍ അവഗണിച്ച്ദൈവസന്നിധിയില്‍ നേര്‍വഴിയിലൂടെ ചരിച്ച്ശത്രുക്കളോടു പ്രതികാരംചെയ്ത്നാശത്തില്‍നിന്ന്, അതിനെ രക്ഷിച്ചു. അങ്ങനെതന്നെഅങ്ങനെതന്നെ! ജനം ഉദ്‌ഘോഷിച്ചു.

                 അദ്ധ്യായം 14

യഹൂദര്‍ അസ്സീറിയാക്കാരെ ആക്രമിക്കുന്നു
1: യൂദിത്ത് അവരോടു പറഞ്ഞു: സഹോദരന്മാരേശ്രദ്ധിക്കുവിന്‍. ഈ തല കൊണ്ടുപോയി കോട്ടമതിലില്‍ തൂക്കിയിടണം.
2: പ്രഭാതമായി സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ വീരന്മാരെല്ലാവരും ആയുധങ്ങളുമെടുത്ത് ഒരു നേതാവിന്റെ കീഴില്‍, പട്ടണംകടന്ന് അസ്സീറിയരുടെ പുറംതാവളത്തിനെതിരേ എന്ന ഭാവേന സമതലത്തിലേക്കു പുറപ്പെടണം. എന്നാല്‍, താഴേക്കിറങ്ങരുത്.
3: അവര്‍ ആയുധങ്ങളുമെടുത്തു പാളയത്തിലേക്കുചെന്ന് അസ്സീറിയന്‍ സേനാധിപതികളെയുണര്‍ത്തുംഅവര്‍ ഉടനെ ഹോളോഫര്‍ണ്ണസിന്റെ കൂടാരത്തിലേക്കോടും. പക്ഷേ അവനെ കാണുകയില്ല. അപ്പോള്‍ ഭയവിഹ്വലരായി അവര്‍ പലായനംചെയ്യും.
4: തത്സമയം നിങ്ങളും ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ വസിക്കുന്നവരും പിന്തുടര്‍ന്നുചെന്ന് അവരെ വെട്ടിവീഴ്ത്തണം.
5: ഇതിനെല്ലാം മുമ്പേഅമ്മോന്യനായ ആഖിയോറിനെ ഇങ്ങോട്ടു നയിക്കുക. ഇസ്രായേല്‍ഭവനത്തെ നിന്ദിച്ചവനും മരണത്തിലേക്കെന്നപോലെതന്നെ നമ്മുടെ അടുക്കലേക്കയച്ചവനുമായ മനുഷ്യനെ അവന്‍ കണ്ടു തിരിച്ചറിയട്ടെ.
6: അവര്‍ ആഖിയോറിനെ ഉസിയായുടെ ഗൃഹത്തില്‍നിന്നു വിളിപ്പിച്ചു. അവന്‍ വന്നപ്പോള്‍, ജനക്കൂട്ടത്തിലൊരാളുടെ കൈയില്‍ ഹോളോഫര്‍ണ്ണസിന്റെ തലകണ്ട് മൂര്‍ച്ഛിച്ചു കമിഴ്ന്നുവീണു.
7: അവര്‍ എഴുന്നേല്പിച്ചയുടനെ അവന്‍ യൂദിത്തിന്റെ പാദത്തില്‍വീണു മുട്ടിന്മേല്‍നിന്നുകൊണ്ടു പറഞ്ഞു: യൂദായുടെ കൂടാരങ്ങളിലെങ്ങും നീ വാഴ്ത്തപ്പെടും. ഏതു രാജ്യത്തായാലും ആളുകള്‍ നിന്റെ പേരുകേട്ടാല്‍ ഭയചകിതരാകും.
8: ഈ ദിവസങ്ങളില്‍ നീ എന്തെല്ലാമാണു ചെയ്തതെന്നു പറഞ്ഞാലും. അപ്പോള്‍ യൂദിത്ത്താന്‍ അവരെ പിരിഞ്ഞുപോയ ദിവസംമുതല്‍ അവരോടു സംസാരിക്കുന്ന ആ നിമിഷംവരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ജനത്തിന്റെമുമ്പില്‍വച്ച് അവനെ വിവരിച്ചു കേള്‍പ്പിച്ചു.
9: അവള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ ജനമാര്‍പ്പുവിളിക്കുകയും നഗരമാകെ ആഹ്ലാദധ്വനികള്‍ മുഴക്കുകയും ചെയ്തു.
10: ഇസ്രായേലിന്റെ ദൈവംചെയ്ത പ്രവൃത്തികള്‍കണ്ട ആഖിയോര്‍ ദൈവത്തില്‍ ഗാഢമായി വിശ്വസിക്കുകയും പരിച്ഛേദനം സ്വീകരിച്ച് ഇസ്രായേല്‍ഭവനത്തോടു ചേരുകയുംചെയ്തു. ഇന്നും അങ്ങനെ തുടരുന്നു.
11: പ്രഭാതമായപ്പാള്‍ അവര്‍ ഹോളോഫര്‍ണ്ണസിന്റെ ശിരസ്സ് മതിലില്‍ തൂക്കി. അവര്‍ ആയുധവുമേന്തിഗണങ്ങളായി മലമ്പാതകളിലേക്കു പുറപ്പെട്ടു.
12: അസ്സീറിയാക്കാര്‍ ഇതുകണ്ട് തങ്ങളുടെ സേനാപതികളെ വിവരമറിയിക്കുകയും സൈന്യാധിപന്മാര്‍, മറ്റുപടത്തലവന്മാര്‍, ഗണനായകന്മാര്‍ എന്നിവരുടെയടുത്തേക്കു പോവുകയും ചെയ്തു.
13: അവര്‍ ഹോളോഫര്‍ണ്ണസിന്റെ കൂടാരത്തിലെത്തി. അവന്റെ സ്വകാര്യ പരിചാരകനോടു പറഞ്ഞു: ഞങ്ങളുടെ യജമാനനെയുണര്‍ത്തുക. ഇതാആ അടിമകള്‍ തങ്ങളുടെ സമ്പൂര്‍ണ്ണനാശത്തിനു നമുക്കെതിരേ യുദ്ധത്തിനു പുറപ്പെടാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു.
14: ബഗോവാസ് അകത്തു പ്രവേശിച്ച്, കൂടാരവാതിലില്‍ മുട്ടിഅവന്‍ യൂദിത്തിന്റെകൂടെ ഉറങ്ങുകയാണന്നത്രേ അവന്‍ ധരിച്ചത്.
15: മറുപടി ലഭിക്കായ്കയാല്‍ അവന്‍ വാതില്‍ തുറന്ന്, ഉറക്കറയില്‍ പ്രവേശിച്ചപ്പോള്‍, ഹോളോഫര്‍ണ്ണസ് ശിരസ്സറ്റു തറയില്‍ക്കിടക്കുന്നതാണു കണ്ടത്. ശിരസ്സ് അപ്രത്യക്ഷമായിരുന്നു.
16: അവന്‍ ഉറക്കെ നിലവിളിക്കുകയുംഏങ്ങിക്കരയുകയും വസ്ത്രംകീറുകയും ചെയ്തു.
17: അവന്‍ യൂദിത്തു പാര്‍ത്തിരുന്ന കൂടാരത്തിലെത്തിഅവളെ കാണാഞ്ഞതിനാല്‍ പുറത്ത് ആളുകളുടെയടുത്തേക്ക് ഓടിച്ചെന്നു വിളിച്ചു പറഞ്ഞു:
18: ആ അടിമകള്‍ നമ്മെ ചതിച്ചു. ഒരു ഹെബ്രായക്കാരി നബുക്കദ്‌നേസര്‍ രാജാവിന്റെ ഭവനത്തിന് അപമാനം വരുത്തിയിരിക്കുന്നുഇതാഹോളോഫര്‍ണ്ണസ് നിലത്തു കിടക്കുന്നു. അവന്റെ ശിരസ്സ് ജഡത്തില്‍ കാണുന്നില്ല.
19: അസ്സീറിയന്‍ സൈന്യാധിപന്മാര്‍ ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായിവസ്ത്രം കീറി. പാളയത്തില്‍ അവരുടെ നിലവിളികളും അട്ടഹാസങ്ങളുമുയര്‍ന്നു.

                അദ്ധ്യായം 15

അസ്സീറിയാക്കാരുടെ പലായനം
1: കൂടാരത്തിലിരുന്നവര്‍ അതു കേട്ടു. നടന്ന സംഭവത്തില്‍ അവര്‍ വിസ്മയഭരിതരായി.
2: അവര്‍ പേടിച്ചുവിറച്ച് ആരെയും കാത്തുനില്‍ക്കാതെ ഒരൊറ്റക്കുതിപ്പിന് മലകളിലും സമതലത്തിലുമുള്ള എല്ലാ പാതകളിലൂടെയും ഇറങ്ങിയോടി.
3: ബത്തൂലിയായ്ക്കു ചുറ്റുമുള്ള കുന്നുകളില്‍ പാളയമടിച്ചിരുന്നവരും പലായനം ചെയ്തു. ഇസ്രായേല്‍പടയാളികള്‍ അവരുടെമേല്‍ ചാടിവീണു.
4: ഉസിയായാകട്ടെബത്തോമസ്തായിംബേബായ്കോബാകോളാ എന്നിവിടങ്ങളിലേക്കും ഇസ്രായേലിന്റെ അതിര്‍ത്തികളിലേക്കും ആളുകളെയയച്ചു സംഭവിച്ചതെന്തെന്നറിയിക്കുകയും തങ്ങളുടെ ശത്രുക്കളെ ആക്രമിച്ചു നശിപ്പിക്കാന്‍ അവരെ ആവേശംകൊള്ളിക്കുകയും ചെയ്തു.
5: വാര്‍ത്തകേട്ട ഇസ്രായേല്‍കാര്‍ ഒറ്റക്കെട്ടായി ശത്രുവിന്റെമേല്‍ ചാടിവീഴുകയും അവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ട് കോബാവരെ പിന്തുടരുകയും ചെയ്തു. ജറുസലെമിലും മലമ്പ്രദേശത്തുമുണ്ടായിരുന്നവരും വന്നു ചേര്‍ന്നു. ശത്രുപാളയത്തിലുണ്ടായ സംഭവം അവരെയും അറിയിച്ചിരുന്നു. ഗിലെയാദിലും ഗലീലിയിലും വസിച്ചിരുന്നവര്‍ ദമാസ്ക്കസിനും അതിര്‍ത്തികള്‍ക്കുമപ്പുറംവരെയും ശത്രുക്കളെ കടന്നാക്രമിച്ച്, വമ്പിച്ച കൊല നടത്തി.
6: ശേഷിച്ച ബത്തൂലിയാക്കാര്‍ അസ്സീറിയാക്കാരുടെ പാളയം കൊള്ളചെയ്ത് ധാരാളം മുതല്‍ കൈവശമാക്കി.
7: സംഹാരംകഴിഞ്ഞ് ഇസ്രായേല്‍ക്കാര്‍ മടങ്ങിവന്ന്ശേഷിച്ചതു കൈവശപ്പെടുത്തി. സമതലത്തിലും മലമ്പ്രദേശത്തും ഉണ്ടായിരുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും ധാരാളം കൊള്ളമുതല്‍ ചെന്നെത്തിഅത് അത്രയധികമുണ്ടായിരുന്നു.

ഇസ്രായേല്‍ ആഹ്ലാദിക്കുന്നു
8: കര്‍ത്താവ് ഇസ്രായേലിനുചെയ്ത നന്മകള്‍ക്കു സാക്ഷ്യംവഹിക്കുകയും യൂദിത്തിനെ സന്ദര്‍ശിച്ചു മംഗളമാശംസിക്കുകയുംചെയ്യാന്‍ പ്രധാനപുരോഹിതനായ യൊവാക്കിമും ജറുസലെമിലെ ഇസ്രായേല്‍ക്കാരുടെ ആലോചനാസംഘവും വന്നു.
9: അവളെ കണ്ടമാത്രയില്‍ അവര്‍ ഏകസ്വരത്തില്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിച്ചുജറുസലെമിന്റെ ഉന്നതിയും ഇസ്രായേലിന്റെ മഹിമയും ദേശത്തിന്റെ അഭിമാനവുമാണു നീ.
10: നീ ഒറ്റയ്ക്ക് ഇതെല്ലാംചെയ്ത്, ഇസ്രായേലിനു വലിയ നന്മ ചെയ്തിരിക്കുന്നു. ദൈവം അതില്‍ പ്രസാദിച്ചിരിക്കുന്നു. സര്‍വ്വശക്തനായ കര്‍ത്താവു നിന്നെ എന്നേക്കുമനുഗ്രഹിക്കട്ടെ! ജനക്കൂട്ടം പറഞ്ഞു: അങ്ങനെ സംഭവിക്കട്ടെ!
11: ജനം മുപ്പതുദിവസം പാളയം കൊള്ളയടിച്ചു. അവര്‍ ഹോളോഫര്‍ണ്ണസിന്റെ കൂടാരവും വെള്ളിത്തട്ടങ്ങളും ശയ്യകളും പാത്രങ്ങളും ഗൃഹോപകരണങ്ങളും യൂദിത്തിനു നല്‍കി. അവള്‍ അവ കഴുതപ്പുറത്തു കയറ്റുകയും വണ്ടികള്‍ കൂട്ടിയിണക്കി, സാധനങ്ങള്‍ അതില്‍ കൂമ്പാരംകൂട്ടുകയും ചെയ്തു.
12: അപ്പോള്‍ ഇസ്രായേലിലെ സ്ത്രീകളെല്ലാവരുംകൂടെ അവളെ കാണാനെത്തി. അവരവള്‍ക്ക് ആശിസ്സരുളി. ചിലര്‍ അവളുടെമുമ്പില്‍ നൃത്തം ചെയ്തു. അവളാകട്ടെ മരച്ചില്ലകളെടുത്ത് തന്നോടുകൂടെയുണ്ടായിരുന്ന ആ സ്ത്രീകള്‍ക്കു നല്‍കി.
13: അനന്തരംഅവളും കൂടെയുണ്ടായിരുന്നവരും ഒലിവിലകള്‍കൊണ്ടു കിരീടമുണ്ടാക്കിയണിഞ്ഞു. ആ മഹിളകളുടെ മുമ്പില്‍നിന്നു നൃത്തംചെയ്ത് അവരെ നയിച്ചുകൊണ്ട് അവള്‍ ജനത്തിന്റെ മുമ്പില്‍ പോയപ്പോള്‍ ആയുധധാരികളായ ഇസ്രായേല്‍ പുരുഷന്മാര്‍ പൂമാലകളണിഞ്ഞു പാട്ടുപാടിക്കൊണ്ട് അവരെയനുഗമിച്ചു.
14: യൂദിത്ത് ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് കൃതജ്ഞതാസ്‌തോത്രമാലപിച്ചു. ജനം ആ സ്തുതിഗീതം ഉച്ചത്തിലേറ്റുപാടി.

അദ്ധ്യായം 16

യൂദിത്തിന്റെ കീർത്തനം
1: യൂദിത്ത് ഇസ്രായേൽജനത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് കൃതജ്ഞതാസ്തോത്രമാലപിച്ചു. ജനം ആ സ്തുതിഗീതം ഉച്ചത്തിൽ ഏറ്റുപാടി.  
2: യൂദിത്ത് പാടി: എന്റെ ദൈവത്തിനു തംബുരുമീട്ടി ഒരു ഗാനമാരംഭിക്കുവിന്‍, എന്റെ നാഥനു കൈത്താളംകൊട്ടി ഒരു നവകീര്‍ത്തനമാലപിക്കുവിന്‍; അവിടുത്തെ പുകഴ്ത്തുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. 
3: ദൈവമാണു യുദ്ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചുജനത്തിന്റെ മദ്ധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്എന്നെ നയിച്ചു.
4: വടക്കുള്ള പര്‍വ്വതങ്ങളില്‍നിന്ന് അസ്സീറിയാക്കാരനിറങ്ങിവന്നുഎണ്ണമറ്റ യോദ്ധാക്കളുമായി അവന്‍ വന്നു. അവരുടെ സമൂഹം താഴ്‌വരകളില്‍ നിറഞ്ഞുഅവരുടെ കുതിരപ്പട കുന്നുകളെ മൂടി.
5: എന്റെ നാട് അഗ്നിക്കിരയാക്കുമെന്നുംയുവാക്കളെ വാളിനിരയാക്കുമെന്നുംപൈതങ്ങളെ നിലത്തടിക്കുമെന്നുംകുട്ടികളെ ഇരയായിപ്പിടിക്കുമെന്നും കന്യകളെ കൊള്ളമുതലായി കൈക്കലാക്കുമെന്നും അവനഹങ്കരിച്ചു.
6: എന്നാല്‍ സര്‍വ്വശക്തനായ കര്‍ത്താവ്ഒരു സ്ത്രീയുടെ കൈയാല്‍ അവന്റെ പദ്ധതികള്‍ തകിടംമറിച്ചു.
7: യുവാക്കളുടെ കരങ്ങളല്ല അവരുടെ ശക്തനെ വീഴ്ത്തിയത്മല്ലന്മാരുടെ മക്കള്‍ അവനെ തകര്‍ത്തില്ല. അതികായന്മാര്‍ അവന്റെമേല്‍ ചാടിവീണില്ലഎന്നാല്‍, മെറാറിയുടെ പുത്രി യൂദിത്ത്, വദനലാവണ്യത്താല്‍ അവനെ കീഴടക്കി.
8: മര്‍ദ്ദിതരായ ഇസ്രായേല്‍ജനത്തെയുദ്ധരിക്കാന്‍ അവള്‍ തന്റെ വൈധവ്യദുഃഖം മറച്ചുവച്ചുമുഖത്ത് സുഗന്ധദ്രവ്യങ്ങള്‍ ലേപനംചെയ്തു. ശിരോഭൂഷണംകൊണ്ടു കേശം ബന്ധിച്ചുഅവനെ വശീകരിക്കാന്‍ നേര്‍ത്ത മേലങ്കി ധരിച്ചു.
9: അവളുടെ പാദുകം അവന്റെ കണ്ണു കവര്‍ന്നുഅവളുടെ സൗന്ദര്യം ഹൃദയത്തെ കീഴ്‌പെടുത്തിവാള്‍ ഗളത്തെ വിച്ഛേദിച്ചു.
10: പേര്‍ഷ്യാക്കാര്‍ അവളുടെ ധീരതകണ്ടു വിറച്ചുമേദിയാക്കാര്‍ അവളുടെ ധൈര്യംകണ്ടു ചകിതരായി.
11: പീഡിതരായ എന്റെ ജനം ആനന്ദത്താല്‍ ആര്‍പ്പുവിളിച്ചുബലഹീനര്‍ അട്ടഹസിച്ചുശത്രുക്കള്‍ വിറച്ചു.
12: ശബ്ദഘോഷം മുഴക്കി അവര്‍ വൈരിയെ തിരിച്ചോടിച്ചുദാസീപുത്രന്മാര്‍ അവരെ പിളര്‍ന്നുഅഭയാര്‍ത്ഥികളുടെ മക്കളെന്നോണം അവര്‍ മുറിവേല്പിക്കപ്പെട്ടു. എന്റെ കര്‍ത്താവിന്റെ സൈന്യത്തിന്റെ മുമ്പില്‍ അവര്‍ നശിച്ചു.
13: ഞാന്‍ എന്റെ ദൈവത്തിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുംകര്‍ത്താവേഅങ്ങ് ഉന്നതനും മഹിമയാര്‍ന്നവനുമല്ലോഅദ്ഭുത പരാക്രമിയും അജയ്യനുമല്ലോ.
14: അങ്ങയുടെ സൃഷ്ടികളെല്ലാം അങ്ങയെ സേവിക്കട്ടെഅങ്ങു കല്പിച്ചുഅവ ഉളവായി. അവിടുന്ന് ആത്മാവിനെ അയച്ചുഅതവയ്ക്കു രൂപമേകി. അവിടുത്തെ സ്വരം അപ്രതിരോദ്ധ്യമാണ്.
15: പര്‍വ്വതങ്ങളുടെ അടിത്തറ തിരമാലകള്‍കൊണ്ടിളകുംഅങ്ങയുടെമുമ്പില്‍ പാറകള്‍ മെഴുകുപോലെയുരുകുംഎന്നാല്‍, അങ്ങയുടെ ഭക്തരോട് അങ്ങു കരുണ കാണിച്ചുകൊണ്ടിരിക്കും.
16: സുരഭിലകാഴ്ചയായി അവിടുത്തേക്കര്‍പ്പിക്കുന്ന ബലി നിസ്സാരംദഹനബലികള്‍ക്കുള്ള കൊഴുപ്പ് എത്ര തുച്ഛം! എന്നാല്‍, കര്‍ത്താവിന്റെ ഭക്തന്‍ എന്നേക്കും വലിയവനായിരിക്കും.
17: എന്റെ ജനത്തെയെതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കു ഹാ കഷ്ടം! വിധിദിനത്തില്‍ സര്‍വ്വശക്തനായ കര്‍ത്താവ് അവരോടു പ്രതികാരം ചെയ്യുംഅവരുടെ ശരീരങ്ങളിലേക്ക് തീയും പുഴുക്കളുമയയ്ക്കുംവേദനയാല്‍ അവര്‍ നിത്യം വിലപിക്കും.
18: ജറുസലെമിലെത്തിയപ്പോള്‍ അവര്‍ ദൈവത്തെയാരാധിച്ചു. ശുദ്ധീകരണം കഴിഞ്ഞയുടനെ ജനം ദഹനബലികളും സ്വാഭീഷ്ടക്കാഴ്ചകളും മറ്റുകാഴ്ചകളുമര്‍പ്പിച്ചു.
19: യൂദിത്ത് ജനം തനിക്കു നല്‍കിയ ഹോളോഫര്‍ണ്ണസിന്റെ പാത്രങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ചു. അവന്റെ കിടക്കറയില്‍നിന്നു തനിക്കായെടുത്തിരുന്ന മേല്‍ക്കട്ടി അവള്‍ കര്‍ത്താവിനു നേര്‍ച്ചയായര്‍പ്പിച്ചു.
20: ജനം ജറുസലെമില്‍ വിശുദ്ധമന്ദിരത്തിന്റെമുമ്പില്‍ മൂന്നുമാസക്കാലം ഉത്സവാഘോഷങ്ങള്‍ നടത്തി. യൂദിത്ത് അവരോടൊപ്പം വസിച്ചു.

യൂദിത്തിന്റെ അന്തിമവര്‍ഷങ്ങള്‍
21: അതിനുശേഷംഅവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങി. യൂദിത്ത് ബത്തൂലിയായിലേക്കു പോയി. ജീവിതകാലംമുഴുവന്‍ സകലജനത്തിനും ആദരണീയയായി അവള്‍ അവിടെ തന്റെ ഭൂമിയില്‍ വസിച്ചു.
22: അവളെ വിവാഹം ചെയ്യാന്‍ പലരുമാഗ്രഹിച്ചു. എന്നാല്‍, തന്റെ ഭര്‍ത്താവു മനാസ്സെ മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നതുമുതല്‍ ജീവിതകാലംമുഴുവന്‍ അവള്‍ വിധവയായി കഴിഞ്ഞു.
23: അവളുടെ യശസ്സു നിരന്തരം വര്‍ദ്ധിച്ചുവന്നു. വൃദ്ധയായി നൂറ്റഞ്ചു വയസ്സുവരെ അവള്‍ ഭര്‍ത്തൃഗൃഹത്തില്‍ വസിച്ചു. അവള്‍ തന്റെ ദാസിയെ സ്വതന്ത്രയാക്കി. യൂദിത്ത് ബത്തൂലിയായില്‍വച്ചു മൃതിയടഞ്ഞു. ഭര്‍ത്താവായ മനാസ്സെയെ അടക്കിയ കല്ലറയില്‍ അവര്‍ അവളെ സംസ്കരിച്ചു.
24: ഇസ്രായേല്‍ജനം അവളെയോര്‍ത്ത്, ഏഴുദിവസം ദുഃഖമാചരിച്ചു. അവള്‍ മരിക്കുന്നതിനുമുമ്പ് സ്വത്തുക്കള്‍ ഭര്‍ത്താവായ മനാസ്സെയുടെ ഉറ്റ ബന്ധുക്കള്‍ക്കുംതന്റെ ഏറ്റവുമടുത്ത ചാര്‍ച്ചക്കാര്‍ക്കും വീതിച്ചുകൊടുത്തു.
25: യൂദിത്തിന്റെ കാലത്തോ അവളുടെ മരണത്തിനുശേഷം ദീര്‍ഘകാലത്തേക്കോ ആരുമൊരിക്കലും ഇസ്രായേല്‍ജനതയെ ഭീഷണിപ്പെടുത്തിയിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ