നൂറ്റിയൊന്നാം ദിവസം: 2 രാജാക്കന്മാര്‍ 19 - 21


അദ്ധ്യായം 19

ഏശയ്യായുടെ ഉപദേശംതേടുന്നു
1: വിവരമറിഞ്ഞു ഹെസക്കിയാരാജാവു വസ്ത്രംകീറി ചാക്കുടുത്തു കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. 
2: അവന്‍ കൊട്ടാരവിചാരിപ്പുകാരന്‍ എലിയാക്കിമിനെയും കാര്യസ്ഥന്‍ ഷെബ്‌നായെയുംപുരോഹിതശ്രേഷ്ഠന്മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രന്‍ ഏശയ്യാപ്രവാചകന്റെയടുത്തേക്കയച്ചു. 
3: അവര്‍ അവനെയറിയിച്ചു: ഹെസക്കിയാ പറയുന്നുഇന്നു ദുരിതത്തിന്റെയും അധിക്ഷേപത്തിന്റെയും നിന്ദയുടെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ശക്തിയില്ലാത്ത സ്ത്രീയെപ്പോലെയാണു ഞങ്ങള്‍. 
4: ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്നതിനു റബ്ഷക്കെവഴി അവന്റെ യജമാനനായ അസ്സീറിയാരാജാവു പറഞ്ഞയച്ച വാക്കുകള്‍ നിന്റെ ദൈവമായ കര്‍ത്താവു കേട്ടിരിക്കാം. അവിടുന്നുകേട്ട ആ വാക്കുകള്‍നിമിത്തം അവിടുന്നവനെ ശിക്ഷിച്ചേക്കാം. അതുകൊണ്ട് അവശേഷിച്ചിരിക്കുന്ന ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കുക. 
5: ഹെസക്കിയാ രാജാവിന്റെ സേവകന്മാര്‍ ഏശയ്യായുടെ അടുത്തുവന്നു.   
6: അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ യജമാനനോടു പറയുവിന്‍, കര്‍ത്താവരുളിച്ചെയ്യുന്നുഅസ്സീറിയാരാജാവിന്റെ സേവകന്മാര്‍ എന്നെയധിക്ഷേപിച്ച വാക്കുകൾകേട്ടു നീ ഭയപ്പെടേണ്ടാ. 
7: ഞാനവനില്‍ ഒരാത്മാവിനെ നിവേശിപ്പിക്കും. കിംവദന്തികള്‍കേട്ട്, അവന്‍ സ്വദേശത്തേക്കു മടങ്ങും. അവിടെവച്ചു വാളിനിരയാകാന്‍ ഞാന്‍ അവനിടവരുത്തും. 
8: അസ്സീറിയാരാജാവു ലാഖീഷ് വിട്ടു എന്നു റബ്ഷക്കെ കേട്ടു. അവന്‍ മടങ്ങിച്ചെന്നപ്പോള്‍, രാജാവ് ലിബ്‌നായോടു യുദ്ധംചെയ്യുകയായിരുന്നു. 
9: എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരേ വരുന്നെന്നുകേട്ടപ്പോള്‍ രാജാവു ദൂതന്മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്പിച്ചു: 
10: ജറുസലെം അസ്സീറിയാരാജാവിന്റെ കൈയില്‍ ഏല്പിക്കപ്പെടുകയില്ലെന്നു വാഗ്ദാനംചെയ്ത്നീയാശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്. 
11: എല്ലാ രാജ്യങ്ങളെയും തീര്‍ത്തും നശിപ്പിക്കുന്ന അസ്സീറിയാരാജാക്കന്മാരുടെ പ്രവൃത്തികള്‍ നീ കേട്ടിട്ടില്ലേപിന്നെ നീ ഒഴിവാക്കപ്പെടുമോ
12: ഗോസാന്‍, ഹാരാന്‍, റേസെഫ് എന്നീ ദേശങ്ങളെയും തെലാസറിലെ ഏദന്‍കാരെയും എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചപ്പോള്‍ അവരുടെ ദേവന്മാര്‍ അവരെ രക്ഷിച്ചോ
13: ഹമാത്അര്‍പാദ്സെഫാര്‍വ്വയിംഹേനഇവ്വ എന്നിവയുടെ രാജാക്കന്മാരെവിടെ
14: ഹെസക്കിയാ ദൂതന്മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച്, അതവിടുത്തെ മുമ്പില്‍വച്ചു. 
15: അവന്‍ കർത്താവിന്റെമുമ്പില്‍ പ്രാര്‍ത്ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേകെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥനായിരിക്കുന്ന അവിടുന്നാണു ദൈവംഅവിടുന്നുമാത്രമാണു ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. 
16: കര്‍ത്താവേചെവിക്കൊള്ളണമേ! കര്‍ത്താവേകടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കാന്‍ സെന്നാക്കെരിബ് പറഞ്ഞയച്ച വാക്കുകേട്ടാലും! 
17: കര്‍ത്താവേഅസ്സീറിയാ രാജാക്കള്‍ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു.
18: അവരുടെ ദേവന്മാരെ അഗ്നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ലമരത്തിലും കല്ലിലും മനുഷ്യര്‍ പണിതുണ്ടാക്കിയവയായിരുന്നു. 
19: അതിനാല്‍, അവനശിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേഅവന്റെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേഅങ്ങുമാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളറിയട്ടെ! 
20: ആമോസിന്റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്ദേശമയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവായ സെന്നാക്കെരിബിനെക്കുറിച്ചു നീ ചെയ്ത പ്രാര്‍ത്ഥന ഞാന്‍ കേട്ടിരിക്കുന്നു. 
21: അവനെക്കുറിച്ചു കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നുഅവള്‍ നിന്നെ പുച്ഛിക്കുന്നു. ജറുസലെംപുത്രിനിന്റെ പിന്നില്‍ തലയാട്ടുന്നു. 
22: നീ ആരെയാണു പരിഹസിക്കുകയും നിന്ദിക്കുകയുംചെയ്തത്ആര്‍ക്കെതിരേയാണു ശബ്ദമുയര്‍ത്തുകയും ധിക്കാരപൂര്‍വ്വം ദൃഷ്ടികളുയര്‍ത്തുകയുംചെയ്തത്ഇസ്രായേലിന്റെ പരിശുദ്ധനെതിരേ! 
23: നിന്റെ ദൂതന്മാര്‍വഴി നീ കര്‍ത്താവിനെ പരിഹസിച്ചു. എന്റെ അസംഖ്യം രഥങ്ങള്‍കൊണ്ടു ഞാന്‍ പര്‍വ്വതശൃംഗങ്ങളിലും ലബനോന്റെ ഉള്‍പ്രദേശങ്ങളിലുമെത്തിയെന്നുംഉയര്‍ന്ന ദേവദാരുക്കളും ശ്രേഷ്ഠമായ സരളമരങ്ങളും വീഴ്ത്തിയെന്നും അതിന്റെ വിദൂരസ്ഥമായ കോണുകളിലും നിബിഢമായ വനാന്തരങ്ങളിലും പ്രവേശിച്ചുവെന്നും നീ പറഞ്ഞു. 
24: ഞാന്‍ കിണറുകള്‍ കുഴിച്ചുവിദേശജലം പാനംചെയ്തുഈജിപ്തിലെ അരുവികളെയെല്ലാം ഉള്ളംകാലുകൊണ്ടു ഞാന്‍ ഉണക്കിക്കളഞ്ഞു എന്നും നീ പറഞ്ഞു. 
25: ഞാനിതു പണ്ടേ നിശ്ചയിച്ചതാണ്. നീയതു കേട്ടിട്ടില്ലേപണ്ടു നിശ്ചയിച്ചവ ഇന്നു ഞാന്‍ പ്രാവര്‍ത്തികമാക്കുന്നു. സുരക്ഷിതനഗരങ്ങളെ നീ നാശക്കൂമ്പാരമാക്കുമെന്നും 
26: അവയിലെ നിവാസികളുടെ ശക്തിയറ്റുപോകുകയും അവര്‍ പരിഭ്രാന്തരായി വയലിലെ ചെടികള്‍ക്കും ഇളംപുല്ലുകള്‍ക്കുംവളരുന്നതിനുമുമ്പേ കരിഞ്ഞുപോകുന്ന പുരപ്പുറത്തെ തൃണങ്ങള്‍ക്കും തുല്യരാകുമെന്നും ഞാന്‍ പണ്ടേനിശ്ചയിച്ചത് ഇന്നു പ്രാവര്‍ത്തികമാക്കുന്നു. 
27: നിന്റെ ഇരിപ്പും നടപ്പും എന്റെനേര്‍ക്കുള്ള നിന്റെ കോപാവേശവും ഞാനറിയുന്നു. 
28: നീ എന്റെനേരേ ക്രുദ്ധനായിനിന്റെ ധിക്കാരം എന്റെ കാതുകളിലെത്തിയിരിക്കുന്നു. അതിനാല്‍, നിന്റെ മൂക്കില്‍ കൊളുത്തും നിന്റെ വായില്‍ കടിഞ്ഞാണുമിട്ട്, വന്നവഴിയെ നിന്നെ ഞാന്‍ തിരിച്ചയയ്ക്കും. 
29: ഇതാണു നിനക്കുള്ള അടയാളം: താനേ മുളയ്ക്കുന്നവയില്‍നിന്ന് ഈ വര്‍ഷം നീ ഭക്ഷിക്കും. രണ്ടാംവര്‍ഷവും അങ്ങനെതന്നെ. മൂന്നാംവര്‍ഷം നീ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുകയും അവയുടെ ഫലം ഭക്ഷിക്കുകയുംചെയ്യും. 
30: യൂദാഭവനത്തിലവശേഷിക്കുന്നവര്‍, ആഴത്തില്‍ വേരോടിക്കുകയും ഫലം കായ്ക്കുകയുംചെയ്യുന്ന വൃക്ഷംപോലെ വളരും. 
31: എന്തെന്നാല്‍, ജറുസലെമില്‍നിന്ന് ഒരു അവശിഷ്ടഭാഗവും സീയോൻമലയില്‍നിന്ന് അതിജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കര്‍ത്താവിന്റെ തീക്ഷണത ഇതു നിര്‍വ്വഹിക്കും. 
32: അസ്സീറിയാ രാജാവിനെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നുഅവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ, ഇവിടെ അസ്ത്രമെയ്യുകയോ, പരിചധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധംനിര്‍മ്മിക്കുകയോ ചെയ്യുകയില്ല. 
33: അവന്‍ നഗരത്തില്‍ പ്രവേശിക്കാതെ വന്നവഴിയെ മടങ്ങുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. 
34: എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും. 
35: അന്നുരാത്രി കര്‍ത്താവിന്റെ ദൂതന്‍ അസ്സീറിയാ പാളയത്തില്‍ക്കടന്ന് ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരംപേരെ വധിച്ചു. പ്രഭാതത്തില്‍ ആളുകളുണര്‍ന്നപ്പോള്‍ ഇവര്‍ ജഡമായിമാറിയിരിക്കുന്നതു കണ്ടു. 
36: പിന്നെ അസ്സീറിയാരാജാവായ സെന്നാക്കെരിബ് അവിടെനിന്നു നിനെവേയിലേക്കു പോയിഅവിടെ താമസിച്ചു. 
37: അവന്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ആലയത്തില്‍ ആരാധനനടത്തുമ്പോള്‍ പുത്രന്മാരായ അദ്രാമ്മെലെക്കും ഷരേസറുംകൂടെ അവനെ വാള്‍കൊണ്ടു വെട്ടിക്കൊന്നതിനു ശേഷം അറാറാത്‌ ദേശത്തേക്ക് ഓടിരക്ഷപെട്ടു. പകരം പുത്രന്‍ എസാര്‍ഹദ്ദോന്‍ ഭരണമേറ്റു.

അദ്ധ്യായം 20

ഹെസക്കിയായുടെ രോഗശാന്തി
1: ഹെസക്കിയാ രോഗബാധിതനായി മരണത്തോടടുത്തു. ആമോസിന്റെ പുത്രന്‍ ഏശയ്യാപ്രവാചകന്‍ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക; എന്തെന്നാല്‍ നീ മരിക്കും; സുഖംപ്രാപിക്കുകയില്ല.
2: ഹെസക്കിയാ ചുവരിലേക്കു മുഖംതിരിച്ചു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:
3: കര്‍ത്താവേ, ഞാനെത്ര വിശ്വസ്തമായും ആത്മാര്‍ത്ഥമായുമാണ് അങ്ങയുടെ മുമ്പില്‍ നന്മ പ്രവര്‍ത്തിച്ചതെന്നോര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു.
4: കൊട്ടാരത്തിന്റെ അങ്കണംവിടുന്നതിനു മുമ്പുതന്നെ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
5: നീ മടങ്ങിച്ചെന്ന്, എന്റെ ജനത്തിന്റെ രാജാവായ ഹെസക്കിയായോട് അവന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരമറിയിക്കുന്നു എന്നുപറയുക: ഞാന്‍ നിന്റെ കണ്ണീര്‍കാണുകയും പ്രാര്‍ത്ഥനകേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാംദിവസം നീ കര്‍ത്താവിന്റെ ആലയത്തിലേക്കു പോകും.
6: ഞാന്‍ നിന്റെ ആയുസ്സു പതിനഞ്ചു വര്‍ഷംകൂടെ നീട്ടും. അസ്സീറിയാ രാജാവിന്റെ കൈകളില്‍നിന്നു നിന്നെയും ഈ നഗരത്തെയും ഞാന്‍ രക്ഷിക്കും. എന്നെയും എന്റെ ദാസനായ ദാവീദിനെയുംപ്രതി ഈ നഗരത്തെ ഞാന്‍ സംരക്ഷിക്കും.
7: ഏശയ്യാ പറഞ്ഞു: അത്തിപ്പഴംകൊണ്ടുണ്ടാക്കിയ ഒരട കൊണ്ടുവരിക. വ്രണം സുഖപ്പെടേണ്ടതിന് അതു വ്രണത്തിന്റെമേല്‍ വച്ചുകെട്ടുക.
8: ഹെസക്കിയാ ഏശയ്യായോടു ചോദിച്ചു: കര്‍ത്താവ്, എന്നെ സുഖപ്പെടുത്തുകയും മൂന്നാംദിവസം ഞാന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പോവുകയുംചെയ്യുമെന്നതിന് എന്താണടയാളം?
9: ഏശയ്യാ പറഞ്ഞു: കര്‍ത്താവു വാഗ്ദാനം നിറവേറ്റുമെന്നതിന് അവിടുന്നു നല്കുന്ന അടയാളമിതാണ്. നിഴല്‍ പത്തടി മുമ്പോട്ടുപോകണമോ പിറകോട്ടു പോകണമോ?
10: ഹെസക്കിയാ പറഞ്ഞു: നിഴല്‍ പത്തടി മുമ്പോട്ടു പോവുക എളുപ്പമാണ്. അതിനാല്‍ പുറകോട്ടുപോകട്ടെ!
11: അപ്പോള്‍ ഏശയ്യാപ്രവാചകന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കുമാറ്റി. 

ബാബിലോണിന്റെ ഭീഷണി
12: ഹെസക്കിയാ രോഗബാധിതനായെന്നുകേട്ടു ബാബിലോണ്‍രാജാവും ബലാദാന്റെ പുത്രനുമായ മെറോദാക്ബലാദാന്‍, കത്തുകളും സമ്മാനവുമായി ദൂതന്മാരെയയച്ചു.
13: ഹെസക്കിയാ അവരെ സ്വാഗതംചെയ്തു. തന്റെ ഭണ്ഡാരപ്പുരയും കലവറകളിലുണ്ടായിരുന്ന സ്വര്‍ണ്ണവും വെള്ളിയും സുഗന്ധദ്രവ്യങ്ങളും വിശിഷ്ടതൈലങ്ങളും ആയുധശേഖരവും അവരെക്കാണിച്ചു. അവരെ കാണിക്കാത്തതായി തന്റെ ഭവനത്തിലോ രാജ്യത്തോ ഒന്നുമുണ്ടായിരുന്നില്ല.
14: അപ്പോള്‍ ഏശയ്യാപ്രവാചകന്‍ ഹെസക്കിയാ രാജാവിന്റെ അടുത്തുവന്നു ചോദിച്ചു: ഈ ആളുകള്‍ എന്താണു പറഞ്ഞത്? അവര്‍ എവിടെനിന്നാണു വന്നത്? ഹെസക്കിയാ പ്രതിവചിച്ചു: അവര്‍ വിദൂരദേശമായ ബാബിലോണില്‍നിന്നു വന്നിരിക്കുന്നു.
15: ഏശയ്യാ ചോദിച്ചു: നിന്റെ ഭവനത്തില്‍ എന്തെല്ലാമാണ് അവര്‍ കണ്ടത്? ഹെസക്കിയാ മറുപടി പറഞ്ഞു: എന്റെ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. അവരെ കാണിക്കാത്തതായി എന്റെ കലവറകളില്‍ ഒന്നുമില്ല.
16: അപ്പോള്‍ ഏശയ്യാ ഹെസക്കിയായോടു പറഞ്ഞു: കര്‍ത്താവിന്റെ വാക്കുകേള്‍ക്കുക.
17: നിന്റെ ഭവനത്തിലുള്ളതും നിന്റെ പിതാക്കന്മാര്‍ ഇന്നോളം ശേഖരിച്ചതും എല്ലാം ബാബിലോണിലേക്കു കടത്തുന്ന ദിനങ്ങള്‍ ആസന്നമായിരിക്കുന്നു; ഒന്നും ശേഷിക്കുകില്ല.
18: കര്‍ത്താവരുളിച്ചെയ്യുന്നു, നിന്റെ പുത്രന്മാരില്‍ ചിലരെയും കൊണ്ടുപോകും. ബാബിലോണ്‍ രാജാവിന്റെ കൊട്ടാരത്തില്‍ അവര്‍ അന്തഃപുരസേവകന്മാരായിരിക്കും.
19: ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ പറഞ്ഞ കര്‍ത്താവിന്റെ വചനം നല്ലതുതന്നെ. തന്റെ ജീവിതകാലത്തു സുരക്ഷിതത്വവും സമാധാനവും ഉണ്ടായിരിക്കുമല്ലോയെന്ന് അവന്‍ വിചാരിച്ചു.
20: ഹെസക്കിയായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിപ്രാഭവവും അവന്‍ എങ്ങനെയാണ് കുളവും തോടും നിര്‍മ്മിച്ച് ജലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നും യൂദാരാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
21: ഹെസക്കിയാ പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ മനാസ്സെ ഭരണമേറ്റു.

അദ്ധ്യായം 21

മനാസ്സെ രാജാവ്
1: ഭരണമേല്ക്കുമ്പോള്‍ മനാസ്സെയ്ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ ജറുസലെമില്‍ അമ്പത്തഞ്ചുവര്‍ഷം ഭരിച്ചു. ഹെഫ്‌സീബാ ആയിരുന്നു അവന്റെ അമ്മ.
2: കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍നിന്ന് ഉച്ചാടനംചെയ്ത ജനതകളുടെ മ്ലേച്ഛാചാരങ്ങളനുസരിച്ച് അവന്‍ കർത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
3: തന്റെ പിതാവായ ഹെസക്കിയാ നശിപ്പിച്ചുകളഞ്ഞ പൂജാഗിരികള്‍ അവന്‍ പുനഃസ്ഥാപിച്ചു. ഇസ്രായേല്‍രാജാവായ ആഹാബിനെപ്പോലെ അവന്‍ ബാലിനു ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠയും ഉണ്ടാക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയുംചെയ്തു.
4: ജറുസലെമില്‍ ഞാന്‍ എന്റെ നാമം സ്ഥാപിക്കും എന്നു കര്‍ത്താവുപറഞ്ഞ അവിടുത്തെ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ പണിതു.
5: ദേവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു.
6: തന്റെ പുത്രനെ ബലിയര്‍പ്പിക്കുകയും ഭാവിഫലപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയുംചെയ്തു. വളരെയധികം തിന്മചെയ്ത് അവന്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
7: ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു ഞാന്‍ തെരഞ്ഞെടുത്ത ജറുസലെമിലും ഈ ഭവനത്തിലും എന്നേക്കുമായി ഞാന്‍ എന്റെ നാമം സ്ഥാപിക്കും എന്നു ദാവീദിനോടും അവന്റെ പുത്രന്‍ സോളമനോടും കര്‍ത്താവരുളിച്ചെയ്ത അവിടുത്തെ ആലയത്തില്‍, അവന്‍, താന്‍ കൊത്തിയുണ്ടാക്കിയ അഷേരാവിഗ്രഹം പ്രതിഷ്ഠിച്ചു.
8: ഞാന്‍ ഇസ്രായേലിനുനല്കിയ കല്പനകളും എന്റെ ദാസനായ മോശ അവര്‍ക്കു നല്കിയ നിയമങ്ങളും ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുകയാണെങ്കില്‍, അവരുടെ പിതാക്കന്മാര്‍ക്കുനല്കിയ ദേശത്തുനിന്നു ബഹിഷ്‌കൃതരാകാന്‍ ഞാന്‍ അവര്‍ക്കിടയാക്കുകയില്ലെന്നും കര്‍ത്താവരുളിച്ചെയ്തിരുന്നു.
9: എന്നാല്‍, അവരതു വകവച്ചില്ല. ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍നിന്നു കര്‍ത്താവു നശിപ്പിച്ചുകളഞ്ഞ ജനതകള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ തിന്മചെയ്യാന്‍ മനാസ്സെ അവരെ പ്രേരിപ്പിച്ചു.
10: തന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ കര്‍ത്താവരുളിച്ചെയ്തു:
11: യൂദാരാജാവായ മനാസ്സെ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും  അമോര്യര്‍ ചെയ്തതിനെക്കാള്‍ക്കൂടുതല്‍ ദുഷ്ടതചെയ്യുകയും യൂദായെക്കൊണ്ടു വിഗ്രഹപൂജചെയ്യിക്കുകയും ചെയ്തതിനാല്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: 
12: ഞാന്‍ ജറുസലെമിന്റെയും യൂദായുടെയുംമേല്‍ അനര്‍ത്ഥം വരുത്തും. കേള്‍ക്കുന്നവന്റെ ചെവിതരിക്കും.
13: സമരിയായുടെ അളവുകോലുകൊണ്ടും ആഹാബിന്റെ ഭവനത്തിലെ തൂക്കുകട്ടകൊണ്ടും ഞാന്‍ ജറുസലെമിനെ അളന്നുതൂക്കും. തുടച്ചു കമഴ്ത്തിവച്ച പാത്രംപോലെ ഞാന്‍ ജറുസലെമിനെ ശൂന്യമാക്കും.
14: എന്റെ അവകാശത്തിന്റെ അവശിഷ്ടഭാഗം, ഞാനവരുടെ ശത്രുക്കളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കും. ശത്രുക്കള്‍ അവരെ തങ്ങളുടെ ഇരയും കൊള്ളമുതലുമാക്കും.
15: എന്തെന്നാല്‍, തങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ട കാലംമുതല്‍ ഇന്നുവരെ അവര്‍ എന്റെമുമ്പില്‍ തിന്മചെയ്ത് എന്നെ പ്രകോപിപ്പിച്ചു.
16: യൂദായെക്കൊണ്ടു കര്‍ത്താവിന്റെമുമ്പില്‍ തിന്മചെയ്യിച്ചതിനുപുറമേ മനാസ്സെ നിഷ്‌കളങ്കരക്തംകൊണ്ടു ജറുസലെമിനെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നിറയ്ക്കുകയുംചെയ്തു.
17: മനാസ്സെയുടെ മറ്റുപ്രവര്‍ത്തനങ്ങളും അവന്റെ പാപങ്ങളും യൂദാരാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
18: മനാസ്സെ പിതാക്കന്മാരോടു ചേര്‍ന്നു; തന്റെ ഭവനത്തിലെ ഉസ്സായുടെ ഉദ്യാനത്തില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ആമോന്‍ ഭരണമേറ്റു.

ആമോന്‍രാജാവ്
19: ഭരണമേല്‍ക്കുമ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ രണ്ടുവര്‍ഷം ഭരിച്ചു. അവന്റെ മാതാവ് യോത്ബായിലെ ഹറുസിന്റെ പുത്രിയായ മെഷുല്ലെമെത് ആയിരുന്നു.
20: തന്റെ പിതാവ് മനാസ്സെയെപ്പോലെ അവന്‍ കര്‍ത്താവിന്റെമുമ്പില്‍ തിന്മചെയ്തു.
21: പിതാവു ചരിച്ച പാതകളിലെല്ലാം അവനും സഞ്ചരിച്ചു; പിതാവുസേവിച്ച വിഗ്രഹങ്ങളെ അവനും സേവിക്കുകയും ആരാധിക്കുകയുംചെയ്തു.
22: പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ അവന്‍ പരിത്യജിച്ചു: അവിടുത്തെ മാര്‍ഗ്ഗത്തില്‍ നടന്നില്ല.
23: ഭൃത്യന്മാര്‍ ഗൂഢാലോചനനടത്തി ആമോനെ സ്വഭവനത്തില്‍വച്ചു കൊന്നു.
24: രാജ്യത്തെ ജനം ആമോന്‍ രാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം നിഗ്രഹിക്കുകയും അവന്റെ മകന്‍ ജോസിയായെ രാജാവായി അവരോധിക്കുകയുംചെയ്തു.
25: ആമോന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
26: അവനെ ഉസ്സായുടെ ഉദ്യാനത്തിലെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. പുത്രനായ ജോസിയാ ഭരണമേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ