നൂറ്റിനാലാം ദിവസം: 1 ദിനവൃത്താന്തം 4 - 6


അദ്ധ്യായം 4

യൂദായുടെ മറ്റുസന്തതികള്‍
1: യൂദായുടെ മറ്റു പുത്രന്മാര്‍: പേരെസ്ഹെസ്രോന്‍, കര്‍മിഹൂര്‍, ഷോബാല്‍.    
2: ഷോബാലിന്റെ പുത്രന്‍ റയായ യാഹാത്തിന്റെ പിതാവാണ്. യാഹാത്തിന്റെ പുത്രന്മാര്‍: അഹുമായ്ലാഹാദ്. ഇവരാണു സൊറാത്യകുടുംബങ്ങള്‍.    
3: ഏഥാമിന്റെ പുത്രന്മാര്‍: യസ്രേല്‍, ഇഷ്മഇദ്ബാഷ്ഹസ്സെൽഎല്‍പ്പോനി ഇവരുടെ സഹോദരി.   
4: ഗദോറിന്റെ പിതാവു പെനുവേല്‍. ഹൂഷായുടെ പിതാവ്, ഏസെര്‍. ബേത്‌ലെഹെമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതന്‍ ഹൂറിന്റെ പുത്രന്മാരാണിവര്‍.  
5: തെക്കോവായുടെ പിതാവായ അഷൂറിനു ഹേലാനാരാ എന്നു രണ്ടു ഭാര്യമാരുണ്ടായിരുന്നു.
6: നാരായില്‍ അവന് അഹൂസാംഹേഫെര്‍, തെമേനിഹാഹഷ്താരി എന്നിവര്‍ ജനിച്ചു. 
7: ഹേലായില്‍ സേരത്ഇസ്ഹാര്‍, എത്‌നാന്‍ എന്നിവരും ജനിച്ചു.    
8: ആന്നൂബ്സൊബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുടുംബങ്ങളും കോസിന്റെ സന്തതികളാണ്.   
9: യാബസ് അവന്റെ സഹോദരന്മാരെക്കാള്‍ ബഹുമാന്യനായിരുന്നു. ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചുവെന്നുപറഞ്ഞ്, അവന്റെയമ്മ അവനെ യാബസ് എന്നുവിളിച്ചു.    
10: അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു: ദൈവമേഅങ്ങെന്നെയനുഗ്രഹിച്ച്, എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെയായിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു.  
11: ഷൂഹായുടെ സഹോദരനായ കെലൂബ് മെഹീരിന്റെ പിതാവുംമെഹീര്‍, എഷ്‌തോന്റെ പിതാവുമാണ്.  
12: എഷ്‌തോന്റെ പുത്രന്മാര്‍: ബത്‌രാഫാപാസേയാഹ്ഈര്‍നഹാഷിന്റെ പിതാവായ തെഹിന്നാ. ഇവര്‍ റേഖാനിവാസികളാണ്.  
13: കെനസിന്റെ പുത്രന്മാര്‍: ഒത്ത്‌നിയേല്‍, സെരായാഒത്ത്‌നിയേലിന്റെ പുത്രന്മാര്‍: ഹഥ്ത്മെയോനോഥായ്.   
14: മെയോനോഥായ് ഓഫ്രായുടെ പിതാവ്യോവാബിന്റെ പിതാവാണ് സെരായ. കരകൗശലവേലക്കാരാകയാല്‍, ഗഹര്‍ഷിം എന്ന് അറിയപ്പെട്ടിരുന്നവരുടെ പിതാവാണു യോവാബ്.   
15: യഫുന്നയുടെ മകനായ കാലെബിന് ഈരുഏലാനാം എന്നിവരും ഏലായ്ക്ക് കെനസും ജനിച്ചു. 
16: യഹല്ലലേലിന്റെ പുത്രന്മാര്‍: സിഫ്സീഫാതിറിയാഅറേല്‍.    
17: എസ്രായുടെ പുത്രന്മാര്‍: യഥെര്‍, മേരെദ്ഏഫര്‍, യാലോണ്‍. മേരെദ് ഫറവോയുടെ മകളായ ബിഥിയായെ വിവാഹംചെയ്തു. അവളില്‍ മിരിയാംഷമ്മായിഎഷ്‌തെമോവായുടെ പിതാവായ ഇഷ്ബാ എന്നിവര്‍ ജനിച്ചു.  
18: യൂദാഗോത്രജയായ ഒരു ഭാര്യയും മേരെദിനുണ്ടായിരുന്നു. ഇവള്‍ ഗദോറിന്റെ പിതാവായ യേരദ്സോക്കോയുടെ പിതാവായ ഹെബര്‍, സനോഹയുടെ പിതാവായ യകൂഥിയേല്‍ എന്നിവരുടെ മാതാവാണ്.  
19: നഹമിന്റെ സഹോദരിയെ ഹോദിയാ വിവാഹംചെയ്തു. ഗര്‍മ്യനായ കെയിലായുടെ പിതാക്കന്മാരും മാഖാത്യനായ എഷ്‌തെമോവായും ഇവളുടെ പുത്രന്മാരാണ്.    
20: ഷിമോന്റെ പുത്രന്മാര്‍: അമ്‌നോന്‍, റിന്നാബന്‍ഹാനാന്‍, തീലോന്‍. ഈഷിയുടെ പുത്രന്മാര്‍: സോഹെത്ബന്‍സോഹെത്.   
21: യൂദായുടെ മകന്‍ ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്‍, മരേഷായുടെ പിതാവായ ലാദാബേത്അഷ്‌ബേയായിലെ നെയ്ത്തുപണിക്കാരുടെ കുടുംബങ്ങള്‍,  
22: യോക്കീംകോസേബാ നിവാസികള്‍, യോവാഷ്മൊവാബുഭരിക്കുകയും പിന്നീടു ലെഹമിലേക്കു തിരിച്ചുപോകുകയുംചെയ്ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.  
23: ഇവര്‍ നെതായിംഗദറാ എന്നീ ദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്മാരാണ്. അവര്‍ രാജാവിനുവേണ്ടി ജോലിചെയ്ത്, അവിടെ പാര്‍ത്തു.  

ശിമയോന്റെ സന്തതികള്‍
24: ശിമയോന്റെ പുത്രന്മാര്‍: നെമുവേല്‍, യാമിന്‍, യാരീബ്സേരഹ്സാവൂള്‍.  
25: സാവൂളിന്റെ പുത്രന്‍ ഷല്ലൂംഅവന്റെ പുത്രന്‍ മിബ്‌സാംഅവന്റെ പുത്രന്‍ മിഷ്മാമിഷ്മായുടെ പുത്രന്‍ ഹമുവേല്‍, 
26: അവന്റെ പുത്രന്‍ സക്കൂര്‍, അവന്റെ പുത്രന്‍ ഷിമെയി.   
27: ഷിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രികളുമുണ്ടായിരുന്നു. എന്നാല്‍, അവന്റെ സഹോദരന്മാര്‍ക്ക് അധികം മക്കളില്ലായിരുന്നു. യൂദാഗോത്രജരെപ്പോലെ അവര്‍ വര്‍ദ്ധിച്ചു പെരുകിയതുമില്ല.  
28: അവര്‍ ബേര്‍ഷെബാമൊലാദാഹസാര്‍ഷുവാല്‍,  
29: ബില്‍ഹാഏസംതോലാദ്,  
30: ബഥുവേല്‍, ഹോര്‍മസിക്‌ലാഹ്,   
31: ബേത്മര്‍ക്കാബോത്ഹസര്‍സൂസിംബേത്ബിരിഷാറായിം എന്നിവിടങ്ങളില്‍ വസിച്ചു. ഇവ ദാവീദിന്റെ ഭരണകാലംവരെ അവരുടെ പട്ടണങ്ങളായിരുന്നു.   
 32, 33:  ഏഥാംഅയിന്‍, റിമ്മോന്‍, തോഖെന്‍, ആഷാന്‍ എന്നീ അഞ്ചുപട്ടണങ്ങളും ബാല്‍വരെ അവയോടുചേര്‍ന്ന ഗ്രാമങ്ങളും അവരുടേതായിരുന്നു. അവരുടെ വാസസ്ഥലങ്ങളെക്കുറിച്ചും വംശാവലിയെക്കുറിച്ചും അവര്‍ സൂക്ഷിച്ചിരുന്ന രേഖകളാണിവ.   
 34 - 36: മെഷോബാബ്യംലേക്അമസിയായുടെ മകന്‍ യോഷാ, ജോയേല്‍,  അസിയേലിന്റെ പുത്രനായ സെറായായുടെ പുത്രന്‍ യോഷീബിയായുടെപുത്രന്‍ യേഹു, എലിയോവേനായ്യാക്കോബായഷോഹിയാഅസായാഅദിയേല്‍, യസിമിയേല്‍, ബനായ,  അല്ലോന്റെ പുത്രനായ ഷിഫിയുടെ പുത്രന്‍ സീസാ.  
37: അല്ലോന്‍ യദായായുടെയും യദായ ഷിമ്രിയുടെയും ഷിമ്രി ഷെമായയുടെയും പുത്രനാണ്.  
38: ഇവര്‍ തങ്ങളുടെ കുലങ്ങള്‍ക്കു നേതാക്കന്മാരായിരുന്നു. അവരുടെ പിതൃഭവനങ്ങള്‍ വര്‍ദ്ധിച്ചുപെരുകി.   
39: ആട്ടിന്‍പറ്റങ്ങള്‍ക്കു മേച്ചില്‍സ്ഥലങ്ങളന്വേഷിച്ച്, അവര്‍ താഴ്‌വരയുടെ കിഴക്കു ഗേദോറിന്റെ കവാടംവരെയെത്തി.  
40: അവിടെ അവര്‍ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തി. ദേശം വിസ്തൃതവും സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായിരുന്നു. അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാം വംശജരായിരുന്നു.   
41: മേല്പറഞ്ഞവര്‍ യൂദാരാജാവായ ഹെസെക്കിയായുടെകാലത്തു ഗേദോറിനെയാക്രമിച്ച് അവിടെ വസിച്ചിരുന്ന മെയൂന്യരെയും അവരുടെ കൂടാരങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. കന്നുകാലികള്‍ക്കു മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തിയതിനാല്‍, അവര്‍ അവിടെ വാസമുറപ്പിച്ചു.  
42: ഇഷിയുടെ പുത്രന്മാരായ പെലാത്തിയാനെയാറിയാറഫായാഉസിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിമയോന്‍ഗോത്രത്തില്‍പ്പെട്ട അഞ്ചുപേര്‍ സെയിര്‍മലമ്പ്രദേശത്തേക്കുചെന്നു.   
43: അവിടെ അവശേഷിച്ചിരുന്ന അമലേക്യരെ സംഹരിച്ച്അവര്‍ അവിടെ താമസിച്ചു. ഇന്നുമവര്‍ അവിടെ പാര്‍ക്കുന്നു.

അദ്ധ്യായം 5

റൂബന്റെ സന്തതികള്‍
1: റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്മാര്‍ക്കു നല്‍കപ്പെട്ടു. അങ്ങനെ അവന്‍ വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല. 
2: യൂദാ സഹോദരന്മാരുടെയിടയില്‍ പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന്‍ ഉദ്ഭവിക്കുകയുംചെയ്തിട്ടും ജന്മാവകാശം ജോസഫിനു തന്നെയായിരുന്നു.  
3: ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്മാര്‍: ഹനോക്പല്ലുഹെസ്രോന്‍, കര്‍മി. 
4: ജോയേലിന്റെ പുത്രന്മാര്‍ തലമുറ പ്രകാരം: ഷെമായാഗോഗ്ഷീമെയി, 
5: മിഖാറയായാബാല്‍.   
6: ബേറായെ അസ്സീറിയാരാജാവായ തില്‍ഗത്പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന്‍ റൂബന്‍ഗോത്രത്തിലെ നേതാവായിരുന്നു.  
7: റൂബന്‍ഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: ജയിയേല്‍, സഖറിയാ. 
8: ജോയേലിന്റെ പുത്രനായ ഷെമായുടെ പൗത്രനും അസാസിന്റെ പുത്രനുമായ ബേലാ. അരോവെറില്‍ വസിച്ച ഇവരുടെ അതിര്‍ത്തി നെബോയും ബാല്‍മെയോനുംവരെ വ്യാപിച്ചിരുന്നു. 
9: ഗിലയാദില്‍ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്‌നദിയുടെ കിഴക്കുകിടക്കുന്ന മരുഭൂമിവരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു. 
10: സാവൂള്‍രാജാവിന്റെകാലത്ത്, റൂബന്‍ഗോത്രക്കാര്‍ ഹഗ്രിയരെ യുദ്ധത്തില്‍ തോല്പിച്ച് ഗിലയാദിന്റെ കിഴക്കുള്ള പ്രദേശം സ്വന്തമാക്കി കൂടാരമടിച്ചു പാര്‍ത്തു. 

ഗാദിന്റെ സന്തതികള്‍
11: ഗാദിന്റെ പുത്രന്മാര്‍ റൂബന്റെ വടക്ക് ബാഷാന്‍ദേശത്ത് സലേക്കാവരെ പാര്‍ത്തു. 
12: അവരില്‍ പ്രമുഖന്‍ ജോയേല്‍, രണ്ടാമന്‍ ഷാഫാം. യാനായിയും ഷാഫാത്തും ബാഷാനിലെ പ്രമുഖന്മാര്‍. 
13: ഗാദുഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: മിഖായേല്‍, മെഷുല്ലാംഷേബയോറായ്യക്കാന്‍, സീയഏബര്‍ ഇങ്ങനെ ഏഴുപേര്‍. 
14: ഇവര്‍ ഹൂറിയുടെ മകനായ അബിഹായിലിന്റെ പുത്രന്മാരാണ്. ഹൂറി യറോവായുടെയും യറോവാ ഗിലയാദിന്റെയും ഗിലയാദ് മിഖായേലിന്റെയും മിഖായേല്‍ യഷിഷായിയുടെയും യഷിഷായി യഹ്‌ദോയുടെയും യഹ്‌ദോ ബൂസിന്റെയും പുത്രന്മാരാണ്. 
15: ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകന്‍ ആഹിതന്റെ പിതൃഭവനത്തില്‍ തലവനായിരുന്നു. 
16: അവര്‍ ഗിലയാദിലും ബാഷാനിലും അതിന്റെ പട്ടണങ്ങളിലും ഷാരോനിലെ മേച്ചില്‍പ്പുറങ്ങളിലും അതിര്‍ത്തിവരെ പാര്‍ത്തു. 
17: ഇവരുടെ വംശാവലി യൂദാരാജാവായ യോഥാമിന്റെയും ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെയുംകാലത്ത് എഴുതപ്പെട്ടു. 
18: റൂബന്‍, ഗാദ്മനാസ്സെയുടെ അര്‍ദ്ധഗോത്രം ഇവയില്‍ ശൂരന്മാരും വാളും പരിചയുമെടുക്കാനും വില്ലുകുലച്ചെയ്യാനും കഴിവുള്ളവരുമായി നാല്പത്തി നാലായിരത്തിയെഴുനൂറ്റമ്പതു യോദ്ധാക്കളുണ്ടായിരുന്നു.   
19: അവര്‍ ഹഗ്രീയരോടും യഥൂര്‍, നാഫിഷ്നോദാബ് എന്നിവരോടും യുദ്ധംചെയ്തു. 
20: ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയുംചെയ്തപ്പോള്‍ അവിടുന്നവരുടെ പ്രാര്‍ത്ഥനകേട്ടു. ആ സഹായത്താല്‍ അവര്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേല്‍ വിജയംവരിച്ചു. 
21: അവര്‍, അവരുടെ കന്നുകാലികളെ കൊള്ളയടിച്ചു. അമ്പതിനായിരം ഒട്ടകങ്ങള്‍, രണ്ടുലക്ഷത്തിയമ്പതിനായിരം ആടുകള്‍, രണ്ടായിരം കഴുതകള്‍ ഇവയ്ക്കുപുറമേ ഒരു ലക്ഷം ആളുകളെയും അവര്‍ പിടിച്ചുകൊണ്ടുപോയി. 
22: യുദ്ധം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചായിരുന്നതിനാല്‍ വളരെപ്പേര്‍ കൊല്ലപ്പെട്ടു. അവര്‍ പ്രവാസകാലംവരെ അവിടെ പാര്‍ത്തു. 
23: മനാസ്സെയുടെ അര്‍ദ്ധഗോത്രക്കാര്‍ ബാഷാന്‍മുതല്‍ ബാല്‍ഹെര്‍മോന്‍, സെനിര്‍, ഹെര്‍മോന്‍ പര്‍വ്വതം എന്നിവിടംവരെ വസിച്ചു. അവര്‍ സംഖ്യാതീതമായി വര്‍ദ്ധിച്ചു. 
24: ഏഫര്‍, ഇഷിഎലിയേര്‍, അസ്രിയേല്‍, ജറെമിയാഹോദാവിയായഹദിയേല്‍ എന്നിവര്‍ അവരുടെ കുലത്തലവന്മാരും പ്രസിദ്ധരായ ധീരയോദ്ധാക്കളും ആയിരുന്നു. 
25: എന്നാല്‍, അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിക്കുകയും അവിടുന്നു തങ്ങളുടെ മുമ്പില്‍നിന്നു നിര്‍മാര്‍ജ്ജനംചെയ്ത ജനതകളുടെ ദേവന്മാരെ ആരാധിക്കുകയുംചെയ്തു. 
26: ആകയാല്‍ ഇസ്രായേലിന്റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ - തില്‍ഗത്പില്‍നേസറിനെ - അവര്‍ക്കെതിരേ അയച്ചു. അവന്‍ റൂബന്‍ - ഗാദ്‌ഗോത്രങ്ങളെയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തെയും തടവുകാരായി കൊണ്ടുപോയി ഹാലാഹാബോര്‍, ഹാരാഗോസാന്‍നദീതീരം എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ഇന്നും അവിടെ വസിക്കുന്നു. 


അദ്ധ്യായം 6

ലേവിയുടെ സന്തതികള്‍
1: ലേവിയുടെ പുത്രന്മാര്‍: ഗര്‍ഷോംകൊഹാത്മെറാറി. 
2: കൊഹാത്തിന്റെ പുത്രന്മാര്‍: അമ്രാംഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍. 
3: അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്‍, മോശമിറിയാം. അഹറോന്റെ പുത്രന്മാര്‍: നാദാബ്അബീഹുഎലെയാസര്‍, ഇത്താമര്‍. 
4 - 14: എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്അബിഷുവാ, ബുക്കിഉസി, സെരഹിയാമെരായോത്, അമരിയഅഹിത്തൂബ്, സാദോക്അഹിമാസ്, അസറിയായോഹനാന്‍, ജറുസലെമില്‍ സോളമന്‍പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷനടത്തിയ അസറിയാ, അമരിയാഅഹിത്തൂബ്, സാദോക്ഷല്ലൂം, ഹില്‍കിയാഅസറിയാ, സെരായായഹോസദാക്. 
15: നബുക്കദ് നേസറിന്റെ കരത്താല്‍ കര്‍ത്താവു യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍ യഹോസദാക്കും പ്രവാസിയായി. 
16: ലേവിയുടെ പുത്രന്മാര്‍: ഗര്‍ഷോംകൊഹാത്ത്മെറാറി. 
17: ഗര്‍ഷോമിന്റെ പുത്രന്മാര്‍: ലിബ്‌നിഷിമെയി. 
18: കൊഹാത്തിന്റെ പുത്രന്മാര്‍അമ്രാംഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍;   
19: മെറാറിയുടെ പുത്രന്മാര്‍: മഹ്‌ലിമൂഷി. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്മാര്‍.  
20: ഗര്‍ഷോമിന്റെ പുത്രന്മാര്‍ തലമുറക്രമത്തില്‍ ലിബ്‌നിയഹത്സിമ്മാ,  
21: യോവാഹ്ഇദ്ദോസെറാഹ്യത്രായി.   
22, 23: കൊഹാത്തിന്റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: അമിനാദാബ്കോറഹ്അസീര്‍, എല്‍കാനാഎബിയാസാഫ്അസീര്‍, 
24: തഹത്ഊരിയേല്‍, ഉസിയാഷാവൂള്‍. 
25: എല്‍കാനായ്ക്ക് അമാസായിഅഹിമോത് എന്നീ രണ്ടു പുത്രന്മാരുണ്ടായിരുന്നു. 
26, 27: അഹിമോത്തിന്റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: എല്‍കാനാസോഫായ്നഹത്, എലിയാബ്യറോഹാംഎല്‍കാനാ.  
28: സാമുവലിന്റെ പുത്രന്മാര്‍: ആദ്യജാതന്‍ ജോയേല്‍, രണ്ടാമന്‍ അബിയാ. 
29, 30: മെറാറിയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: മഹ്‌ലിലിബ്‌നിഷിമെയിഉസാ, ഷിമെയാഹഗിയാഅസായാ. 
31: പേടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം ഇവരെയാണു ദാവീദ് ഗാനശുശ്രൂഷയ്ക്കു നിയമിച്ചത്. 
32: സോളമന്‍ ജറുസലെമില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുമ്പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷചെയ്തുപോന്നു. 
33 - 38: ശുശ്രൂഷചെയ്തിരുന്നവരുടെ വംശപരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്‍. ഹേമാന്റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍, എല്‍കാനായറോഹാംഎലിയേല്‍, തോവാഹ്, സൂഫ്എല്‍കാനാമഹത്അമാസായ്, എല്‍കാനാജോയേല്‍, അസറിയാസെഫനിയാ, തഹത്അസീര്‍, എബിയാസാഫ്കോറഹ്, ഇസ്ഹാര്‍, കൊഹാത്ത്ലേവിഇസ്രായേല്‍.ഹേമാന്റെ വലതുഭാഗത്തുനിന്ന അവന്റെ സഹോദരന്‍ ആസാഫ്. 
39 - 43: ആസാഫിന്റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: ബറേഖിയാഷിമെയാ, മിഖായേല്‍, ബാസേയാമല്‍ക്കിയ, എത്‌നിസേറഹ്അദായ, ഏഥാന്‍, സിമ്മാഷിമെയി, യാഥാന്‍, ഗര്‍ഷോംലേവി. 
44 - 47: സഹോദരന്മാരായ മെറാറിപുത്രന്മാര്‍ ഇടത്തുഭാഗത്തുനിന്ന്അവരില്‍ പ്രമുഖന്‍ ഏഥാന്‍. ഏഥാന്റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: കിഷിഅബ്ദിമല്ലൂഖ്, ഹഷാബിയാഅമസിയാഹില്‍കിയാ, അമസിബാനിഷേമെര്‍, മഹ്‌ലിമൂഷിമെറാറിലേവി. 
48: അവരുടെ സഹോദരന്മാരായ ലേവ്യര്‍, ദേവാലയശുശ്രൂഷയ്ക്കു നിയുക്തരായിരുന്നു. 
49: ദൈവദാസനായ മോശയുടെ കല്പനയനുസരിച്ച്, അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്ചകളര്‍പ്പിക്കുകയും അതിവിശുദ്ധസ്ഥലത്തെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുകയും ഇസ്രായേലിനുവേണ്ടി പരിഹാരമനുഷ്ഠിക്കുകയും ചെയ്തുപോന്നു. 
50 - 53: അഹറോന്റെ പുത്രന്മാര്‍ തലമുറ ക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്അബീഷുവാ, ബുക്കിഉസിസെറാഹിയാ, മെറായോത്അമയിയാഅഹിത്തൂബ്, സാദോക്അഹിമാസ്. 
54: അവരുടെ വാസസ്ഥലങ്ങളും അതിര്‍ത്തികളും: അഹറോന്റെ സന്തതികളില്‍ കൊഹാത്യകുലത്തിന് ആദ്യം കുറിവീണു.
55: അവര്‍ക്കു യൂദാദേശത്ത് ഹെബ്രോണും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. 
56: എന്നാല്‍, പട്ടണത്തിന്റെ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണു കൊടുത്തത്. 
57 - 59: അഹറോന്റെ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രോണ്‍, ലിബ്‌നായത്തീര്‍, എഷ്‌തെമോവാ, ഹീലേന്‍, ദബീര്‍, ആഷാന്‍, ബേത്‌ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും, 
60: ബഞ്ചമിന്‍ ഗോത്രത്തില്‍നിന്ന് ഗേബാഅലേമെത്ത്അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി. 
61: ശേഷിച്ച കൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച്, മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്കി. 
62: ഗര്‍ഷോം കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലിബാഷാനിലെ മനാസ്സെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു. 
63: മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു. 
64: ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്കു പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്‍കി. 
65: യൂദാശിമയോന്‍, ബഞ്ചമിന്‍ എന്നീ ഗോത്രങ്ങളില്‍നിന്നു മേല്പറഞ്ഞ പട്ടണങ്ങള്‍ കുറിവീണതനുസരിച്ചുകൊടുത്തു.
66: ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിംഗോത്രത്തില്‍നിന്നു പട്ടണങ്ങള്‍ നല്കി. 
67 - 69: എഫ്രായിംമലനാട്ടിലെ അഭയനഗരമായ ഷെക്കെംഗേസര്‍, യോക്‌മെയാംബേത്‌ഹോറോണ്‍, അയ്യാലോണ്‍, ഗത്‌റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്ഥലങ്ങളും; 
70: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും അവര്‍ക്കു നല്കി. 
71: ഗര്‍ഷോംകുടുംബങ്ങള്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു ബാഷാനിലെ ഗോലാന്‍, അഷ്താറോത്; 
72, 73: ഇസാക്കര്‍ഗോത്രത്തില്‍നിന്നു കേദേഷ്ദബേറത്, റാമോത്ആനേം; 
74 - 75: ആഷേര്‍ഗോത്രത്തില്‍നിന്നു മാഷാല്‍, അബ്‌ദോന്‍, ഹുക്കോക്റഹോബ്; 
76: നഫ്താലിഗോത്രത്തില്‍നിന്നു ഗലീലിയിലെ കേദെഷ്ഹമ്മോന്‍, കിര്യാത്തായിം. 
77: മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: സെബുലൂണ്‍ ഗോത്രത്തില്‍നിന്നു റിമ്മോനാതാബോര്‍
78 - 79: റൂബന്‍ഗോത്രത്തില്‍നിന്നു ജറീക്കോയുടെസമീപം ജോര്‍ദ്ദാനുകിഴക്കു മരുഭൂമിയിലെ ബേസര്‍, യാസാ,  കേദേമോത്മേഫാത്; 
80, 81: ഗാദ്‌ഗോത്രത്തില്‍നിന്നു റാമോത്‌ഗിലയാദ്മഹനായിം, ഹെഷ്‌ബോണ്‍, യാസെര്‍ എന്നിവയും മേച്ചില്‍സ്ഥലങ്ങളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ