തൊണ്ണൂറ്റിയാറാം ദിവസം: 2 രാജാക്കന്മാര്‍ 4 - 6


അദ്ധ്യായം 2

വിധവയുടെ എണ്ണ

1: പ്രവാചകഗണത്തില്‍ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചിരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന്‌ അങ്ങേയ്ക്കറിയാമല്ലോ. അവനു കടംകൊടുത്തവന്‍ ഇതാ എന്റെ കുട്ടികള്‍ രണ്ടുപേരെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.
2: എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടിലെന്തുണ്ട്‌? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.
3: അവന്‍ പറഞ്ഞു: നീ ചെന്ന്‌ അയല്‍ക്കാരില്‍നിന്ന്‌ ഒഴിഞ്ഞപാത്രങ്ങള്‍ ധാരാളം ശേഖരിക്കുക.
4: പിന്നെ നീയും നിന്റെ പുത്രന്മാരും അകത്തുകടന്ന്, പാത്രങ്ങളില്‍ എണ്ണ പകരുക. നിറയുന്നതുനിറയുന്നതു മാറ്റിവയ്‌ക്കുക.
5: അവള്‍ വീട്ടില്‍ച്ചെന്നു പുത്രന്മാരെ അകത്തുവിളിച്ചു വാതിലടച്ചു. അവള്‍ പകരുകയും അവര്‍ പാത്രങ്ങളെടുത്തുകൊടുക്കുകയും ചെയ്‌തു.
6: പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ അവള്‍ പുത്രനോട്‌, ഇനിയും കൊണ്ടുവരുകയെന്നുപറഞ്ഞു. ഇനി പാത്രമില്ലെന്ന്‌ അവന്‍ പറഞ്ഞപ്പോള്‍ എണ്ണയുടെ ഒഴുക്കു നിലച്ചു.
7: അവള്‍ ദൈവപുരുഷന്റെയടുത്തുചെന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: പോയി എണ്ണവിറ്റു കടംവീട്ടുക. ശേഷിക്കുന്നതുകൊണ്ട്‌, നീയും പുത്രന്മാരും ഉപജീവനംകഴിക്കുക.

ഷൂനേംകാരിയുടെ മകന്‍


8: ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിന്‌ ആ വീട്ടില്‍ച്ചെല്ലുക പതിവായി.
9: അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്‌.
10: നമുക്കു മട്ടുപ്പാവില്‍ ചെറിയൊരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കും വയ്‌ക്കാം. വരുമ്പോഴൊക്കെ അവനവിടെ വിശ്രമിക്കാമല്ലോ.
11: ഒരിക്കല്‍, അവനവിടെ വിശ്രമിക്കുകയായിരുന്നു.
12: ഷൂനേംകാരിയെ വിളിക്കാന്‍ അവന്‍ തന്റെ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അവന്‍ വിളിച്ചപ്പോള്‍ അവള്‍ വന്നു മുമ്പില്‍നിന്നു.
13: എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടുപറയുക, നീ ഞങ്ങള്‍ക്കുവേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങളെന്താണു നിനക്കുവേണ്ടി ചെയ്യേണ്ടത്‌? രാജാവിനോടോ സൈന്യാധിപനോടോ ശുപാര്‍ശചെയ്യണമോ? അവള്‍ പറഞ്ഞു: ഞാന്‍ വസിക്കുന്നത്‌, എന്റെ ജനത്തിന്റെകൂടെയാണ്‌.
14: എലീഷാ പറഞ്ഞു: അവള്‍ക്കുവേണ്ടി എന്താണു ചെയ്യേണ്ടത്‌? ഗഹസി പറഞ്ഞു: അവള്‍ക്കു മക്കളില്ല, ഭര്‍ത്താവു വൃദ്ധനുമാണ്‌.
15: അവന്‍ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.
16: എലീഷാ പറഞ്ഞു: അടുത്തവര്‍ഷം ഈ സമയത്തു നീ ഒരു പുത്രനെ താലോലിക്കും. അവള്‍ പറഞ്ഞു: ഇല്ല, ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോടു വ്യാജം പറയരുതേ!
17: എലീഷാ പറഞ്ഞതുപോലെ അവള്‍ ഗര്‍ഭംധരിച്ച്‌, അടുത്ത വസന്തത്തില്‍ ഏകദേശം ആ സമയത്ത്‌ ഒരു പുത്രനെ പ്രസവിച്ചു.
18: കുട്ടി വളര്‍ന്നു. ഒരു ദിവസം അവന്‍ കൊയ്‌ത്തുകാരോടുകൂടെയായിരുന്ന പിതാവിന്റെ അടുത്തേക്കുചെന്നു.
19: അവന്‍ പറഞ്ഞു: അയ്യോ! എന്റെ തല, എന്റെ തല വേദനിക്കുന്നു. പിതാവു ഭൃത്യനോടു പറഞ്ഞു: അവനെ അമ്മയുടെ അടുക്കല്‍ കൊണ്ടുപോയി ആക്കൂ.
20: അവന്‍ കുട്ടിയെ എടുത്ത്‌ അമ്മയുടെ അടുക്കലാക്കി. ഉച്ചവരെ കുട്ടി അമ്മയുടെ മടിയിലിരുന്നു. പിന്നെ അവന്‍ മരിച്ചു.
21: അവളവനെ മുകളില്‍ കൊണ്ടുചെന്നു ദൈവപുരുഷന്റെ കിടക്കയില്‍ കിടത്തിയതിനുശേഷം വാതിലടച്ചു പുറത്തുപോന്നു.
22: അവള്‍ ഭര്‍ത്താവിനോടു വിളിച്ചുപറഞ്ഞു: ഒരു വേലക്കാരനെയും കഴുതയെയും ഇങ്ങോട്ടയയ്‌ക്കുക. ഞാന്‍ വേഗംപോയി ദൈവപുരുഷനെ കണ്ടുവരട്ടെ.
23: അവന്‍ ചോദിച്ചു: നീ ഇന്ന്‌ അവന്റെയടുത്തേക്കു പോകുന്നതെന്തിന്‌? ഇന്ന്‌ അമാവാസിയോ സാബത്തോ അല്ലല്ലോ. അവള്‍ പറഞ്ഞു: നന്മ ഭവിക്കും.
24: കഴുതയ്‌ക്കു ജീനിയിട്ടതിനുശേഷം അവള്‍ ഭൃത്യനോടു പറഞ്ഞു: വേഗം ഓടിക്കുക; ഞാന്‍ പറയാതെ വേഗം കുറയ്‌ക്കരുത്‌.
25: അവള്‍ കാര്‍മല്‍മലയില്‍ ദൈവപുരുഷന്റെയടുത്തെത്തി. അവള്‍ വരുന്നതുകണ്ടപ്പോള്‍ അവന്‍ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അതാ ഷൂനേംകാരി.
26: ഓടിച്ചെന്ന്‌ അവളെ സ്വീകരിച്ച്‌ അവള്‍ക്കും ഭര്‍ത്താവിനും കുഞ്ഞിനും സുഖംതന്നെയോ എന്നന്വേഷിക്കുക. സുഖംതന്നെ, അവള്‍ പറഞ്ഞു.
27: അവള്‍ മലയില്‍ ദൈവപുരുഷന്റെയടുത്തെത്തി അവന്റെ പാദങ്ങളില്‍ പിടിച്ചു. അവളെ തള്ളിമാറ്റുന്നതിനു ഗഹസി മുമ്പോട്ടുവന്നു. എന്നാല്‍, ദൈവപുരുഷന്‍ പറഞ്ഞു: അവളെ തടയരുത്‌. അവള്‍ കഠിനദുഃഖത്തിലാണ്‌. കര്‍ത്താവ്‌ അതെന്നില്‍നിന്നു മറച്ചിരിക്കുന്നു, എന്നെ അറിയിച്ചിട്ടില്ല.
28: അപ്പോള്‍ അവള്‍ പറഞ്ഞു: പ്രഭോ, ഞാന്‍ അങ്ങയോടു പുത്രനെ ആവശ്യപ്പെട്ടോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?
29: അവന്‍ ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച്‌ എന്റെ വടിയുമെടുത്തു ചെല്ലുക. വഴിയില്‍ ആരെക്കണ്ടാലും അഭിവാദനം ചെയ്യരുത്‌; ആരെങ്കിലും അഭിവാദനംചെയ്‌താല്‍ പ്രത്യഭിവാദനം ചെയ്യുകയുമരുത്‌. എന്റെ വടി കുട്ടിയുടെ മുഖത്തു വയ്‌ക്കുക.
30: അപ്പോള്‍ കുട്ടിയുടെ അമ്മപറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുപോവുകയില്ല. അപ്പോള്‍ അവന്‍ അവളെ അനുഗമിച്ചു.
31: ഗഹസി മുമ്പേപോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്റെ ലക്ഷണമോ ഉണ്ടായില്ല. അവന്‍ മടങ്ങിവന്ന്‌ എലീഷായോടു കുട്ടി ഉണര്‍ന്നിട്ടില്ലെന്നു പറഞ്ഞു.
32: എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
33: അവന്‍ ഉള്ളില്‍ക്കടന്നു വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയുംമാത്രമായി. എലീഷാ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
34: അനന്തരം, കിടക്കയില്‍ കയറി തന്റെ വായ്‌ കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച്‌ അവന്റെമേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.
35: എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.
36: എലീഷാ ഗഹസിയോടു ഷൂനേംകാരിയെ വിളിക്കുക എന്നുപറഞ്ഞു. അവന്‍ വിളിച്ചു; അവള്‍ വന്നു. എലീഷാ അവളോടു പറഞ്ഞു: നിന്റെ പുത്രനെ എടുത്തുകൊള്ളുക.
37: അവള്‍ അവന്റെ പാദത്തിങ്കല്‍വീണു നമസ്‌കരിച്ചു; എന്നിട്ടു കുട്ടിയെ എടുത്തുകൊണ്ടുപോയി.

വിഷംകലര്‍ന്ന ഭക്ഷണം
38:എലീഷാ വീണ്ടും ഗില്‍ഗാലിലെത്തി. അവിടെ ക്ഷാമമായിരുന്നു. പ്രവാചകഗണം മുമ്പിലിരിക്കേ അവന്‍ ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിനു വലിയ പാത്രത്തില്‍ അവിയല്‍ തയ്യാറാക്കുക.
39: അവരിലൊരാള്‍ വയലില്‍നിന്നു സസ്യങ്ങള്‍ ശേഖരിക്കുമ്പോള്‍ ഒരു കാട്ടുമുന്തിരി കാണുകയും അതില്‍നിന്നു മടിനിറയെ കായ്‌കള്‍ പറിച്ചെടുക്കുകയും ചെയ്‌തു. അവ എന്താണെന്നു മനസ്സിലാക്കാതെ നുറുക്കി പാത്രത്തിലിട്ടു.
40: അനന്തരം, അവിയല്‍ വിളമ്പി. ഭക്ഷിച്ചു തുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: ദൈവപുരുഷാ, പാത്രത്തില്‍ മരണം പതിയിരിക്കുന്നു. അവര്‍ക്കു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല.
41: എലീഷാ പറഞ്ഞു: കുറച്ചു മാവു കൊണ്ടുവരുക. അവന്‍ മാവു പാത്രത്തില്‍ ഇട്ടതിനുശേഷം ഇനി വിളമ്പി ഭക്ഷിക്കാം എന്നുപറഞ്ഞു. അപകടം നീങ്ങിയിരുന്നു.
അപ്പം വര്‍ദ്ധിപ്പിക്കുന്നു.

42: ബാല്‍ഷാലിഷായില്‍നിന്ന്‌ ഒരാള്‍ ആദ്യഫലങ്ങള്‍കൊണ്ടുണ്ടാക്കിയ കുറേ അപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറേ പുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്നു ദൈവപുരുഷനുകൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത്‌ ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ.
43: ഭൃത്യന്‍ ചോദിച്ചു: നൂറ്‌ ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ പങ്കുവയ്‌ക്കും? അവന്‍ ആവര്‍ത്തിച്ചു: കൊടുക്കുക, അവര്‍ ഭക്ഷിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ ഭക്ഷിക്കുകയും മിച്ചംവരുകയും ചെയ്യും.
44: ഭൃത്യന്‍ അതവര്‍ക്കു വിളമ്പി. കര്‍ത്താവരുളിച്ചെയ്‌തതുപോലെ അവര്‍ ഭക്ഷിച്ചു; മിച്ചംവരുകയുംചെയ്തു.


അദ്ധ്യായം 5

നാമാനെ സുഖപ്പെടുത്തുന്നു

1: സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന്‌ അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവു സിറിയായ്‌ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്‌ഠരോഗിയായിരുന്നു.
2: ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി.
3: അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെയടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്‌ഠം മാറ്റുമായിരുന്നു.
4: ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെയറിയിച്ചു.
5: സിറിയാരാജാവു പറഞ്ഞു: ഉടനെ പോവുക. ഞാന്‍ ഇസ്രായേലില്‍ രാജാവിനൊരു കത്തു തരാം. നാമാന്‍ പത്തു താലന്ത്‌ വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണ്ണവും പത്തു വിശിഷ്‌ടവസ്‌ത്രങ്ങളുമെടുത്തുയാത്രയായി.
6: അവന്‍ കത്ത്‌ ഇസ്രായേല്‍രാജാവിനെയേല്പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ ദാസന്‍ നാമാനെ കുഷ്‌ഠരോഗത്തില്‍നിന്നു സുഖപ്പെടുത്തണമെന്ന്‌ അപേക്ഷിക്കാനാണ്‌ ഈ എഴുത്ത്‌.
7: ഇസ്രായേല്‍രാജാവു കത്തു വായിച്ചിട്ടു വസ്‌ത്രംകീറിക്കൊണ്ടു പറഞ്ഞു: കുഷ്‌ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവനെടുക്കാനും കൊടുക്കാനും ഞാന്‍ ദൈവമാണോ? കണ്ടോ എന്നോടു മല്ലിടാന്‍ അവന്‍ പഴുതുനോക്കുന്നു!
8: ഇസ്രായേല്‍രാജാവു വസ്‌ത്രം കീറിയെന്നുകേട്ടു ദൈവപുരുഷനായ എലീഷാ രാജാവിനെ അറിയിച്ചു: നീയെന്തിനാണു വസ്‌ത്രംകീറിയത്‌? അവന്‍ എന്റെയടുത്തുവരട്ടെ! ഇസ്രായേലില്‍ ഒരു പ്രവാചകനുണ്ടെന്നറിയട്ടെ!
9: നാമാന്‍ രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കലെത്തി.
10: എലീഷാ ദൂതനെയയച്ച്‌ അവനോടു പറഞ്ഞു: നീ ജോര്‍ദ്ദാനില്‍പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി, ശരീരം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും.
11: എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി. അവന്‍ പറഞ്ഞു: എലീഷാ എന്റെയടുത്തിറങ്ങിവന്ന്‌ തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും കരം വീശി കുഷ്‌ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.
12: ദമാസ്‌ക്കസിലെ അബാനായും ഫാര്‍പാറും ഇസ്രായേലിലെ നദികളെക്കാള്‍ ശ്രഷ്‌ഠമല്ലേ? അവയില്‍ക്കുളിച്ച്‌, എനിക്കു ശുദ്ധിപ്രാപിച്ചുകൂടേ? അങ്ങനെ, അവന്‍ ക്രുദ്ധനായി അവിടെനിന്നു തിരിച്ചുപോയി.
13: എന്നാല്‍, ഭൃത്യന്മാര്‍ അടുത്തുചെന്നു പറഞ്ഞു: പിതാവേ, പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണു കല്പിച്ചിരുന്നതെങ്കില്‍ അങ്ങു ചെയ്യുമായിരുന്നില്ലേ? അപ്പോള്‍, കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍ താത്‌പര്യത്തോടെ അങ്ങതു ചെയ്യേണ്ടതാണ്‌.
14: അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച്‌ അവന്‍ ജോര്‍ദ്ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖംപ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി.
15: അവന്‍ ഭൃത്യന്മാരോടൊത്തു ദൈവപുരുഷന്റെയടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റേ‍തല്ലാതെ മറ്റൊരു ദൈവമില്ലെന്നു ഞാനിപ്പോളറിയുന്നു. അങ്ങയുടെ ദാസനില്‍നിന്ന്‌ ഒരു സമ്മാനം സ്വീകരിച്ചാലും.
16: എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഞാന്‍ സ്വീകരിക്കുകയില്ല. നാമാന്‍ നിര്‍ബന്ധിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല.
17: അപ്പോള്‍ നാമാന്‍ പറഞ്ഞു: സ്വീകരിക്കുകയില്ലെങ്കില്‍ രണ്ടു കഴുതച്ചുമടു മണ്ണു തരണമെന്നു ഞാന്‍ യാചിക്കുന്നു. ഇനിമേല്‍ കര്‍ത്താവിനല്ലാതെ മറ്റൊരു ദൈവത്തിനും അങ്ങയുടെ ദാസന്‍ ദഹനബലിയോ കാഴ്‌ചയോ അര്‍പ്പിക്കുകയില്ല.
18: കര്‍ത്താവ്‌ ഒരു കാര്യത്തില്‍ ഈ ദാസനോടു ക്ഷമിക്കട്ടെ! എന്റെ യജമാനന്‍ എന്റെ കൈയില്‍ ചാരിക്കൊണ്ട്‌ റിമ്മോന്‍ക്ഷേത്രത്തില്‍ ആരാധനയ്‌ക്കുപോവുകയും ഞാന്‍ അവിടെ വണങ്ങുകയുംചെയ്യുമ്പോള്‍ കര്‍ത്താവ്‌ അതെന്നോടു ക്ഷമിക്കട്ടെ!
19: എലീഷാ പറഞ്ഞു: സമാധാനമായി പോവുക. നാമാന്‍ കുറച്ചുദൂരംപോയി.
20: അപ്പോള്‍ ദൈവപുരുഷനായ എലീഷായുടെ ഭൃത്യന്‍ ഗഹസി ചിന്തിച്ചു: എന്റെ യജമാനന്‍, സിറിയാക്കാരനായ നാമാന്‍ ‍കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ വിട്ടയച്ചിരിക്കുന്നു. കര്‍ത്താവാണേ, ഞാനവന്റെ പുറകേചെന്ന്‌, അവനോടെന്തെങ്കിലും വാങ്ങും.
21: ഗഹസി നാമാനെ പിന്തുടര്‍ന്നു. പിറകേ ഒരാള്‍ ഓടിവരുന്നതുകണ്ട്‌, നാമാന്‍ അവനെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നിറങ്ങി കാര്യം തിരക്കി.
22: അവന്‍ പറഞ്ഞു: എല്ലാം ശുഭംതന്നെ. എഫ്രായിംമലനാട്ടില്‍നിന്ന്‌ പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു ചെറുപ്പക്കാര്‍ ഇപ്പോള്‍ എന്റെയടുക്കല്‍ വന്നിരിക്കുന്നു. അവര്‍ക്ക്‌ ഒരു താലന്തു വെള്ളിയും രണ്ടു വിശേഷവസ്‌ത്രങ്ങളും തന്നയയ്‌ക്കണമെന്ന്‌ അപേക്ഷിക്കുന്നു എന്നു യജമാനന്‍ പറഞ്ഞയച്ചിരിക്കുന്നു.
23: രണ്ടു താലന്തു സ്വീകരിച്ചാലും എന്നു നാമാന്‍ അവനെ നിര്‍ബന്ധിച്ചു: അവന്‍ രണ്ടു താലന്തു വെള്ളിയും രണ്ടു വിശേഷവസ്‌ത്രങ്ങളും സഞ്ചിയിലാക്കി രണ്ടു ഭൃത്യന്മാരുടെ തോളില്‍ വച്ചുകൊടുത്തു. അവര്‍ അതു ചുമന്നുകൊണ്ടു ഗഹസിയുടെ മുമ്പേ നടന്നു.
24: മലയിലെത്തിയപ്പോള്‍ അവന്‍ അതു വാങ്ങി വീട്ടിനുള്ളില്‍വച്ചതിനുശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു.
25: അവന്‍ അകത്തു തന്റെ മുമ്പില്‍ വന്നപ്പോള്‍ എലീഷാ ചോദിച്ചു: ഗഹസീ, നീ എവിടെയായിരുന്നു? അവന്‍ പറഞ്ഞു: അങ്ങയുടെ ദാസന്‍ എങ്ങും പോയില്ല.
26: എന്നാല്‍, എലീഷാ പറഞ്ഞു: അവന്‍ നിന്നെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നിറങ്ങിയപ്പോള്‍ എന്റെ ആത്മാവ്‌ അവിടെയുണ്ടായിരുന്നില്ലേ? പണം, വസ്‌ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസീദാസന്‍മാര്‍ ഇവയൊക്കെ സ്വീകരിക്കാനുള്ള സമയമായിരുന്നോ അത്‌?
27: നാമാന്റെ കുഷ്‌ഠം നിനക്കും നിന്റെ സന്തതികള്‍ക്കും എന്നേക്കുമായി വന്നുചേരും. അങ്ങനെ അവന്‍ കുഷ്‌ഠരോഗിയായി. മഞ്ഞുപോലെ വെളുത്ത്‌ എലീഷായുടെ സന്നിധി വിട്ടുപോയി.

അദ്ധ്യായം 2

കോടാലി പൊക്കിയെടുക്കുന്നു.

1: പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം വളരെ പരിമിതമാണ്‌.
2: നമുക്കു ജോര്‍ദ്ദാനരികേചെന്ന്‌, ഓരോ മരംവെട്ടി അവിടെയൊരു പാര്‍പ്പിടം പണിയാം. അവന്‍ മറുപടി പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍.
3: അപ്പോള്‍ അവരിലൊരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.
4; അവന്‍ അവരോടുകൂടെപ്പോയി. അവര്‍ ജോര്‍ദ്ദാനിലെത്തി മരംമുറിച്ചു.
5: തടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. അയ്യോയജമാനനേ, അതു കടംവാങ്ങിയതാണെന്ന്‌ അവന്‍ നിലവിളിച്ചു:
6: എവിടെയാണതു വീണത്‌? ദൈവപുരുഷന്‍ ചോദിച്ചു. സ്ഥലം കാണിച്ചുകൊടുത്തപ്പോള്‍ അവന്‍ ഒരു കമ്പു വെട്ടിയെടുത്ത്‌ അവിടേക്കെറിഞ്ഞു. അപ്പോള്‍ ഇരുമ്പു പൊങ്ങിവന്നു.
7: അതെടുക്കുക, എലീഷാ പറഞ്ഞു. അവന്‍ കൈനീട്ടി അതെടുത്തു.

സിറിയായെ തോല്പിക്കുന്നു.
8: ഒരിക്കല്‍ സിറിയാരാജാവ്‌ ഇസ്രായേലിനെതിരേ യുദ്ധംചെയ്യുകയായിരുന്നു. പാളയമടിക്കേണ്ട സ്ഥലം രാജാവു ഭൃത്യന്മാരുമായി ആലോചിച്ചുറച്ചു.
9; നീ ഇങ്ങോട്ടു കടക്കരുത്‌, സിറിയാക്കാര്‍ അവിടം ആക്രമിക്കാനിരിക്കുകയാണ്‌ എന്നു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിനു സന്ദേശമയച്ചു.
10: ദൈവപുരുഷന്‍ പറഞ്ഞസ്ഥലത്തേക്ക്‌ ഇസ്രായേല്‍രാജാവു സൈന്യത്തെയയച്ചു. ഇങ്ങനെ പലപ്പോഴും ദൈവപുരുഷന്‍ മുന്നറിയിപ്പു നല്‍കുകയും രാജാവു രക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
11: തന്മൂലം സിറിയാരാജാവ്
അസ്വസ്ഥനായി. അവന്‍ ഭൃത്യന്മാരോടു ചോദിച്ചു: നമ്മുടെയിടയില്‍ ഇസ്രായേല്‍രാജാവിനുവേണ്ടി നിലകൊള്ളുന്നവനെ നിങ്ങള്‍ കാണിച്ചുതരുകയില്ലേ?
12: ഭൃത്യന്മാരിലൊരുവന്‍ പറഞ്ഞു: രാജാവേ, നമ്മുടെയിടയിലാരുമില്ല. കിടപ്പറയില്‍ അങ്ങു സംസാരിക്കുന്നത്‌ ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത്‌ ഇസ്രായേലിലെ പ്രവാചകനായ എലീഷായാണ്‌.
13: പോയി, അവനെ കണ്ടുപിടിക്കുക, അവനാജ്ഞാപിച്ചു. ഞാന്‍ ആളയച്ച്‌ അവനെ പിടിക്കും. അവന്‍ ദോഥാനിലുണ്ടെന്ന്‌ അവരറിയിച്ചു.
14: രാജാവു രഥങ്ങളും കുതിരകളും ഒരു വലിയ സൈന്യവും അവിടേക്കയച്ചു. അവര്‍ രാത്രി നഗരംവളഞ്ഞു.
15: ദൈവപുരുഷന്റെ ദാസന്‍ അതിരാവിലെ എഴുന്നേറ്റു പുറത്തുവന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം നഗരംവളഞ്ഞിരിക്കുന്നതു കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു: അയ്യോ, യജമാനനേ, നാമെന്താണു ചെയ്യുക?
16: അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. അവരെക്കാള്‍ കൂടുതലാളുകള്‍ നമ്മുടെകൂടെയുണ്ട്‌.
17: അപ്പോള്‍ എലീഷാ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, ഇവന്റെ കണ്ണുകളെ തുറക്കണമേ! ഇവന്‍ കാണട്ടെ! കര്‍ത്താവ്‌ അവന്റെ കണ്ണുകള്‍ തുറന്നു. എലീഷായ്‌ക്കു ചുറ്റും, മല, ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു നിറഞ്ഞിരിക്കുന്നത്‌ അവന്‍ കണ്ടു.
18: സിറിയാക്കാര്‍ തനിക്കെതിരേ വന്നപ്പോള്‍ എലീഷാ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: ഇവരുടെ കണ്ണുകളെ അന്ധമാക്കണമേ! എലീഷായുടെ പ്രാര്‍ത്ഥനയനുസരിച്ച്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്ധമാക്കി.
19: അപ്പോള്‍ എലീഷാ അവരോടു പറഞ്ഞു: വഴി ഇതല്ല; പട്ടണവും ഇതല്ല. എന്നെ അനുഗമിക്കുക. നിങ്ങള്‍ അന്വേഷിക്കുന്നവന്റെയടുത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുപോകാം. അവനവരെ സമരിയായിലേക്കു നയിച്ചു.
20: അവര്‍ സമരിയായില്‍ പ്രവേശിച്ച ഉടനെ എലീഷാ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ! ഇവര്‍ കാണട്ടെ! കര്‍ത്താവ്‌ അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ സമരിയായുടെ മദ്ധ്യത്തിലാണെന്ന്‌ അവര്‍ കണ്ടു.
21: അവരെ കണ്ടപ്പോള്‍ ഇസ്രായേല്‍രാജാവ്‌ എലീഷായോടു പറഞ്ഞു: എന്റെ പിതാവേ, ഞാന്‍ ഇവരെ കൊന്നുകളയട്ടെ.
22: അവന്‍ പറഞ്ഞു: അവരെ കൊല്ലരുത്‌. നിങ്ങള്‍ വാളും വില്ലുംകൊണ്ടു പിടിച്ചടക്കിയവരെ കൊല്ലുമോ? അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുക്കുക. അവര്‍ ഭക്ഷിച്ചു സ്വന്തം യജമാനന്റെയടുത്തേക്കു പോകട്ടെ.
23: രാജാവ്‌ അവര്‍ക്കു വലിയ വിരുന്നൊരുക്കി. ഭക്ഷിച്ചു തൃപ്തരായ അവരെ അവന്‍ വിട്ടയച്ചു. അവര്‍ തങ്ങളുടെ യജമാനന്റെ അടുത്തേക്കുപോയി. സിറിയാക്കാര്‍ പിന്നീട്‌ ഇസ്രായേല്‍ദേശം ആക്രമിക്കാന്‍ വന്നിട്ടില്ല.
24: കുറെക്കാലം കഴിഞ്ഞ്‌, സിറിയാരാജാവായ ബന്‍ഹദാദ്‌ സൈന്യം ശേഖരിച്ചു സമരിയാ വളഞ്ഞു.
25: അപ്പോള്‍ സമരിയായില്‍ രൂക്ഷമായ ക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്‌ക്ക്‌ എട്ടുഷെക്കല്‍ വെള്ളിയും കാല്‍ കാബ്‌ കാട്ടുള്ളിക്ക്‌ അഞ്ചുഷെക്കല്‍ വെള്ളിയും വിലയായിരുന്നു.
26: ഇസ്രായേല്‍രാജാവു കോട്ടമേല്‍ നടക്കുമ്പോള്‍ ഒരുവള്‍ വിളിച്ചുപറഞ്ഞു: പ്രഭോ, രാജാവേ, സഹായിക്കണേ!
27; അവന്‍ പറഞ്ഞു: കര്‍ത്താവു സഹായിക്കുന്നില്ലെങ്കില്‍, എനിക്കെങ്ങനെ കഴിയും? എന്റെ കൈയില്‍ ധാന്യമോ മുന്തിരിയോ ഉണ്ടോ?
28: രാജാവു ചോദിച്ചു: എന്താണ്‌ നിന്റെ പ്രശ്നം? അവള്‍ ഉണര്‍ത്തിച്ചു: ഇവള്‍ എന്നോടു പറഞ്ഞു: നിന്റെ മകനെ കൊണ്ടുവരുക, ഇന്നു നമുക്കവനെ ഭക്ഷിക്കാം; നാളെ എന്റെ മകനെ ഭക്ഷിക്കാം.
29: അങ്ങനെ ഞങ്ങള്‍ എന്റെ മകനെ വേവിച്ചുതിന്നു. അടുത്ത ദിവസം ഞാന്‍ അവളോടു നിന്റെ മകനെ കൊണ്ടുവരുക, നമുക്ക്‌ അവനെ തിന്നാം എന്നുപറഞ്ഞു. എന്നാല്‍, അവള്‍ അവനെ ഒളിപ്പിച്ചുകളഞ്ഞു.
30: അവള്‍ ഇതു പറഞ്ഞപ്പോള്‍ രാജാവു വസ്ത്രംകീറി - അവന്‍ കോട്ടമേല്‍ നടക്കുകയായിരുന്നു - ജനം നോക്കിയപ്പോള്‍, രാജാവ്‌ അടിയില്‍ ചാക്കുവസ്‌ത്രം ധരിച്ചിരിക്കുന്നു.
31: രാജാവു പറഞ്ഞു: ഷാഫാത്തിന്റെപുത്രന്‍ എലീഷായുടെ തല ഇന്നുമുതല്‍ കഴുത്തില്‍ ശേഷിച്ചാല്‍ കര്‍ത്താവ്‌ എന്നെ ശിക്ഷിക്കട്ടെ.
32: എലീഷാ ശ്രഷ്ഠന്മാരോടൊപ്പം വീട്ടിലിരിക്കുകയായിരുന്നു. രാജാവ്‌ ഒരുവനെ പറഞ്ഞയച്ചു. അവന്‍ വന്നെത്തുന്നതിനുമുമ്പ്‌ എലീഷാ ശ്രഷ്ഠന്മാരോടു പറഞ്ഞു: ആ കൊലയാളി എന്റെ തല ഛേദിക്കാന്‍ ആളയച്ചിരിക്കുന്നതു കണ്ടോ? ദൂതന്‍ വരുമ്പോള്‍ വാതിലടച്ച്‌ അവനെ തടഞ്ഞുനിര്‍ത്തുവിന്‍. അവന്റെ യജമാനന്റെ കാലടി ശബ്‌ദമല്ലേ പിന്നില്‍ കേള്‍ക്കുന്നത്‌?
33: അവന്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ രാജാവു വന്ന്‌ അവനോടു പറഞ്ഞു: ഈ ദുരിതം കര്‍ത്താവു വരുത്തിയതാണ്‌. ഞാന്‍ ഇനിയെന്തിനു കര്‍ത്താവിന്റെ സഹായം കാത്തിരിക്കണം?

തൊണ്ണൂറ്റിയഞ്ചാം ദിവസം: 2 രാജാക്കന്മാര്‍ 1 - 3

 

അദ്ധ്യായം 1

ഏലിയായും അഹസിയായും

1: ആഹാബിൻ്റെ മരണത്തിനുശേഷം മൊവാബ്‌, ഇസ്രായേലിനെതിരേ കലാപമാരംഭിച്ചു.
2: സമരിയായില്‍വച്ച്‌ അഹസിയാ മട്ടുപ്പാവില്‍നിന്നുവീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്ഷപെടുമോ ഇല്ലയോ എന്നാരായാന്‍ എക്രാണിലെ ദേവനായ ബാല്‍സെബൂബിൻ്റെ അടുത്തേക്ക്‌ ആളയച്ചു.
3: തിഷ്‌ബ്യനായ ഏലിയായോടു കര്‍ത്താവിൻ്റെ ദൂതനരുളിച്ചെയ്‌തു: സമരിയാരാജാവിൻ്റെ ദൂതന്മാരെചെന്നുകണ്ട്‌, അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്‌?
4: കര്‍ത്താവരുളിച്ചെയ്യുന്നു: രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും.
5: ഏലിയാ പുറപ്പെട്ടു. ദൂതന്മാര്‍ തിരിച്ചെത്തിയപ്പോള്‍ രാജാവു ചോദിച്ചു: നിങ്ങളെന്താണു തിരികെവന്നത്‌?
6: അവര്‍ മറുപടി പറഞ്ഞു: ഒരാള്‍വന്നു ഞങ്ങളോടു പറഞ്ഞു, നിങ്ങള്‍ തിരികെച്ചെന്നു നിങ്ങളെ അയച്ച രാജാവിനെയറിയിക്കുക: കര്‍ത്താവരുളിച്ചെയ്യുന്നു, ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ നീ സമീപിക്കുന്നത്‌? ഈ രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല, നീ മരിക്കും.
7: അവന്‍ ചോദിച്ചു: നിങ്ങളോടിതുപറഞ്ഞയാള്‍ എങ്ങനെയിരുന്നു?
8: അവര്‍ പറഞ്ഞു: അവന്‍ രോമക്കുപ്പായവും തുകല്‍കൊണ്ടുള്ള അരപ്പട്ടയുമണിഞ്ഞിരുന്നു. ഉടനെ രാജാവു പറഞ്ഞു: തിഷ്‌ബ്യനായ ഏലിയായാണവന്‍.
9: രാജാവ്‌ അമ്പതുപേരുടെ ഗണത്തെ നായകനോടൊപ്പം ഏലിയായുടെ അടുത്തേക്കയച്ചു. മലമുകളിലിരുന്ന ഏലിയായോടു നായകന്‍ പറഞ്ഞു: ദൈവപുരുഷാ, ഇറങ്ങിവരാന്‍ രാജാവു കല്പിക്കുന്നു.
10: ഏലിയാ പ്രതിവചിച്ചു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി നിന്നെയും നിൻ്റെ അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു. 
11: വീണ്ടും അമ്പതുപേരെ നായകനോടൊപ്പം രാജാവ്‌ ഏലിയായുടെ അടുത്തേക്കയച്ചു. നായകന്‍ചെന്ന്‌ അവനോടു പറഞ്ഞു: ദൈവപുരുഷാ, ഇതു രാജാവിൻ്റെ കല്പനയാണ്‌, വേഗം ഇറങ്ങിവരുക.
12: ഏലിയാ പറഞ്ഞു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി, നിന്നെയും നിൻ്റെ അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന്‌ ദൈവത്തിൻ്റെ അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു.
13: രാജാവു മൂന്നാമതും അമ്പതുപേരെ നായകനോടുകൂടെ അയച്ചു. നായകന്‍ചെന്ന്,‌ ഏലിയായുടെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിച്ചു: ദൈവപുരുഷാ, എൻ്റെയും അങ്ങയുടെ ഈ അമ്പതു ദാസന്മാരുടെയും ജീവന്‍ അങ്ങയുടെ ദൃഷ്ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.
14: മുമ്പുവന്ന അമ്പതുപേരുടെ രണ്ടു സംഘങ്ങളെയും അവരുടെ നായകന്മാരെയും ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി ദഹിപ്പിച്ചു. ഇപ്പോള്‍ എൻ്റെ ജീവന്‍ അങ്ങയുടെ ദൃഷ്‌ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.
15: കര്‍ത്താവിൻ്റെ ദൂതന്‍ ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിൻ്റെയടുത്തുചെന്നു.
16: ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, എക്രാണ്‍ദേവനായ ബാല്‍സെബൂബിനോട്‌ ആരായാന്‍ ദൂതന്മാരെ അയച്ചതുകൊണ്ട്‌ നീ രോഗശയ്യയില്‍നിന്ന്‌ എഴുന്നേല്‍ക്കുകയില്ല; നിശ്ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീയിതു ചെയ്‌തത്‌?
17: ഏലിയാവഴി കര്‍ത്താവരുളിച്ചെയ്‌തതുപോലെ അവന്‍ മരിച്ചു. അഹസിയായ്‌ക്കു പുത്രനില്ലാതിരുന്നതിനാല്‍ സഹോദരന്‍ യോറാം, യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പുത്രന്‍ യഹോറാമിൻ്റെ രണ്ടാം ഭരണവര്‍ഷത്തില്‍, രാജാവായി.
18: അഹസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.


അദ്ധ്യായം 2

ഏലിയാ സ്വര്‍ഗ്ഗത്തിലേക്കു്


1: കര്‍ത്താവ്‌, ഏലിയായെ സ്വര്‍ഗ്ഗത്തിലേക്കു ചുഴലിക്കാറ്റിലൂടെയെടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു.
2: ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവെന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാനങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.
3: ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവു നിൻ്റെ യജമാനനെ ഇന്നു നിന്നില്‍നിന്നെടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിന്‍.
4: ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ്‌ എന്നെ ജറീക്കോയിലേക്കയച്ചിരിക്കുന്നു. അവന്‍ പ്രതിവചിച്ചു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാനങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ജറീക്കോയിലെത്തി.
5: ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവു നിൻ്റെ യജമാനനെ ഇന്നു നിന്നില്‍നിന്നെടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്‌. എനിക്കറിയാം; നിശ്ശബ്‌ദരായിരിക്കുവിന്‍.
6: അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവെന്നെ ജോര്‍ദ്ദാനിലേക്കയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാനങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്രതുടര്‍ന്നു.
7: അവര്‍ ഇരുവരും ജോര്‍ദ്ദാനു സമീപമെത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്പമകലെ വന്നുനിന്നു.
8: ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തിലടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടെ അക്കരെ കടന്നു.
9: മറുകരയെത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്നെടുക്കപ്പെടുന്നതിനുമുമ്പു ഞാനെന്താണു ചെയ്‌തുതരേണ്ടത്‌? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിൻ്റെ ഇരട്ടിപ്പങ്ക്‌ എനിക്കു ലഭിക്കട്ടെ.
10: അവന്‍ പറഞ്ഞു: ദുഷ്‌കരമായ കാര്യമാണു നീ ചോദിച്ചത്‌. എങ്കിലും ഞാനെടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്കതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല.
11: അവര്‍ സംസാരിച്ചുകൊണ്ടുപോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.
12: എലീഷാ അതുകണ്ടു നിലവിളിച്ചു. എൻ്റെ പിതാവേ, ൻ്റെ പിതാവേ! ഇസ്രായേലിൻ്റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്‌ത്രംകീറി.

ഏലീഷാ പ്രവര്‍ത്തനം തുടങ്ങുന്നു.

13: അവന്‍ ഏലിയായില്‍നിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോര്‍ദ്ദാൻ്റെ കരയില്‍ച്ചെന്നുനിന്നു.
14: അവനതു വെള്ളത്തിന്മേല്‍ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കര്‍ത്താവെവിടെ? അവന്‍ വെള്ളത്തിന്മേലടിച്ചപ്പോള്‍ വെള്ളം ഇരുവശത്തേക്കും മാറി. അവന്‍ കടന്നുപോയി.
15: ജറീക്കോയിലെ പ്രവാചകഗണം എലീഷായെ കണ്ടപ്പോള്‍, ഏലിയായുടെ ആത്മാവ്‌ എലീഷായില്‍ കുടികൊള്ളുന്നുവെന്നു പറഞ്ഞു. അവരവനെ താണുവണങ്ങിയെതിരേറ്റു.
16: അവരവനോടു പറഞ്ഞു: അങ്ങയുടെ ദാസന്മാരുടെയിടയില്‍ അമ്പതു ബലവാന്മാരുണ്ട്‌. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകുന്നതിന്‌ അവരെ അനുവദിച്ചാലും. കര്‍ത്താവിൻ്റെ ആത്മാവ്‌, അവനെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്ഷിച്ചിരിക്കാം. 
17: അവന്‍ പറഞ്ഞു: ആരെയുമയയ്‌ക്കേണ്ടാ. അവന്‍ സമ്മതിക്കുവോളം അവര്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അയച്ചുകൊള്ളുവിന്‍. അവര്‍ അമ്പതുപേരെ അയച്ചു. അവര്‍ മൂന്നുദിവസമന്വേഷിച്ചെങ്കിലും അവനെക്കണ്ടെത്തിയില്ല.
18: എലീഷാ ജറീക്കോയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ മടങ്ങിവന്നു. അവനവരോടു പറഞ്ഞു: പോകണ്ടായെന്നു ഞാന്‍ പറഞ്ഞതല്ലേ?
19: നഗരവാസികള്‍ എലീഷായോടു പറഞ്ഞു: അങ്ങു കാണുന്നില്ലേ? ഈ പട്ടണം ജീവിക്കാന്‍പറ്റിയതാണ്‌. എന്നാല്‍ വെള്ളം മലിനവും നാടു ഫലശൂന്യവുമാണ്‌.
20: ഒരു പുതിയ പാത്രംകൊണ്ടുവന്ന്‌ അതില്‍ ഉപ്പിടുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്‌തു.
21: അവന്‍ ഉറവയ്‌ക്കടുത്തുചെന്ന്‌, ഉപ്പ്‌ അതിലിട്ടുകൊണ്ടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, ഞാന്‍ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനിയിതു മരണത്തിനോ ഫലശൂന്യതയ്‌ക്കോ കാരണമാവുകയില്ല.
22: എലീഷായുടെ വചനമനുസരിച്ച്‌ ആ വെള്ളം ഇന്നും ശുദ്ധമാണ്‌.
23: അവന്‍ അവിടെനിന്നു ബഥേലിലേക്കുപോയി. മാര്‍ഗ്ഗമദ്ധ്യേ പട്ടണത്തില്‍നിന്നുവന്ന ചില ബാലന്മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ! അവന്‍ തിരിഞ്ഞുനോക്കി, അവരെക്കണ്ടു. 
24: കര്‍ത്താവിൻ്റെ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്മാരെ ചീന്തിക്കീറി.
25: അവിടെനിന്ന്‌ അവന്‍ കാര്‍മല്‍മലയിലേയ്ക്കും തുടര്‍ന്നു സമരിയായിലേക്കും പോയി.

അദ്ധ്യായം 3

ഇസ്രായേലും മൊവാബ്യരുംതമ്മില്‍ യുദ്ധം

1: യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിൻ്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. 
2: അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു. അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്മാരെപ്പോലെയായിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്‌തംഭം അവനെടുത്തുകളഞ്ഞു.
3: നെബാത്തിൻ്റെ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപം അവനുമാവര്‍ത്തിച്ചു; അതില്‍നിന്നു പിന്മാറിയില്ല.
4: മൊവാബു രാജാവായ മേഷായ്‌ക്കു ധാരാളമാടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍രാജാവിന്‌ ഒരു ലക്ഷം കുഞ്ഞാടുകളും ഒരുലക്ഷം മുട്ടാടുകളുടെ രോമവും വര്‍ഷംതോറും കൊടുക്കേണ്ടിയിരുന്നു.
5: ആഹാബു മരിച്ചപ്പോള്‍ മൊവാബുരാജാവ്,‌ ഇസ്രായേല്‍രാജാവുമായി കലഹിച്ചു.
6: അപ്പോള്‍ യോറാംരാജാവു സമരിയായില്‍നിന്നുവന്ന്‌, ഇസ്രായേല്‍ക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി.
7: അവന്‍ യൂദാരാജാവായ യഹോഷാഫാത്തിനു സന്ദേശമയച്ചു: മൊവാബുരാജാവ്‌ എന്നെയെതിര്‍ക്കുന്നു. അവനെതിരേ യുദ്ധംചെയ്യാന്‍ നീ എന്നോടൊപ്പം വരുമോ? അവന്‍ പറഞ്ഞു: ഞാന്‍ വരാം. ഞാന്‍ നിന്നെപ്പോലെയും എൻ്റെ ജനം നിൻ്റെ ജനംപോലെയും എൻ്റെ കുതിരകള്‍ നിൻ്റെ കുതിരകള്‍പോലെയുമാണ്‌.
8: അവന്‍ ചോദിച്ചു: ഏതു വഴിക്കാണു നാം നീങ്ങേണ്ടത്‌? യോറാം പറഞ്ഞു ഏദോം മരുഭൂമിയിലൂടെ പോകാം.
9: അങ്ങനെ യൂദാരാജാവിനോടും ഏദോംരാജാവിനോടുംകൂടെ ഇസ്രായേല്‍രാജാവു പുറപ്പെട്ടു. വളഞ്ഞവഴിക്കുള്ള ഏഴുദിവസത്തെ യാത്രകഴിഞ്ഞപ്പോള്‍ സൈന്യത്തിനും മൃഗങ്ങള്‍ക്കും വെള്ളമില്ലാതായി.
10: ഇസ്രായേല്‍രാജാവു പറഞ്ഞു: കഷ്‌ടം! കര്‍ത്താവ്‌ ഈ മൂന്നു രാജാക്കന്മാരെയും മൊവാബ്യരുടെ കൈയില്‍ ഏല്പിച്ചുകൊടുക്കാന്‍ വിളിച്ചിരിക്കുന്നല്ലോ.
11: യഹോഷാഫാത്ത്‌ ചോദിച്ചു: കര്‍ത്താവിൻ്റെ ഹിതമാരായേണ്ടതിന്‌ അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍രാജാവിൻ്റെ ഒരു സേവകന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍വെള്ളം പകര്‍ന്നവനും ഷാഫാത്തിൻ്റെ മകനുമായ എലീഷായുണ്ട്‌. 
12: യഹോഷാഫാത്ത്‌ പറഞ്ഞു: കര്‍ത്താവിൻ്റെ വചനം അവനോടുകൂടെയുണ്ട്‌. ഇസ്രായേല്‍രാജാവും യഹോഷാഫാത്തും ഏദോംരാജാവും അവൻ്റെയടുത്തേക്കു പോയി.
13: എലീഷാ ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: നിനക്കെന്തിനാണ്‌ എൻ്റെ സഹായം? നിൻ്റെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്മാരെ മൊവാബ്യരുടെ കൈയിലേല്പിക്കേണ്ടതിനു വിളിച്ചിരിക്കുന്നതു കര്‍ത്താവാണ്‌.
14: എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവാണേ, യൂദാരാജാവായ യഹോഷാഫാത്തിനെപ്രതിയല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നോക്കുകപോലുംചെയ്യുകയില്ലായിരുന്നു.
15: ഒരു ഗായകനെ എൻ്റെയടുക്കല്‍ കൊണ്ടുവരുക. ഗായകന്‍ പാടിയപ്പോള്‍ കര്‍ത്താവിൻ്റെ ശക്തി എലീഷായുടെമേല്‍ ആവസിച്ചു.
16: അവന്‍ പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, ഈ വരണ്ട അരുവിത്തടം കുളങ്ങള്‍കൊണ്ടു ഞാന്‍ നിറയ്‌ക്കും.
17: കാറ്റോ മഴയോ ഉണ്ടാകയില്ല; അരുവിത്തടം ജലംകൊണ്ടു നിറയും. നീയും കാലിക്കൂട്ടവും മൃഗങ്ങളും അതു കുടിക്കും. കര്‍ത്താവിനിതു നിസ്സാരമാണ്‌..
18: അവിടുന്നു മൊവാബ്യരെ നിൻ്റെ കൈയിലേല്പിക്കുകയുംചെയ്യും.
19: സുശക്തനഗരങ്ങളും മുന്തിയ പട്ടണങ്ങളും നിങ്ങളധീനമാക്കും. ഫലവൃക്ഷങ്ങള്‍ നിങ്ങള്‍ വെട്ടിവീഴ്‌ത്തും; നീരൊഴുക്കുകള്‍ തടയും. നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും
20: പിറ്റേദിവസം പ്രഭാതബലിക്കു സമയമായപ്പോള്‍ ഏദോംദിക്കില്‍നിന്നു വെള്ളംവന്ന്‌ അവിടം നിറഞ്ഞു.
21: തങ്ങള്‍ക്കെതിരേ യുദ്ധംചെയ്യാന്‍ രാജാക്കന്മാര്‍ വന്നിരിക്കുന്നുവെന്നുകേട്ട്‌, മൊവാബ്യര്‍ പ്രായഭേദമെന്നിയേ യുദ്ധശേഷിയുള്ള എല്ലാവരെയും വിളിച്ചുകൂട്ടി അതിര്‍ത്തിയില്‍ അണിനിരത്തി.
22: മൊവാബ്യര്‍ രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ സൂര്യപ്രകാശത്തില്‍ വെള്ളം തിളങ്ങുന്നതു കണ്ടു. 
23: അതു രക്തംപോലെ ചെമന്നിരുന്നു. അവര്‍ പറഞ്ഞു: ഇതു രക്തമാണ്‌. രാജാക്കന്മാര്‍ യുദ്ധംചെയ്‌തു പരസ്പരം കൊന്നിരിക്കുന്നു. 
24: മൊവാബ്യരേ, നമുക്കു കൊള്ളയടിക്കാം. മൊവാബ്യര്‍, ഇസ്രായേല്‍പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ അവരെ തുരത്തി; ഓടിപ്പോയവരെ പിന്തുടര്‍ന്നുകൊന്നു.
25: അവര്‍ നഗരങ്ങള്‍ തകര്‍ക്കുകയും നല്ല നിലങ്ങള്‍ കല്ലിട്ടുമൂടുകയുംചെയ്‌തു. നീരൊഴുക്കുകള്‍ തടഞ്ഞു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്‌ത്തി. അങ്ങനെ കീര്‍ഹരെസേത്ത്‌ കല്‍ക്കൂമ്പാരമായി. കവിണക്കാര്‍ അതിനെ വളഞ്ഞു കീഴടക്കി.
26: യുദ്ധം പ്രതികൂലമെന്നുകണ്ട മൊവാബു രാജാവ്‌, എഴുനൂറ്‌ ഖഡ്ഗധാരികളെയുംകൊണ്ട്‌ ഏദോംരാജാവിനെതിരേ കുതിച്ചുകയറാന്‍ നോക്കി; എന്നാല്‍, സാധിച്ചില്ല.
27: കിരീടാവകാശിയായ മൂത്തപുത്രനെ അവന്‍ മതിലിന്മേല്‍ ദഹനബലിയായി അര്‍പ്പിച്ചു. സംഭീതരായ ഇസ്രായേല്യര്‍ അവനെവിട്ടു നാട്ടിലേക്കു മടങ്ങി.

തൊണ്ണൂറ്റിനാലാം ദിവസം: 1 രാജാക്കന്മാര്‍ 21 - 22


അദ്ധ്യായം 21

നാബോത്തിൻ്റെ മുന്തിരിത്തോട്ടം
1: ജസ്രേല്‍ക്കാരനായ നാബോത്തിന്, ജസ്രേലില്‍ സമരിയാരാജാവായ ആഹാബിൻ്റെ കൊട്ടാരത്തോടുചേര്‍ന്ന്, ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
2: ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടമുണ്ടാക്കാന്‍ നിൻ്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിൻ്റെ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം.
3: എന്നാല്‍, നാബോത്ത് പറഞ്ഞു: എൻ്റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവിടയാക്കാതിരിക്കട്ടെ.
4: എൻ്റെ പിതൃസ്വത്ത്, ഞാനങ്ങേയ്ക്കു നല്കുകയില്ലെന്ന് ജസ്രേല്‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി, ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവന്‍ മുഖംതിരിച്ചു കട്ടിലില്‍ക്കിടന്നു; ഭക്ഷണംകഴിച്ചതുമില്ല.
5: അവൻ്റെ ഭാര്യ ജസെബെല്‍ അടുത്തുവന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്ഷോഭിച്ചിരിക്കുന്നത്? ഭക്ഷണംകഴിക്കുന്നില്ലല്ലോ?
6: അവന്‍ പറഞ്ഞു: ജസ്രേല്‍ക്കാരനായ നാബോത്തിനോട് അവൻ്റെ മുന്തിരിത്തോട്ടം വിലയ്ക്കു തരുക അല്ലെങ്കില്‍ വേറൊന്നിനു പകരമായിത്തരുക എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, തരുകയില്ലെന്ന് അവന്‍ പറഞ്ഞു.
7: ജസെബെല്‍ പറഞ്ഞു: അങ്ങാണോ ഇസ്രായേല്‍ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷണംകഴിച്ചു സന്തുഷ്ടനായിരിക്കുക. ജസ്രേല്‍ക്കാരനായ നാബോത്തിൻ്റെ മുന്തിരിത്തോട്ടം ഞാനങ്ങേയ്ക്കു തരും.
8: അവള്‍ ആഹാബിൻ്റെ പേരും മുദ്രയുംവച്ച്, നഗരത്തില്‍ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും കത്തയച്ചു.
9: അതില്‍ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങള്‍ ഒരുപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തുകയും ചെയ്യുവിന്‍.
10: അവനെതിരായി രണ്ടു നീചന്മാരെ കൊണ്ടുവരുവിന്‍. നാബോത്ത് ദൈവത്തിനും രാജാവിനുമെതിരായി ദൂഷണംപറഞ്ഞെന്ന് അവര്‍ കള്ളസാക്ഷ്യം പറയട്ടെ. അപ്പോള്‍ അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുവിന്‍.
11: പട്ടണത്തിലെ ശ്രേഷ്ഠന്മാരും പ്രഭുക്കന്മാരും ജസെബെല്‍ എഴുതിയതുപോലെ പ്രവര്‍ത്തിച്ചു.
12: അവര്‍ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചുകൂട്ടി, നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തി.
13: നീചന്മാര്‍ ഇരുവരും അവനെതിരേ ഇരുന്നു. ഇവന്‍ ദൈവദൂഷണവും രാജദൂഷണവും പറഞ്ഞെന്ന് അവര്‍ ജനത്തിൻ്റെമുമ്പില്‍ നാബോത്തിനെതിരായി കുറ്റമാരോപിച്ചു. അവരവനെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
14: നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു.
15: അതുകേട്ടയുടനെ ജസെബെല്‍ ആഹാബിനോടു പറഞ്ഞു: എഴുന്നേല്‍ക്കുക. ജസ്രേല്‍ക്കാരനായ നാബോത്ത് വിലയ്ക്കുതരാന്‍ വിസമ്മതിച്ച മുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവന്‍ മരിച്ചു.
16: നാബോത്ത് മരിച്ച വിവരം അറിഞ്ഞമാത്രയില്‍ ആഹാബ് എഴുന്നേറ്റു മുന്തിരിത്തോട്ടം കൈവശപ്പെടുത്താനിറങ്ങി.
17: തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവരുളിച്ചെയ്തു:
18: നീ ചെന്നു സമരിയായിലുള്ള ഇസ്രായേല്‍രാജാവ് ആഹാബിനെ കാണുക. അവന്‍ നാബോത്തിൻ്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താനെത്തിയിരിക്കുന്നു.
19: നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി, അവൻ്റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവരുളിച്ചെയ്യുന്നു, നാബോത്തിൻ്റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിൻ്റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും.
20: ആഹാബ് ഏലിയായോടു ചോദിച്ചു: എൻ്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ? അവന്‍ പ്രതിവചിച്ചു: അതേ, ഞാന്‍ നിന്നെ കണ്ടെത്തി. കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിക്കാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു.
21: ഇതാ, ഞാന്‍ നിനക്കു നാശം വരുത്തും; ഞാന്‍ നിന്നെ നിര്‍മ്മാര്‍ജനംചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷന്മാരെയും - സ്വതന്ത്രരെയും അടിമകളെയും - ഞാന്‍ നിഗ്രഹിക്കും.
22: നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിക്കയും ചെയ്തതിനാല്‍ ഞാന്‍ നിൻ്റെ ഭവനത്തെ നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെയും അഹിയായുടെ മകന്‍ ബാഷായുടെയും ഭവനങ്ങളെപ്പോലെയാക്കിത്തീര്‍ക്കും.
23: ജസെബെലിനെക്കുറിച്ചും കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു, ജസ്രേലിൻ്റെ അതിര്‍ത്തികള്‍ക്കുള്ളില്‍വച്ച് ജസെബെലിനെ നായ്ക്കള്‍ തിന്നും.
24: ആഹാബിൻ്റെ ഭവനത്തില്‍നിന്ന് നഗരത്തില്‍വച്ചു മരിക്കുന്നവനെ നായ്ക്കള്‍ ഭക്ഷിക്കും; നാട്ടിന്‍പുറത്തുവച്ചു മരിക്കുന്നവനെ പറവകളും.
25: ഭാര്യയായ ജസെബെലിൻ്റെ പ്രേരണയ്ക്കു വഴങ്ങി, കര്‍ത്താവിന് അനിഷ്ടമായതു പ്രവര്‍ത്തിക്കാന്‍ തന്നെത്തന്നെവിറ്റ ആഹാബിനെപ്പോലെ ആരുമുണ്ടായിട്ടില്ല.
26: ഇസ്രായേലിൻ്റെ മുമ്പില്‍നിന്നു കര്‍ത്താവ് തുരത്തിയ അമോര്യരെപ്പോലെ അവന്‍ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേച്ഛമായി പ്രവര്‍ത്തിച്ചു.
27: ആഹാബ് ഇതുകേട്ടു വസ്ത്രംകീറി, ചാക്കുടുത്തുപവസിക്കുകയും ചാക്കു വിരിച്ചുറങ്ങുകയും മനംതകര്‍ന്ന് തലതാഴ്ത്തി നടക്കുകയുംചെയ്തു.
28: അപ്പോള്‍ തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്തു:
29: ആഹാബ് എൻ്റെമുമ്പില്‍ എളിമപ്പെട്ടതു കണ്ടില്ലേ? അവന്‍ തന്നെത്തന്നെ താഴ്ത്തിയതിനാല്‍, അവൻ്റെ ജീവിതകാലത്തു ഞാന്‍ നാശം വരുത്തുകയില്ല. അവൻ്റെ പുത്രൻ്റെ കാലത്തായിരിക്കും ആ ഭവനത്തിനു ഞാന്‍ തിന്മ വരുത്തുക.

അദ്ധ്യായം 22

മിക്കായാ മുന്നറിയിപ്പു നല്കുന്നു

1: മൂന്നുവര്‍ഷത്തേക്കു സിറിയായും ഇസ്രായേലുംതമ്മില്‍ യുദ്ധമുണ്ടായില്ല.
2: മൂന്നാംവര്‍ഷം യൂദാരാജാവായ യഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.
3: ഇസ്രായേല്‍രാജാവു തൻ്റെ സേവകന്മാരോടു പറഞ്ഞു: റാമോത്ത്ഗിലയാദ് സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാമെന്തിനു മടിക്കുന്നു?
4: അതു നമ്മുടേതാണല്ലോ! അവന്‍ യഹോഷാഫാത്തിനോടു ചോദിച്ചു: എന്നോടൊപ്പം റാമോത്ത്ഗിലയാദില്‍ യുദ്ധത്തിനുപോരുമോ? യാഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ഞാന്‍ തയ്യാറാണ്; എൻ്റെ സൈന്യം നിൻ്റെ സൈന്യത്തെപ്പോലെയും എൻ്റെ കുതിരകള്‍ നിൻ്റെ കുതിരകളെപ്പോലെയും തയ്യാറാണ്.
5: യഹോഷാഫാത്ത് തുടര്‍ന്നു: ആദ്യം കര്‍ത്താവിൻ്റെ ഇംഗിതമാരായുക.
6: ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി; അവര്‍ നാനൂറോളം പേരുണ്ടായിരുന്നു. അവനവരോടു ചോദിച്ചു: ഞാന്‍ റാമോത്ത്ഗിലയാദ് തിരിച്ചെടുക്കാന്‍ യുദ്ധത്തിനുപോകണമോ വേണ്ടയോ? അവര്‍ പ്രതിവചിച്ചു: പോവുക, കര്‍ത്താവതു രാജാവിൻ്റെ കൈയിലേല്പിക്കും.
7: എന്നാല്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിൻ്റെ ഇംഗിതമാരായേണ്ടതിന്, ഇവിടെ വേറെ പ്രവാചകനില്ലേ?
8: ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: നമുക്കു കര്‍ത്താവിൻ്റെ ഇംഗിതമാരായാന്‍ ഒരാള്‍കൂടെയുണ്ട്. ഇംലായുടെ പുത്രന്‍ മിക്കായാ. എന്നാല്‍ ഞാനവനെ വെറുക്കുന്നു; അവന്‍ എനിക്കു തിന്മയല്ലാതെ നന്മ പ്രവചിക്കുകയില്ല. യാഹോഷാഫാത്ത് പറഞ്ഞു: രാജാവങ്ങനെ പറയരുതേ.
9: ഉടന്‍ ഇസ്രായേല്‍രാജാവ് സേവകനോടാജ്ഞാപിച്ചു: ഇംലയുടെ മകന്‍ മിക്കായായെ വേഗം കൊണ്ടുവരുക.
10: ഇസ്രായേല്‍രാജാവും യൂദാരാജാവ്‌ യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ്, സമരിയായുടെ കവാടത്തിലുള്ള ഒരു മെതിസ്ഥലത്തു സിംഹാസനത്തില്‍ ഉപവിഷ്ടരായിരുന്നു; പ്രവാചകന്മാര്‍ അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
11: കെനാനായുടെ മകന്‍ സെദക്കിയാ ഇരുമ്പുകൊണ്ടു കൊമ്പുകള്‍ നിര്‍മ്മിച്ചു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, സിറിയാക്കാര്‍ നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിക്കീറും.
12: എല്ലാ പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. അവര്‍ പറഞ്ഞു: റാമോത്ത്ഗിലയാദില്‍ പോയി വിജയം വരിക്കുക; കര്‍ത്താവ് അതു രാജാവിൻ്റെ കൈയില്‍ ഏല്പിക്കും.
13: ദൂതന്‍ചെന്ന്, മിക്കായായോടു പറഞ്ഞു: ഇതാ പ്രവാചകന്മാര്‍ ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
14: എന്നാല്‍ മിക്കായാ പറഞ്ഞു: കര്‍ത്താവാണേ, അവിടുന്നരുളിച്ചെയ്യുന്നതു ഞാന്‍ പറയും.
15: അവന്‍ വന്നപ്പോള്‍ രാജാവു ചോദിച്ചു: മിക്കായാ, ഞങ്ങൾ റാമോത്ത്ഗിലയാദില്‍ യുദ്ധത്തിനു പോകണമോ വേണ്ടയോ? മിക്കായാ പ്രതിവചിച്ചു: നിങ്ങള്‍പോയി വിജയംവരിക്കുക; കര്‍ത്താവ്, അതു രാജാവിൻ്റെ കൈയിലേല്പിക്കും.
16: രാജാവു ചോദിച്ചു: കര്‍ത്താവിൻ്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്രപ്രാവശ്യം ഞാനാവശ്യപ്പെടണം?
17: മിക്കായാ പറഞ്ഞു: ഇസ്രായേല്‍ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പര്‍വ്വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു; കര്‍ത്താവ് അരുളിച്ചെയ്യുന്നതും കേട്ടു: ഇവര്‍ക്കു നാഥനില്ല. ഇവര്‍ സ്വഭവനങ്ങളിലേക്കു സമാധാനത്തില്‍ പോകട്ടെ.
18: ഇസ്രായേല്‍രാജാവ്‌ യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്കു തിന്മയല്ലാതെ നന്മയൊന്നും പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?
19: മിക്കായാ തുടര്‍ന്നു: കര്‍ത്താവരുളിച്ചെയ്യുന്നതു ശ്രവിക്കുക; കര്‍ത്താവു സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ അവിടുത്തെ വലത്തുമിടത്തും നിന്നിരുന്നു.
20: അപ്പോള്‍ കര്‍ത്താവു ചോദിച്ചു: ആഹാബ് റാമോത്ത് ഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ ആരവനെ വശീകരിക്കും? ഓരോരുത്തരും ഓരോ വിധത്തില്‍ മറുപടി നല്കി.
21: എന്നാല്‍ ആത്മാവു മുമ്പോട്ടുവന്നു പറഞ്ഞു: ഞാനവനെ വശീകരിക്കും.
22: കര്‍ത്താവു ചോദിച്ചു: എങ്ങനെ? അവന്‍ പ്രതിവചിച്ചു: ഞാന്‍ ചെന്ന് അവൻ്റെ എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്ന് കല്പിച്ചു: അവനെ വശീകരിക്കുക; നീ വിജയിക്കും; പോയി അങ്ങനെചെയ്യൂ!
23: ഇതാ, ഈ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളില്‍ അവിടുന്നു നുണയുടെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്കു തിന്മ വരുത്താന്‍ അവിടുന്നു നിശ്ചയിച്ചിരിക്കുന്നു.
24: ഉടനെ കെനാനായുടെ മകന്‍ സെദെക്കിയാ മിക്കായായുടെ അടുത്തുവന്ന്, അവൻ്റെ ചെകിട്ടത്തടിച്ചുകൊണ്ടു ചോദിച്ചു: കര്‍ത്താവിൻ്റെ ആത്മാവു നിന്നോടു സംസാരിക്കാന്‍ എങ്ങനെയാണ് എന്നെ വിട്ടുപോയത്? മിക്കായാ പറഞ്ഞു:
25: ഒളിക്കാന്‍ ഉള്ളറയില്‍ക്കടക്കുന്ന ദിവസം നീയതറിയും.
26: ഇസ്രായേല്‍രാജാവ് ആജ്ഞാപിച്ചു: മിക്കായായെ പിടിച്ചു നഗരാധിപന്‍ ആമോൻ്റെയും രാജകുമാരന്‍ യോവാഷിൻ്റെയും അടുത്തേക്കു കൊണ്ടുപോവുക.
27: ഞാന്‍ വിജയിച്ചുമടങ്ങുന്നതുവരെ വളരെ കുറച്ചു ഭക്ഷണവും വെള്ളവുംനല്കി ഇവനെ കാരാഗൃഹത്തിലിടുക എന്ന് അവനോടു പറയണം.
28: മിക്കായാ പറഞ്ഞു: നീ വിജയിച്ചു മടങ്ങുകയാണെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്; ഞാന്‍ പറഞ്ഞത് എല്ലാവരും കേട്ടല്ലോ!


ആഹാബിൻ്റെ മരണം
29: ഇസ്രായേല്‍രാജാവും യൂദാരാജാവ്‌ യഹോഷാഫാത്തും റാമോത്ത്ഗിലയാദിലേക്കു പോയി.
30: ഇസ്രായേല്‍രാജാവു യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷംമാറി യുദ്ധക്കളത്തിലേക്കു പോകാം. നീ രാജകീയ വേഷം ധരിച്ചുകൊള്ളുക. ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോയി.
31: സിറിയാരാജാവു തൻ്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു കല്പിച്ചിരുന്നു: വലിയവരോടോ ചെറിയവരോടോ പൊരുതേണ്ടാ. ഇസ്രായേല്‍രാജാവിനോടുമാത്രം പടവെട്ടുക.
32: അവര്‍ യാഹോഷാഫാത്തിനെക്കണ്ട് അതുതന്നെയാണ് ഇസ്രായേല്‍രാജാവ് എന്നുപറഞ്ഞ് അവനെതിരേ ആക്രമണം തുടങ്ങി. യഹോഷാഫാത്ത് ഉച്ചത്തില്‍ നിലവിളിച്ചു.
33: അവന്‍ ഇസ്രായേല്‍രാജാവല്ലെന്നു മനസ്സിലായപ്പോള്‍, അവനെതിരേയുള്ള ആക്രമണത്തില്‍നിന്നു രഥനായകന്മാര്‍ പിന്തിരിഞ്ഞു.
34: യദൃച്ഛയാ ഒരു പടയാളിയെയ്ത അമ്പ്, ഇസ്രായേല്‍രാജാവിൻ്റെ പടച്ചട്ടയുടെയും കവചത്തിൻ്റെയും ഇടയില്‍ തറച്ചുകയറി. ഉടനെ അവന്‍ സാരഥിയോടു പറഞ്ഞു: രഥംതിരിച്ച് എന്നെ യുദ്ധക്കളത്തില്‍നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
35: അന്നു ഘോരയുദ്ധം നടന്നു. രാജാവിനെ സിറിയാക്കാര്‍ക്കുനേരേ രഥത്തില്‍ നിവര്‍ത്തിയിരുത്തി. മുറിവില്‍നിന്നു രക്തം ധാരയായി രഥത്തിനടിയിലേക്കൊഴുകി.
36: സന്ധ്യയായപ്പോള്‍ അവന്‍ മരിച്ചു. അസ്തമയമായപ്പോള്‍ സൈന്യങ്ങളുടെയിടയില്‍ ഓരോരുത്തനും താന്താങ്ങളുടെ നഗത്തിലേക്കോ ഗ്രാമത്തിലേക്കോ മടങ്ങിക്കൊള്ളുവിന്‍ എന്ന ശബ്ദംമുഴങ്ങി.
37: ആഹാബ് രാജാവ് മരിച്ചു; മൃതദേഹം സമരിയായില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു.
38: സമരിയായിലെ കുളത്തില്‍ അവര്‍ രാജാവിൻ്റെ രഥം കഴുകി. കര്‍ത്താവ് അരുളിച്ചെയ്തിരുന്നതുപോലെ നായ്ക്കള്‍ അവൻ്റെ രക്തം നക്കിക്കുടിച്ചു. വേശ്യകള്‍ ആ വെള്ളത്തില്‍ കുളിച്ചു.
39: ആഹാബ് ദന്തഗൃഹം പണിയിച്ചതും, നഗരങ്ങള്‍ നിര്‍മ്മിച്ചതും അവൻ്റെ മറ്റു പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
40: ആഹാബ് പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ അഹസിയാ രാജാവായി.


യഹോഷാഫാത്ത് യൂദാരാജാവ്
41: ഇസ്രായേല്‍രാജാവ് ആഹാബിൻ്റെ നാലാം ഭരണവര്‍ഷത്തിലാണ് ആസായുടെ പുത്രന്‍ യഹോഷാഫാത്ത് യൂദായില്‍ രാജാവായത്.
42: അപ്പോള്‍ അവനു മുപ്പത്തിയഞ്ചു വയസ്സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തഞ്ചുവര്‍ഷം ഭരിച്ചു. ഷില്‍ഹിയുടെ മകള്‍ അസൂബാ ആയിരുന്നു അവൻ്റെ മാതാവ്.
43: അവന്‍ പിതാവായ ആസായുടെ മാര്‍ഗ്ഗത്തില്‍ ചരിച്ചു; അതില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിനു പ്രീതികരമായതു പ്രവര്‍ത്തിച്ചു. എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ തുടര്‍ന്നും ബലികളും ധൂപവുമര്‍പ്പിച്ചു.
44: യഹോഷാഫാത്ത് ഇസ്രായേല്‍രാജാവുമായി സമാധാനത്തില്‍ വര്‍ത്തിച്ചു.
45: യഹോഷാഫാത്തിൻ്റെ പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും യുദ്ധങ്ങളും യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
46: തന്റെ പിതാവ് ആസായുടെകാലത്തു തുടര്‍ന്നുപോന്ന ദേവപ്രീതിക്കുള്ള പുരുഷവേശ്യാസമ്പ്രദായം അവന്‍ നാട്ടില്‍നിന്ന് ഉന്മൂലനംചെയ്തു.
47: അക്കാലത്ത് ഏദോമില്‍ രാജാവില്ലായിരുന്നു; ഒരു രാജപ്രതിനിധിയാണ് ഭരണം നടത്തിയിരുന്നത്.
48: യഹോഷാഫാത്ത് ഓഫീറില്‍നിന്നു സ്വര്‍ണ്ണംകൊണ്ടുവരാന്‍ താര്‍ഷീഷ്‌കപ്പലുകള്‍ നിര്‍മ്മിച്ചു. എന്നാല്‍, എസിയോന്‍ഗേബറില്‍ വച്ച് തകര്‍ന്നതിനാല്‍ അവയ്ക്കു പോകാന്‍ കഴിഞ്ഞില്ല.
49: ആഹാബിൻ്റെ പുത്രന്‍ അഹസിയാ യഹോഷാഫാത്തിനോടു ചോദിച്ചു: എൻ്റെ സേവകന്മാര്‍ നിൻ്റെ സേവകന്മാരോടൊപ്പം കപ്പലില്‍ പോകാന്‍ അനുവദിക്കുമോ? യഹോഷാഫാത്ത് സമ്മതിച്ചില്ല. യഹോഷാഫാത്ത് തൻ്റെ പിതാക്കന്മാരോടു ചേര്‍ന്നു.
50: പിതാവായ ദാവീദിൻ്റെ നഗരത്തില്‍ പിതാക്കന്മാരുടെ കല്ലറയില്‍ അവനെ സംസ്‌കരിച്ചു. അവൻ്റെ പുത്രന്‍ യഹൊറാം രാജാവായി.


അഹസിയ ഇസ്രായേല്‍ രാജാവ്
51: യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പതിനേഴാം ഭരണവര്‍ഷം ആഹാബിൻ്റെ പുത്രന്‍ അഹസിയാ സമരിയായില്‍ ഇസ്രായേലിൻ്റെ ഭരണം ഏറ്റെടുത്തു. അവന്‍ രണ്ടുവര്‍ഷം ഭരിച്ചു.
52: അവന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിൻ്റെയും, നെബാത്തിൻ്റെ മകനും ഇസ്രായേലിനെ പാപത്തിലേക്കു നയിച്ചവനുമായ ജറോബോവാമിൻ്റെയും മാര്‍ഗ്ഗത്തില്‍ അവന്‍ ചരിച്ചു.
53: അവന്‍ ബാലിനെ സേവിച്ചാരാധിച്ചു. തൻ്റെ പിതാവിനെപ്പോലെ ഇസ്രായേലിൻ്റെ  ദൈവമായ കര്‍ത്താവിനെ എല്ലാവിധത്തിലും പ്രകോപിപ്പിച്ചു.

തൊണ്ണൂറ്റിമൂന്നാം ദിവസം: 1 രാജാക്കന്മാര്‍ 18 - 20


അദ്ധ്യായം 19

 

ഏലിയയും ബാലിൻ്റെ പ്രവാചകന്മാരും
1: ഏറെനാള്‍കഴിഞ്ഞ്മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്പിച്ചു: നീ ആഹാബിൻ്റെ മുമ്പില്‍ച്ചെല്ലുകഞാന്‍ ഭൂമിയില്‍ മഴപെയ്യിക്കും. 
2: ഏലിയാ ആഹാബിൻ്റെയടുത്തേക്കു പുറപ്പെട്ടു. സമരിയായിലപ്പോള്‍ ക്ഷാമം കഠിനമായിരുന്നു. 
3: ആഹാബ് തൻ്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി. അവന്‍ വലിയ ദൈവഭക്തനായിരുന്നു. 
4: ജസെബെല്‍ കര്‍ത്താവിൻ്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയിഅമ്പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍, അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍കൊടുത്തു സംരക്ഷിച്ചു. 
5: ആഹാബ് ഒബാദിയായോടു പറഞ്ഞു: നീ നാട്ടിലുള്ള എല്ലാ അരുവികളിലും താഴ്‌വരകളിലും ചെന്നുനോക്കുക. കുതിരകളെയും കോവര്‍കഴുതകളെയും ജീവനോടെ രക്ഷിക്കാന്‍ പുല്ലുകിട്ടിയെന്നുവരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ. 
6: അന്വേഷണസൗകര്യത്തിന് രാജ്യം രണ്ടായി വിഭജിച്ചു. ആഹാബ് ഒരു വഴിക്കും ഒബാദിയാ വേറൊരു വഴിക്കും പുറപ്പെട്ടു. 
7: ഏലിയാ ഒബാദിയായെ വഴിക്കുവച്ചു കണ്ടുമുട്ടി. ഒബാദിയാ അവനെ തിരിച്ചറിഞ്ഞു. താണുവണങ്ങിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോഅങ്ങ് ഏലിയാ അല്ലേ
8: അവന്‍ പറഞ്ഞു: ഞാന്‍തന്നെ. ഏലിയാ ഇവിടെയുണ്ടെന്നു ചെന്നു നിൻ്റെ യജമാനനോടു പറയുക. 
9: അവന്‍ പറഞ്ഞു: ഈ ദാസനെ ആഹാബിൻ്റെ കൈയില്‍ കൊലയ്ക്കേല്പിക്കാന്‍ ഞാനെന്തു പാപംചെയ്തു
10: അങ്ങയുടെ ദൈവമായ കര്‍ത്താവാണേഅങ്ങയെ അന്വേഷിക്കാന്‍ എൻ്റെ യജമാനന്‍ ആളയയ്ക്കാത്ത രാജ്യമോ ജനതയോ ഇല്ല. അങ്ങ് അവിടെയില്ലെന്നു മറുപടികിട്ടുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ലെന്ന് അവന്‍ ഓരോ രാജ്യത്തെയും ജനതയെയുംകൊണ്ടു സത്യംചെയ്യിക്കുന്നു. 
11: അങ്ങനെയിരിക്കെഏലിയാ ഇവിടെയുണ്ടെന്ന് എൻ്റെ യജമാനനെ അറിയിക്കാന്‍ അങ്ങു കല്പിക്കുന്നല്ലോ! 
12: ഞാന്‍ അങ്ങയുടെയടുത്തുനിന്നു പോയാലുടനെ കര്‍ത്താവിൻ്റെ ആത്മാവ് ഞാനറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെക്കൊണ്ടുപോകും. ആഹാബിനെ ഞാന്‍ വിവരമറിയിക്കുകയും അവന്‍ അങ്ങയെ കണ്ടെത്താതിരിക്കുകയുംചെയ്താല്‍, അങ്ങയുടെ ഈ ദാസന്‍ ചെറുപ്പംമുതല്‍ കര്‍ത്താവിൻ്റെ ഭക്തനാണെങ്കിലും അവനെന്നെ വധിക്കും. 
13: ജസെബെല്‍ കര്‍ത്താവിൻ്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഒരു ഗുഹയില്‍ അമ്പതു പ്രവാചകന്മാരെവീതം നൂറുപേരെ ഒളിപ്പിച്ച് അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ നല്കി ഞാന്‍ സംരക്ഷിച്ചത് അങ്ങു കേട്ടിട്ടില്ലേ
14: എന്നിട്ടുംപോയി ഏലിയാ ഇവിടെയുണ്ടെന്നു നിൻ്റെ യജമാനനോടു പറയുകയെന്ന് അങ്ങു കല്പിക്കുന്നു: അവനെന്നെ കൊല്ലും. 
15: ഏലിയാ പ്രതിവചിച്ചു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേഇന്നു ഞാന്‍ അവൻ്റെ മുമ്പില്‍ച്ചെല്ലുംതീര്‍ച്ച. 
16: അപ്പോള്‍ ഒബാദിയാചെന്ന് ആഹാബിനെ വിവരമറിയിച്ചു. അവന്‍ ഏലിയായെക്കാണാന്‍ വന്നു. 
17: ഏലിയായെ കണ്ടപ്പോള്‍ ആഹാബ് ചോദിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്ന നീതന്നെയോ ഇത്
18: അവന്‍ പ്രതിവചിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ലകര്‍ത്താവിൻ്റെ കല്പനകള്‍ നിരസിച്ച്ബാല്‍ദേവന്മാരെ സേവിക്കുന്ന നീയും നിൻ്റെ പിതാവിൻ്റെ ഭവനവുമാണ്. 
19: നീ ഇസ്രായേല്‍ജനത്തെമുഴുവന്‍ കാര്‍മ്മല്‍മലയില്‍ എൻ്റെയടുക്കല്‍ വിളിച്ചുകൂട്ടുക. ജസെബെല്‍പോറ്റുന്ന ബാലിൻ്റെ നാനൂറ്റിയമ്പതു പ്രവാചകന്മാരെയുംഅഷേരായുടെ നാനൂറ് പ്രവാചകന്മാരെയും കൂട്ടിക്കൊണ്ടുവരുക. 
20: ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്മാരെയും കാര്‍മല്‍മലയില്‍ ഒരുമിച്ചുകൂട്ടി. 
21: ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങളെത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കുംകര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവൻ്റെ പിന്നാലെപോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല. 
22: ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കര്‍ത്താവിൻ്റെ പ്രവാചകന്മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളുഞാന്‍മാത്രം. ബാലിനാകട്ടെ നാനൂറ്റിയമ്പതു പ്രവാചകന്മാരുണ്ട്. 
23: ഞങ്ങള്‍ക്കു രണ്ടു കാളയെ തരുവിന്‍. ഒന്നിനെ അവര്‍ കഷണങ്ങളാക്കി വിറകിന്മേല്‍ വയ്ക്കട്ടെതീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിന്മേല്‍വയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല. 
24: നിങ്ങള്‍ നിങ്ങളുടെ ദൈവത്തിൻ്റെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ഞാന്‍ കര്‍ത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്നിയയച്ചു പ്രാര്‍ത്ഥനകേള്‍ക്കുന്ന ദൈവമായിരിക്കും യഥാര്‍ത്ഥ ദൈവം. വളരെ നല്ല അഭിപ്രായംജനമൊന്നാകെ പ്രതിവചിച്ചു. 
25: ബാലിൻ്റെ പ്രവാചകന്മാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങള്‍ ഒരു കാളയെ ഒരുക്കിക്കൊള്ളുവിന്‍, നിങ്ങളനേകം പേരുണ്ടല്ലോ. നിങ്ങളുടെ ദേവനെ വിളിച്ചപേക്ഷിക്കുവിന്‍. എന്നാല്‍, തീ കൊളുത്തരുത്. 
26: അവര്‍ കാളയെ ഒരുക്കി, പ്രഭാതംമുതല്‍ മദ്ധ്യാഹ്നംവരെ ബാല്‍ദേവാ ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേയെന്നു വിളിച്ചപേക്ഷിച്ചു. പ്രതികരണമുണ്ടായില്ലആരും ഉത്തരവും നല്കിയില്ല. ബലിപീഠത്തിനുചുറ്റും അവര്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു. 
27: ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: ഉച്ചത്തില്‍ വിളിക്കുവിന്‍. ബാല്‍ ഒരു ദേവനാണല്ലോ. അവന്‍ ദിവാസ്വപ്നം കാണുകയായിരിക്കാംദിനചര്യ അനുഷ്ഠിക്കുകയാവാംയാത്രപോയതാവാംഅല്ലെങ്കില്‍ ഉറങ്ങുകയാവുംവിളിച്ചുണര്‍ത്തേണ്ടിയിരിക്കുന്നു. 
28: അപ്പോള്‍ അവര്‍ ശബ്ദമുയര്‍ത്തി വിളിച്ചുആചാരമനുസരിച്ചു വാളുകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചുരക്തമൊഴുകി. 
29: മദ്ധ്യാഹ്നംകഴിഞ്ഞിട്ടും അവര്‍ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവുമുണ്ടായില്ലആരുമുത്തരം നല്കിയില്ല. ആരുമവരുടെ പ്രാര്‍ത്ഥന ശ്രവിച്ചില്ല. 
30: അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിൻ്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി. 
31: നിൻ്റെ നാമം ഇസ്രായേല്‍ എന്നായിരിക്കുമെന്നു കര്‍ത്താവ് ആരോടരുളിച്ചെയ്തുവോ ആ യാക്കോബിൻ്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ പന്ത്രണ്ടു കല്ലെടുത്തു.
32: ആ കല്ലുകള്‍കൊണ്ട് അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിച്ചു. അതിനുചുറ്റും രണ്ടളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി. 
33: അവന്‍ വിറകടുക്കി, കാളയെ കഷണങ്ങളാക്കി അതിന്മേല്‍വച്ചു. അവന്‍ പറഞ്ഞു: നാലുകുടം വെള്ളം, ദഹനബലിവസ്തുവിലും വിറകിലുമൊഴിക്കുവിന്‍. 
34: അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവരങ്ങനെചെയ്തു. 
35: ബലിപീഠത്തിനുചുറ്റും വെള്ളമൊഴുകി, ചാലില്‍ വെള്ളം നിറഞ്ഞു.
36: ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാ പ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ത്ഥിച്ചു: അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും ഇസ്രായേലിൻ്റെയും ദൈവമായ കര്‍ത്താവേഅങ്ങ് ഇസ്രായേലിൻ്റെ ദൈവമാണെന്നുംഞാന്‍ അങ്ങയുടെ ദാസനാണെന്നും അങ്ങയുടെ കല്പനയനുസരിച്ചാണു ഞാനിതു ചെയ്തതെന്നും അങ്ങിന്നു വെളിപ്പെടുത്തണമേ!   
37: കര്‍ത്താവേഎൻ്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! അങ്ങുമാത്രമാണു ദൈവമെന്നും അങ്ങിവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവരറിയുന്നതിന് എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! 
38: ഉടനെ കര്‍ത്താവില്‍നിന്ന് അഗ്നിയിറങ്ങി, ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയുംചെയ്തു. 
39: ഇതുകണ്ടു ജനം സാഷ്ടാംഗംവീണു വിളിച്ചുപറഞ്ഞു: കര്‍ത്താവുതന്നെ ദൈവം! കര്‍ത്താവുതന്നെ ദൈവം! 
40: ഏലിയാ അവരോടു പറഞ്ഞു: ബാലിൻ്റെ പ്രവാചകന്മാരെ പിടിക്കുവിന്‍, ഒരുവനും രക്ഷപെടരുത്. ജനം അവരെ പിടിച്ചു. ഏലിയാ അവരെ താഴെ കിഷോന്‍ അരുവിക്കു സമീപം കൊണ്ടുപോയി വധിച്ചു. 

വരള്‍ച്ച അവസാനിക്കുന്നു
41: അനന്തരംഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. വലിയ മഴയിരമ്പുന്നു. 
42: ആഹാബ് ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പോയി. ഏലിയാ കാര്‍മല്‍മലയുടെ മുകളില്‍ കയറിഅവന്‍ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരുന്നു. 
43: അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കു നോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്ഒന്നുമില്ലെന്നു പറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക. 
44: ഏഴാം പ്രാവശ്യം അവന്‍ പറഞ്ഞു: ഇതാ കടലില്‍നിന്ന് മനുഷ്യകരത്തോളമുള്ള ചെറിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്സമാകാതിരിക്കാന്‍ രഥംപൂട്ടി പുറപ്പെടുകയെന്ന് ആഹാബിനോടു പറയുക.
45: നൊടിയിടയില്‍ ആകാശം മേഘാവൃതമായികറുത്തിരുണ്ടുകാറ്റുവീശിവലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി. 
46: കര്‍ത്താവിൻ്റെ കരം ഏലിയായോടുകൂടെയുണ്ടായിരുന്നു. അവന്‍ അരമുറുക്കിആഹാബിനുമുമ്പേ ജസ്രേല്‍കവാടംവരെ ഓടി. 

അദ്ധ്യായം 19

ഏലിയാ ഹോറെബില്‍

1: ഏലിയാചെയ്ത കാര്യങ്ങളുംപ്രവാചകന്മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു: 
2: അപ്പോള്‍ അവള്‍ ദൂതനെയയച്ച് ഏലിയായോടു പറഞ്ഞു: നാളെ ഈ നേരത്തിനുമുമ്പു ഞാന്‍ നിൻ്റെ ജീവന്‍ ആ പ്രവാചകന്മാരിലൊരുവന്റേതുപോലെയാക്കുന്നില്ലെങ്കില്‍ ദേവന്മാര്‍ അതും അതിലപ്പുറവുമെന്നോടുചെയ്യട്ടെ.
3: ഏലിയാ ഭയപ്പെട്ട്, ജീവരക്ഷാര്‍ഥം പലായനംചെയ്തു. അവന്‍ യൂദായിലെ ബേര്‍ഷെബായിലെത്തി. അവിടെവച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു. 
4: അവിടെനിന്ന് അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴിനടന്ന് ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ത്ഥിച്ചു: കര്‍ത്താവേമതിഎൻ്റെ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എൻ്റെ പിതാക്കന്മാരെക്കാള്‍ മെച്ചമല്ല. 
5: അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിൻ്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തിഎഴുന്നേറ്റു ഭക്ഷിക്കുക എന്നു പറഞ്ഞു. 
6: എഴുന്നേറ്റു നോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ, തലയ്ക്കലിരിക്കുന്നു. അതു കഴിച്ച് അവന്‍ വീണ്ടും കിടന്നു. 
7: കര്‍ത്താവിൻ്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും. 
8: അവനെഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിൻ്റെ ശക്തികൊണ്ടു നാല്പതുരാവും നാല്പതുപകലും നടന്നു കര്‍ത്താവിൻ്റെ മലയായ ഹോറെബിലെത്തി. 
9: അവൻ, അവിടെയൊരു ഗുഹയില്‍ വസിച്ചു. അവിടെവച്ച്, കര്‍ത്താവിൻ്റെ സ്വരം അവന്‍ ശ്രവിച്ചു: ഏലിയാനീയിവിടെ എന്തുചെയ്യുന്നു
10: ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവരങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍മാത്രമേ ശേഷിച്ചിട്ടുള്ളുഎൻ്റെ ജീവനെയും അവര്‍ വേട്ടയാടുകയാണ്.
11: നീ ചെന്ന്, മലയില്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ നില്‍ക്കുകഅവിടുന്ന് അരുളിച്ചെയ്തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുമ്പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തുംകൊണ്ടു കൊടുങ്കാറ്റടിച്ചുകൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു.
12: ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നിയടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു.
13: അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചുപുറത്തേക്കുവന്ന്ഗുഹാമുഖത്തുനിന്നു. അപ്പോള്‍ അവനൊരു സ്വരം കേട്ടു: ഏലിയാനീയിവിടെ എന്തുചെയ്യുന്നു
14: അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവതീക്ഷണതയാല്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍മാത്രമേ ശേഷിച്ചിട്ടുള്ളു. എൻ്റെയും ജീവന്‍ അവര്‍ വേട്ടയാടുന്നു. 
15: കര്‍ത്താവു കല്പിച്ചു: നീ ദമാസ്‌ക്കസിനടുത്തുള്ള മരുഭൂമിയിലേക്കു മടങ്ങുക. അവിടെ ഹസായേലിനെ സിറിയാരാജാവായി അഭിഷേകം ചെയ്യുക. 
16: നിംഷിയുടെ മകന്‍ യേഹുവിനെ ഇസ്രായേല്‍രാജാവായും ആബെമെഹോലായിലെ ഷാഫാത്തിൻ്റെ മകന്‍ എലീഷായെ നിനക്കുപകരം പ്രവാചകനായും അഭിഷേകംചെയ്യുക.
17: ഹസായേലിൻ്റെ വാളില്‍നിന്നു രക്ഷപെടുന്നവനെ യേഹു വധിക്കുംയേഹുവിൻ്റെ വാളില്‍നിന്നു രക്ഷപെടുന്നവനെ എലീഷാ വധിക്കും. 
18: എന്നാല്‍, ബാലിൻ്റെമുമ്പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോചെയ്യാത്ത ഏഴായിരംപേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും.

എലീഷായെ വിളിക്കുന്നു
19: ഏലിയാ അവിടെനിന്നു പുറപ്പെട്ടു. പന്ത്രണ്ട്ര് ഏർ കാള ഉഴുതുകൊണ്ടിരുന്ന സ്ഥലത്ത്, അവന്‍ ഷാഫാത്തിൻ്റെ മകന്‍ എലീഷായെക്കണ്ടു. അവന്‍ പന്ത്രണ്ടാമത്തെ നിരയിലായിരുന്നു. ഏലിയാ അവൻ്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ തൻ്റെ മേലങ്കി അവൻ്റെമേലിട്ടു.
20: ഉടനെ അവന്‍ കാളകളെ വിട്ട് ഏലിയായുടെ പിന്നാലെ ഓടിച്ചെന്നു പറഞ്ഞു: മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് ഞാനങ്ങയെ അനുഗമിക്കാം. ഏലിയാ പറഞ്ഞു: പൊയ്ക്കൊള്ളൂഞാന്‍ നിന്നോടെന്തുചെയ്തു
21: അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്നു കലപ്പ കത്തിച്ച് മാംസം വേവിച്ചു ജനത്തിനു കൊടുത്തു. അവര്‍ ഭക്ഷിച്ചു. എലീഷാ ഏലിയായെ അനുഗമിച്ച്അവൻ്റെ ശുശ്രൂഷകനായിത്തീര്‍ന്നു. 

അദ്ധ്യായം 20

സിറിയായുമായി യുദ്ധം

1: സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവൻ്റെ പക്ഷംചേര്‍ന്നു. അവന്‍ചെന്നു സമരിയായെ വളഞ്ഞാക്രമിച്ചു.
2: അവന്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച്, ഇസ്രായേല്‍രാജാവായ ആഹാബിനെ അറിയിച്ചു:
3:  ബന്‍ഹദാദ് അറിയിക്കുന്നുനിൻ്റെ വെള്ളിയും സ്വര്‍ണ്ണവും എന്റേതാണ്നിൻ്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്. 
4: ഇസ്രായേല്‍രാജാവു പറഞ്ഞു: പ്രഭോരാജാവായ അങ്ങു പറയുന്നതുപോലെതന്നെഞാനും എനിക്കുള്ളതും അങ്ങയുടേതാണ്. 
5: അവൻ്റെ ദൂതന്മാര്‍വന്നു വീണ്ടും പറഞ്ഞുബന്‍ഹദാദ് അറിയിക്കുന്നുനിൻ്റെ വെള്ളിയും സ്വര്‍ണ്ണവും ഭാര്യമാരും പുത്രന്മാരും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ. 
6: നാളെ ഈ നേരത്തു ഞാന്‍ എൻ്റെ സേവകന്മാരെ അയയ്ക്കും. അവര്‍ നിൻ്റെ അരമനയും സേവകന്മാരുടെ വീടുകളും പരിശോധിച്ച് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോരും. 
7: അപ്പോള്‍ ഇസ്രായേല്‍രാജാവ് എല്ലാ ശ്രേഷ്ഠന്മാരെയും വിളിച്ചുകൂട്ടി പറഞ്ഞു: ഇതാഇവന്‍ നമ്മെ നശിപ്പിക്കാനൊരുങ്ങുന്നു. അവന്‍ ദൂതന്മാരെ അയച്ച് എൻ്റെ ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, വെള്ളിസ്വര്‍ണ്ണം ഇവയെല്ലാം ആവശ്യപ്പെട്ടു. ഞാനെതിര്‍ത്തില്ല.
8: ശ്രേഷ്ഠന്മാരും ജനവും പറഞ്ഞു: അവന്‍ പറയുന്നതു കേള്‍ക്കരുത്. സമ്മതിക്കുകയുമരുത്. 
9: അതിനാല്‍, ആഹാബ് ബന്‍ഹദാദിൻ്റെ ദൂതന്മാരോടു പറഞ്ഞു: എൻ്റെ യജമാനനായ രാജാവിനെ അറിയിക്കുകഈ ദാസനോട് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്യാംഎന്നാല്‍, ഇതു സാദ്ധ്യമല്ല. ദൂതന്മാര്‍ മടങ്ങിച്ചെന്നു വിവരമറിയിച്ചു. 
10: ബന്‍ഹദാദ് വീണ്ടും പറഞ്ഞയച്ചു. എൻ്റെ അനുയായികള്‍ക്ക് ഓരോപിടി വാരാന്‍ സമരിയായിലെ മണ്ണു തികഞ്ഞാല്‍ ദേവന്മാര്‍ എന്നെ കഠിനമായി ശിക്ഷിക്കട്ടെ.
11: ഇസ്രായേല്‍രാജാവ് പറഞ്ഞു: ബന്‍ഹദാദ് രാജാവിനോടു പറയുകപടയ്ക്കുമുമ്പല്ല പിമ്പാണു വമ്പുപറയേണ്ടത്.  
12: ബന്‍ഹദാദും നാടുവാഴികളും കൂടാരങ്ങളില്‍ കുടിച്ചുമദിക്കുമ്പോഴാണ് ആഹാബിൻ്റെ മറുപടി ലഭിച്ചത്. ഉടനെ അവന്‍ സൈന്യത്തിനു പുറപ്പെടാന്‍ ആജ്ഞ നല്കി. അവര്‍ നഗരത്തിനെതിരേ നിലയുറപ്പിച്ചു. 
13: അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍രാജാവായ ആഹാബിനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ മഹാസൈന്യത്തെ നീ കണ്ടില്ലേഅതിൻ്റെമേല്‍ നിനക്കു ഞാന്‍ ഇന്നു വിജയം നല്കുംഞാനാണു കര്‍ത്താവെന്നു നീയറിയും. 
14: ആഹാബ് ചോദിച്ചു: ആരാണു പൊരുതുകപ്രവാചകന്‍ പറഞ്ഞു: കര്‍ത്താവു കല്പിക്കുന്നുദേശാധിപതികളുടെ സേവകന്മാര്‍ യുദ്ധംചെയ്യട്ടെ. ആഹാബ് ചോദിച്ചു: ആരാണു തുടങ്ങേണ്ടത്നീതന്നെപ്രവാചകന്‍ പ്രതിവചിച്ചു. 
15: രാജാവ് ദേശാധിപതികളുടെ സേവകന്മാരെ അണിനിരത്തി. അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരുണ്ടായിരുന്നു. അവരുടെ പിന്നില്‍ ഏഴായിരംപേര്‍വരുന്ന ഇസ്രായേല്‍സൈന്യം നിരന്നു. 
16: അവര്‍ ഉച്ചനേരത്തു പുറപ്പെട്ടുഅപ്പോള്‍ ബന്‍ഹദാദും അവൻ്റെ പക്ഷംചേര്‍ന്ന മുപ്പത്തിരണ്ടു നാടുവാഴികളും കൂടാരങ്ങളില്‍ മദ്യപിച്ച് ഉന്മത്തരായിക്കൊണ്ടിരുന്നു. 
17: ദേശാധിപതികളുടെ സേവകന്മാര്‍ ആദ്യം പുറപ്പെട്ടു. കാവല്‍സംഘം മടങ്ങിച്ചെന്ന്, സമരിയായില്‍നിന്നു സൈന്യം വരുന്നുണ്ടെന്നു ബന്‍ഹദാദിനെ അറിയിച്ചു. 
18: അവന്‍ കല്പിച്ചു: അവര്‍ വരുന്നതു സമാധാനത്തിനാണെങ്കിലും യുദ്ധത്തിനാണെങ്കിലും അവരെ ജീവനോടെ പിടിക്കുവിന്‍.
19: ദേശാധിപതികളുടെ സേവകന്മാരും അവരുടെ പിന്നില്‍ സൈന്യവും നഗരത്തില്‍നിന്നു പുറപ്പെട്ടു. 
20: ഓരോരുത്തരും തനിക്കെതിരേ വന്നവനെ വധിച്ചു. സിറിയാക്കാര്‍ പലായനം ചെയ്തുഇസ്രായേല്‍ അവരെ പിന്‍തുടര്‍ന്നു. സിറിയാരാജാവായ ബന്‍ഹദാദ് കുതിരപ്പുറത്തു കയറി, ഏതാനും കുതിരപ്പടയാളികളോടൊപ്പം രക്ഷപ്പെട്ടു. 
21: ഇസ്രായേല്‍രാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും സ്വന്തമാക്കിസിറായാക്കാര്‍ കൂട്ടക്കൊലയ്ക്കിരയായി. 
22: പ്രവാചകന്‍ വീണ്ടും ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ശക്തി സംഭരിക്കുകകാര്യങ്ങള്‍ ശ്രദ്ധയോടെ ആസൂത്രണംചെയ്യുക. സിറിയാരാജാവ് അടുത്ത വസന്തകാലത്ത് ആക്രമിക്കും. 
23: സേവകന്മാര്‍ സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിൻ്റെ ദേവന്മാര്‍ ഗിരിദേവന്മാരാണ്. അതുകൊണ്ടാണ് അവര്‍ നമ്മെക്കാള്‍ പ്രബലരായത്. സമതലത്തില്‍വച്ചു യുദ്ധംചെയ്താല്‍, അവരെ നിശ്ചയമായും കിഴടക്കാം. 
24: ഒരുകാര്യംകൂടെ ചെയ്യണംനാടുവാഴികളെ സ്ഥാനത്തുനിന്നു മാറ്റിപകരം സൈന്യാധിപന്മാരെ നിയമിക്കുക. 
25: നഷ്ടപ്പെട്ടത്ര വലിയ സൈന്യത്തെ അണിനിരത്തണം - കുതിരയ്ക്കു കുതിരരഥത്തിനു രഥം. നമുക്കവരെ സമതലത്തില്‍വച്ചു നേരിടാം. നിശ്ചയമായും നമ്മള്‍ വിജയംവരിക്കും. ബന്‍ഹദാദ് അവരുടെ അഭിപ്രായം സ്വീകരിച്ച്അങ്ങനെ ചെയ്തു. 
26: വസന്തത്തില്‍ ബന്‍ഹദാദ് സിറിയാക്കാരെ സജ്ജീകരിച്ച് ഇസ്രായേലിനെതിരേ യുദ്ധംചെയ്യാന്‍ അഫേക്കിലേക്കു പോയി. 
27: ഇസ്രായേല്‍ക്കാരും സന്നാഹങ്ങളോടുകൂടെ അവര്‍ക്കെതിരേ വന്നു. ദേശം നിറഞ്ഞുനിന്ന സിറിയാക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടു ഗണമായി താവളമടിച്ച ഇസ്രായേല്‍ സൈന്യം ചെറിയ രണ്ടാട്ടിന്‍പറ്റംപോലെ തോന്നി. 
28: അപ്പോള്‍ ഒരു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിൻ്റെയടുത്തെത്തി പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നുകര്‍ത്താവു ഗിരിദേവനാണ്സമതലപ്രദേശത്തെ ദേവനല്ലഎന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍ഞാന്‍ ഈ വലിയ സൈന്യത്തെ നിൻ്റെ കൈയിലേല്പിച്ചുതരും. ഞാനാണു കര്‍ത്താവെന്നു നീയറിയും.
29: സൈന്യങ്ങള്‍ ഏഴുദിവസം മുഖാഭിമുഖമായി പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാംദിവസം യുദ്ധം തുടങ്ങി. ഇസ്രായേല്‍ക്കാര്‍ ഒറ്റദിവസംകൊണ്ട് ഒരുലക്ഷം സിറിയന്‍ഭടന്മാരെ വധിച്ചു. 
30: അഫേക്ക് നഗരത്തിലേക്കു പലായനംചെയ്ത ശേഷിച്ച ഇരുപത്തേഴായിരം ഭടന്മാരുടെമേല്‍ പട്ടണത്തിൻ്റെ മതില്‍ ഇടിഞ്ഞുവീണു. ബന്‍ഹദാദ് നഗരത്തിലെ ഒരുള്ളറയില്‍ ഓടിയൊളിച്ചു. 
31: സേവകന്മാര്‍ അവനോടു പറഞ്ഞു: ഇസ്രായേല്‍രാജാക്കന്മാര്‍ ദയയുള്ളവരാണെന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്ചാക്കുടുത്തു തലയില്‍ കയറുചുറ്റി ഇസ്രായേല്‍രാജാവിൻ്റെയടുത്തേക്കു പോകാന്‍ ഞങ്ങളെയനുവദിക്കുക. അവനങ്ങയുടെ ജീവന്‍ രക്ഷിച്ചേക്കാം. 
32: അവര്‍ ചാക്കുടുത്തു തലയില്‍ കയറുചുറ്റി ഇസ്രായേല്‍രാജാവിനെ സമീപിച്ചു പറഞ്ഞു: തൻ്റെ ജീവന്‍ രക്ഷിക്കണമെന്ന് അങ്ങയുടെ ദാസന്‍ ബന്‍ഹദാദ്‌ യാചിക്കുന്നു. ആഹാബ് പ്രതിവചിച്ചു: അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോഅവന്‍ എൻ്റെ സഹോദരനാണ്. 
33: ബന്‍ഹദാദിൻ്റെ സേവകന്മാര്‍ ഒരു ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. സഹോദരനെന്ന് ആഹാബ് പറഞ്ഞപ്പോള്‍ അവരതു ശുഭലക്ഷണമായി എടുത്തു പറഞ്ഞു: അതേഅങ്ങയുടെ സഹോദരന്‍ ബന്‍ഹദാദ്. ആഹാബ് കല്പിച്ചു: പോയി അവനെക്കൊണ്ടുവരുവിന്‍. ബന്‍ഹദാദ് വന്നപ്പോള്‍ ആഹാബ് അവനെ തന്നോടൊപ്പം രഥത്തില്‍ക്കയറ്റി. 
34: ബന്‍ഹദാദ് ആഹാബിനോടു പറഞ്ഞു: എൻ്റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്നു പിടിച്ചെടുത്ത പട്ടണങ്ങള്‍ ഞാന്‍ മടക്കിത്തരാംഎൻ്റെ പിതാവ് സമരിയായില്‍ ചെയ്തതുപോലെ അങ്ങ് ദമാസ്‌ക്കസില്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചാലും. ആഹാബ് പ്രതിവചിച്ചു: ഈ കരാറനുസരിച്ചു നിന്നെ വിട്ടയയ്ക്കുന്നു. അവന്‍ ഒരുടമ്പടിചെയ്ത് ബന്‍ഹദാദിനെ വിട്ടയച്ചു. 

ആഹാബിനെതിരേ പ്രവചനം
35: പ്രവാചകഗണത്തില്‍പ്പെട്ട ഒരുവന്‍ മറ്റൊരുവനോട് എന്നെ അടിക്കുക എന്ന് കര്‍ത്താവിൻ്റെ കല്പനയനുസരിച്ച് ആവശ്യപ്പെട്ടു. അവന്‍ വിസമ്മതിച്ചു. 
36: അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: കര്‍ത്താവിൻ്റെ കല്പനയനുസരിക്കായ്കയാല്‍ ഇവിടെനിന്നു പോയാലുടനെ നിന്നെ ഒരു സിംഹം കൊല്ലും. അവന്‍ പുറപ്പെട്ടയുടനെ ഒരു സിംഹം എതിരേവന്ന് അവനെക്കൊന്നു. 
37: അവന്‍ വേറൊരാളെ സമീപിച്ചു പറഞ്ഞു: എന്നെ അടിക്കുക. അവന്‍ അടിച്ചു മുറിവേല്പിച്ചു. 
38: അതിനുശേഷം പ്രവാചകന്‍ അവിടെനിന്നു പോയി. അവന്‍ ആളറിയാത്തവിധം മുഖംമൂടി രാജാവിനെക്കാത്തു വഴിയില്‍ നിന്നു. 
39: രാജാവു കടന്നുപോയപ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: ഈ ദാസന്‍ യുദ്ധക്കളത്തില്‍ പടപൊരുതാന്‍ പോയിഅപ്പോള്‍ ഒരു പടയാളി ഒരാളെ എൻ്റെ അടുത്തുകൊണ്ടുവന്നു പറഞ്ഞുഇവനെ കാത്തുകൊള്ളുകഇവന്‍ രക്ഷപെട്ടാല്‍ പകരം നിൻ്റെ ജീവന്‍ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍, ഒരു താലന്ത്‌ വെള്ളി ഈടാക്കും. 
40: എന്നാല്‍, അങ്ങയുടെ ഈ ദാസന്‍ പലകാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ അവന്‍ രക്ഷപെട്ടു. ഇസ്രായേല്‍രാജാവു പറഞ്ഞു: നീ നിശ്ചയിച്ച വിധിതന്നെ നിനക്കിരിക്കട്ടെ. 
41: അവന്‍ തല്‍ക്ഷണം മുഖംമൂടിയിരുന്ന തുണി അഴിച്ചുമാറ്റി. പ്രവാചകന്മാരില്‍ ഒരുവനാണ് അവനെന്ന് ഇസ്രായേല്‍രാജാവിനു മനസ്സിലായി. 
42: പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നുഞാന്‍ നശിപ്പിക്കാനുഴിഞ്ഞിട്ടിരുന്നവനെ നീ വിട്ടയച്ചു. എന്നാല്‍, അവൻ്റെ ജീവനുപകരം നിൻ്റെ ജീവനും അവൻ്റെ ജനത്തിനുപകരം നിൻ്റെ ജനവും എടുക്കപ്പെടും.
43: ഇസ്രായേല്‍രാജാവ് ദുഃഖാകുലനായി സമരിയായിലെ കൊട്ടാരത്തിലേക്കു മടങ്ങി.