നൂറ്റിയെണ്‍പത്തിയൊമ്പതാം ദിവസം: ജ്ഞാനം 1 - 6


അദ്ധ്യായം 1

നീതിജീവന്റെ മാര്‍ഗ്ഗം

1: ഭൂപാലകരേനീതിയെ സ്നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെയന്വേഷിക്കുവിന്‍. 
2: അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെക്കണ്ടെത്തുന്നുഅവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്നു തന്നെത്തന്നെ വെളിപ്പെടുത്തുന്നു. 
3: കുടിലബുദ്ധി മനുഷ്യനെ ദൈവത്തില്‍നിന്നകറ്റുന്നു. അവിടുത്തെ ശക്തിയെ പരീക്ഷിക്കുന്ന ഭോഷന്മാര്‍ ശാസിക്കപ്പെടുന്നു. 
4: ജ്ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ലപാപത്തിനടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല.   
5: വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവു വഞ്ചനയില്‍നിന്ന് ഓടിയകലുന്നുമൂഢാലോചനകളോടു വേഗം വിടപറയുന്നുഅനീതിയുടെ സാമീപ്യത്തില്‍ ലജ്ജിക്കുന്നു.   
6: ജ്ഞാനം കരുണാമയമാണ്എന്നാല്‍, ദൈവദൂഷണംപറയുന്നവനെ വെറുതെവിടുകയില്ല. ദൈവം മനസ്സിന്റെ സൂക്ഷ്മവ്യാപാരങ്ങളെയറിയുന്നവനും ഹൃദയത്തെ യഥാര്‍ത്ഥമായി നിരീക്ഷിക്കുന്നവനും നാവില്‍നിന്നുതിരുന്നതു കേള്‍ക്കുന്നവനുമാണ്.   
7: കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത്, മനുഷ്യന്‍ പറയുന്നതറിയുന്നു. 
8: ദുര്‍ഭാഷണംനടത്തുന്നവന്‍ പിടിക്കപ്പെടുംനീതിയുടെ ശിക്ഷ അവനെ വെറുതെവിടുകയില്ല.   
9: അധര്‍മ്മിയുടെ ആലോചനകള്‍ വിചാരണയ്ക്കു വിധേയമാക്കപ്പെടുംഅവന്റെ വാക്കുകള്‍ കര്‍ത്താവിന്റെ മുമ്പില്‍ വരും. അതവന്റെ ദുര്‍വ്യാപാരങ്ങള്‍ക്കു സാക്ഷ്യമായിരിക്കും.   
10: അസഹിഷ്ണുവായവന്‍ സകലതും കേള്‍ക്കുന്നുമുറുമുറുപ്പുപോലും അവിടുത്തെ ശ്രദ്ധയില്‍പ്പെടാതെപോവുകയില്ല.  
11: നിഷ്പ്രയോജനമായ മുറുമുറുപ്പില്‍പ്പെടരുത്. പരദൂഷണം പറയരുത്. രഹസ്യംപറച്ചിലിനു പ്രത്യാഘാതമുണ്ടാകും. നുണപറയുന്ന നാവ്, ആത്മാവിനെ നശിപ്പിക്കുന്നു.   
12: ജീവിതത്തിലെ തെറ്റുകള്‍കൊണ്ടു മരണത്തെ ക്ഷണിച്ചുവരുത്തരുത്സ്വന്തം പ്രവൃത്തികൊണ്ടു നാശത്തെയും.   
13: ദൈവം മരണത്തെ സൃഷ്ടിച്ചില്ലജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്നാഹ്ലാദിക്കുന്നുമില്ല.   
14: നിലനില്ക്കാന്‍വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത്. സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ്. മാരകവിഷം അവയിലില്ല. പാതാളത്തിനു ഭൂമിയിലധികാരമില്ല.   
15: നീതി അനശ്വരമാണ്.   

അധര്‍മ്മികളുടെ ചിന്താഗതി
16: അധര്‍മ്മികള്‍ വാക്കും പ്രവൃത്തിയുംവഴി മരണത്തെ ക്ഷണിച്ചുവരുത്തിമിത്രമെന്നുകരുതി അതുമായി സഖ്യംചെയ്ത്സ്വയം നശിക്കുന്നു. അതിനോടുചേരാന്‍ അവര്‍ യോഗ്യരാണ്. 

അദ്ധ്യായം 2

1: അവര്‍ മിഥ്യാസങ്കല്പത്തില്‍ മുഴുകിജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല. 
2: നമ്മുടെ ജനനം യാദൃശ്ഛികമാണ്ഒരിക്കലും ഉണ്ടായിരുന്നില്ലെന്നവിധം നാം മറഞ്ഞുപോകും. നാസികയിലെ ശ്വാസം പുകയാണ്ഹൃദയസ്പന്ദനംകൊണ്ടുജ്വലിക്കുന്ന തീപ്പൊരിയാണു ചിന്ത. 
3: അതു കെട്ടുകഴിഞ്ഞാല്‍ ശരീരം ചാരമായി. ആത്മാവു ശൂന്യമായ വായുപോലെ അലിഞ്ഞില്ലാതാകും.   
4: ക്രമേണ നമ്മുടെ നാമം വിസ്മൃതമാകുംനമ്മുടെ പ്രവൃത്തികള്‍ ആരുമോര്‍മ്മിക്കുകയില്ലജീവിതം മേഘശകലംപോലെ മാഞ്ഞുപോകുംസൂര്യകിരണങ്ങളേറ്റു ചിതറുന്നവെയിലേറ്റില്ലാതാവുന്ന, മൂടല്‍മഞ്ഞുപോലെ അതു നശിക്കും.   
5: നമുക്കു നിശ്ചയിച്ചിരിക്കുന്ന കാലം, നിഴല്‍പോലെ കടന്നുപോകുന്നുമരണത്തില്‍നിന്നു തിരിച്ചുവരവില്ലഅതു മുദ്രയിട്ടുറപ്പിച്ചതാണ്ആരും തിരിച്ചുവരുകയില്ല. 
6: വരുവിന്‍, ഇപ്പോഴുള്ള വിശിഷ്ടവസ്തുക്കളാസ്വദിക്കാം. യുവത്വത്തിന്റെ ഉന്മേഷത്തോടെ ഈ സൃഷ്ടികള്‍ അനുഭവിക്കാം.   
7: മുന്തിയ വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്പങ്ങളെയൊന്നും വിട്ടുകളയേണ്ടാ.   
8: വാടുംമുമ്പേ പനിനീര്‍മൊട്ടുകൊണ്ടു കിരീടമണിയാം. 
9: സുഖഭോഗങ്ങള്‍നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്ലാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മുടെ ഓഹരിഇതാണു നമ്മുടെയവകാശം.  
10: നീതിമാനായ ദരിദ്രനെ നമുക്കു പീഡിപ്പിക്കാംവിധവയെ വെറുതെവിടേണ്ടാ. വൃദ്ധന്റെ നരച്ചമുടിയെ മാനിക്കരുത്.  
11: കരുത്താണു നമ്മുടെ നീതിയുടെ മാനദണ്ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.   
12: നീതിമാനെ നമുക്കു പതിയിരുന്നാക്രമിക്കാംഅവന്‍ നമുക്കു ശല്യമാണ്അവന്‍ നമ്മുടെ പ്രവൃത്തികളെയെതിര്‍ക്കുന്നുനിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയുംകുറിച്ച്, അവന്‍ നമ്മെ ശാസിക്കുന്നു.
13: തനിക്കു ദൈവികജ്ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു. 
14: അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു. 
15: അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്. അവന്റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്തമാണ്മാര്‍ഗ്ഗങ്ങള്‍ അസാധാരണവും. 
16: അവന്‍ നമ്മെ അധമരായി കരുതുന്നു. നമ്മുടെ മാര്‍ഗ്ഗങ്ങള്‍ അശുദ്ധമെന്നപോലെ അവന്‍ അവയില്‍നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗൃഹീതമെന്ന് അവന്‍ വാഴ്ത്തുന്നുദൈവം തന്റെ പിതാവാണെന്ന് അഹങ്കരിക്കുകയുംചെയ്യുന്നു. 
17: അവന്റെ വാക്കുകള്‍ സത്യമാണോയെന്നു പരീക്ഷിക്കാംഅവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം. 
18: നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍ അവിടുന്നവനെ തുണയ്ക്കുംശത്രുകരങ്ങളില്‍നിന്നു മോചിപ്പിക്കും.  
19: നിന്ദനവും പീഡനവുംകൊണ്ട് അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.   
20: അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ.   
21: അവരിങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി.   
22: ദൈവത്തിന്റെ നിഗൂഢലക്ഷ്യങ്ങള്‍ അവരറിഞ്ഞില്ലവിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.   
23: നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചുതന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു. 
24: പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു.

അദ്ധ്യായം 3


നീതിമാന്റെയും ദുഷ്ടന്റെയും പ്രതിഫലം

1: നീതിമാന്മാരുടെ ആത്മാവു ദൈവകരങ്ങളിലാണ്ഒരുപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. 
2: അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;   
3: അവരുടെ മരണം പീഡനമായും നമ്മില്‍നിന്നുള്ള വേര്‍പാടു നാശമായും അവര്‍ കണക്കാക്കിഅവരാകട്ടെ ശാന്തിയനുഭവിക്കുന്നു.   
4: ശിക്ഷിക്കപ്പെട്ടവരെന്നു മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.   
5: ദൈവമവരെ പരിശോധിക്കുകയും യോഗ്യരെന്നുകാണുകയും ചെയ്തു. അല്പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്മ കൈവരും.   
6: ഉലയില്‍ സ്വര്‍ണ്ണമെന്നപോലെ അവിടുന്നവരെ ശോധനചെയ്ത്, ദഹനബലിയായി സ്വീകരിച്ചു.   
7: അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കുംവയ്ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.  
8: അവര്‍ ജനതകളെ ഭരിക്കുംരാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും. കര്‍ത്താവവരെ എന്നേയ്ക്കും ഭരിക്കും.  
9: അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കുംവിശ്വസ്തര്‍ അവിടുത്തെ സ്നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്നു കരുണയുമനുഗ്രഹവും വര്‍ഷിക്കുംവിശുദ്ധരെ അവിടുന്നു പരിപാലിക്കുന്നു.
10: നീതിമാനെ അവഗണിക്കുകയും കര്‍ത്താവിനെ ധിക്കരിക്കുകയുംചെയ്തതിനാല്‍, അധര്‍മ്മിക്ക്, അവന്റെ ചിന്തയ്ക്കൊത്തു ശിക്ഷ ലഭിക്കും. 
11: ജ്ഞാനവും പ്രബോധനവും പുച്ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യര്‍ത്ഥവും പ്രയത്നം നിഷ്ഫലവുമാണ്അവരുണ്ടാക്കുന്നതു നിരുപയോഗവുമാണ്.   
12: അവരുടെ ഭാര്യമാര്‍ ബുദ്ധിശൂന്യകളും മക്കള്‍ ദുര്‍മ്മാര്‍ഗികളുമാണ്.   
13: അവരുടെ സന്തതികള്‍ ശാപഗ്രസ്തരാണ്. പാപകരമായ വേഴ്ചയിലേര്‍പ്പെടാത്ത, നിഷ്കളങ്കയായ വന്ധ്യ അനുഗൃഹീതയാണ്. ദൈവം ആത്മാക്കളെ ശോധനചെയ്യുമ്പോള്‍ അവള്‍ക്കു പ്രതിഫലം ലഭിക്കും.   
14: നിയമവിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെടാത്ത ഷണ്ഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെടുകയോകര്‍ത്താവിനെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോചെയ്യാത്ത ഷണ്ഡനും അനുഗൃഹീതനാണ്. അവന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും. കര്‍ത്താവിന്റെയാലയത്തില്‍ അവന് ആനന്ദകരമായ സ്ഥാനം ലഭിക്കും.  
15: സത്പ്രവൃത്തികള്‍ മഹത്തായ ഫലമുളവാക്കുന്നു. വിവേകത്തിന്റെ വേരറ്റുപോവുകയില്ല.   
16: വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും.   
17: ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനംനിറഞ്ഞിരിക്കും. 
18: യൗവനത്തില്‍ മരിച്ചാലും അവര്‍ക്കാശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്കാശ്വാസം ലഭിക്കുകയില്ല. 
19: അധര്‍മ്മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും.

അദ്ധ്യായം 4


1: ഇതിനെക്കാള്‍ നന്ന്, സന്താനരഹിതനായി നന്മയോടുകൂടെ ജീവിക്കുന്നതാണ്. നന്മയുടെ സ്മരണ അനശ്വരമായിരിക്കും. ദൈവവും മനുഷ്യരും അതു വിലമതിക്കുന്നു. 
2: നന്മ കാണുമ്പോള്‍ മനുഷ്യരതിനെ മാതൃകയാക്കുന്നുഅപ്രത്യക്ഷമാകുമ്പോള്‍ അതിനെ തീവ്രമായി കാംക്ഷിക്കുന്നു. എല്ലായ്‌പോഴും അതു വിജയകിരീടമണിഞ്ഞു മുന്നേറുന്നുകളങ്കമേശാത്ത സമ്മാനങ്ങള്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ വിജയംവരിക്കുന്നു. 
3: അധര്‍മ്മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോഉറച്ചുനില്‍ക്കുകയോ ഇല്ല.   
4: അല്പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്ക്കായ്കയാല്‍ അവര്‍ കാറ്റിലുലയുംകൊടുങ്കാറ്റില്‍ കടപുഴകിവീഴും.
5: വളര്‍ച്ചയെത്തുംമുമ്പേ ശാഖകള്‍ ഒടിഞ്ഞുപോകും. കനികള്‍ പാകമെത്താത്തതിനാല്‍ ഭക്ഷണയോഗ്യമല്ലഒന്നിനും ഉപയുക്തവുമല്ല. 
6: ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും. 

അകാലമരണം
7: നീതിമാന്‍ പ്രായമെത്താതെ മരിച്ചാലും വിശ്രാന്തിയാസ്വദിക്കും. 
8: വാര്‍ദ്ധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല. 
9: മനുഷ്യര്‍ക്കു വിവേകമാണു നരച്ചമുടികറയറ്റ ജീവിതമാണു പക്വതയാര്‍ന്ന വാര്‍ദ്ധക്യം.   
10: ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരുവനുണ്ടായിരുന്നുഅവനെ അവിടുന്നു സ്‌നേഹിച്ചു. പാപികളുടെയിടയില്‍ വസിക്കുമ്പോള്‍ അവന്‍ സംവഹിക്കപ്പെട്ടു. 
11: തിന്മ അവന്റെ വിവേകത്തെ മാറ്റിമറിക്കാതെവഞ്ചന മനസ്സിനെ പ്രലോഭിപ്പിക്കാതെഅവന്‍ സംവഹിക്കപ്പെട്ടു. 
12: തിന്മയുടെ വശീകരണശക്തിയില്‍ നന്മയ്ക്കു മങ്ങലേല്‍ക്കുന്നുഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്കഹൃദയത്തെ വഴിതെറ്റിക്കുന്നു. 
13: ഹ്രസ്വകാലംകൊണ്ടു പൂര്‍ണ്ണത കൈവരിച്ചതിനാല്‍, നീതിമാന്‍ ദീര്‍ഘകാലം പിന്നിട്ടു
14: കര്‍ത്താവിനു പ്രീതികരനാകയാല്‍ തിന്മയുടെ മദ്ധ്യത്തില്‍നിന്നു കര്‍ത്താവ് അവനെ വേഗം രക്ഷിച്ചു. 
15: ജനതകള്‍ കണ്ടുപക്ഷേഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയുമനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്സിലാക്കിയില്ല. 
16: മരിച്ച നീതിമാന്‍ ജീവിച്ചിരിക്കുന്ന അധര്‍മ്മികളെ വിധിക്കുംവേഗം പൂര്‍ണ്ണതനേടിയ യുവാവ്, നീണ്ടവാര്‍ദ്ധക്യംബാധിച്ച അധര്‍മ്മികളെയും. 
17: വിവേകിയുടെ മരണം അവര്‍ കാണുംകര്‍ത്താവ് അവനു നല്കാന്‍പോകുന്നതെന്തെന്നോ അവനെ സുരക്ഷിതനായി കാത്തുപോന്നത് എന്തിനെന്നോ അവര്‍ ഗ്രഹിക്കുകയില്ല.   
18: അവരവനോട് അവജ്ഞയോടെ വര്‍ത്തിക്കുംഎന്നാല്‍, കര്‍ത്താവവരെ പരിഹസിച്ചുചിരിക്കും. അവര്‍ മാനിക്കപ്പെടാത്ത ജഡങ്ങളായിത്തീരുംമൃതരുടെയിടയില്‍ അവരെന്നേയ്ക്കും നിന്ദാപാത്രങ്ങളാകും. 
19: കര്‍ത്താവവരെ നിലത്തടിച്ചു നിശ്ശബ്ദരാക്കും. അവരുടെ അടിത്തറ ഇളക്കിമറിക്കുംഅവര്‍ വരണ്ടു ശൂന്യമാകുംഅവര്‍ യാതനകള്‍ക്കിരയാകുംഅവരുടെ സ്മരണയില്ലാതാകും. 

അവസാനവിധി
20: തങ്ങളുടെ പാപങ്ങളുടെ കണക്കെടുക്കുമ്പോള്‍ അവര്‍ ചകിതരായെത്തുംഅവരുടെ ദുഷ്‌കൃത്യങ്ങള്‍ അവരെ മുഖത്തുനോക്കി കുറ്റപ്പെടുത്തും.

അദ്ധ്യായം 5

1: നീതിമാന്‍, തന്നെപ്പീഡിപ്പിക്കുകയും തന്റെ പ്രവൃത്തികളെ പരിഹസിക്കുകയുംചെയ്തവരുടെ മുമ്പില്‍ ആത്മവിശ്വാസത്തോടെ നില്ക്കും. 
2: അവരവനെക്കാണുമ്പോള്‍ ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയില്‍ അവര്‍ വിസ്മയിക്കും. 
3: അവര്‍ പശ്ചാത്താപവിവശരായി ദീനരോദനത്തോടെ പരസ്പരം പറയും: 
4: ഭോഷന്മാരായ നമ്മള്‍ ഇവനെയാണു പരിഹസിച്ചു നിന്ദയ്ക്കു പര്യായമാക്കിയത്. അവന്റെ ജീവിതം ഭ്രാന്താണെന്നും അവസാനം മാനംകെട്ടതാണെന്നും നാം ചിന്തിച്ചു.   
5: അവനെങ്ങനെ ദൈവപുത്രരോടുകൂടെ എണ്ണപ്പെട്ടു? വിശുദ്ധരുടെയിടയില്‍ അവനെങ്ങനെ അവകാശം ലഭിച്ചു?   
6: അതിനാല്‍, സത്യത്തില്‍നിന്നു വ്യതിചലിച്ചതു നമ്മളാണ്. നീതിയുടെ രശ്മി, നമ്മുടെമേല്‍ പ്രകാശിച്ചില്ലനമ്മുടെമേല്‍ സൂര്യനുദിച്ചില്ല. 
7: അധര്‍മ്മത്തിന്റെയും വിനാശത്തിന്റെയും പാതയില്‍ നാം യഥേഷ്ടം ചരിച്ചു. വഴിത്താരയില്ലാത്ത മരുഭൂമികളിലൂടെ സഞ്ചരിച്ചുകര്‍ത്താവിന്റെ മാര്‍ഗ്ഗത്തെ നാമറിഞ്ഞില്ല.   
8: അഹങ്കാരംകൊണ്ടു നമുക്കെന്തു നേട്ടമുണ്ടായിധനവും ഗര്‍വും നമുക്കെന്തു നല്കി
9: നിഴല്‍പോലെയും കടന്നുപോകുന്ന കിംവദന്തിപോലെയും അവ അപ്രത്യക്ഷമാകും. 
10: ഇളകിമറിയുന്ന തിരമാലകളില്‍ച്ചരിക്കുന്ന കപ്പല്‍, ഒരു രേഖയുമവശേഷിപ്പിക്കാത്തതുപോലെ അവ അപ്രത്യക്ഷമാകും. 
11: പറക്കുന്ന പക്ഷിയുടെ മാര്‍ഗ്ഗം, വായുവില്‍ തെളിഞ്ഞുനില്ക്കുന്നില്ലചിറകടിയേല്ക്കുന്ന ലോലവായു, പറക്കലിന്റെ വേഗത്താല്‍ മുറിയുന്നു. എന്നാല്‍, അടയാളം അവിടെ ശേഷിക്കുന്നില്ലചിറകുകൊണ്ടു വായുവിനെ തുളച്ചുകീറി, പക്ഷി മുന്നോട്ടുപോകുന്നു. എന്നാല്‍, അതിന്റെയടയാളം അവശേഷിക്കുന്നില്ല. 
12: ലക്ഷ്യത്തിലേക്കെയ്യുന്ന അസ്ത്രം, വായുവിനെ ഭേദിച്ചാലും ഉടനെ അതു കൂടിച്ചേരുന്നു. അങ്ങനെ, അസ്ത്രത്തിന്റെ മാര്‍ഗ്ഗം ആരുമറിയുന്നില്ല. 
13: അപ്രകാരം നമ്മളും ജനിച്ചയുടനെ ഇല്ലാതായിസുകൃതത്തിന്റെ അടയാളമൊന്നും നമുക്കു കാണിക്കാനില്ല. നമ്മുടെ ദുഷ്ടതയില്‍ നാം നശിച്ചു.   
14: അധര്‍മ്മിയുടെ പ്രത്യാശ, കാറ്റില്‍പ്പെട്ട പതിരുപോലെയുംകൊടുങ്കാറ്റടിച്ചു പറത്തിയ പൊടിമഞ്ഞുപോലെയുമാണ്കാറ്റിന്റെമുമ്പില്‍ അതു പുകപോലെ ചിതറിപ്പോകുംഒരുദിവസംമാത്രം താമസിച്ച അതിഥിയുടെ സ്മരണപോലെ അതസ്തമിക്കും. 
15: നീതിമാന്മാര്‍ എന്നേയ്ക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്റെ പക്കലുണ്ട്അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു. 
16: അതുകൊണ്ടു മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്കു കര്‍ത്താവില്‍നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും. 
17: കര്‍ത്താവ്, തീക്ഷ്ണതയാകുന്ന കവചമണിയുംതങ്ങളുടെ വൈരികളെത്തുരത്താന്‍ തന്റെ സൃഷ്ടികളെ ആയുധമണിയിക്കും. 
18: അവിടുന്നു നീതിയെ മാര്‍ച്ചട്ടയാക്കും. നിഷ്പക്ഷമായ നീതിയെ പടത്തൊപ്പിയാക്കും. 
19: വിശുദ്ധിയെ അജയ്യമായ പരിചയാക്കും. 
20: ക്രോധത്തെ മൂര്‍ച്ചകൂട്ടി വാളാക്കുംനീചന്മാര്‍ക്കെതിരേ യുദ്ധംചെയ്യാന്‍ സൃഷ്ടിമുഴുവന്‍ കര്‍ത്താവിന്റെ പക്ഷത്തണിനിരക്കും. 
21: വിദ്യുച്ഛരങ്ങള്‍ നന്നായിക്കുലച്ച മേഘവില്ലില്‍നിന്നെന്നപോലെ ലക്ഷ്യത്തിലേക്ക്, ഊക്കോടെ കുതിച്ചുപായും. 
22: കവിണയില്‍നിന്നെന്നപോലെ ക്രോധത്തിന്റെ കന്മഴ അവര്‍ക്കെതിരേ വര്‍ഷിക്കുംകടല്‍ ക്ഷോഭിക്കുംനദികള്‍ നിഷ്കരുണമവരെ വിഴുങ്ങും.   
23: അവര്‍ക്കെതിരേ ശക്തിയായ കാറ്റുവീശുംകൊടുങ്കാറ്റവരെ ചുഴറ്റിയെറിയും. അധര്‍മ്മം ഭൂമിയെ ശൂന്യമാക്കുംദുഷ്കൃത്യം രാജാക്കന്മാരുടെ സിംഹാസനങ്ങളെ തകിടംമറിക്കും.

അദ്ധ്യായം 6

ജ്ഞാനം നേടുക
1: രാജാക്കന്മാരേമനസ്സിലാക്കുവിന്‍. ഭൂപാലകരേശ്രദ്ധിക്കുവിന്‍. 
2: അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെമേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയുംചെയ്യുന്നവരേശ്രവിക്കുവിന്‍.   
3: നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്അധീശത്വം അത്യുന്നതനില്‍നിന്നാണ്. അവിടുന്നു നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കുംഉദ്ദേശ്യങ്ങള്‍ വിചാരണചെയ്യും. 
4: അവിടുത്തെ രാജ്യത്തിന്റെ സേവകന്മാരെന്നനിലയ്ക്ക് നിങ്ങള്‍ ശരിയായി ഭരിക്കുകയോനിയമംപാലിക്കുകയോഅവിടുത്തെ ലക്ഷ്യത്തിനൊത്തു ചരിക്കുകയോചെയ്തില്ല.   
5: അതിനാല്‍, അവിടുന്നു നിങ്ങളുടെനേരേ അതിവേഗം അത്യുഗ്രനായി വരും. ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്കു കഠിന ശിക്ഷയുണ്ടാകും.   
6: എളിയവനു കൃപയാല്‍ മാപ്പുലഭിക്കുംപ്രബലര്‍ കഠിനമായി പരീക്ഷിക്കപ്പെടും.   
7: സകലത്തിന്റെയും കര്‍ത്താവ്, ആരെയും ഭയപ്പെടുന്നില്ലവലിയവനെ മാനിക്കുന്നില്ല. അവിടുന്നാണു വലിയവനെയും ചെറിയവനെയും സൃഷ്ടിച്ചത്. അവിടുന്നെല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.   
8: കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു.   
9: ഏകാധിപതികളേനിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനമഭ്യസിക്കുവിന്‍, വഴിതെറ്റിപ്പോകരുത്.   
10: വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകുംഅവ അഭ്യസിക്കുന്നവര്‍ രക്ഷകണ്ടെത്തും.   
11: എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും.   
12: തേജസ്സുറ്റതാണു ജ്ഞാനംഅതു മങ്ങിപ്പോവുകയില്ല. ജ്ഞാനത്തെ സ്‌നേഹിക്കുന്നവര്‍ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നുഅവളെത്തേടുന്നവര്‍ കണ്ടെത്തുന്നു.   
13: തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കംകൂട്ടുന്നു.   
14: പ്രഭാതത്തിലുണര്‍ന്ന് അവളെത്തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടുംഅവള്‍ വാതില്‍ക്കല്‍ കാത്തുനില്പുണ്ട്.   
15: അവളില്‍ ചിന്തയുറപ്പിക്കുന്നതാണു വിവേകത്തിന്റെ പൂര്‍ണ്ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവിമുക്തനാകും. 
16: യോഗ്യതയുള്ളവരെ ജ്ഞാനം അന്വേഷിച്ചുചെല്ലുന്നുഅവരുടെ ചിന്തകളിലും പാതകളിലും അവള്‍ കനിവോടെ പ്രത്യക്ഷപ്പെടുന്നു.   
17: ശിക്ഷണത്തോടുള്ള ആത്മാര്‍ത്ഥമായ അഭിലാഷമാണു ജ്ഞാനത്തിന്റെ ആരംഭം. ശിക്ഷണത്തെ സ്നേഹിക്കുന്നവന്‍ ജ്ഞാനത്തെ സ്നേഹിക്കുന്നു.   
18: അവളുടെ നിയമങ്ങള്‍പാലിക്കലാണ്, അവളോടുള്ള സ്‌നേഹം. അവളുടെ നിയമങ്ങളിലുള്ള ശ്രദ്ധ, അമര്‍ത്ത്യതയുടെ വാഗ്ദാനമാണ്.   
19: അമര്‍ത്ത്യത മനുഷ്യനെ ദൈവത്തിങ്കലേക്കടുപ്പിക്കുന്നു. 
20: അങ്ങനെ ജ്ഞാനതൃഷ്ണ രാജത്വംനല്കുന്നു.   
21: ജനതകളുടെ രാജാക്കന്മാരേനിങ്ങള്‍ സിംഹാസനവും ചെങ്കോലും അഭിലഷിക്കുന്നെങ്കില്‍, ജ്ഞാനത്തെ ബഹുമാനിക്കുവിന്‍. അപ്പോള്‍ നിങ്ങള്‍ എന്നേയ്ക്കും ഭരണംനടത്തും.   

സോളമനും ജ്ഞാനവും
22: ജ്ഞാനമെന്തെന്നും എങ്ങനെയുണ്ടായെന്നും പറയാംഒന്നും ഞാനൊളിക്കുകയില്ലസൃഷ്ടിയുടെ ആരംഭംമുതലുള്ള അവളുടെ ഗതി, ഞാന്‍ വരച്ചുകാട്ടാം. അവളെക്കുറിച്ചുള്ള അറിവു ഞാന്‍ പകര്‍ന്നുതരാം. ഞാന്‍ സത്യത്തെ ഒഴിഞ്ഞുപോവുകയില്ല. 
23: ഹീനമായ അസൂയയുമൊത്തു ഞാന്‍ ചരിക്കുകയില്ലഅതിനു ജ്ഞാനത്തോട് ഒരു ബന്ധവുമില്ല.   
24: ജ്ഞാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു ലോകത്തിന്റെ രക്ഷയാണ്. വിവേകിയായ രാജാവാണു ജനതയുടെ ഭദ്രത.  
25: എന്റെ വചനങ്ങളാല്‍ ശിക്ഷണം നേടുകനിനക്കു ശുഭംവരും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ