ഇരുനൂറ്റിയൊന്നാം ദിവസം: പ്രഭാഷകന്‍ 40 - 43


അദ്ധ്യായം 40

മനുഷ്യന്റെ ദയനീയാവസ്ഥ
1: ഓരോരുത്തര്‍ക്കും ധാരാളം ജോലി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നു പുറത്തുവരുന്നനിമിഷംമുതല്‍ സര്‍വ്വരുടെയും മാതാവിന്റെടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്‍ ഭാരമുള്ള നുകംവയ്ക്കപ്പെട്ടിരിക്കുന്നു.   
2: അവരുടെ ഹൃദയചാഞ്ചല്യവും ഭയവും ഉത്കണ്ഠയും മരണദിനത്തെക്കുറിച്ചാണ്.   
3: വിശിഷ്ടമായ സിംഹാസനത്തില്‍ ഉപവിഷ്ടനായ രാജാവുമുതല്‍ പൊടിയിലും ചാരത്തിലുംകഴിയുന്ന എളിയവന്‍വരെ,  
4: രാജകീയാങ്കിയും കിരീടവുമണിയുന്നവന്‍മുതല്‍ ചാക്കുടുക്കുന്നവന്‍വരെ ഏവരും,   
5: കോപംഅസൂയആകുലത, അസ്വസ്ഥതമരണഭീതി, ക്രോധംമത്സരം എന്നിവയ്ക്കധീനരായിത്തീരുന്നുകിടക്കയില്‍ വിശ്രമിക്കുമ്പോള്‍ നിശാനിദ്ര അവനു വിഭ്രാന്തിയുളവാക്കുന്നു.   
6: അവനു വിശ്രമം അല്പംമാത്രം ലഭിക്കുന്നുചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെയുദ്ധനിരയില്‍നിന്ന് ഓടിപ്പോന്നവനെപ്പോലെഅവന്‍ ദുസ്സ്വപ്നങ്ങളാല്‍ അസ്വസ്ഥനാകുന്നു.   
7: രക്ഷയോടടുക്കുമ്പോള്‍ അവന്‍ ഞെട്ടിയുണരുകയും ദുസ്സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ വിസ്മയിക്കുകയുംചെയ്യുന്നു.   
8: എല്ലാ ജീവികള്‍ക്കും - മനുഷ്യനും മൃഗങ്ങള്‍ക്കും - പാപികള്‍ക്ക് ഏഴിരട്ടിയും-
9: മരണവും രക്തച്ചൊരിച്ചിലും കലഹവും വാളും ആപത്തും ക്ഷാമവും പീഡനവും മഹാമാരിയും വന്നുചേരുന്നു.   
10: ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടതു ദുഷ്ടര്‍ക്കുവേണ്ടിയാണ്അവര്‍നിമിത്തം ജലപ്രളയവുമുണ്ടായി.   
11: മണ്ണില്‍നിന്നു വന്നതു മണ്ണിലേക്കും ജലത്തില്‍നിന്നു വന്നതു ജലത്തിലേക്കും മടങ്ങുന്നു.   
12: കൈക്കൂലിയും അനീതിയും നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടുംവിശ്വസ്തത എന്നേയ്ക്കും നിലനില്ക്കും.   
13: അനീതിപ്രവര്‍ത്തിക്കുന്നവന്റെ സമ്പത്ത്,  കുത്തിയൊഴുക്കുപോലെ പെട്ടെന്നപ്രത്യക്ഷമാകുംഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.   
14: ഔദാര്യശീലനു സന്തോഷം ലഭിക്കുംപാപികള്‍ നിശ്ശേഷം പരാജയപ്പെടും.   
15: ദൈവഭയമില്ലാത്തവന്റെ സന്തതി, അധികം ശാഖചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്ന ദുര്‍ബലമായ വേരുകളാണവര്‍.  
16: ജലാശയതീരത്തിലോനദീതടത്തിലോ വളരുന്ന ഞാങ്ങണ ഏതു പുല്ലിനെയുംകാള്‍ വേഗത്തില്‍ പിഴുതെടുക്കാം.  
17: കാരുണ്യം, അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്ദാനധര്‍മ്മം എന്നേയ്ക്കും നിലനില്‍ക്കുന്നു.   
18: സ്വാശ്രയശീലനും അദ്ധ്വാനപ്രിയനും ജീവിതം മധുരമാണ്നിധിലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്.   
19: സന്താനങ്ങളും താന്‍ നിര്‍മ്മിച്ച നഗരവുമാണ്, ഒരുവന്റെ പേരു നിലനിറുത്തുന്നത്നിഷ്‌കളങ്കയായ ഭാര്യ, ഇവ രണ്ടിനെയുംകാള്‍ വിലമതിക്കപ്പെടുന്നു.   
20: വീഞ്ഞും സംഗീതവും ഹൃദയത്തെയാനന്ദിപ്പിക്കുന്നുജ്ഞാനതൃഷ്ണ ഇവയെക്കാള്‍ ശ്രേഷ്ഠമത്രേ.   
21: കുഴലും കിന്നരവും ഗാനമാധുരി വര്‍ദ്ധിപ്പിക്കുന്നുഇവയെക്കാള്‍ ആസ്വാദ്യമാണ് ഇമ്പമുള്ള മനുഷ്യസ്വരം.   
22: പ്രസന്നതയും സൗന്ദര്യവും കണ്ണിനാനന്ദംനല്കുന്നുഇവയെക്കാള്‍ ആനന്ദദായകമാണ്‌ വയലിലെ ഇളംതളിരുകള്‍.  
23: സുഹൃത്തോ സഹചാരിയോ എപ്പോഴും സ്വാഗതാര്‍ഹനാണ്എന്നാല്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ സന്ദര്‍ശനം അതിനെക്കാള്‍ ഹൃദ്യമാണ്   
24: സഹോദരരും സഹായകരും വിഷമസന്ധികളിലുപകരിക്കുന്നുദാനധര്‍മ്മം ഇവരെക്കാള്‍ സുരക്ഷിതമായ അഭയമാണ്.  
25: സ്വര്‍ണ്ണവും വെള്ളിയും പാദങ്ങളെ ഉറപ്പിച്ചു നിറുത്തുന്നുസദുപദേശം ഇവയെക്കാള്‍ ശ്രേഷ്ഠമാണ്.   
26: ധനവും ബലവും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നുദൈവഭക്തി ഇവയെക്കാള്‍ അഭികാമ്യമാണ്അതുവഴി നഷ്ടമുണ്ടാകുന്നില്ലദൈവഭക്തന് അന്യസഹായം തേടേണ്ടതില്ല.   
27: ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണംചെയ്യുന്നു,   
28: മകനേഭിക്ഷുവിനെപ്പോലെ ജീവിക്കരുത്ഭിക്ഷാടനത്തെക്കാള്‍ മരണമാണു ഭേദം.   
29: ഒരുവന്‍ മറ്റൊരുവന്റെ ഭക്ഷണമേശയിലാശയര്‍പ്പിച്ചാല്‍ അവന്റെ അസ്തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന്‍ അന്യന്റെ ഭക്ഷണംകൊണ്ട്, തന്നെത്തന്നെ മലിനമാക്കുന്നുബുദ്ധിമാനും സദുപദേശംലഭിച്ചവനും അതൊഴിവാക്കും.  
30: നിര്‍ല്ലജ്ജന്റെ നാവിനു ഭിക്ഷാടനം മധുരമെങ്കിലും അവന്റെയുദരത്തില്‍ അഗ്നി ജ്വലിക്കുകയാണ്.


അദ്ധ്യായം 41

മരണം
1: മരണമേതന്റെ സമ്പത്തിന്റെമദ്ധ്യേ സമാധാനപൂര്‍വ്വം ജീവിക്കുന്നവന്അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്രുചികരമായ വിഭവങ്ങളാസ്വദിക്കാന്‍ ആരോഗ്യമുള്ളവന്, നിന്നെപ്പറ്റിയോര്‍ക്കുന്നത് എത്ര അരോചകമാണ്!   
2: മരണമേദരിദ്രനും ശക്തിക്ഷയിച്ചവനും വൃദ്ധനും അല്ലല്‍നിറഞ്ഞവനും സഹിഷ്ണുത നഷ്ടപ്പെട്ട്, സദാ നീരസംപ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്‍ഹം!   
3: മരണവിധിയെ ഭയപ്പെടേണ്ടാനിന്റെ മുന്‍കാലജീവിതത്തെയും ജീവിതാന്തത്തെയുമോര്‍ക്കുകമര്‍ത്ത്യവര്‍ഗ്ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പാണിത്.   
4: അത്യുന്നതന്റെ ഹിതം നിരസിക്കാന്‍ ആര്‍ക്കുകഴിയുംആയുസ്സു പത്തോ, നൂറോ, ആയിരമോ വര്‍ഷമായിക്കൊള്ളട്ടെപാതാളത്തില്‍ അതെപ്പറ്റി ചോദ്യമില്ല.   
5: പാപികളുടെ സന്താനങ്ങള്‍ മ്ലേച്ഛസന്തതികളാണ്അവര്‍ ദൈവഭയമില്ലാത്തവരുടെ സങ്കേതങ്ങളില്‍ സമ്മേളിക്കുന്നു.  
6: പാപികളുടെ സന്താനങ്ങളുടെ അവകാശം നശിച്ചുപോകുംഅവരുടെ പിന്‍തലമുറ നിത്യനിന്ദയ്ക്കു പാത്രമാകും.   
7: ദൈവഭയമില്ലാത്ത പിതാവിനെ മക്കള്‍ കുറ്റപ്പെടുത്തുംഅവന്‍നിമിത്തമാണ് അവര്‍ നിന്ദയനുഭവിക്കുന്നത്.   
8: അത്യുന്നതദൈവത്തിന്റെ കല്പനകള്‍നിരസിച്ച, ദൈവഭയമില്ലാത്ത ജനമേ, നിങ്ങള്‍ക്കു കഷ്ടം!   
9: നിങ്ങള്‍ ശാപത്തിലേക്കാണു ജനിച്ചത്മരണത്തിലും ശാപമാണു നിങ്ങളുടെ വിധി.   
10: പൊടിയില്‍നിന്നു വന്നവന്‍ പൊടിയിലേയ്ക്കു മടങ്ങുന്നുദൈവഭയമില്ലാത്തവന്‍ ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു.   
11: ശരീരനാശത്തെപ്രതി മനുഷ്യര്‍ വിലപിക്കുന്നുഎന്നാല്‍, പാപികളുടെ പേരുപോലും മാഞ്ഞുപോകും.   
12: സത്കീര്‍ത്തിയില്‍ ശ്രദ്ധാലുവായിരിക്കുകആയിരം സ്വര്‍ണ്ണനിക്ഷേപങ്ങളെക്കാള്‍ അത് അക്ഷയമാണ്.   
13: നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേഎന്നാല്‍, സത്കീര്‍ത്തി ശാശ്വതവും.   

ലജ്ജാശീലം
14: കുഞ്ഞുങ്ങളേഉപദേശങ്ങള്‍പാലിച്ചു സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍; നിഗൂഢജ്ഞാനവും അജ്ഞാതനിധിയും നിഷ്പ്രയോജനമാണ്.   
15: വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍ വിജ്ഞാനം ഗോപനംചെയ്യുന്നവനെക്കാള്‍ ഭേദമാണ്.
16: അതിനാല്‍, എന്റെ വാക്കുകളെ ആദരിക്കുകഎല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നതു നന്നല്ലഎല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല.   
17: ലജ്ജിക്കേണ്ടവ ഇവയാണ്: പിതാവിന്റെയോ മാതാവിന്റെയോമുമ്പില്‍ അസന്മാര്‍ഗ്ഗിയായിരിക്കുകപ്രഭുവിന്റെയോ ഭരണാധികാരിയുടെയോമുമ്പില്‍ വ്യാജംപറയുക,   
18: ന്യായാധിപന്റെയോ വിധിയാളന്റെയോമുമ്പില്‍ തെറ്റുചെയ്യുക. ജനത്തിന്റെയോ സമൂഹത്തിന്റെയോമുമ്പില്‍ തിന്മപ്രവര്‍ത്തിക്കുകസ്‌നേഹിതന്റെയോ പങ്കാളിയുടെയോ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുക,   
19: സ്വന്തം സ്ഥലത്തുനിന്നു മോഷ്ടിക്കുക, ഇവയെല്ലാം ലജ്ജാകരമാണ്. ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയുംമുമ്പില്‍ ലജ്ജാഭരിതനാകുക. ഭക്ഷണാവസരങ്ങളില്‍ സ്വാര്‍ത്ഥതാത്പര്യംകാണിക്കുന്നതിലും ക്രയവിക്രയങ്ങളില്‍ കാപട്യംകാണിക്കുന്നതിലും   
20: പ്രത്യഭിവാദനംചെയ്യാതിരിക്കുന്നതിലും കുലടയെ അഭിലാഷപൂര്‍വ്വം നോക്കുന്നതിലും,   
21: ബന്ധുവിന്റെ അഭ്യര്‍ത്ഥന നിരസിക്കുന്നതിലും അന്യന്റെ ഓഹരിയോ സമ്മാനമോ അപഹരിക്കുന്നതിലും അന്യന്റെ ഭാര്യയെ ദുര്‍മ്മോഹത്തോടെ നോക്കുന്നതിലും,   
22: അവന്റെ ദാസിയുമായി ബന്ധപ്പെടുന്നതിലും ലജ്ജിക്കുക. അവളുടെ കിടക്കയെ സമീപിക്കരുത്. സ്‌നേഹിതന്മാരുടെമുമ്പാകെനടത്തിയ വഷളായ സംസാരത്തിന്റെപേരില്‍ ലജ്ജിക്കുകദാനംചെയ്തിട്ട്, കൊട്ടിഗ്ഘോഷിക്കാതിരിക്കുക.  
23: പരദൂഷണം ആവര്‍ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുകഅപ്പോള്‍ ഉചിതമായ ലജ്ജയായിരിക്കും നിന്റേത്എല്ലാവരും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും. 

അദ്ധ്യായം 42

1: താഴെപ്പറയുന്ന കാര്യങ്ങളില്‍ നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്നു പാപംചെയ്യുകയോ അരുത്.   
2: അത്യുന്നതന്റെ നിയമംഅവിടുത്തെ ഉടമ്പടിഅപരാധനെ കുറ്റം വിധിക്കുക,   
3: പങ്കാളിയും സഹയാത്രികനുമായി കണക്കുതീര്‍ക്കുകസ്‌നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,   
4: കൂടുതലോ കുറവോവരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മതകാണിക്കുക,   
5: കച്ചവടത്തില്‍ ലാഭംനേടുകകുട്ടികള്‍ക്കു നല്ല ശിക്ഷണം നല്കുകദുഷ്ടനായ ദാസനു തക്കശിക്ഷ കൊടുക്കുക ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.   
6: അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിറുത്തുന്നതും നന്ന്അനേകരുള്ളിടത്തു സാധനങ്ങള്‍ പൂട്ടിസൂക്ഷിക്കുന്നതും നന്ന്.   
7: എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണംക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.   
8: അജ്ഞനെയോ വിഡ്ഢിയെയോ ചെറുപ്പക്കാരുമായി ശണ്ഠകൂടുന്ന വൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജിക്കേണ്ടഅപ്പോള്‍ നീ അറിവുള്ളവനാണെന്നു വ്യക്തമാവുകയും എല്ലാവരും നിന്നെ അംഗീകരിക്കുകയുംചെയ്യും.   

മകളെക്കുറിച്ച് ആകുലത
9: മകള്‍ സ്വയമറിയാതെതന്നെ പിതാവിനെ ജാഗരൂകതയുള്ളവനാക്കുന്നുഅവളെക്കുറിച്ചുള്ള വിചാരം, അവന്റെ നിദ്ര അപഹരിച്ചുകളയുന്നുയൗവനത്തില്‍ അവള്‍ വിവാഹിതയാകുമോയെന്നും വിവാഹത്തിനുശേഷം അവള്‍ ഭര്‍ത്താവിന് അഹിതയാകുമോയെന്നുമോര്‍ത്ത് ആകുലനാകുന്നു.   
10: കന്യകയായിരിക്കുമ്പോള്‍ അവള്‍ കളങ്കിതയും പിതൃഭവനത്തില്‍വച്ച് ഗര്‍ഭിണിയുമാകുമോ എന്നു ഭയപ്പെടുന്നുഭര്‍ത്തൃമതിയെങ്കില്‍ അവിശ്വസ്തയോ വന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.   
11: ദുശ്ശാഠ്യക്കാരിയായ പുത്രിയെ കര്‍ശനമായി സൂക്ഷിക്കുകഅല്ലെങ്കില്‍, അവള്‍ നിന്നെ ശത്രുക്കളുടെ പരിഹാസപാത്രവുംനഗരത്തില്‍ സംസാരവിഷയവും ജനമദ്ധ്യേ അപമാനിതനുമാക്കുംസമൂഹത്തിന്റെമുമ്പില്‍ നിനക്കു ലജ്ജിക്കേണ്ടിവരും.   
12: ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്സ്ത്രീകളുടെയിടയില്‍ ഇരിക്കയുമരുത്.   
13: വസ്ത്രത്തില്‍നിന്നു കീടങ്ങളെന്നപോലെ സ്ത്രീയില്‍നിന്നു ദുഷ്ടത വരുന്നു.   
14: സ്ത്രീയുടെ നന്മയെക്കാള്‍ ഭേദമാണു പുരുഷന്റെ ദുഷ്ടതസ്ത്രീയാണു ലജ്ജയും അപമാനവുംവരുത്തുന്നത്. 
  
പ്രപഞ്ചത്തില്‍ ദൈവമഹത്വം
15: ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യുംകര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വ്വഹിക്കപ്പെടുന്നു.   
16: സൂര്യന്‍ തന്റെ കിരണങ്ങള്‍കൊണ്ട്, എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നുകര്‍ത്താവിന്റെ മഹത്ത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.   
17: കര്‍ത്താവിന്റെ വിസ്മയനീയമായ പ്രവൃത്തികള്‍ അവിടുത്തെ വിശുദ്ധര്‍ക്കുപോലും അവര്‍ണ്ണനീയമാണ്പ്രപഞ്ചംമുഴുവന്‍ തന്റെ മഹത്വത്തില്‍ നിലകൊള്ളാന്‍വേണ്ടി സര്‍വ്വശക്തനായ കര്‍ത്താവു സ്ഥാപിച്ചവയത്രേ അവ.   
18: അവിടുന്ന്, ആഴിയുടെ അഗാധത്തെയും മനുഷ്യഹൃദയങ്ങളെയും പരിശോധിച്ച്, അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നുഅറിയേണ്ടതെല്ലാം അവിടുന്നറിയുന്നുകാലത്തിന്റെ സൂചനകള്‍ അവിടുന്നു നിരീക്ഷിക്കുകയുംചെയ്യുന്നു.   
19: ഭൂതവും ഭാവിയും അവിടുന്നു പ്രഖ്യാപിക്കുന്നുനിഗൂഢരഹസ്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു.   
20: ഒരു ചിന്തയും അവിടുത്തേയ്ക്കജ്ഞാതമല്ലഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.   
21: അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്നു ക്രമീകരിച്ചിരിക്കുന്നുഅവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോ സാധിക്കുകയില്ലഅവിടുത്തേക്ക് ഉപദേശകരെയുമാവശ്യമില്ല.  
22: അവിടുത്തെ പ്രവൃത്തികള്‍ എത്രയഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!   
23: അവയെല്ലാം എന്നേയ്ക്കും ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുസ്വധര്‍മ്മത്തോടു വിശ്വസ്തതപുലര്‍ത്തുന്നു.  
24: എല്ലാവസ്തുക്കളും ജോടികളായി, ദ്വന്ദ്വങ്ങളായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നുഒന്നും അപൂര്‍ണ്ണമല്ല.   
25: ഒന്ന് മറ്റൊന്നിന് പൂരകമാണ്അവിടുത്തെ മഹത്വം ദര്‍ശിച്ച്, ആര്‍ക്കെങ്കിലും മതിവരുമോ?

അദ്ധ്യായം 43

1: തെളിഞ്ഞ ആകാശവിതാനം സ്വര്‍ഗ്ഗീയൗന്നത്യത്തിന്റെ അഭിമാനമാണ്സ്വര്‍ഗ്ഗം എത്ര മഹനീയദൃശ്യമാണ്!   
2: അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.   
3: മധ്യാഹ്നത്തില്‍ അതു ഭൂമിയെ വരട്ടുന്നുഅതിന്റെ അത്യുഗ്രമായ ചൂടുസഹിക്കാന്‍ ആര്‍ക്കുകഴിയും?    
4: ചൂള ജ്വലിപ്പിക്കുന്നവന്‍ എരിയുന്നചൂടില്‍ ജോലിചെയ്യുന്നുസൂര്യനാകട്ടെ അതിന്റെ മൂന്നിരട്ടിച്ചൂടിലാണു പര്‍വ്വതങ്ങളെ ദഹിപ്പിക്കുന്നത്. അത് അഗ്നിശരങ്ങള്‍ചൊരിയുന്നുഉജ്ജ്വലരശ്മികള്‍കൊണ്ടു കണ്ണഞ്ചിക്കുന്നു.  
5: ഇതു സൃഷ്ടിച്ച കര്‍ത്താവ് ഉന്നതനാണ്അവിടുത്തെ കല്പനയില്‍ അതു ഗതിവേഗംകൂട്ടുന്നു.   
6: യഥാസമയം സ്വധര്‍മ്മമനുഷ്ഠിക്കാന്‍ ചന്ദ്രനെയും അവിടുന്നു സൃഷ്ടിച്ചുകാലം നിര്‍ണ്ണയിക്കാനും ശാശ്വതമായ അടയാളമായിരിക്കാനുംതന്നെ.   
7: ഉത്സവദിനങ്ങള്‍ ചന്ദ്രനെനോക്കി നിര്‍ണ്ണയിക്കുന്നു. പൂര്‍ണ്ണതയിലെത്തിയിട്ടു ക്ഷയിക്കുന്ന വെളിച്ചമാണത്.   
8: അദ്ഭുതകരമായി വളരുന്ന ചന്ദ്രക്കലയെ അടിസ്ഥാനമാക്കി മാസങ്ങള്‍ക്കു പേരുനല്‍കുന്നുആകാശസൈന്യങ്ങളുടെപ്രകാശഗോപുരമാണത്.   
9: നക്ഷത്രങ്ങളുടെ ശോഭ, ആകാശത്തിന്റെ സൗന്ദര്യമാകുന്നുകര്‍ത്താവിന്റെ ഉന്നതങ്ങളില്‍ മിന്നിത്തിളങ്ങുന്ന അലങ്കാരനിരയും.   
10: പരിശുദ്ധന്റെ കല്പനയാല്‍ അവ യഥാസ്ഥാനം നിലകൊള്ളുന്നുഅവയൊരിക്കലും കണ്ണുചിമ്മുന്നില്ല.   
11: ശോഭയാല്‍ അഴകുറ്റ മഴവില്ലിനെനോക്കി, അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുവിന്‍.   
12: മനോഹരമായ ചാപംകൊണ്ട് അതാകാശത്തെ വലയംചെയ്യുന്നുഅത്യുന്നതന്റെ കരങ്ങളാണതു കുലച്ചിരിക്കുന്നത്.   
13: അവിടുന്നു തന്റെ കല്പനയാല്‍ ഹിമവാതമയയ്ക്കുന്നുതന്റെ വിധിയുടെ മിന്നല്പിണരുകളെ ത്വരിപ്പിക്കുന്നു.  
14: അങ്ങനെ സംഭരണശാലകള്‍തുറന്നു മേഘങ്ങള്‍ പക്ഷികളെപ്പോലെ പറക്കുന്നു.   
15: തന്റെ മഹത്വത്താല്‍ അവിടുന്നു മേഘങ്ങളെ ഒരുമിച്ചുകൂട്ടി, ആലിപ്പഴങ്ങളായി നുറുക്കുന്നു.   
16: അവിടുന്നു പ്രത്യക്ഷപ്പെടുമ്പോള്‍ പര്‍വ്വതങ്ങള്‍ വിറകൊള്ളുന്നുഅവിടുന്നിച്ഛിക്കുമ്പോള്‍ തെക്കന്‍കാറ്റു വീശുന്നു.  
17: മേഘഗര്‍ജ്ജനംകൊണ്ട് അവിടുന്നു ഭൂമിയെ ശാസിക്കുന്നുവടക്കന്‍കാറ്റും ചുഴലിക്കാറ്റുംകൊണ്ടും ശാസിക്കുന്നുപറന്നിറങ്ങുന്ന പക്ഷികളെപ്പോലെ അവിടുന്നു മഞ്ഞു വിതറുന്നുവെട്ടുകിളിപ്പറ്റംപോലെ അതിറങ്ങിവരുന്നു.   
18: അതിന്റെ വെണ്മ കണ്ണഞ്ചിക്കുന്നതാണ്അതു വീഴുന്നതുകണ്ട് മനസ്സു വിസ്മയഭരിതമാകുന്നു.   
19: അവിടുന്നു ഭൂമിയില്‍ ഉപ്പുപോലെ തുഷാരം വിതറുന്നുഉറയുമ്പോള്‍ അതു കൂര്‍ത്ത മുള്ളുപോലെയാകുന്നു.   
20: തണുത്ത വടക്കന്‍കാറ്റു വീശി, ജലോപരിതലം മഞ്ഞുകട്ടയാകുന്നുജലാശയങ്ങളുടെ മുകളില്‍ അതു പൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെയണിയുകയും ചെയ്യുന്നു.   
21: പര്‍വ്വതങ്ങള്‍ ചൂടുകൊണ്ടു ദഹിക്കുകയും മരുഭൂമി വരളുകയുംസസ്യങ്ങള്‍ അഗ്നികൊണ്ടെന്നപോലെ വാടിക്കരിയുകയും ചെയ്യുന്നു.   
22: എന്നാല്‍, മൂടല്‍മഞ്ഞ് എല്ലാറ്റിനെയുംഅതിവേഗം സുഖപ്പെടുത്തുന്നുമഞ്ഞു പ്രത്യക്ഷമാകുമ്പോള്‍ ചൂടുശമിച്ച്, ഉന്മേഷമുണ്ടാകുന്നു.   
23: അത്യഗാധത്തെ നിശ്ചലമാക്കി, അതില്‍ ദ്വീപുകള്‍ പ്രതിഷ്ഠിച്ചത് അവിടുത്തെ നിശ്ചയമാണ്.   
24: സമുദ്രസഞ്ചാരികള്‍ അതിലെ അപകടങ്ങളെപ്പറ്റി സംസാരിക്കുന്നുനാം അതുകേട്ടു വിസ്മയിക്കുന്നു.   
25: അസാധാരണവും അദ്ഭുതകരവുമായ സൃഷ്ടികളതിലുണ്ട്എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ സമുദ്രസത്വങ്ങളുമതിലുണ്ട്.   
26: സ്വന്തം ശക്തിയാല്‍, അവിടുന്നു ‌ലക്ഷ്യംപ്രാപിക്കുന്നുഅവിടുത്തെ വചനത്താല്‍ എല്ലാം നിശ്ചിതമാര്‍ഗ്ഗത്തില്‍ ചരിക്കുന്നു.  
27: എത്രപറഞ്ഞാലും മുഴുവനാവുകയില്ലഎല്ലാറ്റിന്റെയും സാരമിതാണ്- അവിടുന്നാണു സര്‍വ്വവും.   
28: അവിടുത്തെ പ്രകീര്‍ത്തിക്കാന്‍ എവിടെനിന്നാണു നമുക്കു ശക്തിലഭിക്കുകഎല്ലാ സൃഷ്ടികളെയുംകാള്‍ അവിടുന്നുന്നതമാണ്.   
29: കര്‍ത്താവു ഭയവും ഭക്തിയും ജനിപ്പിക്കുന്നുഅവിടുന്ന് അത്യുന്നതനും അവിടുത്തെ ശക്തി അദ്ഭുതകരവുമാണ്.  
30: എല്ലാക്കഴിവുമുപയോഗിച്ചു കര്‍ത്താവിനെ സ്തുതിക്കുവിന്‍; അവിടുന്ന് അതിനുമുപരിയാണ്. സര്‍വ്വശക്തിയോടുംകൂടെ അവിടുത്തെ പുകഴ്ത്തുവിന്‍; തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലും പരിധിയിലെത്തുകയില്ല.   
31: ആരവിടുത്തെക്കണ്ടിട്ടുണ്ട്ആര്‍ക്കവിടുത്തെ വര്‍ണ്ണിക്കാന്‍ കഴിയുംആര്‍ക്കവിടുത്തെ വേണ്ടവിധം പുകഴ്ത്താന്‍കഴിയും?   
32: ഇവയെക്കാള്‍ മഹത്തായ നിരവധി കാര്യങ്ങള്‍ നമുക്കജ്ഞാതമായി വര്‍ത്തിക്കുന്നുഅവിടുത്തെ ഏതാനും സൃഷ്ടികള്‍മാത്രമേ നാം ദര്‍ശിച്ചിട്ടുള്ളു.   
33: എല്ലാം സൃഷ്ടിച്ചതു കര്‍ത്താവാണ്; തന്റെ ഭക്തര്‍ക്ക് അവിടുന്നു ജ്ഞാനം പ്രദാനംചെയ്യുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ