ഇരുന്നൂറ്റിയാറാം ദിവസം: ഏശയ്യാ 11 - 16


അദ്ധ്യായം 11

നീതിനിഷ്ഠനായ രാജാവ്
1: ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരുംഅവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.   
2: കര്‍ത്താവിന്റെ ആത്മാവ്, അവന്റെമേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയുമാത്മാവ്ഉപദേശത്തിന്റെയും ശക്തിയുടെയുമാത്മാവ്അറിവിന്റെയും ദൈവഭക്തിയുടെയുമാത്മാവ്.   
3: അവന്‍ ദൈവഭക്തിയിലാനന്ദംകൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോമാത്രം അവന്‍ വിധിനടത്തുകയില്ല.   
4: ദരിദ്രരെ അവന്‍ ധര്‍മ്മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.   
5: നീതിയും വിശ്വസ്തതയുംകൊണ്ട് അവനരമുറുക്കും.   
6: ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപ്പുലി, കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചുമേയും.  
7: ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചുകിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.   
8: മുലകുടിക്കുന്ന ശിശു, സര്‍പ്പപ്പൊത്തിനുമുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി, അണലിയുടെ അളയില്‍ കൈയിടും.
9: എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം, ജലംകൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും.   

പ്രവാസികള്‍ തിരിച്ചുവരും
10: അന്നു ജസ്സെയുടെ വേരു ജനങ്ങള്‍ക്കൊരടയാളമായി നിലകൊള്ളും. ജനതകള്‍ അവനെയന്വേഷിക്കും. അവന്റെ ഭവനം മഹത്വപൂര്‍ണ്ണമായിരിക്കും.   
11: അന്ന്, അസ്സീറിയാഈജിപ്ത്പാത്രോസ്എത്യോപ്യാഏലാംഷീനാര്‍, ഹാമാത് എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്ന തന്റെ ജനത്തെ വീണ്ടെടുക്കാന്‍ കര്‍ത്താവു രണ്ടാംപ്രാവശ്യവും കൈനീട്ടും.   
12: ജനതകള്‍ക്ക് അവിടുന്നൊരടയാളം നല്കും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്നു ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും.   
13: എഫ്രായിമിന്റെ അസൂയ നീങ്ങുകയും യൂദായെ പീഡിപ്പിക്കുന്നവന്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യും. എഫ്രായിം യൂദായോടസൂയപുലര്‍ത്തുകയോ യൂദാ എഫ്രായിമിനെ അലട്ടുകയോ ഇല്ല.   
14: അവര്‍ പടിഞ്ഞാറുള്ള ഫിലിസ്ത്യരുടെമേല്‍ ചാടിവീഴുകയും കിഴക്കുള്ളവരെ കൊള്ളയടിക്കുകയും ചെയ്യും. ഏദോമിനും മൊവാബിനുമെതിരായി അവര്‍ കരമുയര്‍ത്തും.   
15: അമ്മോന്യര്‍ അവര്‍ക്കു കീഴടങ്ങും. കര്‍ത്താവ്, ഈജിപ്തിലെ കടലിടുക്കിനെ പൂര്‍ണ്ണമായി നശിപ്പിക്കും. നദിയുടെമേല്‍ അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടെ കൈവീശും. കാലു നനയാതെ കടക്കാവുന്നവിധം അതിനെ തകര്‍ത്ത് ഏഴു തോടുകളായി പിരിക്കും.   
16: ഈജിപ്തില്‍നിന്നുപോന്ന ഇസ്രായേലിനുണ്ടായിരുന്നതുപോലെ ഒരു രാജവീഥി അസ്സീറിയായില്‍ അവശേഷിക്കുന്ന അവിടുത്തെ ജനത്തിനുമുണ്ടായിരിക്കും. 

അദ്ധ്യായം 12

കൃതജ്ഞതാഗീതം
1: അന്നു നീ പറയും: കര്‍ത്താവേഅങ്ങേയ്ക്കു ഞാന്‍ നന്ദി പറയും. അങ്ങെന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപംനീങ്ങുകയും അങ്ങെന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.  
2: ഇതാദൈവമാണെന്റെ രക്ഷഞാന്‍ അങ്ങയിലാശ്രയിക്കുംഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്നെന്റെ രക്ഷയായിരിക്കുന്നു.   
3: രക്ഷയുടെ കിണറ്റില്‍നിന്നു നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.   
4: ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്ദിപറയുവിന്‍. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്നുദ്‌ഘോഷിക്കുവിന്‍.  
5: കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്നു മഹത്വത്തോടെ പ്രവര്‍ത്തിച്ചു.   
6: ഭൂമിയിലെല്ലാം ഇതറിയട്ടെ. സീയോന്‍വാസികളേആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങളാലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മദ്ധ്യേയുണ്ട്.

അദ്ധ്യായം 13

ജനതകള്‍ക്കെതിരേ ബാബിലോണ്‍
1: ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കു ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം.   
2: മൊട്ടക്കുന്നില്‍ അടയാളമുയര്‍ത്തുവിന്‍. അവരോടുച്ചത്തില്‍ വിളിച്ചുപറയുവിന്‍. പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്കടയാളം നല്‍കുവിന്‍.   
3: ഞാന്‍ തന്നെ എന്റെ വിശുദ്ധഭടന്മാരോടു കല്‍പിച്ചു. എന്റെ കോപം നടപ്പാക്കുന്നതിന് എന്റെ ഔന്നത്യത്തില്‍ അഭിമാനംകൊള്ളുന്ന വീരപോരാളികളെ ഞാന്‍ നിയോഗിച്ചു.  
4: അതാപര്‍വ്വതങ്ങളില്‍ വലിയ ജനക്കൂട്ടത്തിന്റേതുപോലുള്ള ആരവം! രാജ്യങ്ങളുടെ അലര്‍ച്ച! ജനതകള്‍ ഒന്നിച്ചുചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കര്‍ത്താവു സൈന്യത്തെ അണിനിരത്തുന്നു!  
5: ഭൂമിയെ ഒന്നാകെ നശിപ്പിക്കാന്‍ കര്‍ത്താവും അവിടുത്തെ രോഷത്തിന്റെ ആയുധങ്ങളും ദൂരദേശത്തുനിന്ന്ആകാശത്തിന്റെ അതിരുകളില്‍ നിന്നു വരുന്നു.   
6: ഉച്ചത്തില്‍ വിലപിക്കുവിന്‍. കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. സര്‍വ്വശക്തനില്‍നിന്നുള്ള വിനാശംപോലെ അതുവരും.   
7: എല്ലാ കരങ്ങളും ദുര്‍ബ്ബലമാകും. എല്ലാവരുടെയും ഹൃദയമുരുകും.   
8: അവര്‍ സംഭ്രാന്തരാകും. കഠിനവേദനയും ദുഃഖവും അവരെ ഗ്രസിക്കും. ഈറ്റുനോവെടുത്തവളെപ്പോലെ അവര്‍ പിടയും. അവര്‍ പരസ്പരം തുറിച്ചുനോക്കുകയും അവരുടെ മുഖം ജ്വലിക്കുകയും ചെയ്യും.   
9: ഇതാകര്‍ത്താവിന്റെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അതു വരുന്നു.   
10: ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യന്‍ ഉദയത്തില്‍ത്തന്നെ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം പൊഴിക്കുകയില്ല.   
11: ലോകത്തെ അതിന്റെ തിന്മ നിമിത്തവും ദുഷ്ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്ഷിക്കും. അഹങ്കാരിയുടെ ഔദ്ധത്യം ഞാനവസാനിപ്പിക്കും. നിര്‍ദ്ദയന്റെ ഗര്‍വ്വു ഞാന്‍ ശമിപ്പിക്കും.   
12: മനുഷ്യന്‍ തങ്കത്തെക്കാള്‍, മനുഷ്യവംശം ഓഫീര്‍പൊന്നിനെക്കാള്‍ വിരളമാകാന്‍ ഞാനിടയാക്കും.   
13: സൈന്യങ്ങളുടെ കര്‍ത്താവിന്റെ രോഷത്തില്‍, അവിടുത്തെ ക്രോധത്തിന്റെ ദിനത്തില്‍, ഞാനാകാശത്തെ വിറകൊള്ളിക്കും. ഭൂമി അതിന്റെ സ്ഥാനത്തുനിന്നിളകും.   
14: വേട്ടയാടപ്പെടുന്ന മാന്‍കുട്ടിയെപ്പോലെയുംഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോരുത്തരും സ്വന്തം ജനത്തിന്റെയടുത്തേക്കു തിരിഞ്ഞ്സ്വന്തം നാട്ടിലേക്കോടിപ്പോകും.   
15: കാണുന്നവനെയെല്ലാം കുത്തിപ്പിളരുംപിടികിട്ടുന്നവനെയെല്ലാം വാളിനിരയാക്കും.   
16: അവരുടെ ശിശുക്കളെ അവരുടെ മുമ്പില്‍വച്ചുതന്നെ നിലത്തടിച്ചു ചിതറിക്കും. അവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അവമാനിതരാകും.   
17: ഞാന്‍ മേദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു. അവര്‍ വെള്ളി കാര്യമാക്കുന്നില്ലസ്വര്‍ണ്ണത്തില്‍ താത്പര്യവുമില്ല.   
18: അവരുടെ അമ്പ്‌, യുവാക്കന്മാരെ വധിക്കും. ഉദരഫലത്തോട് അവര്‍ക്കു കരുണയുണ്ടാവുകയില്ല. ശിശുക്കളോട് അവര്‍ ദയ കാണിക്കുകയില്ല.   
19: രാജ്യങ്ങളുടെ മഹത്വവും കല്‍ദായരുടെ മഹിമയും അഭിമാനവുമായിരുന്ന ബാബിലോണ്‍, ദൈവം നശിപ്പിച്ച സോദോമും ഗൊമോറായുംപോലയായിത്തീരും.   
20: അതെന്നും നിര്‍ജ്ജനമായിരിക്കും. തലമുറകളോളം അതില്‍ ആരും വസിക്കുകയില്ലഅറബികള്‍ അവിടെ കൂടാരമടിക്കുകയില്ലഇടയന്മാര്‍ തങ്ങളുടെ ആടുകള്‍ക്ക് അവിടെ ആലയുണ്ടാക്കുകയില്ല. 
21: അതു വന്യമൃഗങ്ങളുടെ ആസ്ഥാനമായിത്തീരും. അതിന്റെ വീടുകള്‍ ഓരിയിടുന്ന ജീവികളെക്കൊണ്ടു നിറയും. ഒട്ടകപ്പക്ഷികള്‍ അവിടെ വസിക്കും. കാട്ടാടുകള്‍ അവിടെ തുള്ളിനടക്കും.   
22: അതിന്റെ ഗോപുരങ്ങളില്‍ ചെന്നായ്ക്കളും മനോഹരമന്ദിരങ്ങളില്‍ കുറുക്കന്മാരും ഓരിയിടും. അതിന്റെ സമയം ആസന്നമായിരിക്കുന്നു. അതിന്റെ ദിനങ്ങള്‍ ദീര്‍ഘിക്കുകയില്ല. 

അദ്ധ്യായം 14

ബാബിലോണ്‍ രാജാവ്
1: കര്‍ത്താവിനു യാക്കോബിന്റെമേല്‍ കാരുണ്യമുണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്ഥാപിക്കുകയും ചെയ്യും. വിദേശീയര്‍ അവരോടുചേര്‍ന്ന് യാക്കോബിന്റെ ഭവനത്തില്‍ ലയിച്ചുചേരും.   
2: ജനതകള്‍ അവരെ സ്വീകരിച്ച് അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേല്‍ കര്‍ത്താവിന്റെ ദേശത്ത് അവരെ ദാസീദാസന്മാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവരടിമകളാക്കും. തങ്ങളെ മര്‍ദ്ദിച്ചവരുടെമേല്‍ അവര്‍ ഭരണംനടത്തും.   
3: കര്‍ത്താവു നിന്റെ വേദനയും കഷ്ടതയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും നീക്കി നിനക്കു വിശ്രമംനല്‍കുമ്പോള്‍  
4: ബാബിലോണ്‍ രാജാവിനെ നീ ഇങ്ങനെ പരിഹസിക്കും: മര്‍ദ്ദകന്‍ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദ്ധത്യം എങ്ങനെ നിലച്ചു!   
5: കര്‍ത്താവ് ദുഷ്ടന്റെ ദണ്ഡു തകര്‍ത്തിരിക്കുന്നു.   
6: കോപാവേശത്താല്‍ ജനതകളെ നിരന്തരം പ്രഹരിക്കുകയും മര്‍ദ്ദനഭരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന അധികാരികളുടെ ചെങ്കോല്‍ അവിടുന്നു തകര്‍ത്തിരിക്കുന്നു. ഭൂമി മുഴുവന്‍ ശാന്തമായി വിശ്രമിക്കുന്നു.   
7: അവര്‍ ഗാനമാലപിച്ചുല്ലസിക്കുന്നു.   
8: സരളമരങ്ങളും ലബനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു പറയുന്നു: നീ വീണുപോയതുകൊണ്ട് ആരും ഞങ്ങളെ വെട്ടിവീഴ്ത്താന്‍ വരുന്നില്ല.   
9: നീ ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ താഴെ പാതാളം ഇളകിമറിയുന്നു. നിന്നെ സ്വാഗതംചെയ്യാന്‍ അതു ഭൂമിയില്‍ അധിപന്മാരായിരുന്നവരുടെ പ്രേതങ്ങളെ ഉണര്‍ത്തുന്നു. ജനതകളുടെ രാജാക്കന്മാരായിരുന്നവരെ അതു സിംഹാസനങ്ങളില്‍നിന്ന് എഴുന്നേല്‍പിക്കുന്നു.   
10: അവര്‍ നിന്നോട്നീയും ഞങ്ങളെപ്പോലെ ബലഹീനനായിനീയും ഞങ്ങള്‍ക്കു തുല്യനായിരിക്കുന്നുഎന്നുപറയും.  
11: നിന്റെ പ്രതാപവും വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. കീടങ്ങളാണു നിന്റെ കിടക്ക. പുഴുക്കളാണു നിന്റെ പുതപ്പ്.   
12: ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേനീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി!   
13: നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും;  
14: ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെയാകും.   
15: എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.   
16: നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കി ചിന്തിക്കും:   
17: ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്റെ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്കു വിടാതിരിക്കുകയുംചെയ്തത് ഇവന്‍തന്നെയല്ലേ?   
18: ജനതകളുടെ രാജാക്കന്മാര്‍ താന്താങ്ങളുടെ ശവകുടീരങ്ങളില്‍ മഹത്വത്തോടെ നിദ്രകൊള്ളുന്നു.   
19: നീയാകട്ടെശവകുടീരത്തില്‍നിന്നു പുറത്തെറിയപ്പെട്ടിരിക്കുന്നുവാളിനിരയായി പാതാളഗര്‍ത്തത്തിലെ കല്ലുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നവരാല്‍ ചുറ്റപ്പെട്ട്നിന്ദ്യമായ അകാലമുളയെന്നപോലെചവിട്ടിയരയ്ക്കപ്പെട്ട മൃതശരീരമെന്നപോലെ നീ കിടക്കുന്നു.   
20: സ്വന്തം ദേശം നശിപ്പിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത നീ അവരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവരുടെ പിന്‍ഗാമികളുടെ പേരു നിലനില്‍ക്കാതിരിക്കട്ടെ!   
21: പിതാക്കന്മാരുടെ അകൃത്യംനിമിത്തം മക്കളും വധിക്കപ്പെടട്ടെ! അവരെഴുന്നേറ്റു ഭൂമി കൈവശമാക്കുകയും ഭൂമുഖം നഗരങ്ങള്‍കൊണ്ട് നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.   
22: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ അവര്‍ക്കെതിരായി എഴുന്നേറ്റ് ബാബിലോണില്‍നിന്ന്അവിടെ അവശേഷിക്കുന്നവരെയും അവരുടെ നാമത്തെയും അവരുടെ സന്താനങ്ങളെയും പിന്‍തലമുറകളെയും വിച്ഛേദിക്കും.  
23: ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ ആസ്ഥാനവും നീര്‍പ്പൊയ്കകളുമാക്കും. നാശത്തിന്റെ ചൂലുകൊണ്ടു ഞാനതിനെ തൂത്തുകളയും. സൈന്യങ്ങളുടെ കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്. 

അസ്സീറിയായ്ക്കെതിരേ
24: സൈന്യങ്ങളുടെ കര്‍ത്താവു ശപഥം ചെയ്തിരിക്കുന്നു: ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും.   
25: ഞാന്‍ നിശ്ചയിച്ചതു നിറവേറും. എന്റെ ദേശത്തുള്ള അസ്സീറിയാക്കാരനെ ഞാന്‍ തകര്‍ക്കുംഎന്റെ പര്‍വ്വതത്തില്‍ ഞാനവനെ ചവിട്ടി മെതിക്കും. അവന്റെ നുകം അവരില്‍നിന്നു നീങ്ങിപ്പോകുംഅവരുടെ തോളില്‍നിന്ന് അവന്റെ ഭാരവും.   
26: ഭൂമി മുഴുവനെയും സംബന്ധിക്കുന്ന നിശ്ചയമാണിത്. എല്ലാ ജനതകളുടെയുംമേല്‍ നീട്ടപ്പെട്ടിരിക്കുന്ന കരമിതാണ്.  
27: എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവാണ് ഇതു നിശ്ചയിച്ചത്. ആര്‍ക്ക് അതിനെ ദുര്‍ബ്ബലമാക്കാന്‍ കഴിയുംഅവിടുന്ന് കരംനീട്ടിയിരിക്കുന്നു. ആര്‍ക്ക് അതിനെ പിന്‍തിരിപ്പിക്കാന്‍ കഴിയും? 

ഫിലിസ്ത്യര്‍ക്കെതിരേ
28: ആഹാസ്‌രാജാവു മരിച്ചവര്‍ഷമുണ്ടായ അരുളപ്പാട്:   
29: ഫിലിസ്ത്യരേനിങ്ങളെ പ്രഹരിച്ചവടി തകര്‍ക്കപ്പെട്ടതുകൊണ്ടു സന്തോഷിക്കേണ്ടാ. സര്‍പ്പത്തിന്റെ വേരില്‍നിന്ന് ഒരണലി പുറത്തുവരും. അതിന്റെ ഫലമാകട്ടെ പറക്കുന്ന സര്‍പ്പമായിരിക്കും.   
30: ദരിദ്രരുടെ ആദ്യജാതര്‍ക്കു ഭക്ഷണംലഭിക്കുംപാവപ്പെട്ടവന്‍ സുരക്ഷിതനായി ഉറങ്ങും. എന്നാല്‍, നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു വധിക്കുംനിന്നിലവശേഷിക്കുന്നവനെ ഞാന്‍ കൊല്ലും. 
31: കവാടമേവിലപിക്കുകനഗരമേകരയുക. ഫിലിസ്ത്യരേനിങ്ങളെല്ലാവരും ഭയംകൊണ്ടുരുകുവിന്‍. വടക്കുനിന്ന് ഒരു ധൂമപടലമുയരുന്നു. സൈന്യത്തില്‍നിന്ന് ആരുമൊഴിഞ്ഞുമാറുന്നില്ല.   
32: ജനതകളുടെ ദൂതന്മാര്‍ക്കു കിട്ടുന്ന മറുപടിയെന്തായിരിക്കുംകര്‍ത്താവു സീയോനെ സ്ഥാപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിലെ പീഡിതര്‍ അവളിലഭയംകണ്ടെത്തും. 

അദ്ധ്യായം 15

മൊവാബിനെതിരേ
1: മൊവാബിനെ സംബന്ധിച്ചുണ്ടായ അരുളപ്പാട്: ഒറ്റ രാത്രികൊണ്ട് ആര്‍പട്ടണം നിര്‍ജ്ജനമായിമൊവാബു നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട് കീര്‍ നിര്‍ജ്ജനമായിമൊവാബു നശിപ്പിക്കപ്പെട്ടു.   
2: അതിനാല്‍, ദിബോന്റെ പുത്രി വിലപിക്കാന്‍വേണ്ടി പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നെബോയെയും മെദേബായെയുംകുറിച്ചു മൊവാബു വിലപിക്കുന്നു. എല്ലാ ശിരസ്സും മുണ്ഡനംചെയ്തിരിക്കുന്നു. എല്ലാവരുടെയും താടി ക്ഷൗരം ചെയ്തിരിക്കുന്നു.   
3: തെരുവീഥികളിലൂടെ അവര്‍ ചാക്കുടുത്തു നടക്കുന്നു. പുരമുകളിലും പൊതുസ്ഥലങ്ങളിലും എല്ലാവരും കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു.   
4: ഹെഷ്ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരം യഹസ്‌വരെ കേള്‍ക്കാം. മൊവാബിലെ ആയുധധാരികളും ഉച്ചത്തില്‍ നിലവിളിക്കുന്നു. അവന്റെ ഹൃദയം വിറകൊള്ളുന്നു.   
5: എന്റെ ഹൃദയം മൊവാബിനുവേണ്ടി നിലവിളിക്കുന്നു. അവിടത്തെ ജനം സോവാറിലേക്കും എഗ്ലാത്ത് ഷെലീഷിയായിലേക്കും പലായനം ചെയ്യുന്നു. ലുഹിത്തുകയറ്റം അവര്‍ കരഞ്ഞുകൊണ്ടു കയറുന്നു. ഹോറോനയിമിലേക്കുള്ള വഴിയിലും അവര്‍ നാശത്തിന്റെ നിലവിളി ഉയര്‍ത്തുന്നു.   
6: നിമ്രീ മിലെ ജലാശയങ്ങള്‍ വറ്റിവരണ്ടു. പുല്ലുകള്‍ ഉണങ്ങിഇളം നാമ്പുകള്‍ വാടിപ്പോയി. പച്ചയായതൊന്നും അവിടെക്കാണാനില്ല.   
7: അതിനാല്‍ അവര്‍ സമ്പാദിച്ച ധനവും നേടിയതൊക്കെയും അരളിച്ചെടികള്‍ തിങ്ങിനില്‍ക്കുന്ന അരുവിക്കരയിലേക്കു കൊണ്ടുപോകുന്നു.   
8: ഒരു നിലവിളി മൊവാബിലാകെ മുഴങ്ങുന്നു. അത് എഗ്‌ലായിമും ബേറെലിമുംവരെയെത്തുന്നു.   
9: ദിബോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. ദിബോന്റെമേല്‍ ഇതിലധികം ഞാന്‍ വരുത്തും. മൊവാബില്‍നിന്നു രക്ഷപെടുന്നവരുടെയും ദേശത്ത് അവശേഷിക്കുന്നവരുടെയുംമേല്‍ ഒരു സിംഹത്തെ ഞാനയയ്ക്കും. 

അദ്ധ്യായം 16

1: സീയോന്‍പുത്രിയുടെ മലയിലേക്ക്ദേശാധിപതിയുടെയടുത്തേക്ക്സേലായില്‍നിന്നു മരുഭൂമിയിലൂടെ അവര്‍ ആട്ടിന്‍കുട്ടികളെ അയച്ചു. 
2: മൊവാബിന്റെ പുത്രിമാര്‍ കൂടുവിട്ടുഴലുന്ന പക്ഷികളെപ്പോലെയായിരിക്കുംഅര്‍ണോന്റെ കടവുകളില്‍.   
3: ഞങ്ങളെ ഉപദേശിക്കുകനീതി നടത്തുകമദ്ധ്യാഹ്നവേളയില്‍ നിന്റെ നിശാതുല്യമായ നിഴല്‍ വിരിക്കുകഭ്രഷ്ടരെ ഒളിപ്പിക്കുക. പലായനംചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്.   
4: മൊവാബിന്റെ ഭ്രഷ്ടര്‍ നിന്നോടുകൂടെ വസിക്കട്ടെ. വിനാശകനില്‍നിന്നു നീ അവര്‍ക്കഭയമായിരിക്കട്ടെ. മര്‍ദ്ദകനില്ലാതാവുകയും നാശമവസാനിക്കുകയും ചവിട്ടി മെതിക്കുന്നവന്‍ ദേശത്തുനിന്ന് അപ്രത്യക്ഷനാവുകയും ചെയ്യുമ്പോള്‍,  
5: കാരുണ്യത്തോടെ ഒരു സിംഹാസനം സ്ഥാപിക്കപ്പെടും. നീതിയന്വേഷിക്കുകയും നീതിപൂര്‍വം വിധിക്കുകയും ധര്‍മ്മനിഷ്ഠ പാലിക്കുകയുംചെയ്യുന്ന ഒരുവന്‍ ദാവീദിന്റെ കൂടാരത്തിലെ ആ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.   
6: മൊവാബിന്റെ അഹങ്കാരത്തെക്കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവന്‍ എത്ര ഗര്‍വിഷ്ഠനും ഉദ്ധതനും അഹങ്കാരിയുമാണ്അവന്റെ വമ്പുപറച്ചില്‍ വ്യര്‍ത്ഥമാകുന്നു.   
7: അതിനാല്‍, മൊവാബു നിലവിളിക്കട്ടെഎല്ലാവരും മൊവാബിനുവേണ്ടി നിലവിളിക്കട്ടെ! കിര്‍ഹാറെസെത്തിലെ മുന്തിരിയടകളെക്കുറിച്ചു ഹൃദയംനൊന്തു വിലപിക്കുവിന്‍.   
8: ഹെഷ്ബോണ്‍വയലുകളും സിബ്മായിലെ മുന്തിരിവള്ളികളും വാടിപ്പോയിരിക്കുന്നു. യാസ്സെര്‍വരെയെത്തുകയും മരുഭൂമിവരെ നീണ്ടുകിടക്കുകയുംചെയ്തിരുന്ന അവയുടെ ശാഖകള്‍ ജനതകളുടെ പ്രഭുക്കന്മാര്‍ അരിഞ്ഞുകളഞ്ഞു. അതിന്റെ ശാഖകള്‍ കടല്‍കടന്നു മറുനാട്ടിലും പടര്‍ന്നു.   
9: അതിനാല്‍, സിബ്മായിലെ മുന്തിരിവള്ളികള്‍ക്കുവേണ്ടി ഞാന്‍ യാസ്സെറിനോടൊത്തു കരയും. ഹെഷ്‌ബോണും എലെയാലെയും എന്റെ കണ്ണീരില്‍ കുതിരും. എന്തെന്നാല്‍, നിങ്ങളുടെ ഫലത്തിനും വിളവിനുമെതിരായി യുദ്ധകാഹളംമുഴങ്ങുന്നു.   
10: സന്തോഷവുമാനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു. മുന്തിരിത്തോട്ടങ്ങളില്‍ ഗാനാലാപം കേള്‍ക്കുന്നില്ലആര്‍പ്പുവിളികളുയരുന്നില്ലമുന്തിരിച്ചക്കു ചവിട്ടുന്നവന്‍ വീഞ്ഞുത്പാദിപ്പിക്കുന്നില്ല. മുന്തിരിവിളവെടുപ്പിന്റെ ആര്‍പ്പുവിളികളും നിലച്ചിരിക്കുന്നു.   
11: അതിനാല്‍, എന്റെ അന്തരംഗം മൊവാബിനെക്കുറിച്ചും ഹൃദയം കീര്‍ഹേരസിനെക്കുറിച്ചും വീണക്കമ്പിപോലെ കേഴുന്നു.  
12: മൊവാബു പ്രത്യക്ഷനാകുമ്പോള്‍, പൂജാഗിരിയില്‍ തളര്‍ന്നുനില്‍ക്കുമ്പോള്‍, തന്റെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുമ്പോള്‍ അവനു ഫലപ്രാപ്തിയുണ്ടാവുകയില്ല.   
13: ഇതാണു മൊവാബിനെക്കുറിച്ച് കര്‍ത്താവ് മുമ്പരുളിച്ചെയ്തിരുന്നത്.   
14: എന്നാല്‍, ഇപ്പോള്‍ അവിടുന്നരുളിച്ചെയ്യുന്നു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെകണിശം മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊവാബിന്റെ മഹത്വംഅവന്‍ വലിയ ജനതയാണെങ്കില്‍പ്പോലുംനിന്ദയായി മാറും. ദുര്‍ബ്ബലമായ ഒരു ചെറുവിഭാഗംമാത്രമേ അവശേഷിക്കൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ