നൂറ്റിത്തൊണ്ണൂറാം ദിവസം: ജ്ഞാനം 7 - 11


അദ്ധ്യായം 7

1: എല്ലാവരെയുംപോലെ ഞാനും മര്‍ത്ത്യനാണ്. മണ്ണില്‍നിന്നുള്ള ആദ്യസൃഷ്ടിയുടെ പിന്‍ഗാമി. മാതൃഗര്‍ഭത്തില്‍ ഞാനുരുവായി,   
2: ദാമ്പത്യത്തിന്റെ ആനന്ദത്തില്‍, പുരുഷബീജത്തില്‍നിന്നു ജീവന്‍ ലഭിച്ചു. പത്തുമാസംകൊണ്ട് അമ്മയുടെ രക്തത്താല്‍ പുഷ്ടിപ്രാപിച്ചു. 
3: ജനിച്ചപ്പോള്‍ ഞാനും മറ്റുള്ളവര്‍ ശ്വസിക്കുന്ന വായുതന്നെ ശ്വസിച്ചു. എല്ലാവരും പിറന്ന ഭൂമിയില്‍ ഞാനും പിറന്നുവീണു. എന്റെ ആദ്യശബ്ദം എല്ലാവരുടേതുംപോലെ കരച്ചിലായിരുന്നു:   
4: പിള്ളക്കച്ചയില്‍, ശ്രദ്ധാപൂര്‍വം ഞാന്‍ പരിചരിക്കപ്പെട്ടു.   
5: രാജാക്കന്മാരുടെയും ജീവിതാരംഭം ഇങ്ങനെതന്നെ. എല്ലാ മനുഷ്യരും ഒന്നുപോലെയാണു ജീവിതത്തിലേയ്ക്കു വരുന്നത്.  
6: എല്ലാവര്‍ക്കും ജീവിതകവാടമൊന്നുതന്നെകടന്നുപോകുന്നതും അങ്ങനെതന്നെ.   
7: ഞാന്‍ പ്രാര്‍ത്ഥിച്ചുഎനിക്കു വിവേകം ലഭിച്ചുഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചുജ്ഞാനചൈതന്യം എനിക്കു ലഭിച്ചു.  
8: ചെങ്കോലിലും സിംഹാസനത്തിലുമധികം അവളെ ഞാന്‍ വിലമതിച്ചു. അവളോടു തുലനംചെയ്യുമ്പോള്‍ ധനം നിസ്സാരമെന്നു ഞാന്‍ കണക്കാക്കി.   
9: അനര്‍ഘരത്നവും അവള്‍ക്കു തുല്യമല്ലെന്നു ഞാന്‍ കണ്ടു. അവളുടെ മുമ്പില്‍ സ്വര്‍ണ്ണം മണല്‍ത്തരിമാത്രംവെള്ളി കളിമണ്ണും.   
10: ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാള്‍ അവളെ ഞാന്‍ സ്‌നേഹിച്ചു. പ്രകാശത്തെക്കാള്‍ കാമ്യമായി അവളെ ഞാന്‍ വരിച്ചു. അവളുടെ കാന്തി ഒരിക്കലും ക്ഷയിക്കുകയില്ല.   
11: അവളോടൊത്ത് എല്ലാ നന്മകളും എണ്ണമറ്റ ധനവും എനിക്കു ലഭിച്ചു.   
12: അവയിലെല്ലാം ഞാന്‍ സന്തോഷിച്ചുജ്ഞാനമാണ് അവയെ നയിക്കുന്നത്. എങ്കിലുംഅവളാണവയുടെ ജനനിയെന്നു ഞാന്‍ ഗ്രഹിച്ചില്ല.   

ജ്ഞാനംപകരാന്‍ ആഗ്രഹം
13: കാപട്യമെന്നിയേ ഞാന്‍ ജ്ഞാനമഭ്യസിച്ചുവൈമനസ്യമെന്നിയേ അതു പങ്കുവച്ചുഞാന്‍ അവളുടെ സമ്പത്തു മറച്ചുവയ്ക്കുന്നില്ല. 
14: അതു മനുഷ്യര്‍ക്ക് അക്ഷയനിധിയാണ്ജ്ഞാനം സിദ്ധിച്ചവര്‍ ദൈവത്തിന്റെ സൗഹൃദം നേടുന്നുഅവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു. 
15: വിവേകത്തോടെ സംസാരിക്കാനും ദൈവദാനങ്ങള്‍ക്കൊത്തവിധം ചിന്തിക്കാനും ദൈവമെന്നെയനുഗ്രഹിക്കട്ടെ! അവിടുന്നാണു ജ്ഞാനത്തെപ്പോലും നയിക്കുന്നതും ജ്ഞാനിയെ തിരുത്തുന്നതും. 
16: വിവേകവും കരകൗശലവിദ്യയുമെന്നപോലെ നമ്മളും നമ്മുടെ വചനങ്ങളും അവിടുത്തെ കരങ്ങളിലാണ്. 
17: പ്രപഞ്ചഘടനയും പഞ്ചഭൂതങ്ങളുടെ പ്രവര്‍ത്തനവും   
18: കാലത്തിന്റെ ആദിമദ്ധ്യാന്തങ്ങളും സൂര്യന്റെ അയനങ്ങളുടെ മാറ്റങ്ങളും ഋതുപരിവര്‍ത്തനങ്ങളും    
19: വത്സരങ്ങളുടെ ആവര്‍ത്തനചക്രങ്ങളും നക്ഷത്രരാശിയുടെ മാറ്റങ്ങളും   
20: മൃഗങ്ങളുടെ പ്രകൃതവും വന്യമൃഗങ്ങളുടെ ശൗര്യവും ആത്മാക്കളുടെ ശക്തിയും മനുഷ്യരുടെ യുക്തിബോധവും സസ്യങ്ങളുടെ വിവിധത്വവും വേരുകളുടെ ഗുണവും തെറ്റുപറ്റാത്തവിധം മനസ്സിലാക്കാന്‍ അവിടുന്നാണ് എനിക്കിടയാക്കിയത്. 
21: നിഗൂഢമായതും പ്രകടമായതും ഞാന്‍ പഠിച്ചു.   

ജ്ഞാനത്തിന്റെ മഹത്വം
22: സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെയഭ്യസിപ്പിച്ചത്. 
23: അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷ്മവും ചലനാത്മകവും സ്പഷ്ടവും നിര്‍മ്മലവും വ്യതിരിക്തവും ക്ഷതമേല്പിക്കാനാവാത്തതും നന്മയെ സ്നേഹിക്കുന്നതും തീക്ഷ്ണവും അപ്രതിരോദ്ധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും ഉത്കണ്ഠയില്‍നിന്നു മുക്തവും സര്‍വ്വശക്തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്ധിയും നൈര്‍മ്മല്യവും സൂക്ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. 
24: എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണു ജ്ഞാനംഅവള്‍ തന്റെ നിര്‍മ്മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നുചൂഴ്ന്നിറങ്ങുന്നു.   
25: അവള്‍ ദൈവശക്തിയുടെ ശ്വാസവുംസര്‍വ്വശക്തന്റെ മഹത്വത്തിന്റെ ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല
26: നിത്യതേജസ്സിന്റെ പ്രതിഫലനമാണവള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മലദര്‍പ്പണംഅവിടുത്തെ നന്മയുടെ പ്രതിരൂപം.   
27: ഏകയെങ്കിലും സകലതും അവള്‍ക്കു സാദ്ധ്യമാണ്മാറ്റത്തിന് അധീനയാകാതെ അവള്‍ സര്‍വ്വവും നവീകരിക്കുന്നുഓരോ തലമുറയിലുമുള്ള വിശുദ്ധചേതനകളില്‍ പ്രവേശിക്കുന്നുഅവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു.   
28: ദൈവം എന്തിനെയുംകാളുപരി ജ്ഞാനികളെ സ്‌നേഹിക്കുന്നു.   
29: ജ്ഞാനത്തിനു സൂര്യനെക്കാള്‍ സൗന്ദര്യമുണ്ട്. അവള്‍ നക്ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനംചെയ്യുമ്പോള്‍ അവള്‍തന്നെ ശ്രേഷ്ഠ. കാരണം,   
30: പ്രകാശം ഇരുട്ടിനു വഴിമാറുന്നുജ്ഞാനത്തിനെതിരേ തിന്മ ബലപ്പെടുകയില്ല. 

അദ്ധ്യായം 8


ജ്ഞാനം, അനുഗ്രഹത്തിന്റെയുറവിടം
1: ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ, ജ്ഞാനം സ്വാധീനംചെലുത്തുന്നു. അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു. 
2: ഞാന്‍ യൗവനംമുതല്‍ അവളെ സ്‌നേഹിക്കുകയും അന്വേഷിക്കുകയും ചെയ്തു. അവളെ വരിക്കാന്‍ ഞാനഭിലഷിച്ചു. അവളുടെ സൗന്ദര്യത്തില്‍ ഞാന്‍ മതിമറന്നു.   
3: ദൈവത്തോടൊത്തു ജീവിച്ച്, തന്റെ കുലീനജന്മം അവള്‍ മഹത്വപ്പെടുത്തുന്നു. എല്ലാറ്റിന്റെയും കര്‍ത്താവ് അവളെ സ്‌നേഹിക്കുന്നു.   
4: ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആദ്യത്തെ പടി അവളാണ്അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയും.  
5: ധനസമ്പാദനം ജീവിതത്തില്‍ അഭികാമ്യമാണെങ്കില്‍ സര്‍വ്വവും സാദ്ധ്യമാക്കുന്ന ജ്ഞാനത്തിലുപരി ധനമെന്തുണ്ട്?   
6: അറിവു പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സകലതും വിരചിക്കുന്നത് അവളല്ലാതെ ആരാണ്
7: നീതിയെ സ്‌നേഹിക്കുന്നവന് അവളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നന്മയായിരിക്കും. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവള്‍ പരിശീലിപ്പിക്കുന്നു. ജീവിതത്തില്‍ ഇവയെക്കാള്‍ പ്രയോജനകരമായി ഒന്നുമില്ല. 
8: വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങള്‍ ഇച്ഛിക്കുന്നതെങ്കില്‍ അവള്‍ക്കു ഭൂതവും ഭാവിയുമറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവള്‍ക്കറിയാം. അടയാളങ്ങളും അദ്ഭുതങ്ങളും അവള്‍ മുന്‍കൂട്ടിക്കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവള്‍ക്കറിയാം. 
9: വ്യഗ്രതയിലും ദുഃഖത്തിലും അവള്‍ എനിക്കു സദുപദേശവും പ്രോത്സാഹനവുംതരുമെന്നറിഞ്ഞ്, ഞാനവളെ എന്റെ സന്തത സഹചാരിണിയാക്കും. 
10: യുവാവെങ്കിലും എനിക്ക് അവള്‍മൂലം അനേകരുടെയിടയില്‍ മഹത്വവുംശ്രേഷ്ഠന്മാരുടെ മുമ്പില്‍ ബഹുമതിയും ലഭിക്കും. 
11: ന്യായവിചാരണയില്‍ ഞാന്‍ സൂക്ഷ്മബുദ്ധിയുള്ളവനായിരിക്കും. നാടുവാഴികള്‍ എന്നെ ശ്ലാഘിക്കും.   
12: ഞാന്‍ മൗനംഭജിക്കുമ്പോള്‍ അവര്‍ കാത്തുനില്ക്കുംസംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുകയുംചെയ്യുംഞാന്‍ ദീര്‍ഘമായി സംസാരിച്ചാലും നിശ്ശബ്ദരായിക്കേള്‍ക്കും. 
13: അവള്‍മൂലം എനിക്ക് അമര്‍ത്ത്യത കൈവരും. പിന്‍ഗാമികളില്‍ എന്റെ സ്മരണ നിലനില്ക്കും. 
14: ഞാന്‍ ജനതകളെ ഭരിക്കുംരാജ്യങ്ങള്‍ എനിക്കധീനമാകും. 
15: ഭീകരരായ ഏകാധിപതികള്‍ എന്നെക്കുറിച്ചു കേട്ടു ചകിതരാകുംജനം എന്നെ കഴിവുറ്റവനെന്നു ഗണിക്കും. യുദ്ധത്തില്‍ ഞാന്‍ ധീരനായിരിക്കും. 
16: വീട്ടിലെത്തി, ഞാന്‍ അവളുടെ സമീപത്തു വിശ്രമമനുഭവിക്കും. അവളുടെ മൈത്രിയില്‍ തിക്തതാസ്പര്‍ശമില്ല. അവളോടൊത്തുള്ള ജീവിതം ദുഃഖരഹിതമാണ്ആഹ്ലാദവും ആനന്ദവുംമാത്രം. 
17: ജ്ഞാനത്തോടുള്ള ബന്ധത്തില്‍ അമര്‍ത്ത്യതയും 
18: അവളുടെ മൈത്രിയില്‍ നിര്‍മ്മലമായ മോദവും അവളുടെ പ്രവൃത്തികളില്‍ അക്ഷയസമ്പത്തും സംസര്‍ഗ്ഗത്തില്‍ വിവേകവും അവളുമായുള്ള സംഭാഷണത്തില്‍ യശസ്സും കുടികൊള്ളുന്നുവെന്നുചിന്തിച്ച്, എങ്ങനെയവളെ സ്വന്തമാക്കാമെന്നുതേടി ഞാനലഞ്ഞു. 
19: ശൈശവംമുതലേ ഞാന്‍ അനുഗൃഹീതനുംനല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്
20: അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ടു നിര്‍മ്മലമായ ശരീരം എനിക്കു ലഭിച്ചു. 
21: ദൈവം നല്കുന്നില്ലെങ്കില്‍ ജ്ഞാനം എനിക്കു ലഭിക്കുകയില്ലെന്ന് ഞാനറിഞ്ഞു. ആരുടെ ദാനമാണവളെന്നറിയുന്നത് ഉള്‍ക്കാഴ്ചയുടെ ലക്ഷണമാണ്. അതുകൊണ്ട് ഞാന്‍ കര്‍ത്താവിനോട് ഉള്ളഴിഞ്ഞപേക്ഷിച്ചു. 

അദ്ധ്യായം 9

ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
1: ഞാന്‍ പറഞ്ഞു: എന്റെ പിതാക്കന്മാരുടെ ദൈവമേകരുണാമയനായ കര്‍ത്താവേവചനത്താല്‍ അങ്ങു സകലവും സൃഷ്ടിച്ചു. 
2: ജ്ഞാനത്താല്‍ അവിടുന്നു മനുഷ്യനു രൂപംനല്കി. സൃഷ്ടികളുടെമേല്‍ ആധിപത്യം വഹിക്കാനും
3: ലോകത്തെ വിശുദ്ധിയിലും നീതിയിലും ഭരിക്കാനുംഹൃദയപരമാര്‍ത്ഥതയോടെ വിധികള്‍ പ്രസ്താവിക്കാനുമാണല്ലോ അവിടുന്നവനെ സൃഷ്ടിച്ചത്. 
4: അങ്ങയുടെ സിംഹാസനത്തില്‍നിന്ന് എനിക്കു ജ്ഞാനംനല്കണമേ! അങ്ങയുടെ ദാസരുടെയിടയില്‍നിന്ന്, എന്നെ തിരസ്കരിക്കരുതേ! 
5: ഞാന്‍ അങ്ങയുടെ ദാസനും ദാസിയുടെ പുത്രനും ദുര്‍ബ്ബലനും അല്പായുസ്സും നീതിനിയമങ്ങളില്‍ അല്പജ്ഞനുമാണ്. 
6: മനുഷ്യരുടെമദ്ധ്യേ, ഒരുവന്‍ പരിപൂര്‍ണ്ണനെങ്കിലും അങ്ങില്‍നിന്നുവരുന്ന ജ്ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല. 
7: എന്നെ അങ്ങയുടെ ജനത്തിന്റെ രാജാവും അങ്ങയുടെ മക്കളുടെ വിധികര്‍ത്താവുമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. 
8: ആരംഭത്തിലേ അങ്ങൊരുക്കിയ വിശുദ്ധകൂടാരത്തിന്റെ മാതൃകയില്‍, അങ്ങയുടെ വിശുദ്ധഗിരിയില്‍ ആലയവും ആവാസനഗരിയില്‍ ബലിപീഠവുംപണിയാന്‍ അങ്ങെന്നോടാജ്ഞാപിച്ചു. 
9: അങ്ങയുടെ പ്രവൃത്തികളറിയുകയും ലോകസൃഷ്ടിയില്‍ അങ്ങയോടൊത്തുണ്ടാവുകയുംചെയ്തഅങ്ങേയ്ക്കു പ്രസാദകരവും അങ്ങയുടെ നിയമമനുസരിച്ചു ശരിയുമായ കാര്യങ്ങളറിയുന്ന ജ്ഞാനം അങ്ങയോടൊത്തു വാഴുന്നു. 
10: വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്ന്അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അദ്ധ്വാനിക്കുകയുംചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്സിലാക്കട്ടെ! 
11: സകലതുമറിയുന്ന അവള്‍ എന്റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വ്വം നയിക്കും. തന്റെ മഹത്വത്താല്‍ അവളെന്നെ പരിപാലിക്കും.  
12: അപ്പോള്‍ എന്റെ പ്രവൃത്തികള്‍ സ്വീകാര്യമാകും. അങ്ങയുടെ ജനത്തെ ഞാന്‍ നീതിപൂര്‍വ്വം വിധിക്കുംപിതാവിന്റെ സിംഹാസനത്തിനു ഞാന്‍ യോഗ്യനാകും. 
13: കാരണംദൈവശാസനങ്ങള്‍ ആര്‍ക്കുഗ്രഹിക്കാനാകുംകര്‍ത്താവിന്റെ ഹിതംതിരിച്ചറിയാന്‍ ആര്‍ക്കുകഴിയും?  
14: മര്‍ത്ത്യരുടെ ആലോചന നിസ്സാരമാണ്. ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം. 
15: നശ്വരശരീരം ആത്മാവിനു ദുര്‍വ്വഹമാണ്. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്സിനെ ഞെരുക്കുന്നു.  
16: ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം. അടുത്തുള്ളതുപോലും അദ്ധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കുകഴിയും
17: അങ്ങു ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്കിയില്ലെങ്കില്‍, അങ്ങയുടെ ഹിതമാരറിയും!   
18: ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കിഅങ്ങേയ്ക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്ഷിക്കപ്പെടുകയുംചെയ്തു.

അദ്ധ്യായം 10

ജ്ഞാനവും പൂര്‍വ്വപിതാക്കന്മാരും
1: ഏകനായി ആദ്യം സൃഷ്ടിക്കപ്പെട്ട ലോകപിതാവിനെ ജ്ഞാനം കാത്തുരക്ഷിച്ചുപാപത്തില്‍നിന്നു വീണ്ടെടുത്തു;   
2: സര്‍വ്വവും ഭരിക്കാന്‍ അവനു ശക്തിനല്കി.   
3: അധര്‍മ്മിയായ ഒരുവന്‍ കോപത്തില്‍ അവളെയുപേക്ഷിച്ചപ്പോള്‍ ക്രൂരമായി ഭ്രാതൃഹത്യചെയ്തു സ്വയം നശിച്ചു.   
4: അവന്‍മൂലം ഭൂമി പ്രളയത്തിലാണ്ടപ്പോള്‍ വെറും തടിക്കഷണത്താല്‍ നീതിമാനെ നയിച്ച്, ജ്ഞാനമതിനെ വീണ്ടും രക്ഷിച്ചു. 
5: തിന്മചെയ്യാന്‍ ഒത്തുകൂടിയ ജനതകളെച്ചിതറിച്ചപ്പോള്‍ ജ്ഞാനം നീതിമാനെ തിരിച്ചറിയുകയും അവനെ ദൈവസമക്ഷം നിഷ്‌കളങ്കനായി കാത്തുസൂക്ഷിക്കുകയും ചെയ്തു. തന്റെ പുത്രവാത്സല്യത്തിന്റെമുമ്പിലും അവനെ കരുത്തോടെ നിറുത്തി.  
6: അധര്‍മ്മികള്‍ നശിച്ചപ്പോള്‍ ജ്ഞാനം ഒരു നീതിമാനെ രക്ഷിച്ചുപഞ്ചനഗരത്തില്‍പ്പതിച്ച അഗ്നിയില്‍നിന്ന് അവന്‍ രക്ഷപെട്ടു. 
7: അവരുടെ ദുഷ്ടതയുടെ തെളിവ് ഇന്നും കാണാം. സദാ പുകയുയരുന്ന ശൂന്യപ്രദേശംകനിയാകാത്ത കായ്കള്‍വഹിക്കുന്ന വൃക്ഷങ്ങള്‍, അവിശ്വാസിയുടെ സ്മാരകമായ ഉപ്പുതൂണ്‍.   
8: ജ്ഞാനത്തെ നിരസിച്ചതിനാല്‍, നന്മയെ അവര്‍ തിരിച്ചറിഞ്ഞില്ലമനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി മൗഢ്യത്തിന്റെ സ്മാരകം അവശേഷിപ്പിക്കുകയും ചെയ്തു. അവരുടെ പരാജയങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയില്ല.
9: ജ്ഞാനം, തന്നെ സേവിച്ചവരെ ദുരിതങ്ങളില്‍നിന്നു രക്ഷിച്ചു. 
10: ഒരു നീതിമാന്‍ സഹോദരന്റെ കോപത്തില്‍നിന്ന് ഓടിയപ്പോള്‍ അവളവനെ നേര്‍വഴിയിലൂടെ നയിച്ചു. അവനു ദൈവരാജ്യം കാണിച്ചുകൊടുക്കുകയും ദൈവദൂതന്മാരെക്കുറിച്ച് അറിവുനല്കുകയും അവന്റെ പ്രയത്നങ്ങളെ വിജയപ്രദമാക്കുകയും അദ്ധ്വാനത്തെ ഫലസമ്പുഷ്ടമാക്കുകയുംചെയ്തു.
11: ദുര്‍മ്മോഹികളായ മര്‍ദ്ദകരുടെമുമ്പില്‍ അവളവനു തുണയായിനിന്ന്, അവനെ സമ്പന്നനാക്കി.   
12: അവളവനെ ശത്രുക്കളില്‍നിന്നും പതിയിരുന്നവരില്‍നിന്നും പരിരക്ഷിച്ചുരൂക്ഷമായ മത്സരത്തില്‍ അവളവനെ വിജയിപ്പിച്ചുഅങ്ങനെ ദൈവഭക്തി എന്തിനെയുംകാള്‍ ശക്തമെന്നു പഠിപ്പിച്ചു.   
13: ഒരു നീതിമാന്‍ വില്ക്കപ്പെട്ടപ്പോള്‍ ജ്ഞാനം അവനെ കൈവിടാതെ പാപത്തില്‍നിന്നു രക്ഷിച്ചുകാരാഗൃഹത്തിലേക്ക് അവനോടൊത്തിറങ്ങി
14: രാജകീയമായ ചെങ്കോലും തന്റെ യജമാനന്മാരുടെമേല്‍ ആധിപത്യവുംലഭിക്കുവോളം കാരാഗൃഹത്തില്‍ അവനെ ഉപേക്ഷിച്ചുപോയില്ല. ശത്രുവിന്റെയാരോപണം കള്ളമാണെന്നുതെളിയിക്കുകയും അവനു നിത്യമായ ബഹുമതി നേടിക്കൊടുക്കുകയും ചെയ്തു. 

ജ്ഞാനവും പുറപ്പാടും
15: നിഷ്കളങ്കമായ വിശുദ്ധജനത്തെ മര്‍ദ്ദകജനതയില്‍നിന്നു ജ്ഞാനം രക്ഷിച്ചു.   
16: അവള്‍ കര്‍ത്താവിന്റെ ഒരു ദാസനില്‍ കുടികൊള്ളുകയും അദ്ഭുതങ്ങളാലും അടയാളങ്ങളാലും ഭീകരന്മാരായ രാജാക്കന്മാരെ എതിര്‍ക്കുകയും ചെയ്തു.   
17: അവള്‍ വിശുദ്ധര്‍ക്കു തങ്ങളുടെ പ്രയത്നത്തിന്റെ ഫലം നല്കിപകല്‍ തണലും രാത്രി നക്ഷത്രതേജസ്സുമായി അവരെ അദ്ഭുതകരമായ പാതയില്‍ അവള്‍ നയിച്ചു;   
18: അവള്‍ അവരെ അഗാധമായ ജലത്തിന്റെ മദ്ധ്യത്തിലൂടെ നയിച്ച് ചെങ്കടലിന്റെ അക്കരെയെത്തിച്ചു.   
19: അവര്‍ ശത്രുക്കളെ ജലത്തില്‍ മുക്കിക്കൊല്ലുകയും ആഴത്തില്‍നിന്നു മേല്പോട്ടെറിയുകയുംചെയ്തു.   
20: ദൈവഭക്തിയില്ലാത്ത അവരെ, നീതിമാന്മാര്‍ കൊള്ളയടിച്ചു. കര്‍ത്താവേഅങ്ങയുടെ വിശുദ്ധനാമത്തെ അവര്‍ പാടിപ്പുകഴ്ത്തി. അങ്ങയുടെസംരക്ഷിക്കുന്ന കരത്തെഏകസ്വരത്തില്‍ വാഴ്ത്തി. 
21: ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാന്‍ കഴിവുനല്കുകയും ചെയ്തു. 

അദ്ധ്യായം 11

1: വിശുദ്ധനായ ഒരു പ്രവാചകന്‍വഴി, ജ്ഞാനം അവരുടെ പ്രവൃത്തികളെ ഐശ്വര്യപൂര്‍ണ്ണമാക്കി. 
2: അവര്‍ നിര്‍ജ്ജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുകയും ആരും കടന്നുചെന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ കൂടാരമടിക്കുകയും ചെയ്തു. 
3: അവര്‍ ശത്രുക്കളെ ചെറുക്കുകയുംതോല്പിച്ചോടിക്കുകയും ചെയ്തു. 
4: ദാഹിച്ചപ്പോള്‍ ജനം അങ്ങയെ വിളിച്ചപേക്ഷിച്ചുഅങ്ങവര്‍ക്കു കടുംപാറയില്‍നിന്ന് ജലംനല്കി ദാഹശമനംവരുത്തി. 
5: ശത്രുക്കളെ ശിക്ഷിക്കാനുപയോഗിച്ച വസ്തുക്കള്‍തന്നെ അങ്ങയുടെ ജനത്തിനു ക്ലേശത്തില്‍ ഉപകാരപ്രദമായി. 
6: ശിശുഹത്യയ്ക്കു കല്പന പുറപ്പെടുവിച്ചതിനുള്ള പ്രതിക്രിയയായി രക്തരൂക്ഷിതമായി കലങ്ങിമറിഞ്ഞൊഴുകുന്ന നദിക്കുപകരം 
7:അവിടുന്നവര്‍ക്ക് അപ്രതീക്ഷിതമായ രീതിയില്‍ സമൃദ്ധമായി ജലം നല്കി. 
8: അവരുടെ ശത്രുക്കളെ അവിടുന്നെങ്ങനെ ശിക്ഷിക്കുന്നുവെന്ന് അവരുടെ കഠിനദാഹം വഴി അവിടുന്നവര്‍ക്കു കാണിച്ചുകൊടുത്തു.   
9: കാരുണ്യപൂര്‍വ്വമായ ശിക്ഷണമായിരുന്നെങ്കിലും തങ്ങള്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍, ദൈവഭക്തിയില്ലാത്തവരെ ക്രോധത്തില്‍ ശിക്ഷിക്കുന്നത് എത്ര കഠിനമായിട്ടാണെന്ന് അവരറിഞ്ഞു. 
10: പിതാവു തെറ്റുതിരുത്താന്‍ ശിക്ഷിക്കുന്നതുപോലെ അങ്ങവരെ ശോധനചെയ്തു. വിട്ടുവീഴ്ചയില്ലാത്ത രാജാവു കുറ്റവാളികളെ ശിക്ഷിക്കുന്നതുപോലെ അങ്ങധര്‍മ്മികളെ ശിക്ഷിച്ചു. 
11: അടുത്തോ അകലെയോ ആകട്ടെഅവര്‍ ഒന്നുപോലെ വേദനയനുഭവിച്ചു.   
12: രണ്ടു വിധത്തില്‍ ദുഃഖം അവരെ കീഴ്‌പ്പെടുത്തി. പൂര്‍വ്വകാലസംഭവങ്ങളോര്‍ത്ത് അവര്‍ ഞരങ്ങി. 
13: തങ്ങള്‍ക്കുലഭിച്ച ശിക്ഷയിലൂടെ നീതിമാന്മാര്‍ക്കു നന്മ ലഭിച്ചെന്നു കേട്ടപ്പോള്‍ അവരതു കര്‍ത്താവിന്റെ പ്രവൃത്തിയാണെന്നറിഞ്ഞു. 
14: പണ്ടേ തങ്ങള്‍ നിരാലംബനായി പുറംതള്ളുകയും പുച്ഛിച്ചുതള്ളുകയുംചെയ്തവനെക്കുറിച്ച്സംഭവപരിണാമംകണ്ട് അവര്‍ വിസ്മയിച്ചുനീതിമാന്മാരുടെയും തങ്ങളുടെയും ദാഹം വ്യത്യസ്തമാണെന്ന് അവര്‍ കണ്ടു. 

ദൈവത്തിന്റെ കാരുണ്യം
15: സര്‍പ്പങ്ങളെയും വിലകെട്ടജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങവരുടെമേല്‍ അനേകം തിര്യക്കുകളെയയച്ച് അവരെ ശിക്ഷിച്ചു. 
16: പാപംചെയ്യാനുപയോഗിച്ച വസ്തുക്കള്‍കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണിങ്ങനെ ചെയ്തത്. 
17: രൂപരഹിതമായ പദാര്‍ത്ഥത്തില്‍നിന്നു ലോകംസൃഷ്ടിച്ച അങ്ങയുടെ സര്‍വ്വശക്തമായ കരത്തിന്, കരടികളുടെ കൂട്ടത്തെയോധീരസിംഹങ്ങളെയോ അവരുടെമേല്‍ അയയ്ക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. 
18: അല്ലെങ്കില്‍, അജ്ഞാതമായ ക്രൂരജന്തുക്കളെ പുതുതായി സൃഷ്ടിച്ചയയ്ക്കാമായിരുന്നു. അല്ലെങ്കില്‍, അഗ്നിമയമായ ശ്വാസമൂതുന്നതോ കനത്ത ധൂമപടലം തുപ്പുന്നതോ കണ്ണില്‍നിന്നു തീപ്പൊരി പാറുന്നതോ ആയവയെ അയയ്ക്കാമായിരുന്നു. 
19: അവ ആക്രമിക്കേണ്ടാഅവയുടെ ദര്‍ശനംമതിമനുഷ്യരെ ഭയപ്പെടുത്തിനിശ്ശേഷം നശിപ്പിക്കാന്‍. 
20: ശിക്ഷാവിധി പിന്തുടരുന്ന അവരെ അങ്ങയുടെ ഒറ്റശ്വാസത്താല്‍ നിഗ്രഹിക്കാമായിരുന്നുഅങ്ങയുടെ ശക്തിയുടെ ശ്വാസത്താല്‍ ചിതറിക്കാമായിരുന്നു. എന്നാല്‍, അങ്ങു സര്‍വ്വവും എണ്ണിത്തൂക്കിഅളന്നു ക്രമപ്പെടുത്തിയിരിക്കുന്നു. 
21: മഹത്തായ ശക്തി അവിടുത്തേക്കധീനമാണ്. അങ്ങയുടെ ഭുജബലത്തെ ചെറുക്കാനാര്‍ക്കു കഴിയും? 
22: ലോകംഅങ്ങയുടെ മുമ്പില്‍, ത്രാസിലെ തരിപോലെയുംപ്രഭാതത്തില്‍ ഉതിര്‍ന്നുവീഴുന്ന ഹിമകണംപോലെയുമാണ്.
23: എന്നാല്‍, അങ്ങെല്ലാവരോടും കരുണകാണിക്കുന്നുഅവിടുത്തേയ്ക്കെന്തും സാദ്ധ്യമാണല്ലോ. മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന് അവിടുന്നവരുടെ പാപങ്ങളെയവഗണിക്കുന്നു. 
24: എല്ലാറ്റിനെയും അങ്ങു സ്നേഹിക്കുന്നു. അങ്ങുസൃഷ്ടിച്ച ഒന്നിനെയും അങ്ങു ദ്വേഷിക്കുന്നില്ലദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല. 
25: അങ്ങിച്ഛിക്കുന്നില്ലെങ്കില്‍, എന്തെങ്കിലും നിലനില്ക്കുമോഅങ്ങസ്തിത്വംനല്കിയില്ലെങ്കില്‍, എന്തെങ്കിലും പുലരുമോ? 
26: ജീവനുള്ളവയെ സ്‌നേഹിക്കുന്ന കര്‍ത്താവേസര്‍വ്വവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയകാണിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ