നൂറ്റിയെണ്‍പത്തിയെട്ടാം ദിവസം: ഉത്തമഗീതം 1 - 8

അദ്ധ്യായം 1

ഗാനം ഒന്ന്
1: സോളമന്റെ ഉത്തമഗീതം   

മണവാട്ടി:
2: നിന്റെ അധരം, എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം, വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്.  
3: നിന്റെ അഭിഷേകതൈലം സുരഭിലമാണ്നിന്റെ നാമം, പകര്‍ന്നതൈലംപോലെയാണ്അതുകൊണ്ടു കന്യകമാര്‍ നിന്നെ പ്രേമിക്കുന്നു.  
4: എന്നെക്കൊണ്ടുപോവുക, നമുക്കു വേഗംപോകാം. രാജാവു തന്റെ മണവറയിലേക്ക്, എന്നെക്കൊണ്ടുവന്നിരിക്കുന്നുഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ പുകഴ്ത്തുംഅവര്‍ നിന്നെ സ്നേഹിക്കുന്നതു യുക്തംതന്നെ.  
5: ജറുസലെംപുത്രിമാരേ, ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്.  
6: ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്എന്നെ തുറിച്ചുനോക്കരുതേ. എന്റെ മാതൃതനയന്മാര്‍ എന്നോടു കോപിച്ചുഅവരെന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല.  
7: എന്റെ പ്രാണപ്രിയനേ, എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നുഉച്ചയ്ക്കവയ്ക്ക് എവിടെ വിശ്രമംനല്കുന്നുഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം

തോഴിമാര്‍:
8: സ്ത്രീകളില്‍ അതിസുന്ദരിയായവളേ, നിനക്കതറിഞ്ഞുകൂടെങ്കില്‍ ആട്ടിന്‍പറ്റത്തിന്റെ കാല്‍ചുവടുകള്‍പിന്തുടരുകഇടയന്മാരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്റെ ആട്ടിന്‍കുട്ടികളെ മേയ്ക്കുക.
  
മണവാളന്‍:
9: എന്റെ പ്രേമധാമമേഫറവോയുടെ രഥത്തില്‍ക്കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാനുപമിക്കുന്നു.   
10: നിന്റെ കവിള്‍ത്തടങ്ങള്‍ കുറുനിരകൊണ്ടു ശോഭിക്കുന്നുനിന്റെ കഴുത്തു രത്നമാലകള്‍കൊണ്ടും  
11: വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങളുണ്ടാക്കിത്തരാം.  

മണവാട്ടി:
12: രാജാവു ശയ്യയിലായിരിക്കേഎന്റെ ജടാമാഞ്ചി തൂമണംതൂകി.  
13: എന്റെ പ്രാണപ്രിയന്‍, സ്തനാന്തരത്തില്‍ സൂക്ഷിക്കുന്ന നറുംപശച്ചിമിഴുപോലെയാണ്.   
14: എന്റെ പ്രാണപ്രിയന്‍, എന്‍ഗേദിയിലെ മുന്തിരിത്തോപ്പുകളിലെ മൈലാഞ്ചിപ്പൂങ്കുലപോലെയാണ്.  

മണവാളന്‍:
15: എന്റെ പ്രിയേഹാനീയെത്ര സുന്ദരി! അതേ നീ സുന്ദരിതന്നെനിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.  

മണവാട്ടി:
16: എന്റെ പ്രിയനേനീയെത്ര സുന്ദരന്‍! അതേസുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.   
17: ദേവദാരുകൊണ്ട് ഉത്തരവും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീര്‍ത്തതാണു നമ്മുടെ ഭവനം. 

അദ്ധ്യായം 2

1: ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.   

മണവാളന്‍:
2: മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ്, കന്യകമാരുടെയിടയില്‍ എന്റെ ഓമന.  

മണവാട്ടി:
3: വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണു യുവാക്കന്മാരുടെ മദ്ധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാനാനന്ദത്തോടെയിരുന്നുഅതിന്റെ ഫലം എന്റെ നാവില്‍ മാധുര്യപൂര്‍ണ്ണമാണ്.  
4: വിരുന്നുശാലയിലേക്ക്, അവനെന്നെ കൂട്ടിക്കൊണ്ടുവന്നുപ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.  
5: മുന്തിരിയട തന്ന്, എനിക്കു ശക്തിപകരണമേആപ്പിള്‍പ്പഴം തന്ന് എനിക്കുന്മേഷം നല്കണമേഞാന്‍ പ്രേമപരവശയായിരിക്കുന്നു.   
6: അവന്റെ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെയാലിംഗനംചെയ്തിരുന്നെങ്കില്‍!  

മണവാളന്‍:
7: ജറുസലെംപുത്രിമാരേപാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയുംപേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നുസമയമാകുംമുമ്പ്, നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ; ഇളക്കിവിടരുതേ.   

ഗാനം രണ്ട്
മണവാട്ടി:
8: അതാഎന്റെ പ്രിയന്റെ സ്വരം! അതാമലമുകളിലൂടെ കുതിച്ചുചാടിയും കുന്നുകളില്‍ തുള്ളിച്ചാടിയും അവന്‍ വരുന്നു.  
9: എന്റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്അഴികളിലൂടെ ഒളിഞ്ഞു നോക്കിക്കൊണ്ട്അതാഅവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.  
10: എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.   

മണവാളന്‍:
11: എന്റെ ഓമനേഎന്റെ സുന്ദരീ, എഴുന്നേല്‍ക്കുകഇറങ്ങി വരികഇതാശിശിരം പോയ്മറഞ്ഞു.  
12: മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞുതുടങ്ങിഗാനാലാപത്തിന്റെ സമയമായിഅരിപ്രാവുകള്‍ കുറുകുന്നതു നമ്മുടെ നാട്ടില്‍ കേട്ടുതുടങ്ങി.  
13: അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞു സുഗന്ധംപരത്തുന്നു. എന്റെയോമനേഎന്റെ സുന്ദരീ, എഴുന്നേല്‍ക്കുകഇറങ്ങിവരിക. 
14: എന്റെ മാടപ്പിറാവേപാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്നിന്റെ മുഖം മനോഹരമാണ്.  

തോഴിമാര്‍:
15: മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെആ ചെറുകുറുക്കന്മാരെപിടികൂടുകനമ്മുടെ മുന്തിരിത്തോപ്പു പൂത്തുലയുന്നു.  

മണവാട്ടി:
16: എന്റെ ആത്മനാഥന്‍ എന്റേതാണ്; ഞാനവന്റേതും. അവന്‍ തന്റെ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.   
17: വെയിലാറി, നിഴലുകള്‍ നീളുംമുമ്പേ, എന്റെ പ്രിയനേവരുകദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.

അദ്ധ്യായം 3

1: എന്റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ കിടക്കയിലന്വേഷിച്ചുഞാനവനെ അന്വേഷിച്ചുകണ്ടില്ല. ഞാനവനെ വിളിച്ചുഉത്തരം കിട്ടിയില്ല.  
2: ഞാനെഴുന്നേറ്റു നഗരത്തില്‍ തേടിനടക്കുംതെരുവീഥികളിലും തുറസ്സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെയന്വേഷിച്ചുകണ്ടില്ല.   
3: നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോഞാന്‍ തിരക്കി.  
4: ഞാനവരെ കടന്നുപോയതേയുള്ളു; അതാഎന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെപ്പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്എന്നെ ഉദരത്തില്‍ഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല.   

മണവാളന്‍:
5: ജറുസലെംപുത്രിമാരേപാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയുംപേരില്‍ ഞാന്‍ കെഞ്ചുന്നുസമയമാകുന്നതിനുമുമ്പേനിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോചെയ്യരുതേ.  

ഗാനം മൂന്ന്
മണവാട്ടി:
6: മീറയും കുന്തുരുക്കവുംകൊണ്ട്വ്യാപാരിയുടെ സകല സുഗന്ധചൂര്‍ണ്ണങ്ങളുംകൊണ്ട്പരിമളംപരത്തുന്ന ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്ന് ആ വരുന്നതെന്താണ്?  
7: സോളമന്റെ പല്ലക്കുതന്നെഇസ്രായേലിന്റെ ശക്തന്മാരില്‍ ശക്തന്മാരായ അറുപതുപേര്‍ അതിന് അകമ്പടിസേവിക്കുന്നു.  
8: എല്ലാവരും ഖഡ്ഗധാരികള്‍, എല്ലാവരും യുദ്ധനിപുണന്മാര്‍. രാത്രിയില്‍ ആപത്തുവരാതെ അവര്‍ അരയില്‍ വാള്‍ തൂക്കിയിട്ടിരിക്കുന്നു.  
9: സോളമന്‍രാജാവ്ലബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്കു നിര്‍മ്മിച്ചു.  
10: അവന്‍ അതിന്റെ തണ്ടു വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണ്ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍ മനോഹരമായി നെയ്‌തെടുത്ത രക്താംബരംകൊണ്ടും പൊതിഞ്ഞു.  
11: സീയോന്‍ പുത്രിമാരേതന്റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആനന്ദമലതല്ലിയ ദിനത്തില്‍, മാതാവണിയിച്ച കിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക. 

അദ്ധ്യായം 4

മണവാളന്‍:
1: എന്റെ പ്രിയേനീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണു നിന്റെ കേശഭാരം.  
2: രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടംപോലെ വെണ്മയുള്ളതാണു നിന്റെ ദന്തനിര. അതൊന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.  
3: നിന്റെ അധരം ചെന്നൂലുപോലെയാണ്. നിന്റെ മൊഴികള്‍ മധുവൂറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍പോലെയാണ്.  
4: നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മ്മിച്ച ദാവീദിന്റെ ഗോപുരംപോലെയാണ്. വീരന്മാരുടെ പരിചകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു.   
5: നിന്റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍മേയുന്ന ഇരട്ടമാന്‍കുട്ടികളെപ്പോലെയാണ്. 
6: വെയില്‍മാറി, നിഴല്‍മായുമ്പോള്‍ മീറാമലയിലും കുന്തുരുക്കക്കുന്നിലും ഞാനോടിച്ചെല്ലും.   
7: എന്റെ ഓമനേനീ സര്‍വ്വാംഗസുന്ദരിയാണ്നീ എത്ര അവികലയാണ്.   
8: എന്റെ മണവാട്ടീലബനോനില്‍നിന്ന് എന്റെകൂടെ വരുക. അതേലബനോനില്‍നിന്ന് എന്റെകൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന് ഇറങ്ങിപ്പോരുക. സെനീറിന്റെയും ഹെര്‍മോന്റെയും കൊടുമുടികളില്‍നിന്ന്സിംഹങ്ങളുടെ ഗുഹകളില്‍നിന്ന് പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്ഇറങ്ങിവരുക.  
9: എന്റെ സോദരീഎന്റെ മണവാട്ടീനീയെന്റെ ഹൃദയംകവര്‍ന്നിരിക്കുന്നു. നിന്റെ ഒറ്റക്കടാക്ഷംകൊണ്ട്നിന്റെ കണ്ഠാഭരണത്തിലെ ഒറ്റരത്നംകൊണ്ട് എന്റെ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു.  
10: എന്റെ സോദരീഎന്റെ മണവാട്ടീനിന്റെ പ്രേമം എത്ര മാധുര്യമുള്ളത്! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ എത്ര ശ്രേഷ്ഠം! നിന്റെ തൈലം ഏതു സുഗന്ധദ്രവ്യത്തെക്കാളും സുരഭിലമാണ്.   
11: എന്റെ മണവാട്ടീനിന്റെയധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്റെ നാവിലൂറുന്നു. നിന്റെ വസ്ത്രങ്ങളുടെ തൂമണം, ലബനോനിലെ സുഗന്ധദ്രവ്യംപോലെയാണ്.   
12: അടച്ചുപൂട്ടിയ ഉദ്യാനമാണെന്റെ സോദരിഎന്റെ മണവാട്ടി അടച്ചഉദ്യാനമാണ്, മുദ്രവച്ച നീരുറവ.   
13: മാതളത്തോട്ടം നിന്നില്‍ വളരുന്നുഅതു വിശിഷ്ടഫലം പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്  
14: ജടാമഞ്ചിയും കുങ്കുമവും വയമ്പും ഇലവംഗവും സകലവിധ കുന്തുരുക്കവൃക്ഷങ്ങളും മീറയും കറ്റാര്‍വാഴയും എല്ലാവിധ മികച്ച സുഗന്ധദ്രവ്യങ്ങളും അവിടെയുണ്ട്.  
15: ഉദ്യാനത്തിലെയുറവയാണു നീ; ജീവജലത്തിന്റെ കിണര്‍, ലബനോനില്‍നിന്നൊഴുകുന്ന അരുവി.   

മണവാട്ടി:
16: വടക്കന്‍കാറ്റേഉണരുകതെക്കന്‍കാറ്റേവരുകഎന്റെ ഉദ്യാനത്തില്‍ വീശുക. അതിന്റെ പരിമളം വിദൂരത്തും പരക്കട്ടെ. എന്റെ പ്രാണപ്രിയന്‍ അവന്റെ ഉദ്യാനത്തില്‍ വരട്ടെഅതിന്റെ വിശിഷ്ടഫലങ്ങള്‍ ആസ്വദിക്കട്ടെ. 

അദ്ധ്യായം 5

മണവാളന്‍:
1: എന്റെ സോദരീഎന്റെ മണവാട്ടീഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയും സംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാനാസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുകതോഴന്മാരേ കുടിക്കുകകാമുകന്മാരേകുടിച്ചുമദിക്കുക.   

ഗാനം നാല്
മണവാട്ടി:
2: ഞാനുറങ്ങിപക്ഷേഎന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാഎന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു.

മണവാളന്‍:
എന്റെ സോദരീഎന്റെ പ്രിയേ, എന്റെ മാടപ്പിറാവേഎന്റെ പൂര്‍ണ്ണവതീതുറന്നുതരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.   

മണവാട്ടി: 
3: ഞാനെന്റെ അങ്കി ഊരിക്കളഞ്ഞുഞാനതെങ്ങനെ അണിയുംഞാനെന്റെ പാദങ്ങള്‍ കഴുകിഞാനിനിയെങ്ങനെ മണ്ണില്‍ ചവിട്ടും?   
4: എന്റെ പ്രിയന്‍ വാതില്‍ക്കൊളുത്തില്‍ പിടിച്ചു. എന്റെ ഹൃദയം ആനന്ദംകൊണ്ടു തുള്ളിച്ചാടി.  
5: എന്റെ പ്രിയനു തുറന്നുകൊടുക്കാന്‍ ഞാനെഴുന്നേറ്റുഎന്റെ കൈയില്‍നിന്നു മീറയും എന്റെ വിരലുകളില്‍നിന്നു മീറത്തുള്ളിയും വാതില്‍കൊളുത്തില്‍ ഇറ്റുവീണു.  
6: എന്റെ പ്രിയനായി ഞാന്‍ കതകു തുറന്നുപക്ഷേഅവന്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്റെ ഹൃദയം പരവശമായി. ഞാനവനെയന്വേഷിച്ചുകണ്ടെത്തിയില്ല. ഞാനവനെ വിളിച്ചുഅവന്‍ വിളികേട്ടില്ല.  
7: കാവല്‍ക്കാര്‍ നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോള്‍ എന്നെക്കണ്ടുഅവരെന്നെതല്ലിഅവരെന്നെ മുറിവേല്പിച്ചു. അവരെന്റെയങ്കി കവര്‍ന്നെടുത്തു. മതിലുകളുടെ ആ കാവല്‍ക്കാര്‍തന്നെ.  
8: ജറുസലെംപുത്രിമാരേഞാന്‍ കെഞ്ചുന്നു: എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെയറിയിക്കണമേ.  

തോഴിമാര്‍:
9: മാനിനിമാരില്‍ അതിസുന്ദരീഇതര കാമുകന്മാരെക്കാള്‍ നിന്റെ കാമുകന് എന്തു മേന്മയാണുള്ളത്ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രം, നിന്റെ കാമുകന് മറ്റുകാമുകന്മരെക്കാള്‍ എന്തു മേന്മ?  

മണവാട്ടി:
10: എന്റെ പ്രിയന്‍ അരുണനെപ്പോലെ തേജസ്സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍.  
11: അവന്റെ ശിരസ്സു തനിത്തങ്കമാണ്. കാക്കക്കറുപ്പുള്ള അവന്റെ അളകാവലി തിരമാലയ്ക്കു തുല്യം.
12: അവന്റെ കണ്ണുകള്‍ അരുവിക്കരയിലെ പ്രാവുകളെപ്പോലെയാണ്. പാലില്‍ കുളിച്ചു തൂവലൊതുക്കിയ അരിപ്രാവുകളെപ്പോലെതന്നെ.
13: അവന്റെ കവിളുകള്‍ സുഗന്ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്അവിടെനിന്നു പരിമളം പൊഴിയുന്നു അവന്റെ അധരം ലില്ലിപ്പൂക്കളാണ്അവിടെനിന്നു നറുംപശദ്രവം ഇറ്റുവീഴുന്നു.  
14: അവന്റെ ഭുജങ്ങള്‍ രത്നംപതിച്ച സുവര്‍ണ്ണദണ്ഡുകള്‍; അവന്റെ ശരീരം ഇന്ദ്രനീലംപതിച്ച ദന്തനിര്‍മ്മിതിയാണ്. 
15: അവന്റെ കാലുകള്‍ സുവര്‍ണ്ണതലത്തിലുറപ്പിച്ച വെണ്ണക്കല്‍ സ്തംഭങ്ങള്‍. അവന്റെയാകാരം ലബനോനിലെ വിശിഷ്ടമായ ദേവദാരുപോലെ.   
16: അവന്റെ മൊഴികള്‍ അതിമധുരമാണ്എല്ലാംകൊണ്ടും അഭികാമ്യനാണവന്‍. ജറുസലെംപുത്രിമാരേഇതാണെന്റെ പ്രിയന്‍, ഇതാണെന്റെ തോഴന്‍.

അദ്ധ്യായം 6

തോഴിമാര്‍:
1: അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയനെങ്ങുപോയിഎങ്ങോട്ടാണു നിന്റെ പ്രിയന്‍ പിരിഞ്ഞുപോയത്പറയൂനിന്നോടൊപ്പം ഞങ്ങളുമവനെ തേടിവരാം.  

മണവാട്ടി:
2: എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിതന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനുംലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.  
3: ഞാനെന്റെ പ്രിയന്റേതാണ്; എന്റെ പ്രിയനെന്റേതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.  

ഗാനം അഞ്ച്

മണവാളന്‍:
4: എന്റെ പ്രിയേനീ തിര്‍സാനഗരംപോലെ മനോഹരിയാണ്ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തിവരുന്ന സൈന്യംപോലെ നീ ഭയദയുമാണ്.   
5: നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അതെന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ് മലഞ്ചെരിവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.  
6: കുളികഴിഞ്ഞു വരുന്ന ചെമ്മരിയാടുകളെപ്പോലെ ഒന്നൊഴിയാതെ നിരയൊത്തതാണു നിന്റെ പല്ലുകള്‍
7: മൂടുപടത്തില്‍ മറഞ്ഞ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതിപോലെയാണ്.
8: അറുപതു രാജ്ഞിമാരും എണ്‍പത് ഉപനാരികളും എണ്ണമറ്റ കന്യകമാരുമുണ്ട്.
9: എന്നാല്‍ എന്റെ മാടപ്രാവ്എന്റെ പൂര്‍ണ്ണവതിഒരുവള്‍മാത്രം. അമ്മയ്ക്കവള്‍ ഓമനയാണ്ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവളവികലയാണ്. കന്യകമാര്‍ അവളെക്കണ്ട് ഭാഗ്യവതിയെന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളും അങ്ങനെതന്നെ അവളെ പുകഴ്ത്തി.  
10: ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയുമായ ഇവളാരാണ്?  
11: ഞാന്‍ ബദാംതോട്ടത്തിലേക്കിറങ്ങിച്ചെന്നുതാഴ്‌വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍.  

മണവാട്ടി:
12: ഞാനറിയാതെതന്നെ എന്റെ ഭാവനയെന്നെ രഥത്തില്‍ എന്റെ നാഥന്റെയരികിലിരുത്തി.  

തോഴിമാര്‍:
13: ഷൂലാംകന്യകേമടങ്ങിവരൂ. മടങ്ങിവരൂഞങ്ങള്‍ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മദ്ധ്യത്തില്‍ നൃത്തംചെയ്യുന്ന ഷൂലാംകന്യകയെ നിങ്ങളെന്തിനു തുറിച്ചുനോക്കുന്നു

അദ്ധ്യായം 7

മണവാളന്‍:
1: രാജകുമാരീപാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ത്ഥനായ ശില്പിതീര്‍ത്ത കോമളമായ രത്നഭൂഷണംപോലെയാണു നിന്റെ നിതംബം.   
2: സുരഭിലമായ വീഞ്ഞൊഴിയാത്ത വൃത്തമൊത്ത പാനപാത്രമാണു നിന്റെ നാഭി. ലില്ലിപ്പൂക്കളതിരിട്ട ഗോതമ്പുകൂനയാണു നിന്റെയുദരം  
3: ഇരട്ടപിറന്ന മാന്‍കുട്ടികളെപ്പോലെയാണു നിന്റെ സ്തനങ്ങള്‍. 
4: ദന്തനിര്‍മ്മിതമായ ഗോപുരംപോലെയാണു നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബേത്റബീംകവാടത്തിനരികിലുള്ള കുളങ്ങള്‍പോലെയാണു നിന്റെ നയനങ്ങള്‍. ദമാസ്ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരംപോലെയാണു നിന്റെ നാസിക.   
5: കാര്‍മ്മല്‍മലപോലെ നിന്റെ ശിരസ്സുയര്‍ന്നുനില്‍ക്കുന്നു. നിന്റെ, ഒഴുകുന്ന അളകാവലി, രക്താംബരംപോലെയാണ്. നിന്റെ അളകങ്ങള്‍, രാജാവിനെ തടവിലാക്കാന്‍പോന്നതാണ്.   
6: പ്രിയേആനന്ദദായിനീനീയെത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്!  
7: ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീനിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍പോലെയാണ്.   
8: ഞാന്‍ ഈന്തപനയില്‍ കയറുംഅതിന്റെ കൈകളില്‍ പിടിക്കും. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും നിന്റെ ശ്വാസം ആപ്പിളിന്റേ തുപോലെ സുഗന്ധമുള്ളതുമായിരിക്കട്ടെ.  
9: അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായൊഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞുപോലെയായിരിക്കട്ടെ, നിന്റെ ചുംബനങ്ങള്‍.   

മണവാട്ടി:
10: ഞാനെന്റെ പ്രിയന്റേതാണ്അവനെന്നെയാണു കാംക്ഷിക്കുന്നത്.   
11: എന്റെ പ്രിയനേവരൂനമുക്കു വയലിലേക്കു പോകാം. ഗ്രാമത്തിലുറങ്ങാം.   
12: രാവിലെ നമുക്കു മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്നന്വേഷിക്കാം. അവിടെവച്ചു നിനക്കു ഞാന്‍ എന്റെ പ്രേമം പകരാം.  
13: ദുദായിപ്പഴം സുഗന്ധം വീശുന്നുനമ്മുടെ വാതില്‍ക്കല്‍ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേപഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായൊരുക്കിയിരിക്കുന്നു. 

അദ്ധ്യായം 8


1: നീ സഹോദരനായിരുന്നെങ്കില്‍, എന്റെയമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നുആരുമെന്നെ നിന്ദിക്കുകയില്ല.  
2: ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്കു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്കുമായിരുന്നു. 
3: അവന്റെ ഇടതുകരം എന്റെ തലയിണയായിരുന്നെങ്കില്‍! വലതുകരമെന്നെ ആലിംഗനംചെയ്തിരുന്നെങ്കില്‍!  

മണവാളന്‍:
4: ജറുസലെംപുത്രിമാരേസമയമാകുംമുമ്പു നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ.

ഗാനം ആറ്

തോഴിമാര്‍:
5: ആത്മനാഥനെച്ചാരി, വിജനപ്രദേശത്തുനിന്നു വരുന്ന ഇവളാരാണ്?

മണവാളന്‍:
ആപ്പിള്‍മരച്ചുവട്ടില്‍വച്ചു ഞാന്‍ നിന്നെയുണര്‍ത്തി. അവിടെ നിന്റെ അമ്മ ഈറ്റുനോവനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണു പ്രസവവേദനയനുഭവിച്ചത്. 
6: നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തിലടയാളമായും എന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ, ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്അതിശക്തമായ തീജ്ജ്വാല
7: ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്നിയെ കെടുത്താനാവില്ലപ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രേമം വിലയ്ക്കുവാങ്ങാന്‍ സര്‍വ്വസമ്പത്തും കൊടുത്താലും അതപഹാസ്യമാവുകയേയുള്ളു.  

സഹോദരന്മാര്‍:
8: നമുക്കൊരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി, വിവാഹാലോചനവരുമ്പോള്‍ നമ്മളെന്തുചെയ്യും
9: അവള്‍ ഒരു മതിലായിരുന്നെങ്കില്‍ ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കില്‍ നമുക്കു ദേവദാരുപ്പലകകൊണ്ടു കതകുണ്ടാക്കാമായിരുന്നു.   

മണവാട്ടി:
10: ഞാനൊരു മതിലാണ്സ്തനങ്ങളാണു ഗോപുരങ്ങള്‍. അപ്പോള്‍ അവന്റെ ദൃഷ്ടിയില്‍ ഞാന്‍ സമാധാനംകണ്ടെത്തി.  

മണവാളന്‍:
11: സോളമന് ബാല്‍ഹമോണിലൊരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.  
12: എന്റെ മുന്തിരിത്തോട്ടമാകട്ടെ, എന്റേതുമാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെകൃഷിക്കാര്‍ക്ക് ഇരുനൂറുമുണ്ടായിക്കൊള്ളട്ടെ.  
13: ഉദ്യാനത്തില്‍ വസിക്കുന്നവളേഎന്റെ തോഴിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ.   

മണവാട്ടി:
14: എന്റെ പ്രിയനേവേഗംവരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍ കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക. 

നൂറ്റിയെണ്‍പത്തിയേഴാം ദിവസം: സഭാപ്രസംഗകന്‍ 7 - 12


അദ്ധ്യായം 7

വിവിധചിന്തകള്‍
1: മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സല്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.
2: സദ്യനടക്കുന്ന വീട്ടില്‍പ്പോകുന്നതിനെക്കാള്‍ നല്ലതു വിലാപംനടക്കുന്ന വീട്ടില്‍പ്പോകുന്നതാണ്. സര്‍വ്വരുടെയും അന്ത്യമിതാണെന്ന്, ജീവിച്ചിരിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളും.
3: ചിരിക്കുന്നതിനെക്കാള്‍ മേന്മ കരയുന്നതിനാണ്; അതു മുഖം മ്ലാനമാക്കുമെങ്കിലും ഹൃദയത്തിനാശ്വാസം നല്കും.
4: ജ്ഞാനിയുടെ ഹൃദയം കണ്ണീരിന്റെ ഭവനത്തിലാണ്; മൂഢന്റെ ഹൃദയം ആഹ്ലാദത്തിന്റെ ഭവനത്തിലും.
5: ഭോഷന്റെ ഗാനംകേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസനകള്‍കേള്‍ക്കുന്നതാണു നല്ലത്.
6: കലത്തിനടിയില്‍ ചുള്ളിവിറക്, കിരുകിരാ കത്തുന്നതുപോലെയാണു ഭോഷന്റെ ചിരി; ഇതും മിഥ്യതന്നെ.
7: മര്‍ദ്ദനം ജ്ഞാനിയെ ഭോഷനാക്കും, നിശ്ചയം; കൈക്കൂലി മനസ്സിനെ ദുഷിപ്പിക്കുന്നു.
8: ഏതിന്റെയും അന്തമാണ് ആരംഭത്തേക്കാള്‍ മെച്ചം; അഹങ്കാരിയെക്കാള്‍ ക്ഷമാശീലന്‍ ഉത്തമനാണ്.
9: ക്ഷിപ്രകോപമരുത്; കോപം ഭോഷന്റെ മടിയില്‍ വിശ്രമിക്കുന്നു.
10: കഴിഞ്ഞകാലം ഇന്നത്തെക്കാള്‍ മെച്ചമായതെങ്ങനെയെന്നു ചോദിക്കരുത്. ജ്ഞാനത്തില്‍നിന്നു വരുന്നതല്ല ഈ ചോദ്യം.
11: ജ്ഞാനം പിതൃസ്വത്തുപോലെ ശ്രേഷ്ഠമാണ്; ജീവിക്കുന്നവര്‍ക്ക് അതുപകരിക്കും.
12: ധനം പരിരക്ഷനല്കുന്നതുപോലെ, ജ്ഞാനവും പരിരക്ഷ നല്കുന്നു. ജ്ഞാനിയുടെ ജീവന്‍ രക്ഷിക്കുമെന്നതിലാണ്, ജ്ഞാനത്തിന്റെ വൈശിഷ്ട്യം.
13: ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കൂ; അവിടുന്നു വളഞ്ഞതായി നിര്‍മ്മിച്ചതു നേരെയാക്കാന്‍ ആര്‍ക്കുസാധിക്കും?
14: സുഭിക്ഷതയില്‍ സന്തോഷിക്കുക; വിപത്തില്‍ പര്യാലോചിക്കുക; രണ്ടുമൊരുക്കിയതു ദൈവമാണ്. എന്താണു വരാന്‍പോകുന്നതെന്നു മനുഷ്യന്‍ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
15: എന്റെ വ്യര്‍ത്ഥജീവിതത്തില്‍ ഞാന്‍ സകലതും കണ്ടു. നീതിയില്‍ നശിക്കുന്ന നീതിമാനുണ്ട്. തിന്മ ചെയ്തിട്ടും ദീര്‍ഘായുസ്സു ലഭിക്കുന്ന ദുഷ്ടന്മാരുണ്ട്.
16: അമിതനീതിയോ അമിതജ്ഞാനമോ അരുത്. നീ എന്തിനു നിന്നെത്തന്നെ നശിപ്പിക്കുന്നു?
17: പരമദുഷ്ടനോ മൂഢനോ ആകരുത്. കാലമെത്താതെ നീ മരിക്കുന്നതെന്തിന്?
18: ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേതില്‍നിന്നു പിടിവിടാതെ സൂക്ഷിക്കണം. ദൈവത്തെ ഭയപ്പെടുന്നവനു രണ്ടിലും വിജയംകിട്ടും.
19: നഗരത്തിലെ പത്തു ഭരണാധിപന്മാരെക്കാള്‍ ശക്തി, ജ്ഞാനം ജ്ഞാനിക്കു പകര്‍ന്നുകൊടുക്കുന്നു.
20: ഒരിക്കലും പാപംചെയ്യാതെ നന്മമാത്രംചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.
21: മനുഷ്യര്‍ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്. ചെവികൊടുത്താല്‍, നിന്റെ ദാസന്‍ നിന്നെ ശപിക്കുന്നതു കേട്ടെന്നുവരും.
22: നീതന്നെ പലപ്പോഴും അന്യരെ ശപിച്ചിട്ടുള്ളതു നിനക്കു നന്നായറിയാം.
23: ജ്ഞാനംകൊണ്ടു ഞാന്‍ ഇവയെല്ലാം പരിശോധിച്ചിരിക്കുന്നു; ഞാന്‍ പറഞ്ഞു: ഞാന്‍ ജ്ഞാനിയായിരിക്കും. എന്നാല്‍ അതെത്ര വിദൂരമായ ലക്ഷ്യമായിരുന്നു!
24: യാഥാര്‍ത്ഥ്യം എത്ര വിദൂരത്താണ്; ആഴത്തില്‍, അളക്കാന്‍കഴിയാത്ത ആഴത്തില്‍, ആര്‍ക്കതു കണ്ടുപിടിക്കാന്‍കഴിയും?
25: ജ്ഞാനവും കാര്യങ്ങളുടെ പൊരുളും വിവേചനബുദ്ധിയോടെ അന്വേഷിച്ചറിയാനും, ഭോഷത്തത്തിന്റെ ദുഷ്ടതയും ഭ്രാന്താകുന്ന മൗഢ്യവും ഗ്രഹിക്കാനും ഞാന്‍ പരിശ്രമിച്ചു.
26: മരണത്തെക്കാള്‍ കയ്പുള്ളവളാണ് നാരി എന്നു ഞാന്‍ മനസ്സിലാക്കി. കാരണം, അവളുടെ ഹൃദയം കെണിയും വലയുമാണ്, കൈകള്‍ ചങ്ങലയും. ദൈവപ്രസാദമുള്ളവര്‍ അവളില്‍നിന്നു രക്ഷനേടും, എന്നാല്‍ പാപി അവളുടെ പിടിയില്‍പ്പെടും.
27: സഭാപ്രസംഗകന്‍ പറയുന്നു: എന്റെ മനസ്സു തുടര്‍ച്ചയായി അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍കഴിയാത്ത ഒന്ന്, ഇതാ ഞാന്‍ കണ്ടിരിക്കുന്നു.
28: അല്പാല്പമായറിഞ്ഞതിന്റെ ആകെത്തുകയാണിത്. എന്റെ മനസ്സ് ആവര്‍ത്തിച്ചന്വേഷിച്ചിട്ടും കണ്ടെത്താന്‍കഴിയാത്തതാണിത്. ആയിരത്തിലൊരുവനെ ഞാന്‍ പുരുഷനായിക്കണ്ടു; എന്നാല്‍ ഒരുവളെയും സ്ത്രീയായിക്കണ്ടില്ല.
29: ഞാന്‍ കണ്ടതിതാണ്: ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അവന്റെതന്നെ സൃഷ്ടിയാണ്.

അദ്ധ്യായം 8

ജ്ഞാനിയും രാജാവും

1: ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുളറിയുന്നവനാരുണ്ട്? ജ്ഞാനം മുഖത്തെ പ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെയകറ്റുന്നു.
2: ദൈവനാമത്തില്‍ചെയ്ത ശപഥമോര്‍ത്തു രാജകല്പനപാലിക്കുക;
3: അനിഷ്ടകരമെങ്കിലും അവന്റെ സന്നിധി വിട്ടുപോയി, ഉടനെ അതു ചെയ്യുക; യഥേഷ്ടം പ്രവര്‍ത്തിക്കുന്നവനാണല്ലോ രാജാവ്.
4: അവന്റെ വാക്ക് അന്തിമമാണ്. നീ എന്തുചെയ്യുന്നുവെന്ന് അവനോടു ചോദിക്കാന്‍ ആരു മുതിരും?
5: കല്പനയനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്ഞാനി, തക്കസമയവും വഴിയുമറിയുന്നു.
6: മനുഷ്യജീവിതം ഭാരത്തിനടിപ്പെട്ടതെങ്കിലും ഓരോന്നിനും അതതിന്റെ സമയവും നീതിയുമുണ്ട്.
7: ഭാവി അവനജ്ഞാതമാണ്, അതെങ്ങനെയിരിക്കുമെന്നുപറയാന്‍ ആര്‍ക്കുകഴിയും?
8: പ്രാണനെ പിടിച്ചുനിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്കുകഴിയും? യുദ്ധസേവനത്തില്‍നിന്നു വിടുതലില്ല; ദുഷ്ടതയ്ക്കടിമയായവരെ അതു മോചിപ്പിക്കുകയില്ല.
9: മനുഷ്യന്‍, മനുഷ്യന്റെമേല്‍ അധികാരംസ്ഥാപിച്ചു ദ്രോഹിക്കുന്നതിനിടയില്‍ സൂര്യനുകീഴുള്ള എല്ലാറ്റിലും സൂക്ഷ്മനിരീക്ഷണംനടത്തി കണ്ടെത്തിയതാണിത്.

ദുഷ്ടനും നീതിമാനും ഒന്നുപോലെ
10: ദുഷ്ടന്മാരെ സംസ്‌കരിക്കുന്നതു ഞാന്‍ കണ്ടു; വിശുദ്ധസ്ഥലത്തു വ്യാപരിച്ചിരുന്നവരാണവര്‍. ഇതൊക്കെച്ചെയ്ത തങ്ങളുടെ നഗരത്തില്‍ അവര്‍ ശ്ലാഘിക്കപ്പെട്ടിരുന്നു. ഇതും മിഥ്യതന്നെ.
11: തിന്മയ്ക്കുള്ള ശിക്ഷ, ഉടന്‍ നടപ്പാക്കാത്തതിനാല്‍ മനുഷ്യമക്കളുടെ ഹൃദയം അതില്‍ മുഴുകുന്നു.
12: നൂറുതവണ തിന്മചെയ്തിട്ടും ദുഷ്ടന്റെ ജീവിതം സുദീര്‍ഘമാണെങ്കിലും ദൈവഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭക്തിയോടെ വ്യാപരിക്കുന്നു.
13: നീചനു നന്മ കൈവരുകയില്ല. ജീവിതം നിഴല്‍പോലെ നീട്ടാനും അവനു കഴിയുകയില്ല. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭയത്തോടെയല്ല വ്യാപരിക്കുന്നത്.
14: നീതിമാന്മാര്‍ക്കു നീചന്മാരുടെ പ്രവൃത്തികള്‍ക്കു യോജിച്ച അനുഭവവും, നീചന്മാര്‍ക്കു നീതിമാന്മാരുടെ പ്രവൃത്തികള്‍ക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നുവെന്നതു ഭൂമിയിലുള്ള ഒരു മിഥ്യയാണ്. ഇതും മിഥ്യയാണെന്നു ഞാന്‍ പറഞ്ഞു.
15: ഇവിടെ ഞാന്‍ നിര്‍ദ്ദേശിക്കുന്നതു സന്തോഷിക്കുകയെന്നാണ്, ഭക്ഷിക്കുകയും പാനംചെയ്യുകയും ആനന്ദിക്കുകയുംചെയ്യുന്നതല്ലാതെ വേറെ ഭാഗ്യമില്ല. ഇതു സൂര്യനുകീഴേ ദൈവം അവനു നല്കിയിരിക്കുന്ന ആയുഷ്‌കാലത്തെ പ്രയത്നങ്ങളില്‍ അവനെ തുണയ്ക്കും.
16: ജ്ഞാനത്തെ അറിയാനും മനുഷ്യന്റെ വ്യാപാരങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ രാപകല്‍ വിശ്രമമെന്നിയേ പരിശ്രമിച്ചു.
17: അപ്പോള്‍ക്കണ്ടതു ദൈവത്തിന്റെ കരവേലകളാണ്; സൂര്യനുകീഴേ നടക്കുന്ന പ്രവൃത്തികളെല്ലാം കണ്ടുപിടിക്കാന്‍ മനുഷ്യനു സാദ്ധ്യമല്ലെന്നാണ്. എത്ര ബുദ്ധിമുട്ടിയന്വേഷിച്ചാലും അതു കണ്ടെത്തുകയില്ല. അതു കണ്ടുപിടിച്ചുവെന്നു ബുദ്ധിമാന്‍ അവകാശപ്പെട്ടാലും അത്, 
വനതീതമത്രേ.

അദ്ധ്യായം 9

1: നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്നേഹപൂര്‍വ്വമോ ദ്വേഷപൂര്‍വ്വമോയെന്നു മനുഷ്യനറിയുന്നില്ല. അവന്റെ മുമ്പിലുള്ളതെല്ലാം മിഥ്യയാണ്,
2: എന്തെന്നാല്‍ നീതിമാനും നീചനും, സന്മാര്‍ഗ്ഗിക്കും ദുര്‍മാര്‍ഗ്ഗിക്കും, ശുദ്ധനും അശുദ്ധനും, ബലിയര്‍പ്പിക്കുന്നവനും അര്‍പ്പിക്കാത്തവനും, നല്ലവനും ദുഷ്ടനും, ശപഥംചെയ്യുന്നവനും ചെയ്യാത്തവനും ഗതിയൊന്നുതന്നെ.
3: എല്ലാവര്‍ക്കും ഒരേഗതി വന്നുചേരുന്നത്, സൂര്യനുകീഴേ എല്ലാ പ്രവൃത്തികളിലുമടങ്ങിയിരിക്കുന്ന തിന്മയാണ്. മനുഷ്യഹൃദയം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു; ജീവിതകാലംമുഴുവന്‍ അവര്‍ ഭ്രാന്തുകൊണ്ടു നിറഞ്ഞിരിക്കുന്നു. അതിനുശേഷം അവര്‍ മൃതലോകത്തിലെത്തുന്നു.
4: എന്നാല്‍, ജീവിക്കുന്നവരോടൊപ്പം എണ്ണപ്പെടുന്നവന് എന്നിട്ടും പ്രത്യാശയുണ്ട്, ജീവനുള്ള നായ്, ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ.
5: കാരണം, ജീവിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്, മരിച്ചവരാകട്ടെ ഒന്നുമറിയുന്നില്ല. അവര്‍ക്കൊരു പ്രതിഫലവും ഇനിയില്ല. അവരെക്കുറിച്ചുള്ള സ്മരണ അസ്തമിച്ചിരിക്കുന്നു.
6: അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുകഴിഞ്ഞു, സൂര്യനുകീഴേ ഒന്നിലും അവര്‍ക്കിനിമേല്‍ ഓഹരിയില്ല.
7: പോയി സന്തോഷത്തോടുകൂടെ അപ്പം ഭക്ഷിക്കുക, ആഹ്ലാദഭരിതനായി വീഞ്ഞുകുടിക്കുക. കാരണം, നീ ചെയ്യുന്നതു ദൈവമംഗീകരിച്ചുകഴിഞ്ഞതാണ്.
8: നിന്റെ വസ്ത്രം എപ്പോഴും ശുഭ്രമായിരിക്കട്ടെ; നീ തലയില്‍ എണ്ണ പുരട്ടാതിരിക്കരുത്.
9: സൂര്യനുകീഴേ, ദൈവം നിനക്കു നല്കിയിരിക്കുന്ന വ്യര്‍ത്ഥമായ ജീവിതം, നീ സ്നേഹിക്കുന്ന ഭാര്യയോടൊത്താസ്വദിക്കുക, കാരണം, അതു നിന്റെ ജീവിതത്തിന്റെയും സൂര്യനുകീഴേ നീ ചെയ്യുന്ന പ്രയത്നത്തിന്റെയും ഓഹരിയാണ്.
10: ചെയ്യാനുള്ളതു സര്‍വ്വശക്തിയോടുംകൂടെ ചെയ്യുക; എന്തെന്നാല്‍ നീ ചെന്നുചേരേണ്ട പാതാളത്തില്‍ ജോലിക്കോ ചിന്തയ്‌ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനമില്ല.
11: സൂര്യനുകീഴേ, ഓട്ടം വേഗമുള്ളവനോ, യുദ്ധം ശക്തിയുള്ളവനോ, അപ്പം ജ്ഞാനിക്കോ, ധനം ബുദ്ധിമാനോ, അനുഗ്രഹം സമര്‍ത്ഥനോ അല്ല ലഭിച്ചിരിക്കുന്നതെന്നു ഞാന്‍ കണ്ടു; എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്.
12: തന്റെ സമയം മനുഷ്യനജ്ഞാതമാണ്. മത്സ്യം വലയില്‍പ്പെടുന്നതുപോലെയും പക്ഷികള്‍ കെണിയില്‍ക്കുടുങ്ങുന്നതുപോലെയും കഷ്ടകാലം വിചാരിക്കാത്ത നേരത്ത് മനുഷ്യമക്കളെക്കുടുക്കുന്നു.


ജ്ഞാനിയും ഭോഷനും
13: സൂര്യനുകീഴേ, ജ്ഞാനത്തിനു ശ്രേഷ്ഠമായൊരു ദൃഷ്ടാന്തം ഞാന്‍ കണ്ടു.
14: ഏതാനുമാളുകള്‍മാത്രമുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു; ശക്തനായ ഒരു രാജാവു വന്ന്, അതിനെതിരേ പ്രബലമായ ഉപരോധമേര്‍പ്പെടുത്തി.
15: എന്നാല്‍, അവിടെ നിര്‍ദ്ധനനായ ഒരു ജ്ഞാനിയുണ്ടായിരുന്നു, അവന്‍ തന്റെ ബുദ്ധികൊണ്ട് ആ നഗരത്തെ രക്ഷിച്ചു. പക്ഷേ, ആരുമവനെ സ്മരിച്ചില്ല.
16: ദരിദ്രന്റെ ജ്ഞാനം അപമാനിക്കപ്പെടുകയും അവന്റെ വാക്കുകള്‍ അവ ഗണിക്കപ്പെടുകയുംചെയ്താലും ജ്ഞാനമാണു ശക്തിയെക്കാള്‍ ശ്രേഷ്ഠമെന്നു ഞാന്‍ പറയുന്നു.
17: മൂഢന്മാരെ ഭരിക്കുന്ന രാജാവിന്റെ ആക്രോശത്തെക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനിയുടെ ശാന്തമായ വാക്കുകള്‍.
18: ആയുധങ്ങളെക്കാള്‍ ശ്രേഷ്ഠമാണു ജ്ഞാനം. എന്നാല്‍ വളരെയധികം നന്മ നശിപ്പിക്കാന്‍ ഒരൊറ്റപ്പാപിമതിയാകും.

അദ്ധ്യായം 10

1: ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയുംകെടുത്താന്‍ അല്പം മൗഢ്യംമതി.
2: ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു.
3: മൂഢന്‍ വഴിയേ നടന്നാല്‍മതി, അല്പബുദ്ധിയായ അവന്‍, താന്‍ ഭോഷനാണെന്നു വെളിപ്പെടുത്തും.
4: രാജാവു കോപിച്ചാല്‍ സ്ഥലംവിടാതെ അവിടെത്തന്നെ നില്ക്കണം; വിധേയത്വം, വലിയ തെറ്റുകള്‍ക്കു പരിഹാരമായിഭവിക്കും.
5: സൂര്യനുകീഴേ ഞാനൊരു തിന്മ കണ്ടു. രാജാക്കന്മാര്‍ക്കു പറ്റുന്ന ഒരു തെറ്റ്. ഭോഷന്‍ ഉന്നതസ്ഥാനത്തെത്തുന്നു.
6: സമ്പന്നര്‍ താണ തലങ്ങളിലിരിക്കുന്നു.
7: അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കള്‍ അടിമകളെപ്പോലെ കാല്‍നടയായും സഞ്ചരിക്കുന്നതു ഞാന്‍ കണ്ടു.
8: കുഴികുഴിക്കുന്നവന്‍ അതില്‍ വീഴും; ചുമരു പൊളിക്കുന്നവനു സര്‍പ്പദംശനമേല്‍ക്കും.
9: കല്ലു വെട്ടുന്നവന്, അതുകൊണ്ടുതന്നെ മുറിവേല്‍ക്കും. വിറകു കീറുന്നവന് അതില്‍നിന്നപകടം ഭവിക്കും.
10: മുനതേഞ്ഞ ഇരുമ്പ്, കൂര്‍പ്പിക്കാതിരുന്നാല്‍ അധികം ശക്തി പ്രയോഗിക്കേണ്ടി വരും.
11: എന്നാല്‍, ജ്ഞാനം വിജയംനേടുന്നു. മെരുക്കുന്നതിനുമുമ്പു സര്‍പ്പംദംശിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല.
12: ജ്ഞാനിയുടെ വചനം പ്രസാദകരമാണ്; ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു.
13: അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്; സംസാരത്തിന്റെ അവസാനം തനിഭ്രാന്തും.
14: തനിക്കുശേഷം എന്തുസംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല; വരാനിരിക്കുന്നത് ആരുമറിയുന്നില്ല; എങ്കിലും ഭോഷന്‍ അതിഭാഷണംചെയ്യുന്നു.
15: നഗരത്തിലേക്കുള്ള വഴിയറിയാതെ കഷ്ടപ്പെട്ട്, ഭോഷന്‍ തളരുന്നു.
16: ശിശു, ഭരണംനടത്തുകയും രാജകുമാരന്മാര്‍ ഉഷസ്സില്‍ വിരുന്നുണ്ണുകയുംചെയ്യുന്ന രാജ്യമേ, നിനക്കു ഹാ കഷ്ടം!
17: ആഭിജാത്യമുള്ള രാജാവിനെ ലഭിച്ച രാജ്യം ഭാഗ്യമുള്ളത്. അവിടെ രാജകുമാരന്മാര്‍ ശക്തിയാര്‍ജിക്കാന്‍വേണ്ടി, ഉന്മത്തരാകാനല്ല, ഉചിത സമയത്തുമാത്രം വിരുന്നുനടത്തുന്ന രാജ്യം ഭാഗ്യമുള്ളത്.
18: ഉടമസ്ഥന്‍ അശ്രദ്ധനായാല്‍, മേല്‍ക്കൂരയിടിഞ്ഞുവീഴും; അവന്‍ അലസനായാല്‍ പുര ചോരും.
19: അപ്പമുണ്ടാക്കുന്നതു സന്തോഷിക്കാനാണ്; വീഞ്ഞു ജീവിതത്തിന് ആനന്ദം പകരുന്നു. എന്നാല്‍ എല്ലാറ്റിനും പണം വേണം.
20: രാജാവിനെ വിചാരത്തില്‍പോലും ശപിക്കരുത്. ഉറക്കറയില്‍പോലും ധനവാനെയും; ആകാശപ്പറവകള്‍ നിന്റെ ശബ്ദമേറ്റെടുക്കും, ഏതെങ്കിലും പതത്രിജാതി അക്കാര്യം ഉതിര്‍ത്തെന്നുവരും.

അദ്ധ്യായം 11

വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുക
1: അപ്പം നീ വെള്ളത്തിലേക്കെറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.
2: ഏഴോ എട്ടോ കാര്യങ്ങളില്‍ ധനംമുടക്കുക. ഭൂമിയില്‍ എന്തു തിന്മയാണ് സംഭവിക്കുകയെന്നു നീയറിയുന്നില്ലല്ലോ.
3: മേഘങ്ങള്‍ വെള്ളംനിറയുമ്പോള്‍ അതു നിശ്ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും.
4: കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല.
5: ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്ന് അറിയാത്തതുപോലെ സര്‍വ്വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീയറിയുന്നില്ല.
6: രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിന്‍വലിക്കരുത്, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോയെന്നു നീയറിയുന്നില്ലല്ലോ.
7: വെളിച്ചം സുഖദമാണ്. സൂര്യനെ നോക്കുന്നതു കണ്ണിനു നല്ലതാണ്.
8: ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവന്‍ അക്കാലമെല്ലാമാനന്ദിക്കട്ടെ; എന്നാല്‍ അന്ധകാരത്തിന്റെ ദിനങ്ങള്‍ നിരവധിയായിരിക്കുമെന്ന് ഓര്‍ക്കുകയുംചെയ്യട്ടെ. വരുന്നതെല്ലാം മിഥ്യയാണ്.

യുവത്വവും വാര്‍ദ്ധക്യവും
9: യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെയാനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മ്മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും.
10: മനസ്സില്‍നിന്ന് ആകുലതയകറ്റുക. ശരീരത്തില്‍നിന്നു വേദന ദുരീകരിക്കുക; യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്
.

അദ്ധ്യായം 12

1: ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദ്ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുമ്പ്, യൗവനകാലത്തു സ്രഷ്ടാവിനെ സ്മരിക്കുക.
2: സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളുമിരുണ്ടുപോകും; വൃഷ്ടികഴിഞ്ഞു മറഞ്ഞമേഘങ്ങള്‍ വീണ്ടുംവരും.
3: വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്തന്മാര്‍ കൂനിപ്പോവുകയും, അരയ്ക്കുന്നവര്‍, ആളുകുറവായതിനാല്‍ വിരമിക്കുകയും കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്ധരാവുകയുംചെയ്യും;
4: തെരുവിലെ വാതിലുകളടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ്ദംകേട്ട്, മനുഷ്യനുണര്‍ന്നുപോകും; ഗായികമാരുടെ ശബ്ദം താഴും.
5: ഉയര്‍ന്നുനില്ക്കുന്നതും വഴിയില്‍ക്കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാംവൃക്ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശയറ്റുപോകും; മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും.
6: വെള്ളിച്ചരടു പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ചു കുടമുടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
7: ധൂളി, അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവു തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
8: സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്തവും മിഥ്യ.

ഉപസംഹാരം
9: സഭാപ്രസംഗകന്‍ ജ്ഞാനിയായിരുന്നു, കൂടാതെ അവന്‍ ആപ്തവചനങ്ങള്‍ വിവേചിച്ചുപഠിക്കുകയും ക്രമത്തിലടുക്കുകയുംചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് അറിവുപകര്‍ന്നു.
10: ഇമ്പമുള്ള വാക്കുകള്‍ കണ്ടുപിടിക്കാന്‍ സഭാപ്രസംഗകന്‍ ശ്രമിച്ചിട്ടുണ്ട്, സത്യവചസ്സുകള്‍ സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
11: ജ്ഞാനിയുടെ വാക്കുകള്‍ ഇടയന്റെ വടിപോലെയാണ്. ഇടയന്റെ സമാഹരിക്കപ്പെട്ട സൂക്തങ്ങള്‍ തറഞ്ഞുകയറിയ ആണികള്‍പോലെയാണ്.
12: മകനേ, ഇതിലപ്പുറമുള്ള സകലതിലും നീ മുന്‍കരുതലുള്ളവനായിരിക്കണം. നിരവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുക എന്നുവച്ചാല്‍ അതിനവസാനമുണ്ടാവുകയില്ല, അദ്ധ്യയനം അധികമായാല്‍ അതു ശരീരത്തെത്തളര്‍ത്തും.
13: പരിസമാപ്തിയിതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.
14: നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനുമുമ്പില്‍ക്കൊണ്ടുവരും.

നൂറ്റിയെണ്‍പത്തിയാറാം ദിവസം: സഭാപ്രസംഗകന്‍ 1 - 6


അദ്ധ്യായം 1

മിഥ്യകളില്‍ മിഥ്യ
1: ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു,
2: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!
3: സൂര്യനുതാഴേ, മനുഷ്യന് അദ്ധ്വാനംകൊണ്ടെന്തു ഫലം?
4: തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നു.
5: സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു.
6: കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു.
7: നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കുതുടരുന്നു.
8: സകലവും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവരിക്കുക മനുഷ്യനു് അസാദ്ധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല.
9: ഉണ്ടായതുതന്നെ വീണ്ടുമുണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല.
10: പുതിയതെന്നുപറയാന്‍ എന്തുണ്ട്? യുഗങ്ങള്‍ക്കു മുമ്പുതന്നെ അതുണ്ടായിരുന്നു.
11: കഴിഞ്ഞതൊന്നും ആരുമോര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മ്മിക്കുകയില്ല.
12: സഭാപ്രസംഗകനായ ഞാന്‍ ജറുസലെമില്‍ ഇസ്രായേലിന്റെ രാജാവായിരുന്നു.
13: ആകാശത്തിന്‍കീഴ്‌ സംഭവിക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. വ്യഗ്രതയോടെചെയ്യാന്‍ ദൈവം മനുഷ്യനെയേല്പിച്ച ജോലി എത്ര ക്ലേശകരമാണ്!
14: സൂര്യനുകീഴേനടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്‌വേലയുമത്രേ.
15: വളഞ്ഞതു നേരെയാക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇല്ലാത്തത് എണ്ണുക അസാദ്ധ്യം.
16: ജറുസലെമില്‍ എനിക്കുമുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെയുംകാളധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചു; ജ്ഞാനത്തിന്റെയും അറിവിന്റെയും യഥാര്‍ത്ഥരൂപം അനുഭവിച്ചറിഞ്ഞു എന്നു ഞാന്‍ വിചാരിച്ചു.
17: ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും വിവേചിച്ചറിയാന്‍ ഞാനുദ്യമിച്ചു. ഇതും പാഴ്‌വേലയാണെന്നു ഞാന്‍ കണ്ടു.
18: കാരണം, ജ്ഞാനമേറുമ്പോള്‍ ദുഃഖവുമേറുന്നു, അറിവു വര്‍ദ്ധിക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിക്കുന്നു.

അദ്ധ്യായം 2

സുഖഭോഗങ്ങള്‍ മിഥ്യ

1: ഞാന്‍ എന്നോടുതന്നെ പറഞ്ഞു: സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും; ഞാന്‍ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും. എന്നാല്‍ ഇതും മിഥ്യതന്നെ!
2: ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും ഞാന്‍ മനസ്സിലാക്കി.
3: ജ്ഞാനത്തില്‍നിന്നു മനസ്സിളകാതെതന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ ഞാന്‍ നോക്കി; മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നുംചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നുമറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആശ്ലേഷിച്ചു.
4: ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്തു; ഞാന്‍ എനിക്കുവേണ്ടി മാളികകള്‍ പണിതു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു.
5: ഉദ്യാനങ്ങളും ഉപവനങ്ങളുമുണ്ടാക്കി, അവയില്‍ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു.
6: തോട്ടം നനയ്ക്കാന്‍ കുളങ്ങള്‍ കുഴിച്ചു.
7: എന്റെ വീട്ടില്‍പ്പിറന്ന അടിമകള്‍ക്കുപുറമേ ദാസന്മാരെയും ദാസിമാരെയും ഞാന്‍ വിലയ്ക്കുവാങ്ങി; ജറുസലെമിലെ എന്റെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതിനെക്കാളധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു.
8: സ്വര്‍ണ്ണവും വെള്ളിയും രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും ഭണ്ഡാരങ്ങളിലെ ധനവും സ്വന്തമാക്കി. അനേകം ഗായകന്മാരും ഗായികമാരും എനിക്കുണ്ടായിരുന്നു. മനുഷ്യനാഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും ഞാന്‍ സമ്പാദിച്ചു.
9: ജറുസലെമിലെ എന്റെ മുന്‍ഗാമികളെക്കാള്‍, ഞാന്‍ ഉന്നതനും മഹാനുമായിത്തീര്‍ന്നു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല.
10: എന്റെ നയനങ്ങള്‍ അഭിലഷിച്ചതൊന്നും ഞാനവയ്ക്കു നിഷേധിച്ചില്ല; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു, ഇത് എന്റെ അദ്ധ്വാനത്തിനു ലഭിച്ച പ്രതിഫലംതന്നെയായിരുന്നു.
11: പിന്നെ, ഞാനുണ്ടാക്കിയവയെയും അതിനുവേണ്ടിച്ചെയ്ത അദ്ധ്വാനത്തെയും ഞാന്‍ നിരൂപണംചെയ്തു. എല്ലാം മിഥ്യയും പാഴ്‌വേലയുമായിരുന്നു! സൂര്യനുകീഴേ ഒരു നേട്ടവുമില്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു.


ജ്ഞാനവും ഭോഷത്തവും മിഥ്യ

12: അതിനാല്‍ ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും ഞാന്‍ വിവേചിച്ചുകാണാന്‍തുടങ്ങി; രാജാവിന്റെ പിന്‍ഗാമിക്ക് എന്തുചെയ്യാന്‍ കഴിയും? അവന്‍ ചെയ്തതുതന്നെ വീണ്ടും ചെയ്യുക!
13: പ്രകാശം അന്ധകാരത്തെയെന്നപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കി.
14: ജ്ഞാനിക്കു കാണാന്‍ കണ്ണുണ്ട്, ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു. എന്നാല്‍, ഇരുവര്‍ക്കും ഗതി ഒന്നുതന്നെ എന്നു ഞാന്‍ കണ്ടു.
15: എന്നോടുതന്നെ ഞാന്‍ ചോദിച്ചു: ഭോഷന്റെയും എന്റെയും ഗതി ഒന്നുതന്നെയെങ്കില്‍ ഞാന്‍ എന്തിനു ജ്ഞാനിയായിരിക്കണം? ഇതും മിഥ്യയെന്ന് ഞാന്‍ ആത്മഗതം ചെയ്തു.
16: ഭോഷനെപ്പോലെതന്നെ ജ്ഞാനിക്കും ശാശ്വതസ്മരണ ലഭിക്കുകയില്ല. ഭാവിയില്‍ എല്ലാവരും വിസ്മൃതരാകും. ഭോഷനും ജ്ഞാനിയും ഒന്നുപോലെ മരിക്കുന്നു.
17: സൂര്യനു കീഴേ സംഭവിക്കുന്ന സമസ്തകാര്യവും വേദനാജനകമായതുകൊണ്ട് ഞാന്‍ ജീവിതം വെറുത്തു; എല്ലാം മിഥ്യയും നിരര്‍ത്ഥകവുമത്രേ.


അദ്ധ്വാനം വ്യര്‍ത്ഥം

18: സൂര്യനുകീഴേചെയ്ത അദ്ധ്വാനങ്ങളെല്ലാം ഞാന്‍ വെറുത്തു. കാരണം അവയുടെ ഫലം എന്റെ പിന്‍ഗാമിക്കുവിട്ടു ഞാന്‍ പോകേണ്ടിയിരിക്കുന്നു.
19: അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ എന്നാര്‍ക്കറിയാം? എന്തായാലും സൂര്യനുകീഴേ ഞാന്‍ ബുദ്ധിപൂര്‍വം പ്രയത്നിച്ചതിന്റെയെല്ലാം ഫലം അവന്റെ അധീനതയിലാകും. ഇതും മിഥ്യതന്നെ.
20: അതുകൊണ്ട് ഞാന്‍ മനസ്സുകെട്ട് സൂര്യനുകീഴേയുള്ള എല്ലാ പ്രയത്നങ്ങളിലുംനിന്നു പിന്മാറി.
21: ഒരുവന്‍ ജ്ഞാനവും അറിവും സാമര്‍ത്ഥ്യവുമുപയോഗിച്ച് അദ്ധ്വാനിച്ചുണ്ടാക്കിയവ, അവയ്ക്കുവേണ്ടി അശേഷം അദ്ധ്വാനിക്കാത്തവന്, ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും മിഥ്യയും വലിയ നിര്‍ഭാഗ്യവുമാണ്.
22: സൂര്യനുകീഴുള്ള കഠിനാദ്ധ്വാനവും മനഃക്ലേശവുംകൊണ്ട്, മനുഷ്യന് എന്തുനേട്ടം?
23: അവന്റെ ദിനങ്ങളെല്ലാം വേദനനിറഞ്ഞതാണ്; അദ്ധ്വാനമാകട്ടെ, ദുഃഖസങ്കുലവും. രാത്രിയില്‍പ്പോലും അവന്റെ മനസ്സിനു സ്വസ്ഥതയില്ല. ഇതും മിഥ്യതന്നെ.
24: തിന്നുകുടിച്ച്, സ്വന്തം പ്രയത്നത്തില്‍ ആനന്ദിക്കുന്നതിനെക്കാള്‍ നല്ലതായി മനുഷ്യനു വേറൊന്നില്ല. ഇതും ദൈവകരങ്ങളില്‍നിന്നാണെന്നു ഞാന്‍ ഗ്രഹിച്ചു.
25: ദൈവത്തില്‍നിന്നകന്നു ഭക്ഷിക്കാനോ ആനന്ദിക്കാനോ ആര്‍ക്കാണു കഴിയുക?
26: തന്നെ പ്രസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു; പാപിക്കാകട്ടെ, അവിടുത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ധനം ശേഖരിച്ചുകൂട്ടാനുള്ള ജോലിമാത്രം കൊടുക്കുന്നു. ഇതും മിഥ്യയും പാഴ്‌വേലയുംതന്നെ.

അദ്ധ്യായം 3

ഓരോന്നിനുമുണ്ട് സമയം

1: എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്.
2: ജനിക്കാനൊരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം.
3: കൊല്ലാനൊരു കാലം, സൗഖ്യമാക്കാനൊരു കാലം, തകര്‍ക്കാനൊരു കാലം, പണിതുയര്‍ത്താനൊരു കാലം,
4: കരയാനൊരു കാലം, ചിരിക്കാനൊരു കാലം, വിലപിക്കാനൊരു കാലം, നൃത്തംചെയ്യാനൊരു കാലം.
5: കല്ലുപെറുക്കിക്കളയാനൊരു കാലം, കല്ലുപെറുക്കിക്കൂട്ടാനൊരു കാലം, ആലിംഗനംചെയ്യാനൊരു കാലം. ആലിംഗനം ചെയ്യാതിരിക്കാനൊരു കാലം.
6: സമ്പാദിക്കാനൊരു കാലം, നഷ്ടപ്പെടുത്താനൊരു കാലം, സൂക്ഷിച്ചുവയ്ക്കാനൊരു കാലം, എറിഞ്ഞുകളയാനൊരു കാലം.
7: കീറാനൊരു കാലം, തുന്നാനൊരു കാലം, മൗനംപാലിക്കാനൊരു കാലം, സംസാരിക്കാനൊരു കാലം.
8: സ്നേഹിക്കാനൊരു കാലം, ദ്വേഷിക്കാനൊരു കാലം, യുദ്ധത്തിനൊരു കാലം, സമാധാനത്തിനൊരു കാലം.
9: അദ്ധ്വാനിക്കുന്നവന് അവന്റെ അദ്ധ്വാനംകൊണ്ടെന്തു ഫലം?
10: ദൈവം മനുഷ്യമക്കള്‍ക്കു നല്കിയ ശ്രമകരമായ ജോലി ഞാന്‍ കണ്ടു.
11: അവിടുന്നു സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്നു നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിവില്ല.
12: ജീവിതകാലംമുഴുവന്‍ ആനന്ദിക്കുകയും ആസ്വദിക്കുകയുംചെയ്യുന്നതിനെക്കാള്‍ കാമ്യമായി മനുഷ്യര്‍ക്കു യാതൊന്നുമില്ലെന്നു ഞാനറിയുന്നു.
13: എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനംചെയ്യുകയും അദ്ധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത്, ദൈവത്തിന്റെ ദാനമാണെന്നും ഞാനറിയുന്നു.
14: ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാനറിയുന്നു; അതിനോടെന്തെങ്കിലും കൂട്ടാനോ അതില്‍നിന്നെന്തെങ്കിലും കുറയ്ക്കാനോ സാദ്ധ്യമല്ല; ദൈവം അപ്രകാരം ചെയ്തിരിക്കുന്നതു മനുഷ്യര്‍, തന്നെ ഭയപ്പെടുന്നതിനാണ്.
15: ഇന്നുള്ളതു പണ്ടേ ഉണ്ടായിരുന്നതാണ്; ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.


എവിടെയും അനീതി
16: സൂര്യനുകീഴേ ന്യായപീഠത്തില്‍പോലും നീതിപുലരേണ്ടിടത്തു തിന്മ കുടികൊള്ളുന്നതായി ഞാന്‍ കണ്ടു.
17: ഓരോ സംഗതിക്കും ഓരോ പ്രവൃത്തിക്കും ദൈവം സമയം നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് അവിടുന്നു നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാന്‍ വിചാരിച്ചു.
18: മനുഷ്യമക്കള്‍ വെറും മൃഗങ്ങളാണെന്ന് അവരെ കാണിക്കാന്‍വേണ്ടി ദൈവം അവരെ പരീക്ഷിക്കുകയാണെന്നു ഞാന്‍ കരുതി.
19: എന്തെന്നാല്‍ മനുഷ്യമക്കളുടെയും മൃഗങ്ങളുടെയും ഗതി ഒന്നുതന്നെ; ഒന്നു ചാകുന്നതുപോലെ മറ്റേതും ചാകുന്നു. എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്, മനുഷ്യനു മൃഗത്തെക്കാള്‍ യാതൊരു മേന്മയുമില്ല.
20: എല്ലാം മിഥ്യയാണ്. എല്ലാം ഒരിടത്തേക്കു പോകുന്നു. എല്ലാം പൊടിയില്‍നിന്നുണ്ടായി, എല്ലാം പൊടിയിലേക്കു മടങ്ങുന്നു.
21: മനുഷ്യന്റെ പ്രാണന്‍ മേല്പോട്ടും മൃഗത്തിന്റേതു താഴെ മണ്ണിലേക്കും പോകുന്നുവോ? ആര്‍ക്കറിയാം!
22: അതുകൊണ്ട് മനുഷ്യന്‍ തന്റെ പ്രവൃത്തി ആസ്വദിക്കുന്നതിനെക്കാള്‍ മെച്ചമായി ഒന്നുമില്ലെന്നും അതുതന്നെയാണ് അവന്റെ ഗതിയെന്നും ഞാന്‍ മനസ്സിലാക്കി. തനിക്കുശേഷം സംഭവിക്കുന്നതു കാണാന്‍ അവനെ ആരു വീണ്ടും കൊണ്ടുവരും?

അദ്ധ്യായം 4


1: വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദ്ദനങ്ങളും വീക്ഷിച്ചു. മര്‍ദ്ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദ്ദകര്‍ക്കായിരുന്നു; ആരും പ്രതികാരംചെയ്യാനുണ്ടായിരുന്നില്ല.
2: ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണു മരിച്ചുപോയവരെന്നു ഞാന്‍ വിചാരിച്ചു.
3: എന്നാല്‍ ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്മാര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനുകീഴേ നടക്കുന്ന തിന്മകള്‍ കണ്ടിട്ടില്ലാത്തവരുമാണ്.
4: എല്ലാ അദ്ധ്വാനവും എല്ലാ വൈദഗ്ദ്ധ്യവും മനുഷ്യരുടെ പരസ്പരസ്പര്‍ദ്ധയുടെ ഫലമാണെന്നു ഞാന്‍ ഗ്രഹിച്ചു. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.
5: ഭോഷന്‍ കൈയുംകെട്ടിയിരുന്നു ക്ഷയിക്കുന്നു.
6: ഒരുപിടി സ്വസ്ഥതയാണ് ഇരുകൈകളും നിറയെയുള്ള അദ്ധ്വാനത്തെക്കാളും പാഴ്‌വേലയെക്കാളുമുത്തമം.
7: സൂര്യനുകീഴേ വീണ്ടും ഞാന്‍ മിഥ്യ കണ്ടു.
8: പുത്രനോ സഹോദരനോ ആരുമില്ലാത്തവനും അദ്ധ്വാനത്തിനറുതിയില്ല. ധനം എത്രയായാലും അവനു മതിവരുന്നില്ല. ആര്‍ക്കുവേണ്ടിയാണ് അദ്ധ്വാനിക്കുകയും സന്തോഷങ്ങള്‍ ഉപേക്ഷിക്കുകയുംചെയ്യുന്നതെന്ന് അവന്‍ ചിന്തിക്കുന്നില്ല. ഇതും മിഥ്യയും പരിതാപകരവുമാണ്.
9: രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. കാരണം അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അദ്ധ്വാനിക്കാന്‍ കഴിയും.
10: അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്ടമാണ്.
11: രണ്ടുപേര്‍ ഒരുമിച്ചു കിടന്നാല്‍ അവര്‍ക്കു ചൂടുകിട്ടും, തനിച്ചായാല്‍ എങ്ങനെ ചൂടുകിട്ടും?
12: ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല.
13: നിര്‍ദ്ധനനെങ്കിലും ബുദ്ധിമാനായ യുവാവാണ് ഉപദേശം നിരസിക്കുന്ന വിഡ്ഢിയും വൃദ്ധനുമായ രാജാവിനെക്കാള്‍ ഭേദം.
14: ഒരുവനു കാരാഗൃഹത്തില്‍നിന്ന് സിംഹാസനത്തിലെത്താന്‍ കഴിഞ്ഞേക്കാം. അവന്‍ താനിപ്പോള്‍ ഭരിക്കുന്ന രാജ്യത്തു ദരിദ്രനായി ജനിച്ചതാവാം.
15: അവന്റെ സ്ഥാനത്തു വരേണ്ടിയിരുന്ന ആ യുവാവിനെയും സൂര്യനുകീഴിലുള്ള എല്ലാ ജീവികളെയും ഞാന്‍ കണ്ടു.
16: അവന്റെ പ്രജകള്‍ക്ക് എണ്ണമില്ല. അവന്‍ എല്ലാവര്‍ക്കും അധിപനുമായിരുന്നു. എങ്കിലും പിന്നീടു വരുന്നവര്‍ക്ക് അവനില്‍ പ്രീതി തോന്നുകയില്ല. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.

അദ്ധ്യായം 5

ദൈവഭക്തി

1: ദേവാലയത്തിലേക്കുപോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചുകേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം. തങ്ങള്‍ തിന്മയാണു പ്രവര്‍ത്തിക്കുന്നതെന്നു ഭോഷന്മാരറിയുന്നില്ല.
2: വിവേകശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്. ദൈവം സ്വര്‍ഗ്ഗത്തിലാണ്, നീ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.
3: ആകുലതയേറുമ്പോള്‍ ദുഃസ്വപ്നങ്ങള്‍ കൂടും; വാക്കുകളേറുമ്പോള്‍ അതു മൂഢജല്പനമാകും.
4: ദൈവത്തിനു നേര്‍ച്ചനേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്; മൂഢരില്‍ അവിടുത്തേയ്ക്കു പ്രീതിയില്ല; നേരുന്നതു നിറവേറ്റുക.
5: നേര്‍ന്നിട്ടു നിറവേറ്റാത്തതിനെക്കാള്‍ഭേദം നേരാതിരിക്കുന്നതാണ്.
6: നിന്റെ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്തരുത്. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അദ്ധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയുംചെയ്യുന്നതെന്തിന്?
7: സ്വപ്നങ്ങളേറുമ്പോള്‍ പൊള്ളവാക്കുകളും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.


ദാരിദ്ര്യവും സമ്പത്തും

8: ഒരു ദേശത്ത്, ദരിദ്രന്‍ മര്‍ദ്ദിക്കപ്പെടുകയും നീതിയും ന്യായവും നിഷ്കരുണം നിഷേധിക്കപ്പെടുകയുംചെയ്യുമ്പോള്‍ നീ വിസ്മയിക്കരുത്. മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനും മുകളിലുള്ളവനും നിരീക്ഷിക്കുന്നുണ്ട്.
9: ഭൂമിയുടെ വിളവ്, എല്ലാവര്‍ക്കുമുള്ളതാണ്. രാജാവിനും വിളവിലാശ്രയിക്കാതെ വയ്യാ.
10: ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ടു തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവന്‍ ധനംകൊണ്ടു തൃപ്തിയടയുകയില്ല.
11: ഇതും മിഥ്യതന്നെ. വിഭവങ്ങളേറുമ്പോള്‍ അതു തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. നോക്കിനില്ക്കാനല്ലാതെ ഉടമസ്ഥന് അതുകൊണ്ടെന്തു പ്രയോജനം?
12: ഭക്ഷിക്കുന്നത് അല്പമോ അധികമോ ആകട്ടെ, അദ്ധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു. എന്നാല്‍ അമിതസമ്പാദ്യം ധനികന്റെ ഉറക്കംകെടുത്തുന്നു.
13: സൂര്യനുകീഴേ ഞാന്‍ വലിയൊരു തിന്മ കണ്ടു. ധനികന്‍ തന്റെതന്നെ നാശത്തിനു മുതല്‍സൂക്ഷിക്കുന്നു.
14: ഒരു സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു. തന്റെ പുത്രനുകൊടുക്കാന്‍ അവന്റെ കൈവശം ഒന്നുമില്ലാതായി.
15: അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ നഗ്നനായിത്തന്നെ അവന്‍ പോകും. അവന്റെ പ്രയത്നഫലത്തിലൊന്നും അവന്‍ കൊണ്ടുപോകയില്ല.
16: അതും വലിയ തിന്മയാണ്. അവന്‍ വന്നതുപോലെതന്നെ പോകും.
17: വ്യര്‍ത്ഥപ്രയത്നംകൊണ്ടും അന്ധകാരത്തിലും വിലാപത്തിലും ആകുലതയിലും രോഗത്തിലും അസംതൃപ്തിയിലും തള്ളിനീക്കിയ ജീവിതംകൊണ്ടും അവനെന്തു പ്രയോജനം?
18: ദൈവദത്തമായ ഈ ഹ്രസ്വജീവിതം മനുഷ്യന്‍ തിന്നുകുടിച്ചും അദ്ധ്വാനഫലം ആസ്വദിച്ചുംകഴിക്കുന്നതാണ് ഉത്തമവും യോഗ്യവുമായി ഞാന്‍ കണ്ടിട്ടുള്ളത്. ഇതാണ് അവന്റെ ഗതി.
19: സമ്പത്തും സമൃദ്ധിയും അതനുഭവിക്കാനുള്ള കഴിവും നല്കി, ദൈവമനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ഈ അവസ്ഥയെ മാനിക്കുകയും അദ്ധ്വാനഫലം ആസ്വദിക്കുകയുംചെയ്യേണ്ടതാണ്, ഇതു ദൈവത്തിന്റെ ദാനമാണ്.
20: ജീവിതത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ച് അവന്‍ പര്യാകുലനല്ല, കാരണം, ദൈവം അവന്റെ ദിനങ്ങള്‍ സന്തോഷഭരിതമാക്കിയിരിക്കുന്നു.

അദ്ധ്യായം 6

1: സൂര്യനുകീഴേ മനുഷ്യര്‍ക്കു ദുര്‍വ്വഹമായൊരു തിന്മ ഞാന്‍ കണ്ടിരിക്കുന്നു.
2: ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവുവരാത്തവിധം ദൈവമവനു സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്കുന്നു, എങ്കിലും അവിടുന്നവന് അവയനുഭവിക്കാനുള്ള കഴിവുനല്കുന്നില്ല. അന്യന്‍ അവയനുഭവിക്കുന്നു. ഇതു മിഥ്യയും തീവ്രവേദനയുമാണ്.
3: ഒരുവന്‍ നൂറു മക്കളോടുകൂടെ ദീര്‍ഘായുഷ്മാനായിരുന്നാലും അവനു ജീവിതസുഖങ്ങള്‍ ആസ്വദിക്കാനോ ഒടുക്കം സംസ്‌കാരംപോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനെക്കാള്‍ ഭേദം, ചാപിള്ളയായി പിറക്കുകയായിരുന്നുവെന്ന് ഞാന്‍ പറയും.
4: കാരണം, അതു മിഥ്യയില്‍ ജനിച്ച്, അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ നാമം അവിടെ തിരോഭവിക്കുന്നു.
5: അതു വെളിച്ചംകാണുകയോ എന്തെങ്കിലും അറിയുകയോ ചെയ്തിട്ടില്ല; എങ്കിലും അത്, മുന്‍പറയപ്പെട്ടവനെപ്പോലെയല്ല, അതിനു സ്വസ്ഥതയുണ്ട്.
6: അവന്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും, ഒരു ഭാഗ്യവുമനുഭവിക്കുന്നില്ലെങ്കില്‍, ഇരുവരും ഒരിടത്തല്ലേ ചെന്നടിയുന്നത്?
7: ഉദരപൂരണത്തിനാണു മനുഷ്യന്റെ അദ്ധ്വാനംമുഴുവന്‍. എങ്കിലും, അവനു വിശപ്പടങ്ങുന്നില്ല.
8: ജ്ഞാനിക്കു മൂഢനെക്കാള്‍ എന്തു മേന്മയാണുള്ളത്? മറ്റുള്ളവരുടെ മുമ്പില്‍ ചമഞ്ഞുനടക്കാനറിഞ്ഞതുകൊണ്ടു ദരിദ്രനെന്തു നേട്ടം?
9: കണ്‍മുമ്പിലുള്ളതുകൊണ്ടു തൃപ്തിപ്പെടുന്നതാണു സങ്കല്പങ്ങളില്‍ അലയുന്നതിനെക്കാള്‍ നല്ലത്. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.
10: ഉണ്ടായിട്ടുള്ളതിനെല്ലാം പേരിട്ടുകഴിഞ്ഞു. മനുഷ്യന്‍ ആരാണെന്നും തന്നെക്കാള്‍ ശക്തനോടു മല്ലിടാന്‍ അവനു കഴിവില്ലെന്നും വ്യക്തമായിക്കഴിഞ്ഞു.
11: വാക്കുകളുടെ പെരുപ്പം മിഥ്യയുടെ പെരുപ്പംതന്നെ; മനുഷ്യന് ഇതിലെന്തു മേന്മ?
12: നിഴല്‍പോലെ കടന്നുപോകുന്ന ഈ വ്യര്‍ത്ഥമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നന്മയായിട്ടുള്ളതെന്താണെന്ന് ആരറിയുന്നു? സൂര്യനുകീഴെ തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് അവനോടു പറയാന്‍ ആര്‍ക്കുകഴിയും?

നൂറ്റിയെണ്‍പത്തിയഞ്ചാം ദിവസം: സുഭാഷിതങ്ങള്‍ 28 - 31

അദ്ധ്യായം 28

1: ആരും പിന്തുടരാത്തപ്പോഴും ദുഷ്ടര്‍ പേടിച്ചോടുന്നു; നീതിമാന്മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.
2: അന്യായം പെരുകുമ്പോള്‍ നാട്ടില്‍ പല ഭരണാധിപന്മാരുണ്ടാകുന്നു; ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍ അതിന്റെ സുസ്ഥിതി, ദീര്‍ഘകാലം നിലനിറുത്തും.
3: ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരി, ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്ന പേമാരിയാണ്.
4: നിയമം ലംഘിക്കുന്നവന്‍ ദുഷ്ടരെ പ്രശംസിക്കുന്നു; നിയമംപാലിക്കുന്നവന്‍ അവരോടേറ്റുമുട്ടുന്നു.
5: ദുഷ്ടര്‍ നീതിയറിയുന്നില്ല; കര്‍ത്താവിനെത്തേടുന്നവര്‍ അതു പൂര്‍ണ്ണമായും മനസ്സിലാക്കുന്നു.
6: വക്രബുദ്ധിയായ ധനവാനെക്കാള്‍, സത്യസന്ധനായ ദരിദ്രനാണു ശ്രേഷ്ഠന്‍.
7: കല്പനപാലിക്കുന്ന പുത്രന്‍ ജ്ഞാനിയാണ്; ദുര്‍വൃത്തന്മാരുമായി കൂട്ടുകൂടൂന്നവന്‍ പിതാവിന് അപമാനം വരുത്തിവയ്ക്കുന്നു.
8: പലിശയും കൊള്ളലാഭവുംവഴി നേടിയ സമ്പത്ത്, ദരിദ്രരോടു ദയയുളളവന്റെ കൈയില്‍ ചെന്നുചേരും.
9: നിയമം വകവയ്ക്കാത്തവന്റെ പ്രാര്‍ത്ഥനപോലും വെറുപ്പുളവാക്കുന്നു.
10: സത്യസന്ധരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍കുഴിച്ച കുഴിയില്‍ത്തന്നെ വീഴും; നിഷ്‌കളങ്കര്‍ക്കു നന്മ ഭവിക്കും.
11: താനൊരു ജ്ഞാനിയാണെന്നു ധനികന്‍ വിചാരിക്കുന്നു; ബുദ്ധിമാനായ ദരിദ്രന്‍ അവന്റെ തനിനിറം കണ്ടുപിടിക്കുന്നു.
12: നീതിമാന്മാരുടെ വിജയത്തില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്നു; ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ജനങ്ങളോടിയൊളിക്കുന്നു.
13: തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന്‌ ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞു പരിത്യജിക്കുന്നവനു കരുണ ലഭിക്കും.
14: നിരന്തരം ദൈവഭക്തിയില്‍ കഴിയുന്നവന്‍ അനുഗൃഹീതനാണ്; ഹൃദയം കഠിനമാക്കിവയ്ക്കുന്നവന്‍ ദുരിതമനുഭവിക്കും.
15: നിസ്സഹായരുടെമേല്‍ ഭരണംനടത്തുന്ന ദുഷ്ടനായ രാജാവ്, ഗര്‍ജ്ജിക്കുന്ന സിംഹത്തെയോ ഇരതേടുന്ന കരടിയെയോപോലെയാണ്.
16: ബുദ്ധിശൂന്യനായ രാജാവ് പ്രജകളെ ക്രൂരമായി പീഡിപ്പിക്കുന്നു; കൊള്ളലാഭം വെറുക്കുന്നവന് ആയുസ്സു വര്‍ദ്ധിക്കും.
17: കൊലപാതകി മരണംവരെ അലഞ്ഞുതിരിയട്ടെ; ആരും അവനിടംകൊടുക്കരുത്.
18: ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; ദുര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ കുഴിയില്‍ വീഴും.
19: മണ്ണില്‍ അദ്ധ്വാനിക്കുന്നവനു വേണ്ടത്ര ആഹാരം കിട്ടും; പാഴ്‌വേലചെയ്യുന്നവന്‍ കടുത്ത ദാരിദ്ര്യമനുഭവിക്കും.
20: വിശ്വസ്തന്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും; ധനികനാവാന്‍ തിടുക്കംകൂട്ടുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
21: പക്ഷപാതം നന്നല്ല; എങ്കിലും; ഒരപ്പക്കഷണത്തിനു വേണ്ടിപ്പോലും മനുഷ്യന്‍ തെറ്റുചെയ്യുന്നു.
22: ലുബ്ദ്ധന്‍ സമ്പത്തിനു പിന്നാലെ പരക്കംപായുന്നു; തന്നെ ദാരിദ്ര്യംപിടികൂടുമെന്ന് അവനറിയുന്നില്ല.
23: മുഖസ്തുതിപറയുന്നവനെക്കാള്‍ ശാസിക്കുന്നവനാണു പിന്നീടു പ്രീതിപാത്രമാവുക.
24: അപ്പനില്‍നിന്നോ അമ്മയില്‍നിന്നോ പിടിച്ചുപറിച്ചിട്ട് അതു തെറ്റല്ലെന്നു പറയുന്നവന്‍ ധ്വംസകന്റെ കൂട്ടുകാരനാണ്.
25: അത്യാഗ്രഹികള്‍ കലഹമിളക്കിവിടുന്നു; കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെ, ഐശ്വര്യംനേടും.
26: സ്വന്തം ബുദ്ധിയില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ ഭോഷനാണ്; ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും.
27: ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ ക്ഷാമമനുഭവിക്കുകയില്ല; അവരുടെനേരേ കണ്ണടയ്ക്കുന്നവനു ശാപത്തിന്മേല്‍ ശാപമുണ്ടാകും.
28: ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ആളുകളോടിയൊളിക്കുന്നു; അവര്‍ അധഃപതിക്കുമ്പോള്‍ നീതിമാന്മാര്‍ പ്രബലരാകും.

അദ്ധ്യായം 29

1: കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്ടിപിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും.
2: നീതിമാന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ വിലപിക്കുന്നു.
3: ജ്ഞാനത്തെ സ്‌നേഹിക്കുന്നവന്‍ പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍ സമ്പത്തു ധൂര്‍ത്തടിക്കുന്നു.
4: നീതിയിലൂടെ, രാജാവു നാടിനു ക്ഷേമംവരുത്തുന്നു; നിര്‍ബ്ബന്ധിച്ചു നികുതിയീടാക്കുന്നവന്‍ നാടു നശിപ്പിക്കുന്നു.
5: അയല്‍ക്കാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിനു കെണിവയ്ക്കുകയാണ്.
6: ദുഷ്ടന്റെ അതിക്രമങ്ങള്‍ അവനെ കുരുക്കിലാക്കുന്നു; നീതിമാന്‍ സന്തോഷത്തോടെ മുന്നേറുന്നു.
7: നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങളംഗീകരിക്കുന്നു; ദുഷ്ടന് അതിലൊന്നും ശ്രദ്ധയില്ല.
8: പരിഹാസകന്‍ നഗരത്തിനു തീ വയ്ക്കുന്നു; ജ്ഞാനികള്‍ ക്രോധമകറ്റിക്കളയുന്നു
9: ജ്ഞാനി ഭോഷന്മായി വ്യവഹാരത്തിലേര്‍പ്പെട്ടാല്‍ ഭോഷന്‍ കലിതുള്ളുകയും അട്ടഹസിക്കുകയുംചെയ്യുമെന്നല്ലാതെ, സമാധാനം ലഭിക്കുകയില്ല.
10: രക്തദാഹികള്‍ നിര്‍ദ്ദോഷനെ വെറുക്കുന്നു; ദുഷ്ടന്‍ അവന്റെ ജീവന്‍ വേട്ടയാടുന്നു.
11: ഭോഷന്‍ കോപത്തെ കടിഞ്ഞാണയച്ചുവിടുന്നു; ജ്ഞാനി അതിനെ ക്ഷമയോടെ നിയന്ത്രിക്കുന്നു.
12: ഭരണാധിപന്‍ അസത്യത്തിനു ചെവികൊടുത്താല്‍ സേവകര്‍ ദുഷ്ടരായിത്തീരും.
13: ദരിദ്രനും അവനെ പീഡിപ്പിക്കുന്നവനും ഒരുകാര്യത്തില്‍ തുല്യരാണ്; ഇരുവരുടെയും കണ്ണുകള്‍ക്കു പ്രകാശംനല്കുന്നതു കര്‍ത്താവാണ്.
14: ദരിദ്രര്‍ക്കു നീതി ഉറപ്പുവരുത്തുന്ന രാജാവിന്റെ സിംഹാസനം, ഉറച്ചുനില്ക്കും.
15: താഡനവും ശാസനവും ജ്ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി, അമ്മയ്ക്കപമാനം വരുത്തിവയ്ക്കുന്നു.
16: ദുഷ്ടന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതിക്രമം പെരുകുന്നു; അവരുടെ അധഃപതനം നീതിമാന്മാര്‍ കാണും.
17: മകനു ശിക്ഷണം നല്കുക, അവന്‍ നിനക്ക് ആശ്വാസഹേതുവാകും; നിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.
18: പ്രവചനമില്ലാത്തിടത്തു ജനങ്ങള്‍ നിയന്ത്രണം വെടിയുന്നു; നിയമം പാലിക്കുന്നവന്‍ അനുഗൃഹീതനാണ്.
19: വാക്കുകൊണ്ടുമാത്രം ഭൃത്യനെ നന്നാക്കാനാവില്ല; അവന്‍ മനസ്സിലാക്കിയാല്‍ത്തന്നെയും അനുസരിക്കുകയുമില്ല.
20: വാതോരാതെ സംസാരിക്കുന്നവനെ നോക്കൂ; ഭോഷന് അവനെക്കാളേറെ പ്രതീക്ഷയ്ക്കു വകയുണ്ട്.
21: ഭൃത്യനോടു ചെറുപ്പംമുതലേ അമിതദാക്ഷിണ്യംകാട്ടിയാല്‍ നിനക്കുള്ളതെല്ലാം അവസാനമവന്‍ സ്വന്തമാക്കും.
22: രോഷാകുലന്‍ കലഹമിളക്കിവിടുന്നു; കോപശീലന്‍ അതിക്രമങ്ങള്‍വരുത്തിവയ്ക്കുന്നു.
23: അഹങ്കാരി നിലംപതിക്കും; വിനീതഹൃദയന്‍ ബഹുമതിനേടും.
24: കള്ളന്റെ പങ്കാളി തന്റെതന്നെ ശത്രുവാണ്, അവന്‍ സത്യംചെയ്യുന്നെങ്കിലും ഒന്നും വെളിപ്പെടുത്തുന്നില്ല.
25: മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്; കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ സുരക്ഷിതനത്രേ.
26: ഭരണാധിപന്റെ പ്രീതിനേടാൻ പലരും ശ്രമിക്കുന്നു; എന്നാല്‍, നീതി ലഭിക്കുന്നതു കര്‍ത്താവില്‍നിന്നാണ്.
27: നീതിമാന്‍ അനീതികാട്ടുന്നവനെ വെറുക്കുന്നു; ദുഷ്ടന്‍ സന്മാര്‍ഗ്ഗിയെയും.

അദ്ധ്യായം 30

ആഗൂറിന്റെ സൂക്തങ്ങള്‍

1: മാസ്സായിലെ യാക്കേയുടെ മകനായ ആഗൂറിന്റെ വാക്കുകള്‍. അവന്‍ ഇഥിയേലിനോട് – ഇഥിയേലിനോടും യുക്കാളിനോടും - പറയുന്നു:
2: മനുഷ്യനെന്നു കരുതാനാവാത്ത മൂഢനാണു ഞാന്‍; മനുഷ്യന്റെ ബുദ്ധിശക്തി എനിക്കില്ല.
3: ഞാന്‍ ജ്ഞാനമഭ്യസിച്ചിട്ടില്ല; പരിശുദ്ധനെക്കുറിച്ചുള്ള അറിവുമെനിക്കില്ല.
4: സ്വര്‍ഗ്ഗത്തിലേക്കു കയറുകയുമിറങ്ങുകയും ചെയ്തതാര്? കാറ്റിനെ മുഷ്ടിയിലൊതുക്കുന്നതാര്? സമുദ്രങ്ങളെ വസ്ത്രത്തില്‍ പൊതിഞ്ഞുവച്ചിരിക്കുന്നതാര്? ഭൂമിയുടെ അതിരുകളുറപ്പിച്ചതാര്? അവന്റെ പേരെന്ത്? അവന്റെ പുത്രന്റെ പേരെന്ത്? തീര്‍ച്ചയായും നിനക്കറിയാമല്ലോ.
5: ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയംപ്രാപിക്കുന്നവര്‍ക്ക്, അവിടുന്നു കവചമാണ്.
6: അവിടുത്തെ വാക്കുകളോട് ഒന്നുംകൂട്ടിച്ചേര്‍ക്കരുത്; അങ്ങനെ ചെയ്താല്‍, അവിടുന്നു നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയുംചെയ്യും.
7: രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു; മരണംവരെ എനിക്കവ നിഷേധിക്കരുതേ.
8: അസത്യവും വ്യാജവും എന്നില്‍നിന്നകറ്റിനിറുത്തണമേ; ദാരിദ്ര്യമോ സമൃദ്ധിയോ എനിക്കു തരരുതേ; ആവശ്യത്തിനാഹാരംതന്ന് എന്നെ പോറ്റണമേ.
9: ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും കര്‍ത്താവാര് എന്നു ചോദിക്കുകയുംചെയ്‌തേക്കാം; ദാരിദ്ര്യംകൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്‌തേക്കാം.
10: ഭൃത്യനെക്കുറിച്ചു യജമാനനോട്, അപവാദം പറയരുത്; അങ്ങനെചെയ്താല്‍, അവന്‍ നിന്നെ ശപിക്കുകയും നീ കുറ്റക്കാരനായി കരുതപ്പെടുകയും ചെയ്യും.
11: പിതാവിനെ ശപിക്കുകയും മാതാവിനു നന്മനേരാതിരിക്കുകയുംചെയ്യുന്നവരുണ്ട്.
12: നിര്‍ദ്ദോഷരെന്നു ഭാവിക്കുകയും മാലിന്യം കഴുകിക്കളയാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
13: കണ്ണുകളില്‍ ഗര്‍വ്വം മുറ്റിനില്‍ക്കുന്ന ചിലരുണ്ട്.
14: വാളും കത്തിയുംപോലുള്ള പല്ലുകള്‍കൊണ്ടു ദരിദ്രരെയും അഗതികളെയും കടിച്ചുതിന്നുന്ന ചിലരുണ്ട്.
15: കന്നട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്; തരുക, തരുക, എന്ന് അവര്‍ മുറവിളികൂട്ടുന്നു. ഒരിക്കലും തൃപ്തിയടയാത്ത മൂന്നു കാര്യങ്ങളുണ്ട്. നാലു കാര്യങ്ങള്‍ ഒരിക്കലും മതിയെന്നു പറയുന്നില്ല;
16: പാതാളം, വന്ധ്യമായ ഉദരം, വെള്ളം കൊതിക്കുന്ന ഭൂമി, മതിവരാത്ത അഗ്നി.
17: പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ്, മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്മാര്‍ തിന്നുകയുംചെയ്യും.
18: മൂന്നു കാര്യങ്ങള്‍ എനിക്കത്യദ്ഭുതകരമാണ്. നാലുകാര്യങ്ങള്‍ എനിക്കു മനസ്സിലാകുന്നില്ല:
19: കഴുകന്റെ ആകാശത്തിലൂടെയുള്ള പാത, സര്‍പ്പത്തിന്റെ പാറയിലൂടെയുള്ള വഴി, കപ്പലിന്റെ സഞ്ചാര പഥം, കന്യകയോടുള്ള യുവാവിന്റെ പെരുമാറ്റം.
20: വ്യഭിചാരിണിയുടെ രീതി ഇതാണ്, അവള്‍ വിശപ്പടക്കി മുഖംതുടച്ചുകൊണ്ടു പറയുന്നു: ഞാന്‍ ഒരു തെറ്റും ചെയ്തില്ല.
21: മൂന്നു കാര്യങ്ങള്‍ ഭൂമിയെ വിറകൊള്ളിക്കുന്നു; നാലുകാര്യങ്ങള്‍ അസഹ്യമാണ്.
22: രാജാവായി ഉയര്‍ന്ന അടിമ, മൃഷ്ടാന്നഭോജനംകഴിച്ച ഭോഷന്‍,
23: സ്നേഹിക്കപ്പെടാത്ത ഭാര്യ, യജമാനത്തിയുടെ സ്ഥാനമപഹരിച്ച ദാസി.
24: ഭൂമിയിലെ നാലു ജീവികള്‍ തീരെ ചെറുതാണ്, എങ്കിലും അസാമാന്യബുദ്ധി പ്രകടിപ്പിക്കുന്നു.
25: എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബ്ബലം! എങ്കിലും അവ വേനല്‍ക്കാലത്ത് ആഹാരം കരുതിവയ്ക്കുന്നു.
26: കുഴിമുയല്‍ - കെല്‍പ്പില്ലാത്ത ഒരു കൂട്ടം; എങ്കിലും അവ പാറകളില്‍ പാര്‍പ്പിടം നിര്‍മ്മിക്കുന്നു.
27: വെട്ടുകിളികള്‍ക്കു രാജാവില്ല; എങ്കിലും അവ അണിയണിയായി നീങ്ങുന്നു.
28: പല്ലി കൈയിലൊതുങ്ങാനേയുള്ളു; എങ്കിലും അതു രാജകൊട്ടാരങ്ങളില്‍പ്പോലും കയറിപ്പറ്റുന്നു.
29: മൂന്നുകൂട്ടര്‍ കാല്‍വയ്പില്‍ പ്രൌഢി പുലര്‍ത്തുന്നു; നാലു കൂട്ടര്‍ക്കു നടത്തത്തില്‍ ഗാംഭീര്യമുണ്ട്:
30: മൃഗങ്ങളില്‍ കരുത്തേറിയതും, ഒന്നിനെയും കൂസാത്തതുമായ സിംഹം,
31: ഞെളിഞ്ഞുനടക്കുന്ന പൂവന്‍കോഴി, മുട്ടാട്, സൈന്യങ്ങളെ നയിക്കുന്ന രാജാവ്.
32: നീ നിന്നെത്തന്നെ പുകഴ്ത്തിക്കൊണ്ടു ഭോഷത്തം കാട്ടുകയോ തിന്മയ്ക്ക് കളമൊരുക്കുകയോചെയ്യുന്നവനാണെങ്കില്‍, നിശ്ശബ്ദതപാലിക്കുക.
33: എന്തെന്നാല്‍, പാലുകടഞ്ഞാല്‍ വെണ്ണകിട്ടും; മൂക്കിനടിച്ചാല്‍ ചോരവരും; കോപമിളക്കിവിട്ടാല്‍ കലഹമുണ്ടാകും.

അദ്ധ്യായം 31


ലമുവേലിന്റെ സൂക്തങ്ങള്‍
1: മാസ്സാരാജാവായ ലമുവേലിന്റെ വാക്കുകള്‍. ഇവ അവനെ അമ്മ പഠിപ്പിച്ചതാണ്.
2: ആറ്റുനോറ്റിരുന്ന് എന്റെ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?
3: നിന്റെ പൗരുഷവും കഴിവുകളും, രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കരുത്.
4: അല്ലയോ ലമുവേല്‍, വീഞ്ഞു രാജാക്കന്മാര്‍ക്കു ചേര്‍ന്നതല്ല; ലഹരിപാനീയങ്ങളില്‍ ആസക്തി ഭരണാധിപന്മാര്‍ക്ക് ഉചിതമല്ല.
5: മദ്യപിക്കുമ്പോള്‍ അവര്‍ കല്പനകള്‍ മറക്കുകയും കഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യും.
6: ലഹരിപാനീയം, നാശത്തിന്റെ വക്കിലെത്തിയവനും വീഞ്ഞ്, കഠിനദുഃഖത്തിലകപ്പെട്ടിരിക്കുന്നവര്‍ക്കും കൊടുക്കുക.
7: അവര്‍ കുടിച്ച് ദാരിദ്ര്യവും ദുരിതവും വിസ്മരിക്കട്ടെ.
8: മൂകരും അനാഥരുമായവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക.
9: നീതിപൂര്‍വ്വം വിധിക്കാനും ദരിദ്ര്യരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്ഷിക്കാനുംവേണ്ടി വാക്കുകളുപയോഗിക്കുക.


ഉത്തമയായ ഭാര്യ
10: ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും? അവള്‍ രത്നങ്ങളെക്കാള്‍ അമൂല്യയത്രേ.
11: ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ വിശ്വാസമര്‍പ്പിക്കുന്നു; അവന്റെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
12: അവള്‍ ആജീവനാന്തം ഭര്‍ത്താവിനു നന്മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല.
13: അവള്‍ രോമവും ചണവും ശേഖരിച്ച്, ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.
14: അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.
15: പുലര്‍ച്ചയ്ക്കുമുമ്പേ അവളുണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കു ഭക്ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍ നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.
16: അവള്‍ നല്ല നിലം നോക്കിവാങ്ങുന്നു; സ്വന്തം സമ്പത്തുകൊണ്ട് അവള്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.
17: അവള്‍ അരമുറുക്കി കൈച്ചുറുക്കോടെ ജോലിചെയ്യുന്നു.
18: തന്റെ വ്യാപാരം ലാഭകരമാണോ എന്ന് അവള്‍ പരിശോധിച്ചറിയുന്നു; രാത്രിയില്‍ അവളുടെ വിളക്കണയുന്നില്ല.
19: അവള്‍ ദണ്ഡും തക്ലിയുമുപയോഗിച്ച്‌ നൂല്‍നൂല്‍ക്കുന്നു.
20: അവള്‍ ദരിദ്രര്‍ക്കു ദാനംചെയ്യുകയും പാവങ്ങളെ സഹായിക്കുകയുംചെയ്യുന്നു.
21: മഞ്ഞുകാലത്തു കുടുംബാഗങ്ങള്‍ക്കു തണുപ്പേല്ക്കുമെന്ന് അവള്‍ ഭയപ്പെടുന്നില്ല; അവര്‍ക്കു ധരിക്കാന്‍ ഇരട്ടവസ്ത്രങ്ങളുണ്ട്.
22: അവള്‍ സ്വയം വിരിപ്പുകള്‍ നിര്‍മ്മിക്കുന്നു; മൃദുലവും ധൂമ്രവര്‍ണ്ണവുമായ പട്ടുവസ്ത്രങ്ങളാണ് അവള്‍ ധരിക്കുന്നത്.
23: ശ്രേഷ്ഠന്മാരോടൊപ്പമിരിക്കുമ്പോള്‍ നഗരകവാടത്തില്‍ അവളുടെ ഭര്‍ത്താവു ശ്രദ്ധേയനാകുന്നു.
24: അവള്‍ ചണവസ്ത്രങ്ങളുണ്ടാക്കി വില്ക്കുകയും അരപ്പട്ടകള്‍ വ്യാപാരിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
25: അവള്‍ കഴിവും അന്തസ്സുമണിയുന്നു; ഭാവിയെനോക്കി പുഞ്ചിരിക്കുന്നു.
26: അവള്‍ വായ് തുറന്നാല്‍ ജ്ഞാനമേ പുറത്തുവരൂ; ദയാമസൃണമായ ഉപദേശം അവളുടെ നാവിലുണ്ട്.
27: കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു; അലസതയുടെ അപ്പം അവള്‍ ഭക്ഷിക്കുന്നില്ല.
28: അവളുടെ സന്താനങ്ങള്‍ അവളെ ഭാഗ്യവതിയെന്നു വിളിക്കുന്നു; അവളുടെ ഭര്‍ത്താവും അപ്രകാരം ചെയ്യുന്നു; അവന്‍ അവളെ ഇങ്ങനെ പ്രശംസിക്കുന്നു:
29: പല സ്ത്രീകളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; എന്നാല്‍, നീ അവരെയെല്ലാം അതിശയിക്കുന്നു.
30: സൗകുമാര്യം വഞ്ചനനിറഞ്ഞതും സൗന്ദര്യം വ്യര്‍ത്ഥവുമാണ്; എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു.
31: അവളുടെ അദ്ധ്വാനത്തെ വിലമതിക്കുവിന്‍; അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയായിരിക്കട്ടെ!