നൂറ്റിമൂന്നാം ദിവസം: 1 ദിനവൃത്താന്തം 1 - 3


അദ്ധ്യായം 1

ആദംമുതല്‍ അബ്രാഹംവരെ
1 - 4: ആദം, സേത്ത്, എനോഷ്, കേനാന്‍, മഹലലേല്‍,യാരെദ്, ഹെനോക്, മെത്തൂസെലഹ്, ലാമെക്,  നോഹ, ഷേം, ഹാം, യാഫെത്ത്. 
5: യാഫെത്തിൻ്റെ പുത്രന്മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷക്ക്, തീരാസ്. 
6: ഗോമറിൻ്റെ പുത്രന്മാര്‍: അഷ്‌കെനാസ്, ദീഫത്ത്, തോഗര്‍മാ. 
7: യാവാൻ്റെ പുത്രന്മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, റോദാനിം. 
8: ഹാമിൻ്റെ പുത്രന്മാര്‍: കുഷ്, ഈജിപ്ത്, പുത്, കാനാന്‍. 
9: കുഷിൻ്റെ പുത്രന്മാര്‍: സേബാ, ഹവിലാ, സബ്താ, റാമാ, സബ്‌തെക്കാ. 
10: റാമായുടെ പുത്രന്മാര്‍: ഷെബാ, ദെദാന്‍. കുഷിന് നിമ്രോദ് എന്നൊരു പുത്രനുണ്ടായി. അവന്‍ പ്രബലനായി. 
11: ഈജിപ്തില്‍ ലൂദിം, അനാമിം, ലഹാബിം, നഫ്തുഹിം, പത്രുസിം, കസ്‌ലൂഹിം, കഫ്‌തോറിം എന്നിവര്‍ ജാതരായി.
12:  കസ്‌ലൂഹിമാണ് ഫിലിസ്ത്യരുടെ പിതാവ്. 
13: സീദോന്‍ കാനാൻ്റെ ആദ്യജാതനും ഹേത് ദ്വിതീയനുമായിരുന്നു. 
14 - 16: ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍, അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍നിന്ന് ഉദ്ഭവിച്ചു.  
17: ഏലാം, അഷൂര്‍, അര്‍പക്ഷാദ്, ലൂദ്, ആരാം, ഊസ്, ഹൂല്‍, ഗേതര്‍, മെഷെക് എന്നിവര്‍ ഷേമിൻ്റെ പുത്രന്മാരാകുന്നു. 
18: അര്‍പക്ഷാദ് ഷേലാഹിൻ്റെയും ഷേലാഹ് ഏബറിൻ്റെയും പിതാവാണ്. 
19: ഏബറിന് പേലെഗ്, യോക്താന്‍ എന്നീ രണ്ടു പുത്രന്മാര്‍: പേലെഗിൻ്റെ കാലത്താണ്, ഭൂവാസികള്‍ വിഭജിക്കപ്പെട്ടത്. 
20: യോക്താൻ്റെ പുത്രന്മാര്‍: അല്‍മോദാദ്, ഷേലഫ്, ഹസര്‍മാവെത്, യറോഹ്, 
21 - 25: ഹദോറാം, ഊസാല്‍, ദിൿല, ഏബാല്‍, അബിമായേല്‍, ഷെബാ, ഓഫിര്‍, ഹവില, യോബാബ്. ഷേം, അര്‍പക് ഷാദ്, ഷേലഹ്, ഏബര്‍, പേലെഗ്, റവൂ,  
26, 27: സെരൂഗ്, നാഹോര്‍, തേരഹ്, അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിൻ്റെ വംശപരമ്പരയില്‍പ്പെടുന്നു. 

അബ്രാഹമിൻ്റെ സന്തതികള്‍

28: അബ്രാഹമിൻ്റെ പുത്രന്മാര്‍ ഇസഹാക്കും ഇസ്മായേലും. 
29: അവരുടെ വംശപരമ്പര: ഇസ്മായേലിന്റെ ആദ്യജാതന്‍ നെബായോത്. 
30, 31: കേദാര്‍, അദ്‌ബേല്‍, മിബ്സാം, മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ, യത്തൂര്‍, നഫിഷ്, കേദെമാ - ഇവരും ഇസ്മായേലിൻ്റെ സന്തതികളാണ്. 
32: അബ്രാഹമിന് ഉപനാരിയായ കെത്തൂറായില്‍ ജനിച്ച പുത്രന്മാര്‍: സിമ്രാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാൻ്റെ പുത്രന്മാര്‍: ഷെബാ, ദെദാന്‍. 
33: മിദിയാൻ്റെ പുത്രന്മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു. 
34: അബ്രാഹം ഇസഹാക്കിൻ്റെ പിതാവാണ്. ഇസഹാക്കിൻ്റെ പുത്രന്മാര്‍: ഏസാവ്, ഇസ്രായേല്‍. 
35: ഏസാവിൻ്റെ പുത്രന്മാര്‍: എലിഫാസ്, റവുവേല്‍, യവൂഷ്, യാലാം, കോറഹ്. 
36: എലിഫാസിൻ്റെ പുത്രന്മാര്‍: തേമാന്‍, ഓമാര്‍, സെഫി, ഗഥാം, കെനസ്, തിം‌നാ, അമലേൿ. 
37: റവുവേലിൻ്റെ പുത്രന്മാര്‍: നഹത്, സേറഹ്, ഷമ്മാ, മിസാ. 
38: സെയിറിൻ്റെ പുത്രന്മാര്‍: ലോഥാന്‍, ഷോബാല്‍, സിബയോന്‍, ആനാ, ദീഷോന്‍, ഏസര്‍, ദീഷാന്‍. 
39: ലോഥാൻ്റെ പുത്രന്മാര്‍: ഹോറി, ഹോമാം. ലോഥാൻ്റെ സഹോദരിയാണ് തിം‌നാ. 
40: ഷോബാലിൻ്റെ പുത്രന്മാര്‍: അലിയാന്‍, മനഹത്, ഏബാല്‍, ഷെഫി, ഓനാം. സിബയോൻ്റെ പുത്രന്മാര്‍: അയ്യ, ആനാ. 
41: ആനായുടെ പുത്രനാണ് ദീഷോന്‍. ദീഷോൻ്റെ പുത്രന്മാര്‍: ഹമ്രാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍. 
42: ഏസറിന്റെ പുത്രന്മാര്‍: ബില്‍ഹാന്‍, സാവാന്‍, യാഖാന്‍. ദീഷാൻ്റെ പുത്രന്മാര്‍: ഊസ്, ആരാന്‍. 
43: ഇസ്രായേലില്‍ രാജഭരണം തുടങ്ങുന്നതിനുമുമ്പ് ഏദോമില്‍വാണ രാജാക്കന്മാര്‍: ബയോറിൻ്റെ മകന്‍ ബേലാ - ഇവന്‍ ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു. 
44: ബേലായുടെ മരണത്തിനുശേഷം, ബൊസ്രാക്കാരനായ സേറഹിൻ്റെ മകന്‍ യോബാബ് ഭരണമേറ്റു. 
45: യോബാബ് മരിച്ചപ്പോള്‍, തേമാന്‍വംശജരുടെ നാട്ടില്‍നിന്നുള്ള ഹൂഷാം രാജാവായി. 
46: ഹൂഷാമിൻ്റെ മരണത്തിനുശേഷം ബദാദിൻ്റെ പുത്രന്‍ ഹദാദ് ഭരണമേറ്റു. അവിത് പട്ടണക്കാരനായ ഇവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു.   
47: ഹദാദിനുശേഷം മസ്രേക്കാക്കാരന്‍ സംലാ രാജാവായി. 
48: സംലായ്ക്കുശേഷം യൂഫ്രട്ടീസ്‍തീരപ്രദേശമായ റഹോബോത് പട്ടണത്തില്‍നിന്നുള്ള സാവൂള്‍ ഭരണമേറ്റു. 
49: സാവൂള്‍ മരിച്ചപ്പോള്‍, അൿ‌ബോറിൻ്റെ മകന്‍ ബാല്‍ഹനാന്‍ രാജാവായി. 
50: ബാല്‍ഹനാന്‍ മരിച്ചപ്പോള്‍ പായ്പ്പട്ടണത്തില്‍നിന്നുള്ള ഹദാദ് രാജാവായി. സഹാബിൻ്റെ പൗത്രിയും മാത്രെദിൻ്റെ പുത്രിയുമായ മെഹെത്താബെല്‍ ആയിരുന്നു അവൻ്റെ ഭാര്യ. 
51 - 53: ഹദാദിൻ്റെ മരണത്തിനുശേഷം ഏദോമില്‍വാണ പ്രഭുക്കന്മാര്‍: തിം‌നാ, അലിയാ, യഥേത്, : ഒഹോലിബാമ, ഏലാ, പിനോന്‍, കെനസ്, തേമാന്‍, മിബ്‌സാര്‍, മഗ്ദിയേല്‍, ഈറാം. 
54: ഇവര്‍ ഏദോമിലെ പ്രമുഖരായിരുന്നു.

അദ്ധ്യായം 2

യൂദായുടെ സന്തതികള്‍

1, 2: ഇസ്രായേലിൻ്റെ പുത്രന്മാര്‍: റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍, ദാന്‍, ജോസഫ്, ബഞ്ചമിന്‍, നഫ്താലി, ഗാദ്, ആഷേര്‍. 
3: യൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ഷേലഹ്. ഇവരുടെ മാതാവ് കാനാന്‍കാരിയായ ബത്ഷുവായായിരുന്നു. യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിൻ്റെ ദൃഷ്ടിയില്‍ ദുഷ്ടനായിരുന്നതിനാല്‍ അവിടുന്നവനെ നിഹനിച്ചു. 
4: മരുമകളായ താമാറിനു പേരെസ്, സേറഹ് എന്നീ രണ്ടുപുത്രന്മാര്‍ ജനിച്ചു. അങ്ങനെ യൂദായുടെ പുത്രന്മാര്‍ ആകെ അഞ്ചുപേര്‍. 
5: പേരെസിൻ്റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂല്‍. 
6: സേറഹിന് സിമ്രി, ഏഥാന്‍, ഹേമാന്‍, കല്‍ക്കോല്‍, ദാരാ എന്നീ അഞ്ചുപുത്രന്മാര്‍. 
7: അര്‍പ്പിതവസ്തു അപഹരിച്ചെടുത്ത്, ഇസ്രായേലില്‍ തിന്മവരുത്തിയ ആഖാന്‍ കര്‍മ്മിയുടെ പുത്രനാണ്. 
8: ഏഥാൻ്റെ പുത്രനാണ് അസറിയാ. 
9: ഹെസ്രോൻ്റെ പുത്രന്മാര്‍: യറഹമേല്‍, റാം, കെലുബായ്. 
10: റാം അമിനാദാബിൻ്റെയും അമിനാദാബു യൂദാഗോത്രത്തിൻ്റെ നേതാവായ നഹ്‌ഷോൻ്റെയും പിതാവാണ്. 
11: നഹ്‌ഷോന്‍ സല്‍മയുടെയും സല്‍മ ബോവാസിൻ്റെയും 
12: ബോവാസ് ഓബെദിൻ്റെയും ഓബെദ് ജസ്സെയുടെയും പിതാവാണ്. 
13 - 15: ജസ്സെയുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍ എലിയാബ്, അമിനാദാബ്, ഷിമ്മാ, നഥനേല്‍, റദ്ദായ്, ഓസെം, ദാവീദ്. 
16: സെറുയായും അബിഗായിലും ഇവരുടെ സഹോദരിമാരായിരുന്നു. സെറുയായുടെ മൂന്നു പുത്രന്മാര്‍: അബിഷായി, യോവാബ്, അസഹേല്‍. 
17: അബിഗായിലിന് അമാസ എന്നൊരു പുത്രനുണ്ടായി. ഇസ്മായേല്യനായ യഥെറായിരുന്നു അവൻ്റെ പിതാവ്. 
18: ഹെസ്രോൻ്റെ മകനായ കാലെബിനു ഭാര്യയായ അസൂബായില്‍ യറിയോത് ജനിച്ചു. അവളുടെ പുത്രന്മാര്‍: യേഷെര്‍, ഷോബാബ്, അര്‍ദോന്‍. 
19: അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹംചെയ്തു. 
20: അവളില്‍ ഹൂര്‍ ജനിച്ചു. ഹൂര്‍ ഊറിയുടെയും ഊറി ബസാലേലിൻ്റെയും പിതാവായി. 
21: ഹെസ്രോന്‍ അറുപതാംവയസ്സില്‍ ഗിലയാദിൻ്റെ പിതാവായ മാഖീറിൻ്റെ മകളെ വിവാഹംചെയ്തു. അവളില്‍നിന്നു സെഗൂബ് ജനിച്ചു. 
22: സെഗൂബിനു യായിര്‍ എന്നൊരു പുത്രന്‍ ജനിച്ചു. യായിറിനു ഗിലയാദില്‍ ഇരുപത്തിമൂന്നു നഗരങ്ങളുണ്ടായിരുന്നു. 
23: ഹാവോത്തും, കെനാത്തും അതിൻ്റെ ഗ്രാമങ്ങളുമുള്‍പ്പെടെ അറുപതുപട്ടണങ്ങള്‍ ഗഷൂറും ആരാമും പിടിച്ചെടുത്തു. ഇവരെല്ലാവരും ഗിലയാദിൻ്റെ പിതാവായ മാഖീറിൻ്റെ വംശത്തില്‍പ്പെടുന്നു. 
24: ഹെസ്രോൻ്റെ മരണത്തിനുശേഷം കാലെബ്, പിതാവിൻ്റെ വിധവയായ എഫ്രാത്തായെ പ്രാപിച്ചു. അവളില്‍ അവന് ആഷ്ഹൂര്‍ ജനിച്ചു. ആഷ്ഹൂര്‍ തെക്കോവായുടെ പിതാവാണ്. 
25: ഹെസ്രോൻ്റെ ആദ്യജാതനായ യറഹ്മേലിൻ്റെ പുത്രന്മാര്‍: ആദ്യജാതനായ റാമും ബൂനാ, ഓരെന്‍, ഓസെം, അഹീയ എന്നിവരും. 
26: യറഹ്മേലിന് അതാറാ എന്നു വേറൊരു ഭാര്യയുണ്ടായിരുന്നു. ഓനാം ജനിച്ചത് അവളില്‍നിന്നാണ്. 
27: യറഹ്മേലിൻ്റെ ആദ്യജാതനായ റാമിൻ്റെ പുത്രന്മാര്‍: മാസ്, യാമിന്‍, എക്കര്‍.   
28: ഓനാമിൻ്റെ പുത്രന്മാര്‍: ഷമ്മായ്, യാദാ. 
29: ഷമ്മായുടെ പുത്രന്മാര്‍: നാദാബ്, അബിഷൂര്‍. അബിഷൂറിൻ്റെ ഭാര്യ അബിഹായില്‍. അവളില്‍ അഹ്ബാന്‍, മോലിദ് എന്നിവര്‍ ജനിച്ചു. 
30: നാദാമിൻ്റെ പുത്രന്മാര്‍: സേലദ്, അഫായിം. സേലദ് മക്കളില്ലാതെ മരിച്ചു. 
31: അഫായിമിൻ്റെ പുത്രനാണു യിഷി. യിഷിയുടെ പുത്രന്‍ ഷേഷാന്‍. ഷേഷാൻ്റെ പുത്രന്‍ അഹ്‌ലായ്. 
32: ഷമ്മായുടെ സഹോദരന്‍ യാദായുടെ പുത്രന്മാര്‍: യഥര്‍, ജോനാഥാന്‍. യഥര്‍ മക്കളില്ലാതെ മരിച്ചു. 
33: ജോനാഥാൻ്റെ പുത്രന്മാര്‍: പേലെത്ത്, സാസാ. ഇവര്‍ യറഹ്മേലിൻ്റെ വംശത്തില്‍പ്പെടുന്നു. 
34: ഷേഷാനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു. അവന് ഈജിപ്തുകാരനായ യര്‍ഹാ എന്നൊരു ദാസനുണ്ടായിരുന്നു. 
35: ഷേഷാന്‍ തൻ്റെ മകളെ അവനു വിവാഹംചെയ്തുകൊടുത്തു. അവള്‍ക്ക് അത്തായി എന്നൊരു പുത്രന്‍ ജനിച്ചു. 
36: അത്തായി നാഥാൻ്റെയും നാഥാന്‍ സാബാദിൻ്റെയും പിതാവാകുന്നു. 
37: സാബാദിന് എഫ്‌ലാലും എഫ്‌ലാലിന് ഓബെദും ജനിച്ചു. 
38: ഓബെദ് യേഹുവിൻ്റെയും യേഹു അസറിയായുടെയും പിതാവാണ്. 
39: അസറിയായ്ക്ക് ഹേലസും ഹേലസിന് എലെയാസായും ജനിച്ചു. 
40: എലെയാസാ സിസ്മായുടെയും സിസ്മായ് ഷല്ലൂമിൻ്റെയും പിതാവാണ്. 
41: ഷല്ലൂമിന്‌ യക്കാമിയായും യക്കാമിയായ്ക്ക് എലിഷാമായും ജനിച്ചു. 
42: യറഹ്മേലിൻ്റെ സഹോദരനായ കാലെബിൻ്റെ ആദ്യജാതനും സീഫിൻ്റെ പിതാവുമാണ് മരേഷാ. മരേഷായുടെ പുത്രന്‍ ഹെബ്രോണ്‍. 
43: ഹെബ്രോണിൻ്റെ പുത്രന്മാര്‍: കോറഹ്, തപ്പുവാ, റക്കെം, ഷേമാ. 
44: ഷേമാ റാഹാമിൻ്റെയും അവന്‍ യോര്‍ക്കെയാമിൻ്റെയും പിതാവാണ്. റക്കെം ഷമ്മായുടെ പിതാവ്. 
45: ഷമ്മായുടെ പുത്രന്‍ മാവോന്‍; മാവോൻ്റെ പുത്രന്‍ ബത്‌സൂര്‍. 
46: ഹാരാന്‍, മോസ, ഗാസേസ് എന്നിവര്‍ കാലെബിന് ഉപനാരിയായ ഏഫായില്‍ ജനിച്ചു. ഗാസേസിൻ്റെ പിതാവാണ് ഹാരാന്‍. 
47: യഹ്ദായിയുടെ പുത്രന്മാര്‍: രേഗം, യോഥാം, ഗേഷാന്‍, പേലെത്, ഏഫാ, ഷാഫ്. 
48: മാഖാ എന്ന ഉപനാരിയില്‍ കാലെബിന് ഷേബര്‍, തിര്‍ഹാനാ എന്നിവര്‍ ജനിച്ചു.
49: മദ്മാനായുടെ പിതാവായ ഷാഫ്, മക്‌ബേനായുടെയും ഗിബയായുടെയും പിതാവായ ഷേവാ എന്നിവരും മാഖായില്‍ ജനിച്ചു. കാലെബിൻ്റെ പുത്രിയാണ് അക്സ. 
50: ഇവര്‍ കാലെബിൻ്റെ വംശപരമ്പരയില്‍പ്പെടുന്നു.
51: എഫ്രാത്തിൻ്റെ ആദ്യജാതനായ ഹൂറിൻ്റെ പുത്രന്മാര്‍: കിര്യാത്ത്‌യെയാറിമിൻ്റെ പിതാവു ഷോബാല്‍, ബെത്‌ലെഹെമിൻ്റെ പിതാവ് സല്‍മാ, ബേത്ഗാദെറിൻ്റെ പിതാവ് ഹാരെഫ്. 
52: അര്‍ദ്ധമെനുഹോത്യര്‍, ഹരോവെ എന്നിവര്‍, കിര്യാത്ത്യെയാറിമിൻ്റെ പിതാവായ ഷോബാലിൻ്റെ വംശത്തില്‍പ്പെടുന്നു. 
53: കിര്യാത്ത്‌യെയാറിമിൻ്റെ കുലങ്ങള്‍: ഇത്ര്യേര്‍, പുത്യര്‍, ഷുമാത്യര്‍, മിഷ്രായര്‍ - ഇവരില്‍നിന്ന് സൊറാത്യരും എഷ്താവോല്യരും ഉദ്ഭവിച്ചു. 
54: ബേത്‌ലെഹെം, നെതോഫാത്യര്‍, അത്രോത്ബത്‌യൊവാബ്, അര്‍ദ്ധമനഹാത്യര്‍, സോറ്യര്‍ എന്നിവര്‍ സല്‍മാവംശജരാണ്. 
55: യാബെസില്‍ വസിച്ചിരുന്ന നിയമജ്ഞകുലങ്ങള്‍: തിരാത്യര്‍, ഷിമെയാത്യര്‍, സുക്കാത്യര്‍. റേഖാബുകുടുംബത്തിൻ്റെ പിതാവായ ഹമാത്തില്‍നിന്നുദ്ഭവിച്ച കേന്യരാണ് ഇവര്‍.

അദ്ധ്യായം 3

ദാവീദിൻ്റെ സന്തതികള്‍

1: ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്‍: ആദ്യജാതന്‍ അം‌നോന്‍, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രണ്ടാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു; 
2: മൂന്നാമന്‍ അബ്‌സലോം, ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായില്‍ ജനിച്ചു; നാലാമന്‍ അദോനിയാ, ഹഗ്ഗീത്തില്‍ ജനിച്ചു; 
3: അഞ്ചാമന്‍ ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ്ലായില്‍ ആറാമന്‍ ഇത്രയാം ജനിച്ചു. 
4: ഹെബ്രോണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന് ഈ ആറുപുത്രന്മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നുവര്‍ഷം ഭരിച്ചു. 
5: അവിടെവച്ച്, അവനു ജനിച്ച പുത്രന്മാര്‍: ഷിമെയാ, ഷോബാബ്, നാഥാന്‍, സോളമന്‍ എന്നീ നാലുപേര്‍. അമ്മിയേലിൻ്റെ മകളായ ബത്ഷൂവാ ആണ് അവരുടെ അമ്മ. 
6 - 8: ഇബ്ഹാര്‍, എലിഷാമ, എലിഫെലെത്, നോഗാ, നേഫഗ്, യാഫിയാ, എലിഷാമാ, എലിയാദാ, എലിഫേലത് ഇങ്ങനെ ഒമ്പതുപേര്‍. 
9: ഉപനാരികളില്‍ ജനിച്ചവരെക്കൂടാതെ ദാവീദിനുണ്ടായ പുത്രന്മാരാണിവര്‍. അവര്‍ക്കു താമാര്‍ എന്നൊരു സഹോദരിയുണ്ടായിരുന്നു. 
10 - 14: സോളമൻ്റെ സന്തതികള്‍ തലമുറക്രമത്തില്‍: റഹോബോവാം, അബിയാ, ആസാ, യഹോഷാഫാത്, യോറാം, അഹസിയാ, യോവാഷ്, അമസിയാ, അസറിയാ, യോഥാം, ആഹാസ്, ഹെസെഖിയാ, മനാസ്സെ, ആമോന്‍, ജോസിയാ. 
15: ജോസിയായുടെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍ യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം. 
16: യഹോയാക്കിമിൻ്റെ മകന്‍ യക്കോണിയാ. അവൻ്റെ മകന്‍ സെദെക്കിയാ. 
17: വിപ്രവാസിയായ യക്കോണിയായുടെ പുത്രന്മാര്‍:
18: ഷെലാത്തിയേല്‍, മല്‍ക്കീരാം, പെദായാ, സെനാസ്സ ര്‍, യക്കാമിയാ, ഹോഷാമ, നെദബിയാ. 
19: പെദായായുടെ പുത്രന്മാര്‍: സെറുബാബേല്‍, ഷിമെയി. മെഷുല്ലാം, ഹനാനിയാ എന്നിവര്‍ സെറുബാബേലിൻ്റെ പുത്രന്മാരാണ്. ഷെലോമിത് അവരുടെ സഹോദരി. 
20: ഹഷൂബാ, ഓഹെല്‍, ബറെഖിയാ, ഹസാദിയാ, യഷബാഹെസെദ് എന്നീ അഞ്ചു പുത്രന്മാര്‍കൂടെ അവനുണ്ടായി. 
21: ഹനനിയായുടെ പുത്രന്മാര്‍: പെലത്തിയാ, ഏശയ്യാ. ഏശയ്യായുടെ പുത്രന്‍ റഫായ, റഫായായുടെ പുത്രന്‍ അര്‍നാന്‍, അര്‍നാൻ്റെ പുത്രന്‍ ഒബാദിയാ, ഒബാദിയായുടെ പുത്രന്‍ ഷെക്കാനിയാ. 
22: ഷെക്കാനിയായുടെ പുത്രന്‍ ഷെമായാ, ഷെമായായുടെ പുത്രന്മാര്‍: ഹത്തൂഷ്, ഇഗാല്‍, ബറിയാ, നെയാറിയാ, ഷാഫാത്ത്. ഷെക്കാനിയായ്ക്ക് ആകെ ആറുപേര്‍. 
23: നെയാറിയായുടെ പുത്രന്മാര്‍: എലിയോവേനായ്, ഹിസ്‌ക്കിയാ, അസ്രിക്കാം - ഇങ്ങനെ മൂന്നുപേര്‍. 
24: എലിയോവേനായുടെ പുത്രന്മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ