നൂറ്റിത്തൊണ്ണൂറ്റിയാറാം ദിവസം: പ്രഭാഷകന്‍ 16 - 20

അദ്ധ്യായം 16

ദുഷ്ടനു ശിക്ഷ

1: കൊള്ളരുതാത്ത മക്കളുടെ കൂട്ടത്തെയാഗ്രഹിക്കരുത്ദൈവഭയമില്ലാത്ത  പുത്രരിലാനന്ദിക്കുകയുമരുത്.   
2: ദൈവഭയമില്ലാത്ത പുത്രര്‍ പെരുകുമ്പോള്‍ ആനന്ദിക്കരുത്.   
3: അവരുടെ ദീര്‍ഘായുസ്സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകളര്‍പ്പിക്കേണ്ടാകാരണംദൈവഭയമുള്ള ഒരുവന്‍, ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയമില്ലാത്ത മക്കളുണ്ടാകുന്നതിനെക്കാള്‍ഭേദം, അനപത്യനായി മരിക്കുന്നതാണ്.   
4: വിവേകമുള്ള ഒരുവനാല്‍ നഗരം ജനനിബിഡമാകുംനിയമനിഷ്ഠയില്ലാത്ത ഒരു വര്‍ഗ്ഗംവഴി അതു ശൂന്യമാകും.   
5: ഇങ്ങനെയുള്ള പലതുമെന്റെ കണ്ണു കണ്ടിട്ടുണ്ട്ഇതിനെക്കാള്‍ വലുത്, എന്റെ ചെവി കേട്ടിട്ടുമുണ്ട്.   
6: പാപികള്‍ സംഘംചേരുമ്പോള്‍, അഗ്നി ജ്വലിക്കുന്നുഅനുസരണയില്ലാത്ത ജനത, ക്രോധമാളിക്കത്തിക്കുന്നു;   
7: സ്വശക്തിയില്‍ വിശ്വസിച്ച്ദൈവത്തോടു മത്സരിച്ച പുരാതനമല്ലന്മാരോട് അവിടുന്നു ക്ഷമിച്ചില്ല.   
8: ലോത്തിന്റെ അയല്‍ക്കാരെ, അഹങ്കാരംനിമിത്തം അവിടുന്നു വെറുത്തു; അവരെ വെറുതെ വിട്ടില്ല.   
9: നാശത്തിനുഴിഞ്ഞിട്ട്പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട് അവിടുന്നു കരുണകാണിച്ചില്ല.   
10: കലാപത്തിനണിനിരന്ന ആറുലക്ഷം ദുര്‍വാശിക്കാരോടും അവിടുന്നു കരുണകാണിച്ചില്ല.   
11: ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്ക്ഷമിക്കുമ്പോഴും ക്രോധംചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണു പ്രകടമാകുന്നത്.   
12: അവിടുത്തെ കാരുണ്യംപോലെതന്നെ ശിക്ഷയും വലുതാണ്പ്രവൃത്തികള്‍ക്കനുസരണമായി അവിടുന്നു മനുഷ്യനെ വിധിക്കുന്നു. 
13: കൊള്ളമുതലുമായി പാപി രക്ഷപെടുകയില്ലദൈവഭക്തന്റെ ക്ഷമ, വൃഥാ ആവുകയുമില്ല.   
14, 15 : കരുണകാണിക്കാന്‍ കര്‍ത്താവവസരംകണ്ടെത്തും;   
16: പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലം ഓരോരുത്തനും ലഭിക്കും.   
17: ഇങ്ങനെ പറയരുത്: ഞാന്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുംഉന്നതത്തില്‍ ആരെന്നെ ഓര്‍ക്കുംഅനേകമാളുകളുടെയിടയില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുകയില്ല. നിസ്സീമമായ സൃഷ്ടികളുടെയിടയില്‍ ഞാനാരാണ്
18: സ്വര്‍ഗ്ഗവും സ്വര്‍ഗാധിസ്വര്‍ഗ്ഗവും ആഴവും ഭൂമിയും അവിടുത്തെ സന്ദര്‍ശനത്തില്‍ വിറകൊള്ളും.   
19: പര്‍വ്വതങ്ങളും ഭൂമിയുടെ അടിസ്ഥാനങ്ങളും അവിടുത്തെ നോട്ടത്തില്‍ക്കുലുങ്ങും.   
20: ഇതെപ്പറ്റിയാരും ധ്യാനിക്കുന്നില്ലഅവിടുത്തെ മാര്‍ഗ്ഗങ്ങളെപ്പറ്റി ആരും ചിന്തിക്കുന്നില്ല.   
21: മനുഷ്യദൃഷ്ടിക്കു ഗോചരമല്ലാത്ത കൊടുങ്കാറ്റുപോലെ അവിടുത്തെ മിക്ക പ്രവൃത്തികളും മറഞ്ഞിരിക്കുന്നു.   
22: അവിടുത്തെ നീതിയുക്തമായ പ്രവൃത്തികള്‍ ആരു പ്രഘോഷിക്കുംആരവയ്ക്കുവേണ്ടി കാത്തിരിക്കുംപ്രതിഫലത്തിന്റെ ദിനം വിദൂരത്താണ്.   
23: ഇങ്ങനെയാണു വിവേകശൂന്യന്‍ വിചാരിക്കുന്നത്ബുദ്ധിശൂന്യന്‍ മൂഢമായി ചിന്തിക്കുന്നു.   

മനുഷ്യനും പ്രപഞ്ചവും
24: മകനേഞാന്‍ പറയുന്നതു കേട്ടു ജ്ഞാനമാര്‍ജ്ജിക്കുകഎന്റെ വാക്കു സൂക്ഷ്മമായി മനസ്സിലാക്കുക.   
25: സൂക്ഷ്മതയുള്ള ഉപദേശവും ജ്ഞാനവുമാണു ഞാന്‍ നല്കുന്നത്.   
26: ആദിയില്‍ കര്‍ത്താവു സൃഷ്ടിച്ചപ്പോള്‍ സൃഷ്ടികളുടെ കര്‍മ്മരംഗവും നിര്‍ണ്ണയിച്ചു. 
27: ശാശ്വതമായ ക്രമത്തിലാണവയെ സംവിധാനംചെയ്തത്അതു ഭാവിതലമുറകള്‍ക്കും ബാധകമാണ്അവയ്ക്കു വിശപ്പോ ക്ഷീണമോ ഇല്ലഒരിക്കലുമവ കര്‍മ്മത്തില്‍നിന്നു വിരമിക്കുന്നില്ല.   
28: അവ പരസ്പരം തിക്കിത്തിരക്കുന്നില്ല. അവ ഒരിക്കലും അവിടുത്തെ വാക്കു ധിക്കരിക്കുന്നില്ല.   
29: കര്‍ത്താവു ഭൂമിയെ നോക്കുകയും തന്റെ നന്മകള്‍കൊണ്ട് അതിനെ നിറയ്ക്കുകയും ചെയ്തു.   
30: എല്ലാവിധ ജീവജാലങ്ങളെയുംകൊണ്ട് അവിടുന്നതിന്റെ ഉപരിതലം നിറച്ചുഅവ മണ്ണിലേക്കു മടങ്ങും. 

അദ്ധ്യായം 17

1: കര്‍ത്താവു മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്ടിക്കുകയും അതിലേക്കുതന്നെ മടക്കിയയയ്ക്കുകയും ചെയ്തു.   
2: ചുരുങ്ങിയകാലംമാത്രം അവിടുന്നു മനുഷ്യര്‍ക്കു നല്കിഎന്നാല്‍, ഭൂമിയിലുള്ള സകലത്തിന്റെയുംമേല്‍ അവര്‍ക്കധികാരം കൊടുത്തു.   
3: അവിടുന്നവര്‍ക്ക്, തന്റെ ശക്തിക്കു സദൃശമായ ശക്തിനല്‍കുകയും തന്റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു. 
4: എല്ലാ ജീവജാലങ്ങളിലും അവരെക്കുറിച്ചുള്ള ഭീതി അവിടുന്നുളവാക്കി;   
5: മൃഗങ്ങളുടെയും പക്ഷികളുടെയുംമേല്‍ അവിടുന്നവര്‍ക്ക് അധികാരം നല്കി.   
6: അവിടുന്നവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍ മനസ്സും നല്കി. 
7: അവിടുന്ന്, അറിവും വിവേകവുംകൊണ്ട് അവരെ നിറയ്ക്കുകയും നന്മയും തിന്മയും അവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു.   
8, 9 : തന്റെ പ്രവൃത്തികളുടെ മഹത്വം അവര്‍ കാണുന്നതിന്, അവിടുന്നു തന്റെ പ്രകാശം അവരുടെ ഹൃദയങ്ങളില്‍ നിറച്ചു.   
10: അവരവിടുത്തെ പ്രവൃത്തികളുടെ മഹത്വം പ്രഖ്യാപിച്ച്അവിടുത്തെ വിശുദ്ധനാമം സ്തുതിക്കും.   
11: അവിടുന്നവരുടെമേല്‍ ജ്ഞാനം വര്‍ഷിക്കുകയും ജീവന്റെ നിയമം അവര്‍ക്കു നല്കുകയും ചെയ്തു.   
12: അവിടുന്നവരുമായി ശാശ്വതമായ ഒരുടമ്പടിയുറപ്പിക്കുകയും തന്റെ നീതിവിധികള്‍ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. 
13: അവരുടെ കണ്ണുകള്‍, അവിടുത്തെ മഹത്വപൂര്‍ണ്ണമായ പ്രതാപം ദര്‍ശിക്കുകയും അവരുടെ കാതുകള്‍, അവിടുത്തെ നാദത്തിന്റെ മഹിമ ആസ്വദിക്കുകയും ചെയ്തു. 
14: എല്ലാ അനീതികള്‍ക്കുമെതിരേ ജാഗരൂകത പാലിക്കുവിനെന്ന് അവിടുന്നവരോടു പറഞ്ഞു: അയല്‍ക്കാരനോടുള്ള കടമ, അവിടുന്ന് ഓരോരുത്തരെയും പഠിപ്പിച്ചു. 
15: അവരുടെ മാര്‍ഗ്ഗങ്ങള്‍ എപ്പോഴും അവിടുത്തെ മുമ്പിലുണ്ട്;   
16: അവിടുത്തെ ദൃഷ്ടികളില്‍നിന്നതു മറഞ്ഞിരിക്കുകയില്ല.   
17: ഓരോ രാജ്യത്തിനും അവിടുന്നു ഭരണാധികാരിയെ നല്കി;   
18: എന്നാല്‍ ഇസ്രായേലിനെ സ്വന്തംഅവകാശമായി തിരഞ്ഞെടുത്തു.   
19: അവരുടെ പ്രവൃത്തികള്‍ അവിടുത്തെ മുമ്പില്‍ സൂര്യപ്രകാശംപോലെ വ്യക്തമാണ്അവരുടെ മാര്‍ഗ്ഗങ്ങളില്‍ അവിടുത്തെ ദൃഷ്ടി പതിഞ്ഞിരിക്കുന്നു.   
20: അവരുടെ അകൃത്യങ്ങള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നില്ല;   
21: അവരുടെ പാപങ്ങള്‍ കര്‍ത്താവു വീക്ഷിക്കുന്നു.   
22: മനുഷ്യന്റെ ദാനധര്‍മ്മത്തെ, മുദ്രമോതിരത്തെയെന്നപോലെ കര്‍ത്താവു വിലമതിക്കുന്നുഅവന്റെ കാരുണ്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ അവിടുന്നു കരുതുന്നു.   
23: അവിടുന്നവരോടു പകരംചോദിക്കുംഅവരുടെ പ്രതിഫലം, അവരുടെ ശിരസ്സില്‍പ്പതിക്കും.   

അനുതപിക്കുക
24: പശ്ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്നവസരം നല്കുംചഞ്ചലഹൃദയര്‍ക്കു പിടിച്ചുനില്ക്കാന്‍ അവിടുന്നു പ്രോത്സാഹനംനല്കും.   
25: കര്‍ത്താവിലേക്കു തിരിഞ്ഞു പാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയുംചെയ്യുവിന്‍.  
26: അത്യുന്നതനിലേക്കു തിരിയുകയും അകൃത്യങ്ങളുപേക്ഷിക്കുകയും മ്ലേച്ഛതകളെ കഠിനമായി വെറുക്കുകയുംചെയ്യുവിന്‍.   
27: ജീവിക്കുന്നവര്‍ അത്യുന്നതനു സ്തുതിഗീതം പാടുന്നതുപോലെ പാതാളത്തില്‍ ആരവിടുത്തെ സ്തുതിക്കും?   
28: അസ്തിത്വമില്ലാത്തവനില്‍നിന്നെന്നപോലെമനുഷ്യന്‍ മരിക്കുമ്പോള്‍, അവന്റെ സ്തുതികള്‍ നിലയ്ക്കുന്നുആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവരാണു കര്‍ത്താവിനെ സ്തുതിക്കുന്നത്. 
29: കര്‍ത്താവു തന്റെടുക്കലേക്കു തിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്രവലുതാണ്!   
30: മനുഷ്യന്‍ അമര്‍ത്യനല്ലാത്തതുകൊണ്ട് എല്ലാമവനു പ്രാപ്യമല്ല.   
31: സൂര്യനെക്കാള്‍ ശോഭയുള്ളതെന്തുണ്ട്എന്നിട്ടും അതിന്റെ പ്രകാശമസ്തമിക്കുന്നു. അതുപോലെ മാംസവും രക്തവുമായ മനുഷ്യന്‍, തിന്മ നിരൂപിക്കുന്നു.   
32: കര്‍ത്താവു സ്വര്‍ഗ്ഗത്തിലെ സൈന്യങ്ങളെയണിനിരത്തുന്നുഎന്നാല്‍, മനുഷ്യന്‍ പൊടിയും ചാരവുമാണ്. 

അദ്ധ്യായം 18

ദൈവത്തിന്റെ മഹത്വം
1: എന്നേക്കും ജീവിക്കുന്നവന്‍ പ്രപഞ്ചം സൃഷ്ടിച്ചു. 
2: കര്‍ത്താവു മാത്രമാണു നീതിമാന്‍.   
3: അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍പോരുന്ന ശക്തി, ആര്‍ക്കും നല്കപ്പെട്ടിട്ടില്ല. 
4: അവിടുത്തെ മഹത്തായ പ്രവൃത്തികളളക്കാന്‍ ആര്‍ക്കുകഴിയും?   
5: അവിടുത്തെ മഹത്വപൂര്‍ണ്ണമായ ശക്തി തിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കുംഅവിടുത്തെ കാരുണ്യംവര്‍ണ്ണിക്കാനാര്‍ക്കുകഴിയും?   
6: അവ കൂട്ടുകയോ കുറയ്ക്കുകയോ സാദ്ധ്യമല്ലഅവിടുത്തെ അദ്ഭുതങ്ങളെയളക്കാന്‍ ആര്‍ക്കും കഴിയുകയില്ല.  
7: മനുഷ്യന്റെ അന്വേഷണം അങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്ക്കുകയേ ഉള്ളുഅവനതെന്നും പ്രഹേളികയായിരിക്കും.   
8: മനുഷ്യനെന്താണ്അവനെക്കൊണ്ടെന്തു പ്രയോജനംഎന്താണവനിലെ നന്മയും തിന്മയും?   
9: മനുഷ്യന്‍ നൂറു വയസ്സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്സാണ്.   
10: നിത്യതയോടു തുലനംചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളംപോലെയും ഒരു മണല്‍ത്തരിപോലെയുംമാത്രം.   
11: അതിനാല്‍, കർത്താവവരോടു ക്ഷമിക്കുകയും അവരുടെമേല്‍ കാരുണ്യം വര്‍ഷിക്കുകയുംചെയ്യുന്നു.   
12: അവരുടെയവസാനം തിക്തമാണെന്ന് അവിടുന്നു കണ്ടറിയുന്നുഅതിനാല്‍, അവരോടു വലിയ ക്ഷമകാണിക്കുന്നു.  
13: മനുഷ്യന്റെ സഹതാപം അയല്‍ക്കാരോടാണ്എന്നാല്‍, കര്‍ത്താവു സകല ജീവജാലങ്ങളോടും ആര്‍ദ്രതകാണിക്കുന്നു. അവിടുന്നവരെ ശാസിക്കുന്നുഅവര്‍ക്കു ശിക്ഷണവും പ്രബോധനവുംനല്കുന്നുഇടയന്‍ ആടുകളെയെന്നപോലെ അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നു. 
14: തന്റെ നീതിവിധികളില്‍ താത്പര്യമുള്ളവരോടും തന്റെ ശിക്ഷണം സ്വീകരിക്കുന്നവരോടും അവിടുന്ന് ആര്‍ദ്രതകാണിക്കുന്നു.   

വിവേകം
15: മകനേനിന്റെ സത്പ്രവൃത്തികളില്‍ നിന്ദകലര്‍ത്തരുത്സമ്മാനം നല്കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്.  
16: മഞ്ഞ്, കഠിനമായ ചൂടു കുറയ്ക്കുന്നില്ലേനല്ല വാക്ക്, ദാനത്തെക്കാള്‍ വിശിഷ്ടമാണ്.   
17: നല്ല വാക്കു വിലയുറ്റ സമ്മാനത്തെ അതിശയിക്കുകയില്ലേകാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു.   
18: ഭോഷന്‍ കാരുണ്യരഹിതനും നിന്ദകനുമാണ്വിദ്വേഷത്തോടെയുള്ള ദാനം കണ്ണിന്റെ തിളക്കംകെടുത്തുന്നു.   
19: കാര്യം ഗ്രഹിച്ചതിനുശേഷം സംസാരിക്കുകരോഗം പിടിപെടുന്നതിനുമുമ്പ് ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുക.  
20: ന്യായവിധിക്കുമുമ്പു നിന്നെത്തന്നെ പരിശോധിക്കുകവിധിവേളയില്‍ നിനക്കു മാപ്പു ലഭിക്കും.   
21: വീഴുംമുമ്പു വിനീതനാവുകപാപം ചെയ്തുപോകുംമുമ്പു പിന്തിരിയുക.   
22: നേര്‍ച്ച യഥാകാലം നിറവേറ്റുന്നതില്‍നിന്ന് ഒന്നും നിന്നെ തടസ്സപ്പെടുത്താതിരിക്കട്ടെഅതു നിറവേറ്റുവാന്‍ മരണംവരെ കാത്തിരിക്കരുത്.   
23: നേര്‍ച്ച നേരുന്നതിനുമുമ്പു നന്നായി ചിന്തിക്കുകകര്‍ത്താവിനെ പരീക്ഷിക്കുന്നവനെപ്പോലെയാകരുത്.   
24: മരണദിനത്തില്‍ നിനക്കു നേരിടേണ്ട അവിടുത്തെ കോപത്തെക്കുറിച്ചും അവിടുന്നു മുഖംതിരിച്ചുകളയുന്ന പ്രതികാര നിമിഷത്തെക്കുറിച്ചും ചിന്തിക്കുക. 
25: സമൃദ്ധിയുടെ കാലത്തു വിശപ്പിനെക്കുറിച്ചും സമ്പത്തുകാലത്തു ദാരിദ്ര്യത്തെയും വറുതിയെയുംകുറിച്ചും ചിന്തിക്കുക.  
26: പ്രഭാതംമുതല്‍ പ്രദോഷംവരെ അവസ്ഥാഭേദം വന്നുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍ എല്ലാ വസ്തുക്കളും അതിവേഗം ചരിക്കുന്നു.   
27: ബുദ്ധിമാന്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുംപാപത്തിന്റെ നാളുകളില്‍ ദുഷ്പ്രവൃത്തികള്‍ക്കെതിരേ അവന്‍ ജാഗരൂകത പുലര്‍ത്തും.   
28: ബുദ്ധിമാന്‍ ജ്ഞാനത്തെയറിയുന്നുഅവളെ കണ്ടെത്തുന്നവനെ അവന്‍ പുകഴ്ത്തുകയും ചെയ്യും.   
29: ജ്ഞാനത്തിന്റെ വചസ്സുകള്‍ ഗ്രഹിക്കുന്നവന്‍ പാണ്ഡിത്യം നേടുംഅവന്‍ സൂക്തങ്ങള്‍ അവസരോചിതമായി മൊഴിയും. 

ആത്മസംയമനം
30: അധമവികാരങ്ങള്‍ക്കു കീഴടങ്ങാതെ തൃഷ്ണ നിയന്ത്രിക്കുക.   
31: അധമവികാരങ്ങളിലാനന്ദിച്ചാല്‍, നീ ശത്രുക്കള്‍ക്കു പരിഹാസപാത്രമായിത്തീരും. 
32: ആഡംബരത്തില്‍ മതിമറക്കരുത്അതു നിന്നെ ദരിദ്രനാക്കും,   
33: കൈയില്‍ ഒന്നുമില്ലാത്തപ്പോള്‍ കടംവാങ്ങി വിരുന്നുനടത്തിഭിക്ഷക്കാരനായിത്തീരരുത്. 


അദ്ധ്യായം 19

1: മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകുകയില്ലചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്പാല്പമായി നശിക്കും.   
2: വീഞ്ഞും സ്ത്രീയും ബുദ്ധിമാന്മാരെ വഴിതെറ്റിക്കുന്നുവേശ്യകളുമായി ഇടപഴകുന്നവനു വീണ്ടുവിചാരം നഷ്ടപ്പെടുന്നു. 
3: വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തുംവീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും.   

സംസാരത്തില്‍ സൂക്ഷിക്കുക
4: മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്സിനാഴമില്ലപാപംചെയ്യുന്നവന്‍ തനിക്കുതന്നെ തിന്മവരുത്തുന്നു.  
5: ദുഷ്ടതയിലാനന്ദിക്കുന്നവന്‍ ശിക്ഷിക്കപ്പെടും.   
6: വ്യര്‍ത്ഥഭാഷണത്തെ വെറുക്കുന്നവന്‍ തിന്മയില്‍നിന്ന് ഒഴിഞ്ഞിരിക്കും. 
7: കേള്‍ക്കുന്നതെല്ലാം പറഞ്ഞുനടക്കരുത്നിനക്കൊന്നും നഷ്ടപ്പെടുകയില്ല.   
8: മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്പാപമാവുകയില്ലെങ്കില്‍, അതു നീ വെളിപ്പെടുത്തരുത്.  
9: കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം നഷ്ടപ്പെടുംക്രമേണ അവന്‍ നിന്നെ വെറുക്കും.   
10: കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെധൈര്യമായിരിക്കുകനീ പൊട്ടിത്തെറിക്കുകയില്ല.   
11: രഹസ്യംകേട്ട വിഡ്ഢി, പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ ക്ലേശിക്കും.   
12: തുടയില്‍ത്തുളഞ്ഞുകയറിയ അസ്ത്രംപോലെയാണ് ഭോഷന്റെയുള്ളില്‍ രഹസ്യം.   
13: കേട്ടകാര്യം സ്നേഹിതനോടു നേരിട്ടു ചോദിക്കുകഅവനതു ചെയ്തിട്ടില്ലായിരിക്കാംചെയ്താല്‍ത്തന്നെമേലിലങ്ങനെ ചെയ്യാതിരിക്കട്ടെ.   
14: അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുകഅവനതു പറഞ്ഞിട്ടില്ലായിരിക്കാംപറഞ്ഞാല്‍ത്തന്നെമേലിലങ്ങനെ പറയാതിരിക്കട്ടെ.   
15: സ്നേഹിതനോടു ചോദിക്കുക; അതു മിഥ്യാപവാദമായിരിക്കുംകേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്.   
16: ആര്‍ക്കും തെറ്റുപറ്റാംനാവുകൊണ്ടൊരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലുമുണ്ടോ?   
17: അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്   
18: അവനുമായി സംസാരിക്കുക;   
19: അത്യുന്നതന്റെ നിയമം നിറവേറ്റാനിടനല്കുക.   

യഥാര്‍ത്ഥജ്ഞാനം
20: എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു;   
21: ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്.   
22: തിന്മയിലുള്ള അറിവു ജ്ഞാനമല്ലപാപികളുടെ ഉപദേശം വിവേകരഹിതമാണ്. 
23: നിന്ദ്യമായ സാമര്‍ത്ഥ്യവുമുണ്ട്ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രം ഭോഷനായിരിക്കുന്നവനുമുണ്ട്. 
24: നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാള്‍ ഭേദമാണ്, ദൈവഭയമുള്ള ബുദ്ധിഹീനന്‍.   
25: സൂക്ഷ്മവും എന്നാല്‍ അനീതി നിറഞ്ഞതുമായ സാമര്‍ത്ഥ്യവുമുണ്ട്തന്‍കാര്യംനേടാന്‍ നിഷ്‌കരുണം പ്രവര്‍ത്തിക്കുന്നവരുണ്ട്. 
26: ശിരസ്സു നമിച്ചു വിലപിച്ചുനടക്കുന്ന ആഭാസനുണ്ട്അവന്റെ ഹൃദയംനിറയെ കാപട്യമാണ്. 
27: അവന്‍ മുഖംമറച്ച് ഒന്നും കേള്‍ക്കുന്നില്ലെന്നു നടിക്കുംആരും ശ്രദ്ധിക്കാത്തപ്പോള്‍ അവന്‍ നിന്റെമേല്‍ ചാടിവീഴും.  
28: അശക്തികൊണ്ടു പാപത്തില്‍നിന്ന് ഒഴിഞ്ഞുനിന്നാലും തക്കംകിട്ടുമ്പോള്‍ തിന്മ പ്രവര്‍ത്തിക്കും. 
29: ബാഹ്യഭാവം നോക്കിയാണു മനുഷ്യനെയറിയുന്നത്ബുദ്ധിമാനെ മുഖം കണ്ടാലറിയാം. 
30: വേഷംചിരിനടപ്പ് ഇവ മനുഷ്യന്റെ സത്വം വെളിപ്പെടുത്തുന്നു. 

അദ്ധ്യായം 20

അവസരോചിതമായി സംസാരിക്കുക
1: സമയോചിതമല്ലാത്ത ശാസനയുണ്ട്മൗനമവലംബിക്കുന്ന ബുദ്ധിമാനുമുണ്ട്; 
2: കോപം ഉള്ളില്‍വയ്ക്കുന്നതിനെക്കാള്‍ ഭേദമാണു ശാസിക്കുന്നത്;   
3: കുറ്റമേറ്റുപറയുന്നവനു ശിക്ഷയൊഴിഞ്ഞുകിട്ടും. 
4: അക്രമംകൊണ്ടു നീതിനടത്തുന്നവന്‍, കന്യകയുടെ ശുദ്ധിയപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്ഡനെപ്പോലെയാണ്.  
5: മൗനംകൊണ്ടു ബുദ്ധിമാനായി കരുതപ്പെടുന്നവനുണ്ട്അതിഭാഷണംകൊണ്ടു വെറുക്കപ്പെടുന്നവനുമുണ്ട്; 
6: മറുപടിപറയാന്‍ കഴിവില്ലാത്തതുകൊണ്ടു മൗനംദീക്ഷിക്കുന്നവനുമുണ്ട്. സംസാരിക്കേണ്ടത് എപ്പോഴെന്നറിയാവുന്നതുകൊണ്ടു മൗനംപാലിക്കുന്നവനുമുണ്ട്: 
7: ഉചിതമായ സമയംവരെ ബുദ്ധിമാന്‍ മൗനംപാലിക്കും. പൊങ്ങച്ചക്കാരനും ഭോഷനും സമയനോട്ടമില്ല.   
8: അമിതഭാഷി നിന്ദ്യനാണ്തള്ളിക്കേറി സംസാരിക്കുന്നവനും വെറുക്കപ്പെടും.   
9: ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാംഭാഗ്യം ദൗര്‍ഭാഗ്യമായും.   
10: നിഷ്പ്രയോജനമായ ദാനമുണ്ട്ഇരട്ടി മടക്കിക്കിട്ടുന്ന ദാനവുമുണ്ട്.   
11: അവമതിയിലേക്കു നയിക്കുന്ന ബഹുമതിയുണ്ട്: താഴ്മയില്‍നിന്നു മഹത്വത്തിലേക്കുയരുന്നവരുമുണ്ട്. 
12: കുറഞ്ഞവിലയ്ക്ക് ഏറെ വാങ്ങുന്നവരുണ്ട്ഏഴിരട്ടി കൊടുക്കുന്നവരുമുണ്ട്.   
13: ബുദ്ധിമാന്‍ സംസാരത്തിലൂടെ പ്രീതിനേടുന്നു. ഭോഷന്റെ ഉപചാരം വ്യര്‍ത്ഥമാണ്.   
14: ഭോഷന്റെ ദാനം നിനക്കുതകുകയില്ലഅവന്റെ പ്രതീക്ഷ ഏഴിരട്ടിയാണ്;   
15: അവന്‍ അല്പം നല്കുകയും അധികം വീമ്പടിക്കുകയും ചെയ്യുന്നുഅവര്‍ തന്നെത്തന്നെ കൊട്ടിഗ്ഘോഷിക്കുന്നുഇന്നു കടംകൊടുത്ത്, നാളെ തിരികെചോദിക്കുന്നവന്‍ നിന്ദ്യനാണ്. 
16: ഭോഷന്‍ പറയുംഎനിക്കു സ്നേഹിതന്മാരാരുമില്ലഎന്റെ സത്പ്രവൃത്തികള്‍ക്കു പ്രതിഫലം ലഭിക്കുന്നില്ലഎന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എന്നെ നിന്ദിക്കുന്നു.   
17: എത്രയോപേര്‍ അവനെ പരിഹസിക്കും! അതും എത്ര പ്രാവശ്യം!   
18: വാക്കില്‍ പിഴയ്ക്കുന്നതിനെക്കാള്‍ ഭേദമാണ് കാല്‍തെറ്റിവീഴുന്നത്ദുഷ്ടന്‍ അതിവേഗം നിലംപതിക്കുന്നു. 
19: അജ്ഞരുടെ അധരങ്ങളാവര്‍ത്തിക്കുന്ന അവസരോചിതമല്ലാത്ത കഥപോലെയാണു സംസ്കാരശൂന്യന്‍.   
20: ഭോഷന്റെ നാവില്‍നിന്നു വരുന്ന സൂക്തങ്ങള്‍ തിരസ്കരിക്കപ്പെടുന്നുഅവസരോചിതമല്ല അവന്റെ വാക്ക്. 
21: ദാരിദ്ര്യം പാപത്തില്‍നിന്ന് ഒരുവനെ അകറ്റിനിര്‍ത്താംവിശ്രമവേളയില്‍ മനസ്സാക്ഷി അവനെ അലട്ടുന്നില്ല. 
22: അവമാനഭീതിയാല്‍ നശിക്കുന്നവരുണ്ട്; ഭോഷന്റെ വാക്കു ഭയന്നു ജീവനൊടുക്കുന്നവരുണ്ട്. 
23: മിഥ്യാഭിമാനംനിമിത്തം സ്നേഹിതനു വാഗ്ദാനം നല്‍കുന്നവന്‍ അനാവശ്യമായി അവന്റെ ശത്രുത നേടുന്നു. 
24: നുണ വികൃതമായ കറയാണ്അജ്ഞന്റെ അധരത്തില്‍ അതെപ്പോഴും കാണും.   
25: കള്ളന്‍ നുണയനെക്കാള്‍ ഭേദമാണ്രണ്ടുപേരുടെയും വിധി നാശംതന്നെ.   
26: നുണ പറയുന്ന പ്രവണത അപകീര്‍ത്തി വരുത്തുന്നുഅവമാനം അവനെ അനുധാവനം ചെയ്യും.   
27: ബുദ്ധിപൂര്‍വ്വമായ സംസാരം ഉത്കര്‍ഷത്തിനു നിദാനംവിജ്ഞന്‍ മഹാന്മാരെ പ്രസാദിപ്പിക്കും.   
28: മണ്ണില്‍ അദ്ധ്വാനിക്കുന്നവന്‍ വിളവു കുന്നുകൂട്ടുംപ്രബലരെ പ്രീതിപ്പെടുത്തുന്നവന്റെ തെറ്റുകള്‍ക്കു മാപ്പു ലഭിക്കും. 
29: സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നുവായില്‍ത്തിരുകിയ തുണിപോലെ അവ ശാസനകളെ നിശ്ശബ്ദമാക്കുന്നു.   
30: മറഞ്ഞിരിക്കുന്ന ജ്ഞാനവും അജ്ഞാതമായ നിധിയുംകൊണ്ട് എന്തു പ്രയോജനം?   
31: സ്വന്തം ഭോഷത്തം മറച്ചുവയ്ക്കുന്നവന്‍, സ്വന്തം ജ്ഞാനം മറച്ചുവയ്ക്കുന്നവനെക്കാള്‍ ഭേദമാണ്.   
32: കര്‍ത്താവിനെത്തേടുന്ന ദീര്‍ഘക്ഷമയാണ് അനിയന്ത്രികമായ ജീവിതസാരത്ഥ്യത്തെക്കാള്‍ ഭേദം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ